Thursday, 13 April 2017

ജോർജ്ജ് - ഇല്ലാത്ത വിശുദ്ധനും ബല്ലാത്ത ജാതിയും!

ആമുഖം
ആഗോള കത്തോലിക്കാ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന വിശുദ്ധരില്‍ ഒരാളാണ് സെന്‍റ്റ് ജോര്‍ജ്ജ് എന്ന വിശുദ്ധ ഗീവര്‍ഗ്ഗീസ്. ഇഗ്ലണ്ട്, കാനഡ, എത്യോപ്യ, ജോര്‍ജ, ജെര്‍മ്മനി, ഗ്രീസ്, മാള്‍ട്ട, പോര്‍ച്ചുഗല്‍, സെര്‍ബിയ മുതലായ രാജ്യങ്ങളിലെയും, ഇറ്റലിയിലെ നൂറില്‍ ആധികം ചെറുതും വലുതുമായ പട്ടണങ്ങളുടെയും മധ്യസ്ഥനാണ് വി. ജോര്‍ജ്ജ്. ഒരു പക്ഷേ കത്തോലിക്കാ സഭയില്‍ ഏറ്റവും കൂടുതല്‍ മധ്യസ്ഥസ്ഥാനം വഹിക്കുന്നതും വി.ജോര്‍ജ്ജ് തന്നെയാണ് എന്ന് കാണാം, അദ്ദേഹത്തെ കുറിച്ച് അറിയാന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ചത് കൗതുകകരവും വളരെ വ്യത്യസ്ഥങ്ങളായ വിവരങ്ങളാണ്. എന്റ്റെ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ ഇവിടെ കുറിക്കുന്നു. ഇതിന്റ്റെ തലക്കെട്ട്‌ കാര്യമായെടുക്കാതെ, വായനക്കാര്‍ തിരിച്ചറിയട്ടെ, തീരുമാനിക്കട്ടെ, വിധി എഴുതട്ടെ: ഗീവര്‍ഗ്ഗീസ് എന്ന സെന്‍റ്റ് ജോര്‍ജ്ജിനെ കുറിച്ച്.
കത്തോലിക്കാ സഭ 
ഡയക്ലീഷൻ [244 - 312 CE]
ഡയക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ക്രിസ്തുമതം ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയത്. ക്രിസ്തുമത വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി മരണം വരിച്ച രക്തസാക്ഷിയായ റോമന്‍ പടയാളിയും, ലിബിയന്‍ പ്രോവിന്സില്‍പെട്ട സിലേന എന്ന പട്ടണത്തില്‍ വച്ച് ഒരു ഐതിഹ്യ വേതാളത്തെ കൊന്ന് രാജ്ഞിയെ രക്ഷിക്കുകയും ചെയ്തു എന്നാണ് സഭ വി. ജോര്‍ജ്ജിനെ പരിചയപ്പെടുത്തുന്നത്.
St. George  [AD 275/281 - 23 April 303]. ഒരു കുലീന സിറിയന്‍ കുടുംബത്തില്‍ ജനിച്ചു എന്ന് പറയുന്ന ജോര്‍ജ്ജിനെ കുറിച്ച് ചരിത്ര സാക്ഷ്യങ്ങള്‍ ഒന്നും തന്നെയില്ല. വ്യത്യസ്തമായ കഥകളാണ് നിലവിലുള്ളത് തന്നെ.  മാതാവ്: പോളിക്രോണിയ [Polychronia from Lydda, Roman province of Syria, Palestine] പിതാവ്: ജെറോണ്‍ഷ്യസ് [Gerontius, Cappadocia, Turkey ] റോമന്‍ പടയാളി. ഓര്‍മ്മ തിരുന്നാള്‍: ഏപ്രില്‍ 23.
ഓര്‍ത്തഡോക്സ് സഭ: റോമന്‍ കത്തോലിക്കാ സഭയില്‍ നിന്നും വിപരീതമായി, ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഓര്‍ത്തഡോക്സ് സഭയുടെ 'എത്യോപ്യന്‍ സിനക്സ്സാരിയം' [ Ethiopian Synaxarium ]  എന്ന അനുദിന വിശുദ്ധരുടെ താളുകളില്‍, മേയ് ഒന്നിന് അനുസ്മരിക്കുന്ന വി.ജോര്‍ജ്ജിന്റ്റെ മാതാപിതാക്കളുടെ പേരുകള്‍ പോലും വ്യത്യസ്തമാണ് വിശുദ്ധ ജോര്‍ജ്ജ്: ഓര്‍മ്മ തിരുന്നാള്‍: മേയ് 1, മാതാവ്: തെയോബസ്തെ [Theobasthe] പിതാവ്: അനസ്തേഷ്യാസ് [Anasthasius] ഇവര്‍ രണ്ടുപേരും ഓര്‍ത്തഡോക്സ് സഭയിലെ വിശുദ്ധരാണ് എന്നതാണ്, കത്തോലിക്കാ സഭ അറിയാത്ത / പറയാത്ത കൗതുകകരമായ മറ്റൊരു കാര്യം.
വൈരുദ്ധ്യങ്ങള്‍: എത്യോപ്യന്‍ സഭ പറയുന്നതാണ് സത്യമെങ്കില്‍, കത്തോലിക്കാ സഭ നുണ പറഞ്ഞു. കത്തോലിക്കാ സഭ പറഞ്ഞത് സത്യമാണെങ്കില്‍, നേരെ മറിച്ചും. ഇനി രണ്ടുപേരും പറയുന്നത് സത്യമാണെങ്കില്‍ വി.ജോര്‍ജ്ജിന് രണ്ട് മാതാവും രണ്ട് പിതാവും ഉണ്ട്. റോമില്‍ ജോര്‍ജ്ജിനെ കുറിച്ച് കഥകള്‍ രചിച്ചപ്പോള്‍, മറ്റു സഭകളില്‍ നിലവിലുള്ള കഥകള്‍ റോമന്‍ അധികാരികള്‍ തിരക്കിയില്ല/ അറിഞ്ഞില്ല എന്നതാണ് അങ്ങനെ വരാന്‍ കാരണം. എന്ത് കൊണ്ട് കത്തോലിക്കാ സഭക്ക് ജോര്‍ജ്ജ് എന്ന ഒരു ഇതിഹാസ വീര നായകനെ വിശുദ്ധനായി ലഭിച്ചു എന്ന് തിരയുമ്പോള്‍ ലഭിക്കുന്ന കൗതുക കരമായ ചില കഥകള്‍ കാണാം: [ചിത്രം വി. ജോര്‍ജ്ജ് മാതാപിതാക്കളോടൊപ്പം]
സമാന കഥകള്‍ 
കത്തോലിക്കാ സഭയില്‍  ജോര്‍ജ്ജ് ജനിക്കുന്നതിനു മുന്‍പുതന്നെ പുരാതന ഗ്രീക്ക്, റോമന്‍ ഇതിഹാസങ്ങളില്‍ നില നിന്നിരുന്ന ചില കഥാ പാത്രങ്ങളെ പരിചയപ്പെടാം:
കിമെയ്റ The Chimera[ Χίμαιρα Khímaira] - വിശ്വ വിഖ്യാതകവി ഹോമര്‍ ഗ്രീസ് ഇതിഹാസകാവ്യമായ ഇല്ലിയഡില്‍ [1260 - 1180 BC]   ആവിഷ്ക്കരിക്കുന്ന ഒരു സത്വമുണ്ട്; തീ തുപ്പുന്ന സിംഹത്തിന്റ്റെ തലയും, പാര്‍ശ്വത്തില്‍ നിന്ന് വളരുന്ന ആടിന്റ്റെ തലയുള്ള  ഉടലും, വാല്‍ ഭാഗത്ത്‌ തീ ചീറ്റുന്ന വിഷ സര്‍പ്പവും, അതാണ്‌ കിമെയ്റ. 
ബെല്ലറഫോണ്‍ [Bellerophon] - പുരാതന ഗ്രീക്ക് ഇതിഹാസത്തില്‍  വേതാളങ്ങളെ കൊല്ലുന്ന  ഒരു വീര യോദ്ധാവാണ് ബെല്ലറഫോണ്‍. പെഗസൂസ് [Pegasus] എന്ന ചിറകുള്ള  വെളുത്ത കുതിരപ്പുറത്തു കയറി വന്ന്, കിമെയ്റ എന്ന വ്യാളിയെ കൊല്ലുന്നത് ബെല്ലറഫോണാണ്. ഇതിന്റ്റെ ചിത്രാവിഷ്ക്കാരങ്ങള്‍ യേശുവിന് 500 വര്‍ഷം മുന്‍പ് മുതല്‍ ഉണ്ടായിരുന്നതായി ഗ്രീസിന്റ്റെ പലഭാഗത്ത്‌ നിന്നും കണ്ടെത്തിയ പുരാവസ്തു ചരിത്രാവശിഷ്ട്ടങ്ങള്‍ ഇപ്പോഴും സാക്ഷ്യം നല്‍കുന്നുണ്ട്. [ ചിത്രം: കിമെയ്റയെ കൊല്ലുന്ന ബെല്ലറഫോണ്‍ 350 - 300 BCE]
ആൻഡ്രോമീഡ [Andromeda] BCE 412-ല്‍ യൂറിപിഡിസ് പുരാതന ഗ്രീക്ക് ഇതിഹാസ കഥാപാത്രമായ ആൻഡ്രോമീഡയെ     കുറിച്ചെഴുതിയ നാടകത്തില്‍, എത്യോപ്യയിലെ സിഫിയസ് രാജാവിന്റെയും കസിയോപ്പിയ രാജ്ഞിയുടെയും അതിസുന്ദരിയായ മകളെ കുറിച്ച് പ്രതിപാതിക്കുന്നുണ്ട്. തന്റ്റെ മകള്‍ മറ്റാരെക്കാളും അതി സുന്ദരിയാണെന്ന കസിയോപ്പിയയുടെ അഹങ്കാരത്തില്‍ കുപിതനായ പോസേയ്ദോണ്‍, സീഫിയസിന്റ്റെ രാജ്യം നശിപ്പിക്കാന്‍ ഒരു വ്യാളിയെ അയക്കുന്നു. ഗത്യന്തരം ഇല്ലാതെ സീഫിയസ് രാജ്യരക്ഷക്ക് വേണ്ടി തന്റ്റെ മകളെ   വലിയൊരു കല്ലില്‍ ബന്ധനസ്തയാക്കുന്നു. ഈ അവസരത്തില്‍ ആതുവഴി പേഗസൂസ് എന്ന പറക്കുന്ന കുതിരപ്പുറത്ത്‌  വന്ന പേര്‍സേവൂസ് [ Perseus ] കസിയോപ്പിയയെ കാണുകയും വ്യാളിയെ കൊന്ന് രാജകുമാരിയെ രക്ഷിക്കുകയും, രാജാവ് തന്റ്റെ മകളെ പെര്‍സേവൂസിനു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്യുന്നു.  ജൂപിറ്റര്‍[Jupitar and Typhon] - റോമന്‍ ഇതിഹാസത്തിലെ ദേവനായിരുന്ന ജൂപിറ്റര്‍, ടിഫോണ്‍ എന്ന വേതാളത്തെ കൊല്ലുന്ന കഥകളും   റോമന്‍ മതത്തില്‍ നിലനിന്നിരുന്നു. അതിനുള്ള തെളിവുകളാണ് റോമാ സാമ്മ്രാജ്യത്തില്‍ നിലനിന്നിരുന്ന ജൂപിറ്റര്‍ സ്തൂപങ്ങള്‍ [Jupitar colunms]  

മത പ്രചരണം: 1200  വിശ്വാസികളുടെ ഇടയില്‍ വി. ജോര്‍ജ്ജ് അറിയപ്പെട്ടിരുന്നു എങ്കില്‍ തന്നെയും, ഇറ്റലിയിലെ ജേനോവാ പട്ടണത്തിലെ ആര്‍ച്ച് ബിഷപ്‌ യാക്കൊബൂസ് ദെ വോറാജിനെ [Jacobus De Voragine]     1260-ല്‍ എഴുതിയതായി കണക്കാക്കുന്ന  The Golden Legends Legenda Aurea/ Readings of the Saints ]  എന്ന കഥാ ശേഖരത്തില്‍ ഇടം നേടിയത് മുതലാണ്‌ വി. ജോര്‍ജ്ജിന് മദ്ധ്യകാല Middle Ages] യൂറോപ്പില്‍ കൂടുതല്‍ പ്രചാരം ലഭിച്ചത്. 
1300
പാശ്ചാത്യ കൊളോണലിസമായിരുന്നു ക്രിസ്തുമതം പ്രചാരണത്തില്‍ എന്നും മുന്‍പന്തിയില്‍ നിന്നിരുന്നത്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റ്റെ തേരോട്ടങ്ങള്‍ കടന്നുപോയ നാടുകളെ പിടിച്ചടക്കി, അടിച്ചമര്‍ത്തി, അടിച്ചേല്‍പ്പിക്കപ്പെട്ട വിശ്വാസത്തോടൊപ്പം, അവര്‍ പോയ വഴികളിലെല്ലാം വി.ജോര്‍ജ്ജിന്റ്റെ  കഥകളും മുളച്ചു പൊങ്ങി. വിശ്വാസ സംരക്ഷകനും, കുരിശ് യുദ്ധങ്ങളുടെ കാലത്ത് പടയാളികള്‍ക്ക് വീറും വാശിയും നല്‍കാന്‍ സൃഷ്ട്ടിക്കപ്പെട്ട ഒരു വീര പോരാളി എന്നും വിശുദ്ധ ജോര്‍ജ്ജിനെ കാണാവുന്നതാണ്. പലപ്പോഴായി പടയാളിള്‍ക്ക് പ്രത്യക്ഷപ്പെട്ടുവെന്നും, യുദ്ധങ്ങള്‍ അതുമൂലം വിജയിച്ചു എന്നും ധാരാളം കഥകളും നിലനിന്നിരുന്നു. 1327ല്‍ എഡ്വേഡ് മൂന്നാമാന്റ്റെ കാലത്ത് ഇഗ്ലണ്ടിന്റ്റെ മധ്യസ്ഥ വിശുദ്ധനായി  ജോര്‍ജ്ജിനെ പ്രഖ്യാപിച്ചു. 
ഓര്‍മ്മ തിരുന്നാള്‍: ഏപ്രില്‍ 23 - Pope Gelasius I  CE  494 ല്‍ ജോര്‍ജ്ജിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ആദ്യ കാലങ്ങളില്‍ സഭ ഒരാളെ വിശുദ്ധനായി തിരഞ്ഞെടുത്തിരുന്നത്,   വിശ്വാസ  സമൂഹം, മരണ ശേഷം,  ആ വ്യക്തിയോട് കാണിച്ചിരുന്ന ആരാധന, ബഹുമാനം, ആദരവ്, എന്നിവയുടെ  അടിസ്ഥാനത്തില്‍ ആയിരുന്നു. CE 303 ഏപ്രില്‍ 23ന്, ക്രൈസ്തവ വിശ്വാസം സംരക്ഷിക്കാന്‍ ജോര്‍ജ്ജ് മരണത്തെ വരിച്ചു എന്ന് ഉറപ്പിച്ചു പറയുന്ന സഭ, ജോര്‍ജ്ജിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത് CE 494-ലിലാണ്, അതായത്  മരിച്ച് 191വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു എന്നത് വലിയ അതിശയോക്തി തന്നെ!!! ആ വേളയില്‍: "നമ്മുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്നതാണെങ്കിലും, വിശുദ്ധന്‍റ്റെ പ്രവര്‍ത്തികള്‍ ദൈവത്തിന് മാത്രമേ അറിവുള്ളൂ" എന്ന Pope Gelasius I മാര്‍പ്പാപ്പയുടെ വാക്കുകള്‍, അന്നും ജോര്‍ജ്ജ് എന്ന വിശുദ്ധനെ കുറിച്ച് യാതൊരു തെളിവുകളും സഭക്ക് അറിയില്ലായിരുന്നു എന്ന സത്യം, പറയാതെ തന്നെ ശരിവക്കുകയാണ് മാര്‍പ്പാപ്പ ചെയ്തത്. എന്തുകൊണ്ട് 'ഏപ്രില്‍ 23' ഓര്‍മ്മ തിരുന്നാളായി എന്ന് തിരഞ്ഞാല്‍ മറ്റൊരു കാര്യം വ്യക്തമാകും.
റോമന്‍ ഉത്സവങ്ങള്‍ 
ലൂപെര്‍കളിയാ [Lupecalia]
ആടുമാടുകള്‍ക്ക് വന്ന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കാന്‍ 
ഫെബ്രുവരി മാസം രണ്ടാമത്തെ ആഴ്ചയില്‍ റോമാക്കാര്‍ നടത്തിയിരുന്ന ഒരു  ഉത്സവമായിരുന്നു ലൂപേര്‍കളിയ.  
പരീലിയ [Parilia]  
റോം സ്ഥാപിതമായത് ഏപ്രില്‍ 21-നായിരുന്നു എന്നാണ് റോമന്‍ ജനത വിശ്വസിച്ചിരുന്നത്. അന്നേ ദിവസം ആടുമാടുകളുടെയും ഇടയന്മ്മാരുടെയും  സംരക്ഷകയായ പലെസ് [Pales] ദേവിയുടെ ഉത്സവമായ പരീലിയ [Parilia/Palilia ] അവര്‍ ആഘോഷിച്ചിരുന്നത്.
വിനാലിയ [ Vinalia {Priora / Urbana}] ഓരോ വര്‍ഷവും ഏപ്രില്‍ 23-ന്,  കഴിഞ്ഞ് പോയ വര്‍ഷത്തെ വീഞ്ഞ് രുചി നോക്കുകയും, അന്നേ ദിവസം തന്നെയായിരുന്നു Jupiter -  Venus  ദേവീ ദേവന്മ്മാരുടെ ഉത്സവവും നടത്തിയിരുന്നത്.   
Pope Gelasius Iസഭയുടെ അധികാര രാഷ്ടീയം എങ്ങനെയാണ് ആധിപത്യം സ്ഥാപിച്ചത് എന്ന് മനസ്സിലാക്കാന്‍, CE 494-ല്‍ പോപ്പ് ഗെലാഷ്യസ് ഒന്നാമന്‍ റോമന്‍ ചക്രവര്‍ത്തിക്ക് [ Anastasius I ] എഴുതിയ കത്ത് വായിച്ചാല്‍ മനസ്സിലാകും. The two powers [Duo Sunt], നമ്മള്‍ രണ്ടാള്‍ക്കും അധികാരം ഉണ്ട്, സഭയുടെ വിശുദ്ധ അധികാരവും, ചക്രവര്‍ത്തിയും രാഷ്ട്രീയ അധികാരവും. എന്നാല്‍ വിശ്വസത്തിന്റ്റെ കാര്യത്തില്‍ രാഷ്ട്ര അധികാരം പാപ്പയ്ക്ക് മുന്‍പില്‍ മുട്ട് മടക്കണം. അതിന്റ്റെ ഭാഗമായി CE 494-ല്‍ ലൂപ്പെര്‍കളിയാ എന്ന റോമന്‍ ഉത്സവതിന്റ്റെ സ്ഥാനത്ത് മാതാവിന്റ്റെ വിശുദ്ദീകരണ തിരുന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു.
റോമന്‍ ജനതയുടെ മറ്റൊരു പ്രധാന ഉത്സവമായിരുന്ന വിനാലിയ. സൗന്ദര്യം, അനുരാഗം, കാമം, സന്താന സൌഭാഗ്യം, എന്നിവയുടെ ദേവതയായ വീനസിന്റ്റെയും, നല്ല കാലാവസ്തയുടെയും, വിളവു കാക്കുന്ന ജുപിറ്റര്‍ ദേവന്റ്റെയും വലിയൊരു ഉത്സവത്തെയും ഇല്ലായ്മ ചെയ്യാന്‍ ഏപ്രില്‍ 23-ന് വിശുദ്ധ ജോര്‍ജ്ജിന്റ്റെ തിരുന്നാള്‍ ആഘോഷിക്കാന്‍ സഭ തീരമാനിച്ചു.
1583 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച റോമന്‍ രക്തസാക്ഷികളുടെ പുസ്തകത്തില്‍  'ഏപ്രില്‍ 23' എന്നത് ജോര്‍ജ്ജിന്റ്റെ ജനന തിയതി എന്നാണ് പറയുന്നത്. എന്നാല്‍ വേറെ ഒരിടത്തും ഇങ്ങനെ ഒരു ജനന തിയതി രേഖപ്പെടുത്തിയിട്ടില്ല. മറിച്ച് രക്ത സാക്ഷി ദിനമായിട്ടാണ് കാണുന്നത്. ഇന്നും ഓര്‍മ്മ തിരുന്നാള്‍ ഏപ്രില്‍ 23 നാണ്. 
പഴയ റോമാ സാമ്രാജ്യത്തില്‍ പലയിടങ്ങളിലും വിശുദ്ധ ജോര്‍ജ്ജിന്റ്റെ പള്ളികള്‍ ഉണ്ടായിരുന്നു എന്ന് ചില സ്ഥലങ്ങളില്‍ കാണുകയുണ്ടായി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാധനാലയങ്ങള്‍ ഉണ്ടായിരുന്നത് Zeus Georgos എന്ന ഗ്രീക്ക് ദേവന്റ്റെ പേരിലായിരുന്നു.
ക്രീറ്റ് എന്ന ഗ്രീക്ക് ദ്വീപില്‍,  ആരെങ്കിലും മോഷണ കുറ്റത്തിന് പിടിക്കപെട്ടാല്‍, സത്യം തെളിയിക്കാന്‍  അവരെ സേവുസിന്റ്റെ  ദേവാലയത്തില്‍ കൊണ്ടുവന്ന്,  ഇപ്രകാരം സത്യം ചെയ്യിക്കുമായിരുന്നു:"സേവൂസ് ദേവന്‍റ്റെ നാമത്തില്‍ എനിക്ക് ഒന്നും അറിയില്ലെന്ന് ഞാന്‍ സത്യം ചെയ്യുന്നു." [Ni ma Ze kai amnogo sou, prama den katexo]. ക്രിസ്തുമതം വളര്‍ന്നു വന്നപ്പോള്‍ സെവൂസിന് പ്രതിമയ്ക്ക്  പകരം അവിടെ വിശുദ്ധ ജോര്‍ജ്ജിന്റ്റെ ചിത്രമായി മാറി. എന്നാല്‍ പ്രതിജ്ഞക്ക് മാറ്റം ഇല്ലായിരുന്നു. ഇന്ന്   ആ ദേവാലയം Monastery of Diskouri, Enagron Village, Crete എന്നറിയപ്പെടുന്നു. 
 [ Mosaic ca. 350-325 BCE ]
പേരിനു പുറകില്‍ 
ക്രിസ്ത്യന്‍  മാതാപിതാക്കളില്‍   നിന്നും ജനിച്ച കുഞ്ഞിന് എങ്ങനെയാണ്,  ഗ്രീക്ക്  ദേവന്റ്റെ  പേര് നല്‍കിയത്!? അല്ലെങ്കില്‍, എന്തുകൊണ്ട് ജോര്‍ജ്ജ് എന്ന പേര് ജനങ്ങളില്‍ വലിയ സ്വാധീനം ഉണ്ടാക്കി എന്നത്  മനസ്സിലാകണമെങ്കില്‍ ഏതാനും നൂറ്റാണ്ടുകള്‍ പുറകോട്ടു പോകണം! 
ഗ്രീക്കുകാര്‍ ആരാധിച്ചിരുന്ന    Zeus Georgos,  നല്ല വിളകളുടെയും, കൊയ്ത്തിന്റ്റെയും, നല്ല കാലാവസ്ഥയുടെയും, ദൈവമായിയുന്നു.   ഒരു കുലീന കുടുംബത്തില്‍ ജനിച്ച ഗ്രീസിലെ ദമ്പതികള്‍ തങ്ങളുടെ മകന് ഗ്രീക്ക് ദേവന്‍റ്റെ പേരുതന്നെയാണ് നല്‍കിയതെങ്കിലും, ജോര്‍ജ്ജ്  എന്ന വാക്കിന് അര്‍ത്ഥം   മണ്ണില്‍ ജോലിചെയ്യുന്നവന്‍ എന്നായിരുന്നു. 90% മണ്ണില്‍ ജോലിചെയ്യുന്ന സാധാരക്കാരായ: കര്‍ഷകര്‍, കുശവര്‍, മുക്കുവര്‍, ഇടയന്മ്മാര്‍, പടയാളികള്‍ എന്നിവരുടെ ഇടയില്‍, ഏറ്റവും പ്രതിഫലനം ഉണ്ടാക്കുന്ന  പേരും കഥാ നായകനും ജോര്‍ജ്ജ് അല്ലാതെ വേറെ ഏതാണ്!? ക്രിസ്ത്യന്‍ വിശ്വാസികള്‍ എന്തുകൊണ്ട് തങ്ങളുടെ മകന് ഒരു ക്രിസ്തീയ [യഹൂദ ] പേര് നല്‍കാതിരുന്നത്!? 
1969 - വിശുദ്ധരുടെ കലണ്ടര്‍ 
മൂന്ന് വര്‍ഷം നീണ്ടു നിന്ന രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനു ശേഷം [1962 – 1965] പല ഭാഗങ്ങളില്‍  നിന്നും ഉയര്‍ന്നു വന്ന അഭിപ്രായങ്ങളുടെ ഫലമായി 'മിസ്തേരി പസ്ക്കാലിസ്'  [Mysterii Paschalis] എന്ന പേരില്‍ 1969 തില്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ റോമന്‍ കത്തോലിക്കാ സഭയുടെ ആരാധ കലണ്ടറില്‍ മാറ്റങ്ങള്‍ വരുത്തി. തത്ഫലമായി, ആവശ്യമായ ചരിത്ര രേഖകള്‍ ഇല്ലാത്തതും, അതിശയോതിയും വിശ്വാസ രഹിതവുമായ കഥകളിലൂടെ  ജന്മം കൊണ്ട  ഐതിഹ്യ വിശുദ്ധരെയും   അനുദിന വിശുദ്ധരുടെ കലണ്ടറില്‍ നിന്നും നീക്കം ചെയ്യുകയും, മറ്റു പലരുടെയും ഓര്‍മ്മ തിരുന്നാളുകളുടെ ദിവസങ്ങള്‍ക്കും മാറ്റം വരുത്തി. അവയില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു വി.ഗീവര്‍ഗ്ഗീസിനെ കലണ്ടറില്‍ നിന്നും മാറ്റിയത്.  
എന്നാല്‍ പിന്നീട്,  ആരാധാനാ കലണ്ടറില്‍ സഭയുടെ മൗനാനുവാദത്തോടെ  ജോര്‍ജ്ജ് വീണ്ടും ഇടം നേടി. സഭക്ക് വേണ്ടത് പണവും വിശ്വാസികള്‍ക്ക് വേണ്ടത് വിശുദ്ധരെയുമാണ്, അവിടെ സത്യത്തിന് എന്ത് വില?
ഒരു കുലീന കുടുംബത്തില്‍ സിറിയന്‍ മാതാപിതാക്കളില്‍ നിന്നും ജനിച്ചു വളര്‍ന്ന, ഒരു റോമന്‍ സൈന്ന്യാധിപധിയുടെ  മകനും, റോമന്‍ സൈനീകനും, പിന്നീട് ക്രിസ്തുമത സംരക്ഷന്തിന് വേണ്ടി രക്തസാക്ഷി ആയിട്ട് പോലും  എന്തുകൊണ്ടാണ് സിറിയന്‍ ക്രിസ്തുമത വിശ്വാസികളുടെ ഇടയില്‍   ഇങ്ങനെ ഒരു വിശുദ്ധനെ ആരും ഓര്‍ക്കാതിരുന്നത് എന്ന് ആലോചിച്ചാല്‍ മാത്രം മനസ്സിലാകും, അങ്ങനെ ഒരു വ്യക്തിയെ  ആ പ്രദേശത്ത് ആരും തന്നെ അറിഞ്ഞിരുന്നില്ല, അത് വെറും ഒരു മുത്തശ്ശികഥ മാത്രമാണെന്ന് മനസ്സിലാക്കാന്‍!
ഉപസംഹാരം 
ഗ്രീക്ക്, റോമന്‍, സാമ്രാജ്യങ്ങളിലെ മുത്തശ്ശി കഥകളില്‍ ഇത്തരം ധാരാളം വീര പുരുഷന്മ്മാര്‍ ഉണ്ടായിരുന്നു. എഴുത്തും വായനയും അറിയാത്ത 90% സാധാരക്കാരില്‍ ഒരു ഭാഗമായിരുന്നു ആദിമ ക്രിസ്ത്യാനികള്‍. കഥകള്‍ ഇഷ്ട്ടപ്പെട്ടിരുന്ന ആ ജനങ്ങളിലേക്ക് സഭ എറിഞ്ഞു കൊടുത്ത ഒരു നുണ കഥയിലെ വീര നായകനാണ് ജോര്‍ജ്ജ്. അല്ലെങ്കില്‍ റോമന്‍ ഗ്രീക്ക് മത വിശ്വാസികളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ അറിയപെട്ടിരുന്ന സേവൂസ് ജോര്‍ജ്ജ് എന്ന ദേവനെ മാറ്റി ജോര്‍ജ്ജ് എന്ന ഒരു വിശുദ്ധനെ സ്ഥാപിക്കുകയായിരുന്നു സഭ ചെയ്തത്!
ഡയക്ലീഷൻ [ Diocletian ] ചക്രവര്‍ത്തി യുടെ കാലത്ത് ആയിര കണക്കിന് ക്രിസ്ത്യാനികള്‍ മത പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു എങ്കില്‍, അതില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം ശ്രദ്ധിക്കപെടുന്നത് എങ്ങിനെ!?
തന്റ്റെ വിശ്വാസം ഏറ്റു പറയാത്ത   എല്ലാ ക്രിസ്ത്യാനി പടയാളികളെയും കൊല്ലാന്‍  ഡയക്ലീഷൻ തീരുമാനിച്ച സ്ഥിതിക്ക്, ഒരു കേവല റോമന്‍ പടയാളി  മാത്രം ശ്രദ്ധിക്കപെടുന്നത് എങ്ങിനെ?  
കഥകള്‍ ഇഷ്ട്ടപ്പെട്ടിരുന്ന സാമൂഹത്തില്‍, വ്യാളികളും സത്വങ്ങളും സത്യമാണെന്ന്    വിശ്വാസിച്ചിരുന്നവരുടെ ഇടയില്‍, സഭ പറഞ്ഞു പരത്തിയ  പുതിയ കഥയും വളരെ എളുപ്പം  ഇടം നേടി! കാരണം വ്യാളികള്‍ ഐതിഹ്യങ്ങളുടെ താളുകളിലെ ഭീതിപ്പെടുത്തുന്ന ഒരു ഭീകര സത്വമാണെന്ന കാര്യം സഭക്ക് മാത്രമാണ് അറിവില്ലാത്തത്‌. ബൈബിളിലും അത്തരം സത്വങ്ങള്‍ ധാരാളം ഉണ്ടല്ലോ!
എന്തിനേറെ പറയുന്നു, 1933 ല്‍ സ്കോട്ട്ലാന്‍ഡില്‍  പുറത്തിറങ്ങിയ, പിന്നീട് നെസ്സി Nessie] എന്ന് നാമകരണം ചെയ്യപ്പെട്ട  Loch Ness Monster, എന്ന സത്വത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ  ജനം വിശ്വസ്സിച്ചില്ലേ, പിന്നെയാണോ 1500 വര്‍ഷം മുന്‍പുള്ള കാര്യം!?
ഗ്രീക്ക് റോമന്‍ മതങ്ങളെ അടിച്ചമര്‍ത്തി വളര്‍ന്നുവന്ന ക്രിസ്തുമതത്തില്‍, അന്നത്തെ  ജനത്തിന്റ്റെ ആവശ്യം മനസ്സിലാക്കിയ സഭാ നേതൃത്വം, മെനഞ്ഞെടുത്ത ഒരു കഥ മാത്രമായിരുന്നു ജോര്‍ജ്ജിന്റ്റെത്. 
ജോര്‍ജ്ജ് എന്ന ഒരു വിശുദ്ധനെ സൃഷ്ട്ടിക്കുന്നതിന് പുറകില്‍ സഭക്ക് വ്യക്തമായ ഒരു  അജണ്ട  ഉണ്ടായിരുന്നു. ഗ്രീക്ക് /റോമന്‍  മത വിശ്വാസികളെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരിക എന്ന പരമ പ്രധാന  ദൗത്യം തന്നെയായിടുന്നു അത്. ജോര്‍ജ്ജ് എന്ന വിശുദ്ധനെ സൃഷ്ട്ടിച്ച്: കര്‍ഷകര്‍, നല്ല വിളയുടെയും,  ആട്ടിടയര്‍,  പടയാളികള്‍, കുതിരകള്‍, ആടുമാടുകള്‍ എന്നിവയുടെ ധ്യസ്ഥന്‍  എന്ന് നാമകരണം ചെയ്തതും അതിനായിരുന്നു.  
ഇല്ലാത്ത ദൈവതിന്റ്റെ പേരില്‍ മതം ഉണ്ടാക്കിയവരുടെ തലയില്‍ വിരിഞ്ഞ പുതിയൊരു സൂത്രം,  "മാര്‍ഗ്ഗം ഏതായാലും ലക്ഷ്യമാണ്‌ പ്രധാനം" എന്ന് തിരിച്ചറിഞ്ഞവര്‍, അടക്കാനാകാത്ത അധികാര മോഹത്തില്‍, നിലനില്‍പ്പിനാവശ്യം ആള്‍ബലമാനെന്നും, അതിലൂടെ മാത്രമേ വരുമാനവും, ശക്തിയും ലഭിക്കൂ എന്ന തിരിച്ചറിവായിരിക്കാം  പുതിയ ഒരു വിശുദ്ധനെ അടിച്ചു മാറ്റിയതിന് പുറകില്‍.   ഗ്രീക്ക് ദേവന്റ്റെ പേരും, റോമന്‍ ജനതുടെ  ഉത്സവവും കൂട്ടിച്ചേര്‍ത്ത്,  അധികാരമെന്ന ലക്ഷ്യത്തില്‍ എത്താന്‍ വിശ്വാസം രാഷ്ട്രീയമാക്കിയവര്‍ കണ്ടെത്തിയ പുതിയൊരു  മന്ത്രമായിരുന്നു വി. ജോര്‍ജ്ജ്! ഒരു ഗ്രീക്ക് ദേവനെതന്നെ വേരോടെ പിഴുതു ക്രിസ്തുമതത്തില്‍ നട്ട്പിടിപ്പിക്കുക  മാത്രമായിരുന്നു സഭ ചെയ്തത്. ഗ്രീക്ക്, റോമന്‍ മതങ്ങളെ അടിച്ചമര്‍ത്തി, സഭയെന്ന രാഷ്ട്രീയം വളര്‍ത്തി, പ്രതികരണശേഷി ഇല്ലാത്ത സാധാരണക്കാരുടെ  ഇടയില്‍ അവര്‍ക്ക് വിജയിക്കാനും സാധിച്ചു! ഇല്ലത്ത വിശുദ്ധനെ ഉണ്ടാക്കിയ ബല്ലാത്ത ജാതികള്‍!!! 
©®  Indian Gooseberries 





























Mosaic: Bellerophon killing the Chimera, from Rhodes archaeological museum [ 300 - 270 BCE ]
Tag:
വിശുദ്ധ ഗീവർഗ്ഗീസ്
ഗീവർഗ്ഗീസ് സഹദാ 
ഗീവർഗ്ഗീസ് പുണ്യാളന്‍ 
St. George
©®

---------------------------------------------------------------------------------------------------
[1 - 2 - 3 - 4 - 5 - 6 - 7 - 8 - 9- 10 - 11- 12- 13- 14- 15- 16 ]
The Golden legents [1-2-3- 4 ]
Roman Feasts1 - 2- 3 -4 -5 -]
Zeus Georgos  [ 1 - 2- 3- 4-5 ]
Pope Gelasius I [1 - 2- 3 -4 - 5 - 6 ]
https://en.wikipedia.org/wiki/Homer https://en.wikipedia.org/wiki/Iliad https://en.wikipedia.org/wiki/Greek_mythology http://www.theoi.com/Heros/Bellerophontes.html http://www.theoi.com/Ther/Khimaira.html http://www.theoi.com/Gallery/Z44.1.html https://en.wikipedia.org/wiki/Bellerophon https://en.wikipedia.org/wiki/Chimera_(mythology) https://en.wikipedia.org/wiki/Bellerophon http://www.greek-gods.org/greek-heroes/bellerophon.php https://en.wikipedia.org/wiki/Chimera_(mythology) http://www.theoi.com/Heros/Bellerophontes.html http://www.macedonian-heritage.gr/HellenicMacedonia/en/B1.2.3.1.html https://en.wikipedia.org/wiki/Andromeda_(mythology) https://www.britannica.com/topic/Andromeda-Greek-mythology http://mythworld.wikia.com/wiki/Chimera_(mythology) https://en.wikipedia.org/wiki/Andromeda_(mythology) https://4ofwands.wordpress.com/2012/03/30/pbp-zeus-georgos/ https://en.wikipedia.org/wiki/Saint_George%27s_Cross https://en.wikipedia.org/wiki/Mysterii_Paschalis#January http://full-of-grace-and-truth.blogspot.it/2009/04/st-george-great-martyr-trophy-bearer.html https://www.flickr.com/photos/sanctusbulgaria/14116622984/ http://www.stmichaeleoc.org/Synaxarium/Miyazia_23.htm http://coptorthodox.blogspot.it/2009/05/ethiopian-synaxarium-miyazia-23.html https://en.wikipedia.org/wiki/Vinalia
[1 - 2 - 3 - 4 - 5 - - 7 - 8 - 9 -  ]
Images
Bellerophon and Chimaira. Edge of an Attic red-figure epinetron , ca. 425-420 BCE The mosaic floors of Olynthos, 432 BC Mosaic, 300 BC Bellerophon the Chimaira. Palmyra, Syria. Floor Mosaic, ca 260 CE http://www.telecomtally.com/a-beautiful-st-george-bellerophon-the-dragon-chimera-slayer-mosaic-from-palmyra/ https://commons.wikimedia.org/wiki/File:Mosaic_floor_with_the_representation_of_Bellerophon_and_Chimaira.jpg https://commons.wikimedia.org/wiki/File:Olynthos-mosaic-floor.jpg https://s-media-cache-ak0.pinimg.com/736x/0e/94/76/0e9476502d5508b0a884f96fb6ad742d.jpg http://www.masihyomasr.com/assets/files/news/Untitled-1copy-1.png https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGEE0YBix_B5n8p5R9Mn2jU8GwQH6S0HgTrXJ_seMcQUHEH6LvtcSrFtETVr0Lil7CpyiEBX3kj75-Rov4Imh8Sh5d_ZLCIfVyQg_JmrOQ55-eewLofEMjQUrk_ryan_EpqGfaE4i2NrY0/s1600/ZeugmaBellorophon1a.jpg https://commons.wikimedia.org/wiki/Category:Chimera_in_ancient_Roman_mosaics http://de.academic.ru/pictures/dewiki/79/Olynth_Kieselmosaik_Bellerophon.jpg https://commons.wikimedia.org/wiki/File:Pittore_di_baltimora_(apulia),_piatto_con_chimera_e_bellerofonte_su_pegaso,_350-300_ac_ca._(depositi_M._Naz._romano).JPG Perseus saving Andromeda from the sea monster http://christopherklitou.com/icon_4_nov_gerontius_polychronia_parents_of_st_george.htm https://commons.wikimedia.org/wiki/File:Raphael_-_Saint_George_and_the_Dragon.jpg