Tuesday 16 August 2016

മീൻ നേർച്ചയുമായി കടലിന്റെ മക്കൾ.

നുണ പറയാന്‍  ഉളുപ്പില്ലാത്തവര്‍ !

കുരിശ് മുത്തപ്പനും മീന്‍ നേര്‍ച്ചയും.
അജ്ഞരായ വിശ്വാസികളുടെ വികാരങ്ങളെ ചൂഷണംചെയ്ത് പടുത്തുയര്‍ത്തിയ വലിയൊരു അധോലോക സംഘടനയാണ് സഭ. അതുകൊണ്ടുതന്നെയാണ് ബൈബിളില്‍ സംഭവിച്ചു എന്ന് പറയുന്ന കഥകള്‍ക്കും, കഥാപാത്രങ്ങള്‍ക്കും, {ബൈബിളിനു വെളിയില്‍}, ചരിത്രത്തില്‍ വിശ്വാസയോഗ്യമായ തെളിവുകള്‍ ഇല്ലാത്തത്. സണ്‍‌ഡേ ശാലോം വാര്‍ത്തയും ആചാരവും ഒരു അവലോകനം!
Image may contain: one or more people, crowd and outdoor
courtesy
[ 1 ] എ.ഡി 52-ൽ തോമാശ്ലീഹാ കേരളത്തില്‍ വന്നു .
സഭയുടെ കൂലി എഴുത്തുകാര്‍ എഴുതിയ പുസ്തകങ്ങള്‍ക്ക് വെളിയില്‍, ഈ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്നു എന്നത് സംശയാധീതമായി തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് തോമാശ്ലീഹാ കേരളത്തില്‍ വന്നു എന്ന സഭയുടെ അവകാശ വാദം വെറും വിശ്വസം മാത്രമാണ്.
[ 2 ] തോമാശ്ലീഹാ മാല്ല്യങ്കരയില്‍ കുരിശ് സ്ഥാപിച്ചു.
കുരിശ് എന്ന് മുതലാണ്‌ കത്തോലിക്കാ സഭയുടെ ഔദ്യോഗിക ചിഹ്നമായത് എന്ന് ചിന്തിക്കാനോ, അത് തിരഞ്ഞു കണ്ടു പിടിക്കാനോ ഉള്ള കഴിവോ അറിവോ ഇല്ലാത്തവരാണ് 99% വിശ്വാസികളും. അതുകൊണ്ട് സഭ പറയുന്നത് സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനുള്ള സാധ്യത ഇല്ലെന്നിരിക്കെ, സഭ പറയുന്നത് വിശ്വസികള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നു.
കോണ്‍സ്റ്റന്‍റ്റയിന്‍ ചക്രവര്‍ത്തി ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ തുടങ്ങിയത് മുതലാണ്‌, നാലാം നൂറ്റാണ്ടില്‍, ക്രിസ്തുമതത്തിന്റ്റെ ഔദ്യോഗിക ചിഹ്നമായി കുരിശ് മാറിയത് എന്നത് ചരിത്ര രേഘകള്‍ വ്യക്തമാക്കുന്നു. ആദ്യ മൂന്നു നൂറ്റാണ്ട് കാലയളവിലും യേശുവിനെ തൂക്കി കൊന്നു എന്ന് പറയുന്ന കുരിശ് വെറും കഴുമരം മാത്രമായിരുന്നു, കുറ്റവാളികളെ തൂക്കിലേറ്റാന്‍ ഉപയോഗിക്കുന്ന ആയുധം ഒരിക്കലും ഒരു മതത്തിന്റ്റെ ചിഹ്നം ആകാന്‍ സാധ്യതയില്ല. [അതിന് മറ്റു ചില പ്രധാന കാരണങ്ങളും ഉണ്ടായിരുന്നു,മറ്റൊരിക്കല്‍ പറയാം ] ഗ്രീക്ക്  ഭാഷയില്‍ ഇക്തിസ്, ΙΧΘΥΣ = Fish, { Ίησοῦς Χριστός, Θεοῦ Υἱός, Σωτήρ = Jesus Christ, Son of God, Saviour} എന്നതിന്റ്റെ സൂചകമായി, ആദ്യ നൂറ്റാണ്ടുകളില്‍ "മീന്‍" {ഇക്തിസ്} ചിഹ്നമായിരുന്നു കിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്നത്. അക്കാരണത്താല്‍ എ.ഡി 52-ൽ തോമാശ്ലീഹാ കേരളത്തില്‍ വന്നു എന്നും, മാല്യങ്കരയില്‍ കുരിശ് സ്ഥാപിച്ചു എന്ന് പറയുന്നതും ശുദ്ധ നുണ മാത്രമാണ്. തോമാശ്ലീഹാ വന്നെങ്കില്‍ കുരിശ് സ്ഥാപിക്കാന്‍ ഇടയില്ല, കുരിശ് സ്ഥാപിചെങ്കില്‍ അത് തോമാശ്ലീഹാ അല്ല എന്നും, അത് നാലാം നൂറ്റാണ്ടിന്റ്റെ അവസാനത്തിലോ, അതിനുശേഷമോ ആയിരുന്നു എന്ന് സാമാന്ന്യ ബുദ്ധിക്ക് മനസ്സിലാക്കാം.
[ 3 ] AD 52 ലെ ക്രിസ്ത്യാനികള്‍
ക്രിസ്തുമതത്തിന്റ്റെ ഉത്ഭവവും, ചരിത്രവും അറിയാത്തത് കൊണ്ടും, ഇന്ത്യയിലെ ഉച്ച നീചത്വങ്ങളുടെ അതിപ്രസരവും കൊണ്ടും, അവര്‍ണ്ണ സവര്‍ണ്ണ ദുരാചാരങ്ങളുടെ അനന്തരഫലമായി, കേരളത്തിലെ ഒരു വിഭാഗം, തങ്ങളാണ് യഥാര്‍ത്ഥ, പരമ്പരാഗത ക്രിസ്ത്യാനികള്‍ എന്ന് സ്വയം അവകാശപെടുകയും, അതിനായി കെട്ടിച്ചമച്ച കഥകളില്‍ എഴുതിവച്ച വലിയൊരു വങ്കത്തം മാത്രമാണ്, AD 52ലെ തോമാസ്ലീഹായും അദ്ദേഹം സ്ഥാപിച്ചു എന്ന് പറയപ്പെടുന്ന കുരിശും എന്ന് ഇനിയെങ്കിലും അവര്‍ തിരിച്ചരിഞ്ഞെങ്കില്‍!
അറിവില്ലാത്തവരുടെ ഭയമെന്ന വിശ്വാസത്തെ ചൂഷണം ചെയ്ത് മേലനങ്ങാതെ ഭക്ഷണം കണ്ടെത്താന്‍ മേലാള സമൂഹത്തിലെ മത നേതാക്കള്‍ ഒരുകാലഘട്ടത്തില്‍ ഉണ്ടാക്കിയ ആചാരം, വീണ്ടും ജന്മമെടുത്തു എന്ന് സാരം. അജ്ഞരായ വിശ്വാസികള്‍ ഉള്ള കാലമത്രയും സഭക്കും നിലനില്‍പ്പുണ്ട്. അവരെ അജ്ഞതയില്‍ തന്നെ തളചിടുക എന്നതാണ് സഭയുടെ പ്രഥമ ലക്ഷ്യവും.
കാരുണ്യത്തിന്‍റ്റെ ഈ ജൂബിലി വര്‍ഷത്തില്‍: "അറിവില്ലാതവരെ പഠിപ്പിക്കുക" എന്ന കാരുണ്യ പ്രവര്‍ത്തി, വേദപാഠ പുസ്തകത്തിലെ താളുകളിലെ അക്ഷരങ്ങളായി തന്നെ ഇനിയും തുടരട്ടെ!!!

സണ്‍‌ഡേ ഷലോം വാര്‍ത്ത ഇങ്ങനെ>
കുരിശു മുത്തപ്പനു മീന്‍ നേര്‍ച്ച നൂറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും തുടങ്ങി.
മീൻ നേർച്ചയുമായി കടലിന്റെ മക്കൾ.
യന്ത്രവത്കൃത ബോട്ടുകളും വള്ളങ്ങളും വരുന്നതിനുമുമ്പ് തടികൾ കൂട്ടിക്കെട്ടി ഉണ്ടാക്കിയ വള്ളങ്ങളുമായി മുനമ്പം അഴിമുഖത്തിലൂടെ കടലിൽ മീൻ പിടിക്കുന്നതിനായി പോയിരുന്ന പഴയകാല മീൻപിടിത്ത തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുമ്പോൾ എ.ഡി 52-ൽ തോമാശ്ലീഹാ സ്ഥാപിച്ച മാല്ല്യങ്കരയിലെ കുരിശ് വണങ്ങി കുരിശുമുത്തപ്പന്റെ അനുഗ്രഹം വാങ്ങി കടലിൽ മീൻ പിടിക്കുന്നതിനായി പോകുകയും തിരിച്ച് വരുമ്പോൾ അവർക്ക് കിട്ടിയ മത്സ്യങ്ങളിൽനിന്ന് ഒരു വിഹിതം കുരിശുമുത്തപ്പന്റെ കുരിശിൻചുവട്ടിൽ തങ്ങളുടെ കാണിക്കയായി സമർപ്പിക്കുകയും ചെയ്തിരുന്നു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള മീൻനേർച്ച കാലക്രമേണ നിലച്ച് പോവുകയായിരുന്നു. രാപ്പകൽ അധ്വാനിച്ചിട്ടും തങ്ങളുടെ അധ്വാനത്തിന് അനുസരിച്ചുള്ള മത്സ്യങ്ങൾ ലഭിക്കാതെ വന്നതോടെയാണ് മത്സ്യത്തൊഴിലാളികൾ പൂർവികരുടെ പാത പിന്തുടർന്ന് മാല്ല്യങ്കര കുരിശുമുത്തപ്പന് മീൻനേർച്ചയുമായി വീണ്ടുമെത്തിയത്.
എല്ലാ ഞായറാഴ്ചയും രാവിലെ മീൻ നേർച്ച സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. രാവിലെ 7.30-നുള്ള ദിവ്യബലിക്കുശേഷം നേർച്ചയായി ലഭിച്ച മത്സ്യങ്ങൾ ലേലം ചെയ്ത് ജനങ്ങൾക്ക് കൊടുക്കും. ഇതിലൂടെ ലഭിക്കുന്ന തുക കാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് റെക്ടർ ഫാ. ജോഷി മുട്ടിക്കൽ അറിയിച്ചു.

------------------------------------------------------
Sunday Shalom shared a link.
22 April 2016

Wednesday 10 August 2016

പാപം എന്നാല്‍ എന്ത്?



ഇത്  കേള്‍ക്കുന്ന  ഇതൊരു  കേവല വിശ്വാസിയും ആദ്യം ചിന്തിക്കുക, ഇത് യുക്തിവാദികള്‍ മെനഞ്ഞെടുത്ത പാപത്തിനുള്ള നിര്‍വചനമാണ്  എന്നായിരിക്കും. 
എന്നാല്‍ ഇത്   പള്ളികളില്‍ ഞായറാഴ്ച്ച ക്ലാസുകളില്‍  ഇപ്പോഴും പഠിപ്പിക്കാത്ത, സഭയുടെ ഔദ്യോഗിക വേദപാഠം പുസ്തകത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്ന പാപത്തിനുള്ള നിര്‍വചനമാണ് എന്ന് ഒരുപക്ഷേ സഭാധികാരികള്‍ക്കു  പോലും അറിയില്ല. അഥവാ സത്യം അറിഞ്ഞിട്ടും സഭയിലെ കുഞ്ഞാടുകളില്‍  നിന്നും  മറച്ചു വയ്ക്കുന്നവരെ ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടി   എഴുതുന്നു!
പാപമെന്നാല്‍ എന്ത് ?
" Sin is an offense against reason, truth, and right conscience..."
"യുക്തിയേയും, സത്യത്തിനെയും,
മനഃസ്സാക്ഷിയേയും
അപമാനിക്കുന്നതാണ് പാപം"

Truth = സത്യം, Reason = യുക്തി, Right Conscience = സത്യ മനഃസ്സാക്ഷി എന്നിവയെ നിന്ദിക്കലാണ് / അപമാനിക്കുന്നതാണ് പാപം  എന്ന്  1992 ല്‍, അന്നത്തെ മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ സഭയുടെ ഔദ്യോഗിക  വേദപാഠത്തില്‍ എഴുതിവച്ച, പാപം എന്നാല്‍ എന്ത്  എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലെ ആദ്യ വാചകമാണ് ഇത്. 
എന്നാല്‍ ആന്നും, ഇന്നും, എന്നും പള്ളികളില്‍ ഞായറാഴ്ച്ച ക്ലാസുകളില്‍ കുട്ടികളെ  പറഞ്ഞു പഠിപ്പിക്കുന്നത്  "ദൈവ കല്‍പ്പനകളുടെ ലംഘനമാണ് പാപം"  [ 1യോഹന്നാന്‍, 3:4എന്ന ഒരു   ബൈബിള്‍  വാചകം മാത്രമാണ്!!!
മസ്തിഷ്ക്കവശീകരണം മൂലം, ഭയമെന്ന വിശ്വാസത്തില്‍ തളച്ചിട്ട് വിശ്വാസികളുടെ അറിവിനും,സ്വാതന്ത്ര്യത്തിനും കടിഞ്ഞാണിട്ട്, നുണകള്‍മാത്രം അടിച്ചേല്‍പ്പിച്ചു ഒരു സമൂഹത്തെ അടിമകളാക്കി മാറ്റിയ സഭ തന്നെയാണ് "സത്യത്തിനും, യുക്തിക്കും, മനഃസ്സാക്ഷിക്കും" എതിരായ കൊടിയ പാപം ചെയ്യുന്നതെന്ന തിരിച്ചറിവ്, ഇനിയെങ്കിലും കത്തോലിക്കാ സഭക്ക് ഉണ്ടായിരുന്നെങ്കില്‍  എന്ന്  വെറുതെ ആശിച്ചുപോകുന്നു!!! 

----------------------------------------------------------------------------------

Monday 8 August 2016

ദീപാരാധന V/s ദീപ കാഴ്ച

യേശു ജനിച്ച തണുപ്പുള്ള  ആ രാത്രിയില്‍, ആദ്യമായി  യേശുവിനെ കാണാന്‍  എത്തിയത് ആട്ടിടയന്മ്മാര്‍ ആയിരുന്നു. റാന്തല്‍ വിളക്കുകളുമായി വന്ന് പുല്‍തോട്ടിയില്‍ കിടക്കുന്ന ഉണ്ണി യേശുവിനെ കണ്ട്  അവര്‍  ഇങ്ങനെ  പറഞ്ഞു." ഇന്ന്  നിന്നെ ഞങ്ങള്‍ ദീപങ്ങള്‍ കൊണ്ട് ആരാധിക്കുന്നു, നാളെ നീ ലോകത്തിണ്റ്റെ പ്രകാശമായി തീരും " അങ്ങനെ  തിരുവെഴുത്ത് നിറവേറി! 
അന്ന്  മുതല്‍   ദീപാരാധന എന്ന കുദാശക്ക്  സഭയില്‍ തുടക്കമിട്ടു!
ആ ഓര്‍മ്മ ഇന്ന്  "ദീപ കാഴ്ച", "സ്നേഹ ദീപ  കാഴ്ച" എന്നൊക്കെ അറിയപെടുന്നു. അന്നത്തെ  റാന്തല്‍  വിളക്കുകളുടെ  സ്ഥാനം ഇന്ന് ശിവലിംഗ ആകൃതിയിലുള്ള നിലവിളക്കുകള്‍   കയ്യേറി  എന്നത് ശ്രദ്ധേയമാണ്.
റ്റു  മതസ്ഥരും  ഈ ആരാധന രീതി കടമെടുത്ത് ആചരിക്കുന്നുണ്ട്. 
കേരളത്തിലെ ചില പള്ളികളില്‍  കൊണ്ടാടുന്ന ദീപ കാഴ്ചകള്‍ താഴെ.

Our Lady of Assumption Church, Poomkav
പൂങ്കാവ്  പള്ളിയിലെ  സ്നേഹ ദീപ കാഴ്ച

courtesy









courtesy
St. Andrews Basilica, Arthunkal 




Deepa Kaazhcha
Deepaaraadhana
Sneha Deepa Kazhcha
--------------------------------------------------------------------------
http://poomkavuchurch.org/home/
http://arthunkalbasilica.com/photos2016_1.html
https://www.facebook.com/photo.php?fbid=642253492525886&set=a.274305645987341.65256.100002237225135&type=3&theater
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7Xdjueqyk8Dmj2Wm09W3iZjERmUO-N5UZtPnNpiMvkTkrAj34Aut0RD7kCxy5L2BolDymS0pjpx0tSvFvZTZZaluZoBYLU8Wts7fqyHqYHrMmhalJDMXDan7K6gWJoTSYbh6AsTgu1-EV/s1600/deepa_kazhcha_kcym_st_george_church_arthunkal.jpg


Thursday 4 August 2016

പാവപെട്ട - പണക്കാരന്‍ ദൈവം !!!

വിശ്വാസികള്‍ തങ്ങളെപോലെ തന്നെ തങ്ങളുടെ ദൈവത്തെയും സൃഷ്ട്ടിച്ചു!!!
വിശ്വാസികളുടെ സമ്പാദ്യം അനുസരിച്ച് അവരുടെ  ദൈവവും സമ്പന്നനായിരിക്കും!






---------------------------------------------------------------------------------------

Wednesday 3 August 2016

Procession - പ്രദക്ഷിണം


യേശുവിന് 3200 വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഈജിപ്തില്‍ നടന്നിരുന്ന നാര്‍മെര്‍  { മെനസ്- മെനി - മെന - മിന്‍ } ദേവന്റ്റെ പ്രദക്ഷിണം!

ഹോ! മ്മ്ട ദൈവം തന്നെയാണല്ലോ  ശരിക്കും  ദൈവം എന്നാലോചിക്കുംബോഴാണ് ഒരു ആശ്വാസം !!!






Narmer: {Menes - Mena - Meni - Min
Narmer was an ancient Egyptian king of the Early Dynastic PeriodThe approximate date of Narmer/Menes is mostly estimated as close to the 31st or 32nd century BCE. The name 'Menes' was actually an honorific title meaning "he who endures", not a personal name, and the first historical pharaoh of Egypt was Narmer (c. 3150 BCE) whose existence was firmly established both by the written record and archaeological evidence (most notably, theNarmer Palette, a siltstone engraving depicting Narmer's victory over Lower Egypt). 


---------------------------------------------------------------

Monday 1 August 2016

ദൈവത്തിന്റ്റെ തോല്‍വി

പുത്രനായ യേശുവിനെ ജനിപ്പിച്ചത്  വഴി സ്വന്തം കഴിവില്ലായ്മയാണ് പിതാവായ ദൈവം ഏറ്റു പറഞ്ഞത്! പിതാവായ  ദൈവത്തിന് ആദത്തെയും ഹവ്വയെയും സാത്താന്‍റ്റെ  പരീക്ഷണത്തില്‍  നിന്നും രക്ഷിക്കാനോ, ആബേലിന്‍റ്റെ  ജീവന്‍ സ്വന്തം  സഹോദരനില്‍ നിന്നും  രക്ഷിക്കാനോ  കഴിഞ്ഞില്ല! അവസാനം  മഹാ ജലപ്രളയവും ദൈവതിന്റ്റെ തോല്‍വിയാണ് വ്യക്തകാക്കുന്നത്.
അത്രയൊക്കെ കൊലകള്‍  ചെയ്തിട്ടും, പിതാവായ  ദൈവത്തിന് ലോകത്തെ രക്ഷിക്കാന്‍ പുത്രനെ  ജനിപ്പിക്കേണ്ടി  വന്നു.

അല്ല, വെറുതെ  അറിയാന്‍ വേണ്ടി  ചോദിക്കുന്നതാ...
ഈ  ലോകത്തെ  രക്ഷിക്കണമെന്ന്  ദൈവത്തിന്  എന്താ ഇത്ര സൂക്കേട്‌!?
വെറും 6000 വര്‍ഷം  മുന്‍പ്  മാത്രം  ദൈവം സൃഷ്ട്ടിച്ച മനുഷ്യരുടെ  കഥപറയുന്ന ബൈബിളും  ദൈവവും, എങ്ങനെയാണ്  ഇതിലൊന്നും താല്‍പര്യമില്ലാത്ത ബഹു ഭൂരിപക്ഷം  ജനങ്ങളെയും രക്ഷിക്കാന്‍  പോകുന്നത്!?