Friday, 18 May 2018

കുടിച്ചാല്‍ വയറ്റീ കെടക്കണം കര്‍ത്താവേ

യേശു ശിഷ്യന്‍മാരെ അയയ്ക്കുന്നു....
ഈ സംഭവം മൂന്നു സുവിശേഷത്തിലും ഏഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക!
"യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ - കരുതരുത്.
ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്."
[ മര്‍ക്കോസ്,6:8/9 ]
"യാത്രയ്ക്കു വടിയോ, സഞ്ചിയോ, അപ്പമോ, പണമോ, ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്."
[ ലൂക്കാ, 9 : 3 ]
"യാത്രയ്ക്കു സഞ്ചിയോ, രണ്ട് ഉടുപ്പുകളോ, ചെരിപ്പോ, വടിയോ, കൊണ്ടുപോകരുത്. "
[ മത്തായി 10: 10 ]
ഇതു കേട്ട തോമസേട്ടന്‍....
ന്തൂട്ട് കോപ്പാ കര്‍ത്താവേ ഈ പറയണത്!
ആദ്യം പറഞ്ഞ പോലെയല്ല പിന്നെ പറയണത്.
ഞാന്‍ അപ്പളേ പറഞ്ഞതാ വയറു അറിഞ്ഞു കുടിച്ചാ മതീന്ന്. പറഞ്ഞാ കേക്കണ്ടേ.....
അപ്ല് എങ്ങനാ?
വടിയും ചെരുപ്പും എടുത്തോട്ടെ?
കര്‍ത്താവ്‌ പ്ലിങ്ങ്!
ബൈബിള്‍ തമാശകള്‍ !
നബി: ബൈബിളില്‍ മണ്ടത്തരങ്ങള്‍ ഇല്ല!
Image may contain: outdoor