Saturday, 2 October 2021

മുടിവളരുന്ന തങ്കിയിലെ അത്ഭുത തിരുസ്വരൂപം - സത്യവും നുണയും

മുടിവളരുന്ന അത്ഭുത തിരുസ്വരൂപ കഥ ഇങ്ങനെ: 
രൂപത:  കൊച്ചി 
ഇടവക: സെന്റ് മേരീസ് ഫൊറോന പള്ളി
സ്ഥലം: തങ്കി, ചേർത്തല, ആലപ്പുഴ 

▶️പള്ളിയുടെ അവകാശ വാദം: " തങ്കിയുടെ ചരിത്രത്തിന്‌ ഈശോയുടെ പീഡാനുഭവ സ്വരൂപത്തിന്റെ ചരിത്രവുമായി ബന്ധമുണ്ട്‌. 1935-ൽ ‍ വികാരിയായിരുന്ന ഫാദർ ജോർജ്ജ് കരോട്ടിന്‌ ഒരു വെളിപാടുണ്ടായി. ദൈവഭക്‌തി വളർത്താൻ  യേശുവിന്റെ പീഡാനുഭവ സ്വരൂപം തങ്കിപ്പള്ളിയിൽ ‍ വേണം. അതിനായി ഇടവകയിലെ  ‍ മുഴുവൻ ‍ കുടുംബങ്ങളിലുംനിന്ന് ഒരുപിടി അരി വീതം ദിവസേന മാറ്റിവയ്‌ക്കാൻ ‍ അച്ചൻ ‍ ആഹ്വാനം ചെയ്‌തു. തന്റെ ആശയത്തിനൊത്ത രൂപം തയാറാക്കാൻ ‍ കൊച്ചി രാജ്യത്തെ ഒരു പ്രമുഖ ശിൽപിയെ അച്ചൻ ചുമതലപ്പെടുത്തി."
🔴 - നുണ! 
- ഏതൊരു അന്ധനും ഒറ്റ നോട്ടത്തിൽ മനസ്സിലാകും അതൊരു വിദേശ നിമ്മിത രൂപമാണെന്ന്. 1935ലെ   ആലപ്പുഴ ജില്ലയിലെ തീരദേശ ഇടവകയായ   തങ്കിപള്ളി. അവിടെ ഇടവക വിശ്വാസികളിൽ  നിന്നും  പിടിയരി സ്വരൂപിക്കുന്നു.  ഒരു വർഷംകൊണ്ട്:   രൂപം വാങ്ങാൻ ആവശ്യമായ അരി സ്വരൂപിക്കാനും,   അത്   വിറ്റ് പണമാക്കാനും, അത്  വിദേശ മൂല്ല്യത്തിലേക്ക് മാറ്റാനും, വിദേശത്ത് നിന്ന് ഓർഡർ കൊടുത്ത് കൊച്ചിയിൽ രൂപം എത്തിക്കാനും  83 വർഷം മുൻപുള്ള കേരളത്തിലെ  സാമൂഹ്യ, സാമ്പത്തീക   സാഹചര്യത്തിൽ  സാധിക്കുമായിരുന്നില്ല. ഇങ്ങനെയൊക്കെ പറഞ്ഞു കുഞ്ഞാടുകളെ വിശ്വസിപ്പിക്കുന്നവരെ സമ്മയ്ക്കണം! ഒരു വെളിപാടിന്റെ കാര്യം പറഞ്ഞു ഒരു വികാരിയെ വിശുദ്ധനാക്കാനുള്ള ഉഡായിപ്പ് മാത്രമാണതെന്ന് വ്യക്തം. 

▶️ 1936ൽ തങ്കി പള്ളിയിൽ  കൊണ്ടുവന്ന യേശുവിന്റെ പീഡാനുഭവ സ്വരൂപത്തിന്റെ മുടിക്ക് തോളറ്റം വരെയേ നീളം  ഉണ്ടായിരുന്നുള്ളൂ. മരത്തിൽ കൊത്തിയെടുത്ത ഈ രൂപത്തിന്റെ തലമുടി വിഗ്ഗ് പോലെ വച്ചുപിടിപ്പിച്ചതാണ്. എന്നാൽ അതിന്റെ മുടിക്ക് ഇപ്പോൾ കൈമുട്ടോളം  നീളമുണ്ട്‌. അതുകൊണ്ട്  യേശുവിന്റെ രൂപത്തിലെ മുടി വളരുന്നതായി സഭാനേതൃത്വം  അവകാശപ്പെടുന്നു.  ഇതിനുള്ള തെളിവുകളായി മൂന്നു വ്യത്യസ്തത കാലങ്ങളിലെ ചിത്രങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ബെർതെ അതൊക്കെ ഒന്ന് എടുത്ത് നോക്കി! ആകെ മൊത്തം ടോട്ടൽ ഫോട്ടോഷോപ്പ്!
 

🔴 - 1936 ചിത്രം 
▶️ - നുണ







കാരണം: രണ്ട് മുൾകിരീടങ്ങൾ, ഒന്ന് പഴയതും ഒന്ന് പുതിയതും.   1936ൽ തങ്കിപള്ളിയിൽ കൊണ്ടുവന്ന രൂപത്തിൽ  ഒരു മുൾക്കിരീടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അന്ന് എടുത്തു എന്ന് പറയുന്ന  രൂപത്തിന്റെ തലയിൽ പഴയ മുൾകിരീടത്തിനു മുകളിൽ കാണുന്ന രണ്ടാമത്തെ   മുൾക്കിരീടം എങ്ങിനെ വന്നു? 1936ൽ ഇല്ലാതിരുന്ന മുൾക്കിരീടം വച്ച് ഫോട്ടോ എടുത്തത് എങ്ങിനെയാണെന്നല്ലേ?  അതോ,  ഒരു ഫോട്ടോ തിരഞ്ഞെടുത്ത് 1936 എന്ന് എഴുതുക മാത്രമാണ് ചെയ്തത്. ബോധമില്ലാതെ ഫോട്ടോ തിരഞ്ഞെടുത്തപ്പോൾ പറ്റിയ   ആന മണ്ടത്തരം. 
🔴 - 1975 ലെ  ചിത്രം 
▶️ - നുണ! 1975ലെ ഈ ചിത്രത്തിൽ മുടിയുടെ നീളം കുറവായിട്ടാണ് കാണുന്നത്. അത് എന്തുകൊണ്ടാണെന്ന് അടുത്ത ചിത്രം കണ്ടാൽ മനസ്സിലാകും:





























1975ലെ ചിത്രം "side view" എന്ന് മനസ്സിലായല്ലോ. മുടി ഇരുവശങ്ങളിലും കക്ഷത്തിന്റ്റെ ഭാഗത്തേക്ക്‌  വീണു കിടക്കുകയാണ്. കൂടാതെ മറ്റു ചിത്രങ്ങളിലേത് പോലെ രൂപത്തിൽ വെളുത്ത നെറ്റ് പുത്തപ്പിച്ചിട്ടില്ല.



















1975ലെ ചിത്രം  എന്ന് അവകാശപ്പെടുന്നതും  ഈ ചിത്രങ്ങളും കണ്ടാൽ മനസ്സിലാകും എല്ലാം ഒരു ദിവസം തന്നെ  എടുത്തതും, പഴക്കമില്ലാത്തതുമാണെന്ന്. 










മൂന്നാമത്തെ ചിത്രം: 2010 

ഒറിജിനൽ 






ഈ ചിത്രത്തിൽ വെളുത്ത നെറ്റ് പുതപ്പിച്ചിരിക്കുന്നതുകൊണ്ടും, മുടി അതിനു മുകളിൽ ആയതു കൊണ്ടും നീളം കൂടിയതായി തോന്നുന്നത്.  ഇതുപോലെ പല ചിത്രങ്ങളും പഴക്കം ചെന്നതാണ് എന്ന് കാണിക്കുന്നതിനുള്ള ഫോട്ടോഷോപ്പ് പണി നടത്തിയിരിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ ചിത്രങ്ങൾ.
രൂപത്തിന്റെ തലയിൽ രണ്ടാമത്തെ മുൾക്കിരീടം ഉള്ളതും ഇല്ലാത്തതുമായ വ്യത്യസ്ത ചിത്രങ്ങൾ കാണുക. 
മറ്റു നുണകൾ:  
▶️ - കൊച്ചി രാജ്യത്തെ പഥ്യാല കുടുംബത്തിലെ ശില്പി 
🔴 - നുണ! 
ഈ രൂപം വിദേശ നിർമ്മിതമാണെന്ന് സാമാന്യ ബോധമുള്ള ഏതൊരാൾക്കും  ഒറ്റനോട്ടത്തിൽ മനസ്സിലാകും. പിന്നെ എന്തുകൊണ്ടാണ് അവർ കൊച്ചി രാജ്യത്തെ ഒരു ശില്പിയെ കുറിച്ച് പറയുന്നത് എന്ന ചോദ്യത്തിന് ഒരു മറുപടിയെ ഉള്ളൂ. ഇങ്ങനെ പറഞ്ഞാലേ: രൂപപ്രതിഷ്ഠ നടത്തിയ ദിവസം ശിൽപശാലയ്ക്ക് തീപിടിച്ചെന്നും, ശില്പി സമാധിയായി  (holy death ) എന്നുള്ള അടുത്ത  നുണകഥ കുഞ്ഞാടുകൾ വിശ്വസിക്കുകയുള്ളൂ. ഇങ്ങനെ ഒരു ശില്പി കൊച്ചി രാജ്യത്ത് ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം മറ്റു ശില്പങ്ങളും ഉണ്ടാക്കിയിരിക്കും, അദ്ദേഹത്തെ ഈ ഇടവകക്കാർ മാത്രമാണോ അറിയുക? ആ ശില്പിയുടെ മറ്റു കലാരൂപങ്ങൾ ഏതൊക്കെ എന്ന ചോദ്യത്തിനും ഉത്തരം പറയാൻ ഈ നുണകഥ  പ്രചരിപ്പിക്കുന്നവർക്കു ബാധ്യതയുണ്ട്. 

▶️ - മുടി വളരുന്നില്ലേ?
🔴 - ഇല്ല❗️

▶️ - അപ്പോൾ മുടിയുടെ നീളം കൂടിയത് എങ്ങിനെ?
🔴 - പറയാം, എങ്ങിനെയാണ് മുടിവളരുന്നത് എന്നതാണ് പലർക്കും ഇപ്പോഴും മനസ്സിലാകാത്തത്. 1936ൽ തങ്കി പള്ളിയിൽ കൊണ്ടുവന്ന രൂപത്തിന്റെ തലമുടിക്ക് തോളറ്റം വരെയേ നീളം  ഉണ്ടായിരുന്നുള്ളു എന്ന വാദം ശരിതന്നെ. അങ്ങിനെയാണ് സാധാരണ യേശുവിനെ അവതരിപ്പിക്കുന്നത്. എന്നാൽ ആ മുടി ചുരുണ്ടതായിരുന്നു. വർഷങ്ങൾ കഴിയുന്തോറും മുടിയുടെ ചുരുൾ നിവർന്നുവന്നു. അതിന് വേറെയും കാരണങ്ങളുണ്ട്. ഈ ചിത്രങ്ങൾ ശ്രദ്ധിക്കുക:
ചിത്രങ്ങളിലെ വെളുത്ത തുണിയിലെ രക്തത്തിന്റെ പാടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകുന്നത്: കാലാകാലങ്ങളായി തലയിലെ വിഗ്ഗ് എടുക്കുകയും, തിരിയെ വക്കുമ്പോൾ ചോരപ്പാടുകൾ സ്ഥാനം മാറുന്നു  എന്നുമാണ്. ഓരോ പ്രാവശ്യവും വിഗ്ഗ് ചീകി മിനുക്കാൻ എടുക്കുന്നതിന്റെ  ഫലമായി  ചുരുണ്ട മുടി നിവർന്നു നീളം വച്ചു. കൂടാതെ മുടി ചീകുന്നതുകൊണ്ട്  വിഗ്ഗിൽനിന്നും കൊഴിയുന്ന  മുടിയും അക്കൂട്ടത്തിൽ ഉണ്ടാകാം അങ്ങിനെയും വിഗ്ഗിന്റെ നീളം കൂടാം. 


ചിത്രത്തിൽ: 2017-ൽ   ഇറ്റലിയിൽ നിന്നും തങ്കി പള്ളിയിലേക്ക് കൊണ്ടുവന്ന  യേശുവിന്റെ മുടിയുടെ തിരുശേഷിപ്പ്. 


സഭയുടെ വാദം ഇങ്ങനെ : "ഇറ്റലിയിലെ സേക്രട്ട് ഹാർട്ട് പള്ളിയിൽ സൂക്ഷിച്ചിരുന്ന യോശുവിന്റെ തലമുടിനാരിന്റെ തിരുശേഷിപ്പ് കൊച്ചി രൂപതാംഗമായ ഫാ: ജോൺസൺ തൗണ്ടയിൽ ഇറ്റലിയിലെ പള്ളിയിൽ നിന്ന് ഏറ്റുവാങ്ങി ചേർത്തല തങ്കി പള്ളിയിൽ പ്രതിഷ്ടിക്കുവാനായി ഇന്ന് ( 17. 7.2017) രാവിലെ നെടുംമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ തങ്കിപള്ളി വികാരി ഫാ: ഫ്രാൻസിസ് സേവ്യർ കളത്തി വീട്ടിൽ ഏറ്റു വാങ്ങുന്നു." പത്രവാർത്ത: 
▶️ - ഇത് സത്യമാണോ ?
🔴 - അല്ല, നുണ! 
ആദ്യംതന്നെ: ഇവർ  പറയുന്ന കാര്യങ്ങളിൽ ഒരു വ്യക്തതയില്ല. ചാവറയച്ചനോടൊപ്പം വിശുദ്ധനാക്കിയത് ലുഡ്വിനോ എന്ന വ്യക്തിയല്ല, അങ്ങനെ ഒരു വിശുദ്ധന്‍ ഇല്ല. ചാവറ അച്ഛനോടൊപ്പം വിശുദ്ധനാക്കിയത് ലുദോവിക്കോ കസോറിയ (Ludovico of Casoria) എന്ന  ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിയായിരുന്നു.  അതൊരു അക്ഷരതെറ്റായി കാണാം. എന്നാലും ബാക്കിയുള്ള കാര്യങ്ങൾ സത്യമല്ലാത്തത് കൊണ്ടാണോ എങ്ങുംതൊടാതെ  ഒരു കഥ ചമച്ചത് എന്ന് തോന്നും.  കാര്യങ്ങൾ ക്യാക്തമായി പറഞ്ഞാൽ: യേശുവിന്റെ മുടി തരപ്പെടുത്തിയത് ഫാ.ജോൺസൺ തൗണ്ടയിൽ. ഇദ്ദേഹം ഇറ്റലിയിലെ ഫ്ലോറൻസ് രൂപതയിൽപ്പെട്ട സേക്രഡ്  ഹാർട്ട് പള്ളിയിൽ (Parrocchia Del Sacra Cuore, Via Capo di Mondo 60,  Firenze 50136 - ITALY)  ജോലി ചെയ്യവേ വികാരി Fr. Simone Pifizzi നല്കിയതെന്ന് അവകാശവാദം.  
ഇറ്റലിൽ മാത്രം  വിവിധ പള്ളികളിൽ ഉണ്ടെന്നു അവകാശപ്പെടുന്ന തിരുശേഷിപ്പുകളുടെ ചെറിയൊരു ലിസ്റ്റ്: 
- യേശുവിനെ തറച്ച 3  ആണികൾ 
- യേശുവിന്റെ രക്തം 
- കുരിശിന്റെ ഭാഗം 
- മുൾകിരീടത്തിലെ പത്തോളം മുള്ളുകൾ 
- പീലാത്തോസ് കുരിശിന്റെ മുകളിൽ എഴുതി വച്ച ഫലകം 
- പീലാത്തോസിന്റെ കൊട്ടാരത്തിലെ ഗോവണി 
- യേശുവിനെ അടക്കാൻ  പുതച്ച തുണി 
- യേശുവിന് വിനാഗിരി മുക്കി കൊടുത്ത സ്പോഞ്ച് 
- യേശുവിനെ കുത്താൻ ഉപയോഗിച്ച കുന്തം 
- വെറോണിക്ക  യേശുവിന്റെ മുഖം തുടച്ച തൂവാല 
- യേശുവിനെ കെട്ടിയിട്ട കൽ തൂൺ 
- യേശുവിന്റെ പൊക്കിൾ കോടി 
- യേശുവിന്റെ പരിഛേദനം  ചെയ്ത തൊലി 
ഇങ്ങനെ  ഇറ്റലിയിൽ മാത്രം ഇത്രയും തിരുശേഷിപ്പുകൾ ഉള്ളതായി  അവകാശവാദം ഉന്നയിക്കുമ്പോൾ  യേശുവിന്റെ മുടി  ഉണ്ടെന്നു ഇതുവരെ ആരും അവകാശപ്പെട്ടില്ല എന്ന് മാത്രമല്ല, ഉണ്ടായിരുന്നെങ്കിൽ  അത് മറ്റാർക്കും കൊടുക്കുകയുമില്ല എന്നതാണ് ഇത്തരം തിരുശേഷിപ്പുകൾ ഉണ്ടെന്നു പറയുന്ന പള്ളികളിലെ കളക്ഷൻ കണക്കുകൾ  സൂചിപ്പിക്കുന്നത്. 
ഇങ്ങനെ ഒരു തിരുശേഷിപ്പ് ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഫാദർ സ്റ്റേഫനോ തന്റെ ഇടവകയിൽ  ആ തിരുശേഷിപ്പ് ജനങ്ങൾക്ക് പ്രാർത്ഥനക്കായി പരസ്യമായി സ്ഥാപിച്ചില്ല? അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഫ്ലോറൻസ് രൂപതക്ക്  അതിനെ കുറിച്ച് അറിയാതെപോയി?
ഇതിനൊക്കെ മൗനാനുവാദം നൽകുന്ന കൊച്ചി രൂപതയോടു ചോദിക്കാനുള്ളത്: ഇതിലുഭേതം കാട്ടാമ്പാരയുമായി കാക്കാൻ പൊയ്ക്കൂടേ? അല്ലെങ്കിൽ പറയണം: ഇതിനെ കുറിച്ച് പഠിക്കാൻ നിങ്ങൾ ഒരു കമ്മറ്റിയെ ഇതുവരെ  നിയമിച്ചോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? നിയമിച്ചെങ്കിൽ അവരുടെ കണ്ടെത്തലുകൾ എന്താണ്? 
ഇതുവരെ ആഗോള കത്തോലിക്കാ സഭയില്‍ ആരും തന്നെ ഉണ്ടെന്ന് അവകാശപ്പെടാത്ത  യേശുവിന്റ്റെ മൈര്   ഇവര്‍ക്ക് മാത്രമായി എങ്ങനെ കിട്ടിയെന്ന് പറയാന്‍ KCBCക്ക് ധാര്‍മ്മീകമായ ബാധ്യതയുണ്ട്. ജനങ്ങളെ ഇങ്ങനെ വിഡ്ഢികളാക്കാന്‍ ഇനിയും അനുവദിച്ചു കൂടാ!

#തങ്കി #Thankey St.Mary's Forane Church, Thankey, Cherthala, Alappuzha Miraculous statue of Thankey

-------------------------------------------------------------------------------------------
Courtesy to the images
http://www.thankey.church/
http://web.thankeychurch.com/
http://stmarys.bizhat.com/histroy.html