Showing posts with label അത്ഭുതം. Show all posts
Showing posts with label അത്ഭുതം. Show all posts

Saturday, 20 July 2024

Sr Ann Maria SABS (50)

  2024 ജൂലൈ 20 

🔴 - സിസ്റ്റർ ആൻ  മരിയ SABS (50)
🔶 - ആരാധനാ മഠം
🔷 - കോട്ടയം,  കാഞ്ഞിരമല, പുതുവേലി
⚫️ - തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കോട്ടയം കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി  കപ്പലുമാക്കീൽ  വീട്ടിൽ  പരേതനായ മാത്യുവിൻ്റെ  മകളാണ്  പരേതയായ സിസ്റ്റർ  ആൻമരിയ

Sr Ann Maria (50) SABS
Suicide by hanging
Adoration  Convent 
Kottayam, Kanjiramala, Puthuveli 
Sisters of the Adoration of the Blessed Sacrament
St. John's Province, Kanjirapally
 
Press release






Sunday, 30 July 2023

കൃപാസനം അത്ഭുതം - ഉഡായിപ്പ്

 കാഞ്ഞിരപ്പള്ളി രൂപത അറിയാൻ 

🔷 - 2022 ഡിസംബർ 2ന് ഉച്ച കഴിഞ്ഞ് നാലരയോടെ നിങ്ങളുടെ രൂപതയുടെ കീഴിലുള്ള    മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പാമ്പ് കടിയേറ്റ മുണ്ടക്കയം സ്വദേശിനി ആൻസി സണ്ണി എന്ന സ്ത്രീയെ പ്രവേശിപ്പിക്കുന്നു.
🔷 - 5 ഡോക്റ്റർമാർ വന്നു മാറി മാറി നോക്കിയിട്ടും 45 മിനിറ്റോളം യാതൊരു ചികിത്സയും നിങ്ങൾ അവർക്ക് നൽകിയില്ല
🔷 - അവസാനം ബ്ലഡ് പ്രഷർ  500ൽ എത്തിയപ്പോഴാണ് രക്തം പരിശോധിച്ചതും വിഷം ശരീരം മുഴുവൻ വ്യാപിച്ചതും നിങ്ങൾ മനസ്സിലാക്കിയത്
🔷 - പിന്നീട് ഒരു മണിക്കൂറിലധികം   യാത്രചെയ്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ നിങ്ങൾ അവരോട് പറയുന്നു
🔷 - അതും പാലായിൽ നിന്നും ICU ആംബുലൻസ് വരുത്തി 
🔷 - വളരെ വിഷമുള്ള വളവളപ്പൻ ( വെള്ളിക്കെട്ടൻ, ശംഖുവരയൻ Common krait) പാമ്പ്   കടിച്ചാൽ ചികിത്സ ലഭിച്ചില്ലെങ്കിൽ  ആ വ്യക്തി 4 മണിക്കൂറിനുള്ളിൽ  മരിക്കാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ,   എന്ത് ക്രൂരതയാണിത് നിങ്ങൾ അവരോട്  ചെയ്തത്?

🔶 - പാലായിൽ നിന്നും ICU ആംബുലൻസ് വരുന്നു
🔶 - കോട്ടയം Caritas Hospital ലേക്ക് പോകുന്നു
🔶 - ബ്ലഡ് ചെക്ക് ചെയ്യുന്നു, പ്രഷർ നോക്കുന്നു
🔶 - 500ൽ നിന്ന പ്രഷർ നോർമലായി
🔶 - അപ്പോൾ സമയം  രാത്രി 12 മണി
അല്ലേലൂയാ സ്തോത്രം 
🔴 - കൃപാസനം ഉപ്പിൻറെ അത്ഭുതം

"പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിയപ്പോൾ രക്തത്തിൽ വിഷം കയറിയിരുന്നു. പ്രഷർ 500. മരണത്തെ മുഖാമുഖം കണ്ടപ്പോൾ കൃപാസനം മാതാവ് ചെയ്തത്!!" എന്ന തലക്കെട്ടോടെ 2023 ജൂൺ 17ന് കൃപാസനം ജോസഫ് യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലെ ഉള്ളടക്കമാണിത്. 

🔴 - ആൻസി ചേച്ചി നിങ്ങൾ പറയുന്നത് മുഖവിലക്കെടുക്കാൻ കഴിയില്ല, കാരണം നിങ്ങൾ പറയുന്നത് എന്തെന്ന് നിങ്ങൾക്ക്പോലും അറിയില്ല. 

🟡 - രക്തസമ്മർദ്ദം (Blood Pressure - BP) അളക്കാൻ ഉപയോഗിക്കുന്നത്  "സ്ഫിഗ്‌മോ"  എന്ന് ചുരുക്കി വിളിക്കുന്ന  Sphygmomanometer എന്ന ഉപകരണം കൊണ്ടാണ്. പഴയ  Mercurial Sphygmo ആണെങ്കിലോ, പിന്നീട് വന്ന മെർക്കുറി ഇല്ലാത്ത Aneroid Sphygmo ആണെങ്കിലോ അതിൽ അളക്കാവുന്ന പരമാവധി പ്രഷർ 300 ആണെന്നിരിക്കെ, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ   ആരാണ്, എന്ത് ഉപകരണം കൊണ്ടാണ് നിങ്ങളുടെ ബ്ലഡ് പ്രഷർ 500 ആണെന്ന് കണ്ടെത്തിയത്?

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്  ആശുപത്രിയിലെ അത്യാഹിതം വിഭാത്തിൽ Digital  Multi-Parameter Patient Monitor ആണോ ഉപയോഗിക്കുന്നത്?

🟡 - 120 / 80എന്നത് സാധാരണ നോർമൽ BP ആയി കണക്കാക്കുന്നത്,   അത്   180 ന് മുകളിൽ  എത്തിയാൽ ഉടനെ  ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാവുന്ന   ഉയർന്ന രക്ത സമ്മർദ്ദം   (Hypertension) എന്ന അവസ്ഥയാണ്. എൻ്റെ പരിമിതമായ അറിവിൽ    ഇന്നേവരെയുള്ള  മെഡിക്കൽ സയൻസിന്റെ  ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച്    ഏറ്റവും കൂടിയ  BP ഉയർന്ന രക്തസമ്മർദ്ദം  (Hypertension) മൂലം  1945ൽ മരിച്ച അമേരിക്കൻ പ്രസിഡൻറ് റൂസ്‌വെൽറ്റിൻറെതാണ്: 300/190. 

അക്കാരണങ്ങൾ കൊണ്ട് ആൻസി ചേച്ചി  നിങ്ങളൊരു പ്രതിഭാസമാണ്. Mundakayam Medical Trust Hospital ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു എന്നിരിക്കെ, നിങ്ങളെ ചികിത്സിച്ച ആ 5 ഡോക്റ്റർമാരോ നിങ്ങളുടെ പ്രഷർ നോക്കിയാ ആ നേഴ്‌സോ ആ സത്യം എന്തുകൊണ്ട് ലോകത്തോട് മറച്ച് വച്ചു എന്നത് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല എന്ന് മാത്രമല്ല, നീണ്ട ആറേഴ് മണിക്കൂർ   യാതൊരു ചികിത്സയും ലഭിക്കാതെ 500 BPയെ നിങ്ങളുടെ ഹൃദയം   എങ്ങനെ  അതീജീവിച്ചു എന്നത് മെഡിക്കൽ ലോകത്തിന്  ഉത്തരമില്ലാത്ത ഒരു സമസ്യയായി   ഇപ്പോഴും അവശേഷിക്കുന്നു. 

വളരെ ലളിതമായി പറഞ്ഞാൽ: പഴയ ബാറ്ററി ടോർച്ചിലെ ബൾബെടുത്ത് വീട്ടിലെ പ്ലഗ്ഗിൽ കുത്തിയാൽ അതിൻ്റെ ഫിലമെൻറ് അടിച്ച് പോകുന്നത് പോലുള്ള അവസ്ഥയാണ് അത്. 

🔴 - സത്യം എന്താണെന്ന് വച്ചാൽ : കോട്ടയം കാരിത്താസ് ആശുപത്രിക്കാർ പറഞ്ഞത് പോലെ നിങ്ങളുടെ രക്തത്തിൽ വിഷം ഉണ്ടായിരുന്നില്ല, കാരണം  നിങ്ങളെ കടിച്ചത്  വിഷമുള്ള പാമ്പ് ആയിരിക്കില്ല. ബാക്കിയെല്ലാം നിങ്ങളുടെ തോന്നലായിരുന്നു. പല പാമ്പുകളുടെ ഫോട്ടോ മൊബൈലിൽ കാണിച്ച് തന്നിട്ടും അതിൽ വളവളപ്പൻ പാമ്പിനെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിഞ്ഞതുമില്ല. 

🔴 - ജീവനുള്ള ദൈവത്തിൻറെ പ്രതി പുരുഷനാണെന്നും പറഞ്ഞ് ഒരു വെള്ള നൈറ്റിയും വലിച്ച് കയറ്റി വിശ്വാസികളുടെ ചോര കുടിച്ച് ജീവിക്കുന്ന ജോസപ്പേ, താങ്കൾ  പ്രതിനിധാനം ചെയ്യുന്ന ദൈവം സത്യമായിരുന്നെങ്കിൽ നിങ്ങളേപ്പോലുള്ള ഗജ ഫ്രോഡുകളെ എന്നേ അങ്ങേര് പള്ളിയിൽ നിന്നും ചാട്ടവാറിനടിച്ച് പുറത്താക്കുമായിരുന്നു. തനിക്കോ കൃപാസനത്തിലെ  തൻ്റെ ഉഡായിപ്പ് ടീമുകൾക്കോ ഒരൽപം ബോധം ഉണ്ടായിരുന്നെങ്കിൽ 500 പ്രഷർ എന്ന മണ്ടത്തരം തിരിച്ചറിയാൻ കഴിയുമായിരുന്നില്ലേ? അന്ധമായ വിശ്വാസം വിറ്റ്   പണം കുമിഞ്ഞുകൂടി സുബോധം നഷ്ടപ്പെട്ട നിങ്ങൾക്ക് അതിന് കഴിയാതിരുന്നതിൽ യാതൊരു അത്ഭുതവുമില്ല. മരുന്നിനെങ്കിലും ഒരല്പം അന്തസ്സ് ബാക്കിയുണ്ടെങ്കിൽ വല്ല ജോലിയും ചെയ്ത് ജീവിക്കടോ.

🔴 - ആലപ്പുഴ രൂപതയോടാണ്, യേശുവിൻറെ മുടി വളരുന്നു എന്ന ഉഡായിപ്പും പറഞ്ഞ് ആളുകളെ പറ്റിക്കുന്ന നിങ്ങൾക്ക് കൃപാസനത്തിനെതിരെ മിണ്ടാൻ കഴിയില്ലല്ലോ. തന്നെയുമല്ല കൃപാസനത്തിൽ കിട്ടുന്നതിൻറെ ഒരു പങ്കു നിങളുടെ പോക്കറ്റിൽ വീഴുന്നുണ്ടല്ലോ. യൂറോപ്പിൽ ക്രിസ്തുമതം ഇല്ലാതായത് നൂറ്റാണ്ടുകളായി ഇതുപോലെ ജനങ്ങളെ പറ്റിച്ചത് കൊണ്ടാണെന്ന സത്യം  മറക്കരുത്. നിങ്ങളുടെ കുഴി നിങ്ങൾ തന്നെ തോണ്ടുകയാണ് എന്നതാണ് യാഥാർഥ്യം. 
അതുവരെ തിന്നുക കുടിക്കുക സന്തോഷിക്കുക. 

നബി: ഇവർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിൽ പോയിട്ടില്ലെങ്കിൽ അത് നിങ്ങൾക്കെതിരെ നടത്തുന്ന കുപ്രചാരണമാണ്. ഇവർ പറയുന്നത് സത്യമാണെങ്കിൽ ആ ആശുപത്രി അടച്ച് പൂട്ടുന്നതാണ് കാഞ്ഞിരപ്പള്ളി രൂപത ചെയ്യേണ്ടത്. 


=========================================== 
https://www.acc.org/latest-in-cardiology/articles/2017/11/14/14/42/harold-on-history-historical-perspectives-on-hypertension
Video Courtesy 
https://youtu.be/lzXP-YucRgc
വളവളപ്പൻ, വെള്ളിക്കെട്ടൺ' ശംഖു വരയൻ Common krait ഇവയെല്ലാം ഒന്നു തന്നെ.
https://en.wikipedia.org/wiki/Common_krait

Tuesday, 27 April 2021

ശ്രീലങ്ക പള്ളിയിലെ ബോംബ് ആക്രമണം

ശ്രീലങ്ക നൽകുന്ന പാഠം

യേശുവും, മറിയവും ഒഴികെ 25-ളം വ്യത്യസ്ത പോപ്പുലർ വിശുദ്ധരുടെ പ്രതിമകൾ ശ്രീലങ്കയിൽ മതഭ്രാന്തർ തകർത്ത വിശുദ്ധ അന്തോണീസിന്റെ പള്ളിയിൽ മാത്രം
ഉണ്ടായിരുന്നു. യേശുവിന്റെയും, മറിയത്തിന്റെയും പ്രതിമകളടക്കം, വിളിച്ചാൽ വിളികേൾക്കുന്ന, സ്ഥിരം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഇവർക്ക് ആർക്കുംതന്നെ ആ ക്രൂരതകൾ തടയാനോ, മുൻകൂട്ടി അപകടവിവരം അറിയിക്കാനോ കഴിഞ്ഞില്ല എന്ന് മാത്രമല്ല, അവയിൽ പലതും സ്‌ഫോടനത്തിൽ തകർന്നുപോയി. എന്നിട്ടും ഇതുപോലുള്ള പ്രതിമകളുടെ മുൻപിൽ പോയി വീണ്ടും പ്രാർത്ഥിക്കാൻ കത്തോലിക്കാ സഭ വിശ്വാസികളെ പ്രേരിപ്പിക്കുന്നു എന്നത് അപലപനീയം തന്നെ.

നബി: വിശ്വാസികളുടെ സുരക്ഷയെ കരുതി ഞായാറഴ്ചത്തെ കുർബാന പള്ളികൾ നിരോധിച്ചതായും മെത്രാൻ സമിതി തീരുമാനിച്ചിരിക്കുന്നു! ജീവനുള്ള, ലോകരക്ഷകനായ ദൈവം നാടുവിട്ടുപോയിക്കാണും!

മതം കച്ചവടവും,
വിശ്വാസം ഭയവും,
ദൈവം നുണയുമാണ്.

ചിത്രത്തിൽ: വിശുദ്ധ അന്തോണീസിന്റെ പള്ളി, സ്ഫോടനത്തിന് തൊട്ട് മുൻപും, ശേഷവും.

Sri Lanka Blast 2019
St. Anthony's Shrine
Kochchikade, Colombo, Sri Lanka.

Sunday, 18 April 2021

ലൗ ജിഹാദ്ദ് - വേണു നാരായണൻ

മുൻഷി വേണു നാരായണൻ 

എഴുപതിൽപരം സിനിമകളിൽ ചെറുറോളുകളിൽ അഭിനയിച്ച ഹാസ്യ നടൻ. ബന്ധുക്കൾ ഇല്ലാതെ  ചാലക്കുടിയിലെ ലോഡ്ജിൽ താമസിക്കുന്ന സമയം, വൃക്ക രോഗത്താൽ കഷ്ടപ്പെട്ട് ജീവിതമാർഗം ഇല്ലാതെ ലോഡ്ജിൽ നിന്നും പുറത്തായപ്പോൾ വേണുവിനെ  ആരോക്കെച്ചേർന്ന്   ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ എത്തിച്ചു. 

ലോകത്തുള്ള എന്ത് രോഗവും പ്രാർത്ഥിച്ച് മാറ്റുന്ന ധ്യാനകേന്ദ്രത്തിന് മുൻഷി വേണുവിൻറെ അസുഖം പ്രാർത്ഥിച്ച് മാറ്റാൻ കഴിഞ്ഞില്ലെങ്കിലും,  2017 ഏപ്രിൽ 13ന് അദ്ദേഹം മരിച്ചതിന് ശേഷം ധ്യാനകേന്ദ്രത്തിൽ പ്രത്യക്ഷപ്പെട്ട ഫ്ളക്സിൽ വേണു നാരായണൻ എന്നപേരിനടിയിൽ അവർ ഇങ്ങനെ എഴുതി: ജോൺ ജോർജ്ജ്. 

വേണുവിന്റെ ശവസംസ്ക്കാരം ആലുവ തോട്ടക്കാട്ടുകര മലങ്കര  സെൻറ് ജോർജ്ജ് പള്ളിയിൽ ക്രിസ്തുമത ആചാരപ്രകാരം അടക്കിയെന്ന് ജന്മഭൂമി പത്രം വാർത്ത നൽകി. 




Sunday, 21 July 2019

നിരീശ്വര വാദികൾ മെരിച്ചു, IPS കൊന്നു!


2012ൽ പത്തനംതിട്ട പരുമല സെമിനാരിയിൽ അലക്‌സാണ്ടർ ജേക്കബ് IPS നടത്തിയ ഒരു അഡാർ അത്ഭുത പ്രസംഗം കാണാൻ ഇടയായി. അത് കേട്ട് ഏറ്റവും ദുഃഖം തോന്നിയത്: ഇയ്യാളെപോലുള്ള ഒരു പമ്പര വിഡ്ഢിയും നുണയുമാണ് സെമിനാരി കുട്ടികൾക്ക് ക്ലാസെടുക്കുന്നത് എന്നതാണ്. കാരണം നാളെ ആ കുട്ടികൾ വൈദീകരായി പള്ളികളിൽ ചെല്ലുമ്പോൾ പറയുന്നതും ഇത്തരം നുണകൾ തന്നെയായിരിക്കും, manufacturing defect. അതുകേട്ട് വളരുന്ന നാളത്തെ തലമുറ എങ്ങനെയായിരിക്കുമെന്ന് കണ്ടറിയാം...
ഇനി കാര്യത്തിലേക്ക് കടക്കാം:
പേര് - Charles Bradlaugh
ജനനം - 26 September 1833
മരണം - 30 January 1891
➡️ 10 ലക്ഷത്തിൽ അതികം അത്ഭുതങ്ങൾ
❌ നുണ, 7000 മാത്രമേ റെക്കോഡ് ചെയ്യപ്പെട്ടിട്ടുള്ളൂ.
➡️ നിരീശ്വര പ്രസ്ഥാനത്തിന്റെ ലോക തലവൻ
❌ നുണ, National Secular Society യാണ് അദ്ദേഹം സ്ഥാപിച്ചത്.
➡️ അമേരിക്കക്കാരൻ
❌ നുണ, ഇഗ്ലണ്ടുകാരനായിരുന്നു
➡️ Neuroscience ശാസ്ത്രജ്ഞൻ
❌ നുണ, രാഷ്ട്രീയക്കാരനായിരുന്നു
➡️ ബ്രെയിൻ ട്യൂമർ വന്നു
❌ റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ല.
➡️ ഭാര്യ ഉപേക്ഷിച്ച് പോയി
❌ റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ല.
➡️ അയ്യാൾ വിമാനം കയറി!
❌ നുണ
🔸 - എടൊ പൊട്ടൻ കൊണാപ്പാ! റൈറ്റ് സഹോദരൻമാർ വിമാനം കണ്ടുപിടിച്ചത്‌ 1903 ഡിസംബർ 17-നായിരുന്നു; ചാൾസ് മരിച്ച്‌ 12 വർഷങ്ങൾ കഴിഞ്ഞ്!
"തലച്ചോറിൽ ക്യാൻസർ വന്നു മരിക്കാനായി 30ൽ താഴെ ദിവസങ്ങൾ എണ്ണിക്കഴിയുന്ന നിരീശ്വര വാദിയായ ചാൾസിനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരു വൈദീകൻ വന്നു കാണുന്നു."
🔸 - ചാൾസ് ജീവിച്ചിരുന്ന കാലത്ത് അമേരിക്കയിൽ നിന്നും കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് കപ്പലിൽ സഞ്ചരിച്ച് ലൂർദിൽ എത്താൻ ഒരുമാസത്തോളം വേണ്ടിവരുമായിരുന്നു. ചാൾസ് അത്തരം ഒരു യാത്രക്ക് തയ്യാറാകുമായിരുന്നോ? (ഇംഗ്ലണ്ടുകാരൻ എന്തിനാ അമേരിക്കയിൽനിന്നും ഫ്രാൻസിലേക്ക് യാത്ര ചെയ്യുന്നത് എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു!)
➡️ ഫ്രാൻസിലും അമേരിക്കയിലും സ്‌കാൻ ചെയ്തു
❌ നുണ
🔸 - ആദ്യ വൈദ്യ ശാസ്ത്ര X - ray നടന്നത് 1895ൽ ചാൾസ് മരിച്ചതിനു ശേഷം.
🔸 - CT സ്‌കാനർ കണ്ടുപിടിച്ചതാകട്ടെ 1972ലും
➡️ അത്ഭുത സൗഖ്യം
❌ നുണ
🔸 - ഇതുവരെ ലൂർദിൽ കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള അത്ഭുതങ്ങളിൽ ചാൾസിനെ കുറിച്ച് പറയുന്നില്ല. ഇങ്ങനെ ഒരു വ്യക്തിക്ക് അത്ഭുത സൗഖ്യം ഉണ്ടായാൽ അത് കത്തോലിക്കാ സഭ ആഘോഷിക്കുമായിരുന്നു എന്നിരിക്കെ, ഇയാൾക്ക് മാത്രം ഈ കഥ ലഭിച്ചത് എവിടെ നിന്ന്?
➡️ നിരീശ്വര സമാജം പിരിച്ചുവിട്ടു.
❌ നുണ,
🔸 - ചാൾസ് മരിച്ചത് 1891 ജനുവരി 30 ന്
🔸 - നിരീശ്വര സമാജം പിരിച്ചുവിട്ടു എന്ന് പറയുന്നത് 1954ൽ,
🔴- ചാൾസ് മരിച്ച് 63 വർഷങ്ങൾക്കു ശേഷം കുഴിമാടത്തിൽനിന്നും ഉയിർത്തു വന്നു Atheistic Society പിരിച്ചുവിട്ടു എന്നതാണ് ഏറ്റവും വലിയ അത്ഭുതം!
അന്ന് Atheistic Society എന്നൊരു സംഘടനാ ഉണ്ടായിരുന്നോ എന്ന് അറിയില്ല, ഉണ്ടായിരുന്നുവെങ്കിൽ തന്നെയും അത് ഒരിക്കലും ഒരാളുടെ തീരുമാനപ്രകാരം പിരിച്ചുവിടുകയും ഇല്ലായിരുന്നു എന്ന് മനസ്സിലാക്കാൻ IPS ബുദ്ധിയുടെ ആവശ്യമില്ല. വിശ്വാസികളെ പറ്റിക്കാൻ ഒരു തരിപോലും സത്യമില്ലാത്ത ഇതുപോലുള്ള നുണകൾ ഒരു സെമിനാരിയിൽ നിന്നും പറയുന്ന താനായിരുന്നു കേരളാ പോലീസിനെ ഒരുകാലത്ത് നയിച്ചത് എന്നോർക്കുമ്പോൾ മൈരാഞ്ചം കൊണ്ട് സഹിക്കാൻ പറ്റണില്ല. IPS എന്നതിന് മറ്റുവല്ല നിർവചനവും കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നടോ ഉവ്വേ?
ഇയ്യാൾ അടിക്കുന്നത് ഏതെങ്കിലും രൂപതയിൽ കുർബാനക്ക് ഉണ്ടാകുന്ന വീഞ്ഞാണോ? അവർക്കേ ഇങ്ങനെ യാതൊരു ഉളുപ്പുമില്ലാതെ നുണപറയാൻ കഴിയുന്നത്.
നിരീശ്വര വാദികളെ കുറിച്ച് കത്തോലിക്കാ സഭ ഇതുപോലുള്ള നുണകൾ കാലാകാലങ്ങളിൽ പറഞ്ഞിട്ടുണ്ട്. ചാൾസ് മരിക്കാൻ നേരം മാനസാന്തരപെട്ടു എന്ന സഭയുടെ ആരോപണങ്ങൾക്ക് മറുപടിയായി അദ്ദേഹത്തിന്റെ മകൾ ഹൈപ്പേഷ്യ പറഞ്ഞത്: "മരിക്കുന്നതുവരെ എൻ്റെ പിതാവിന്റെ തീരുമാനത്തിൽ ഒരു തരിപോലും മാറ്റം ഉണ്ടായിട്ടില്ല" എന്നാണ്.
മരുന്നിനെങ്കിലും ഇച്ചിരി ഉളുപ്പില്ലേടോ? താനൊക്കെ പൊലീസല്ല വല്ല വികാരിയോ, മെത്രാനാനോ ആകേണ്ടവനായിരുന്നു.
.
നുണയില്ലാതെ മതമില്ല
ഭയമില്ലാതെ വിശ്വാസമില്ല
ഉഡായിപ്പില്ലാതെ അത്ഭുതവുമില്ല
✒️ f®an©is j◎y

Time - 21:00 - 28:00 
---------------------------------------------------------------------------------------------------
Parumala Seminary Friday Sermon : Dr. Alexander Jacob 26-10-2012 - https://youtu.be/PcVaZlT7e3s

Wednesday, 10 January 2018

വിശുദ്ധരും സഭയുടെ നുണകളും

വിശ്വാസം എന്നത് അന്ധമാണ്‌, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ വിശ്വാസം. സഭയുടെ വരുമാനത്തില്‍ സിംഹഭാഗവും വരുന്നത് വിശുദ്ധര്‍ എന്ന ഒരു വിഭാഗത്തെ ചുറ്റി പറ്റിയുള്ള കഥകളും ഉഡായിപ്പുകളും വഴി ലഭിക്കുന്നതാണ്. അതിനായി: അത്തരക്കാരുടെ ചിത്രങ്ങളും പ്രതിമകളും പള്ളികളില്‍ കാണാം. കൂടാതെ തിരുശേഷിപ്പ് എന്ന ഓമന പേരിട്ട് വിളിക്കുന്ന ശരീര അവശിഷ്ടങ്ങളും അക്കൂട്ടത്തില്‍ ഉണ്ട്. അവയെ ദര്‍ശിക്കുന്നതിനും തൊട്ടു മൊത്തുന്നതിനും വലിയ തിക്കും തിരക്കും പള്ളികളില്‍ സര്‍വ്വ സാധാരണമാണ്.
Image may contain: 1 personഇവിടെ ലോകത്തിന്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയ അഴുകാത്ത ശരീരങ്ങളും [ Mummies], കത്തോലിക്കാ സഭ ഗോവയിലെ പള്ളിയില്‍ അത്യാധുനീക സംവിധാനങ്ങള്‍ ഉപയോഗിച്ച് സൂക്ഷിച്ച് വച്ചിരിക്കുന്ന ഫ്രാന്‍സിസ് സേവ്യറിന്റ്റെ ശരീര അവശിഷ്ടങ്ങളും കാണാം. അതില്‍ ഒന്ന് മാത്രം അത്ഭുതമാകുന്നത് എങ്ങനെ?അഴുകാത്ത ശരീരം വിശുദ്ധമാകുന്നത് എങ്ങനെ?
മരണാനന്തരം ശരീരം അഴുകാതെയിരിക്കുന്നത് വിശുദ്ധിയുടെ അടയാളമാണ് എന്ന വിശുദ്ധരെ ഉണ്ടാക്കുന്ന സഭയുടെ കള്ളത്തരം അറിയാന്‍ ഒരു ശ്രമം. മരിച്ചവരുടെ കുഴിമാടം തോണ്ടി: നഖവും, തൊലിയും, മൈരും കൊണ്ടുനടന്ന് അത്ഭുതം ... അത്ഭുതമെന്ന് പോസ്റ്റര്‍ ഒട്ടിക്കുന്ന കുഞ്ഞാടുകള്‍ അറിയാന്‍!
വര്‍ഷം - 7020 BCE
രാജ്യം - തെക്കേ അമേരിക്ക
തെക്കേ അമേരിക്കയിലെ കിന്‍കോറോ സംസ്ക്കാരത്തിന്റ്റെ അവശിഷ്ടങ്ങള്‍ വെളിപ്പെടുത്തുന്നവയാണ് കിന്‍കോറോ മമ്മികള്‍, Chinchorro mummies
വര്‍ഷം - 3300BC
രാജ്യം - ഈജിപ്ത്
ഈജിപ്തിലെ ഫറവോമാരുടെ അഴുകാത്ത ശരീരങ്ങള്‍ [Mummy] ലോകത്തിലെ പല മ്യൂസിയങ്ങളിലും ഉണ്ട്, അത് അവരുടെ: വിശ്വാസത്തിന്റ്റെ / സാങ്കേതിക വിദ്യകളുടെ / അറിവിന്റ്റെ തെളിവാണ്. അതൊന്നും അത്ഭുതായി ഇതുവരെ ആരും കണ്ടിട്ടില്ല, അവകാശപെട്ടിട്ടില്ല.
ഫ്രാൻസിസ് സേവ്യർ
മരണം - 1552
സ്ഥലം - ഗോവ
ഫ്രാന്‍സിസ് സേവ്യറിന്റ്റെ ശരീര അവശിഷ്ടം. Bom Jesus Church Goa India: St.Francis Xavier-s relics

Image may contain: 2 people

സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേകം  തയ്യാറാക്കിയ  ലായിനിയില്‍    സംരക്ഷിക്കപ്പെടുന്ന വെട്ടിയെടുത്ത വലതു കൈ.

വര്‍ഷം - 163 BC
രാജ്യം - ചൈന
ചൈനയിലെ ഹാന്‍ രാജവംശത്തിലെ Xin Zhui [ Lady Dai or Marquise of Dai] യുടെ അഴുകാത്ത ശരീരം!

Image may contain: food
സ്ഥലം - ഇന്തോനേഷ്യ 
ആചാരം - 'Ma'Nene'
ഇന്തോനേഷ്യയിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ആചാരമാണ് 'Ma'Nene' എന്നത്. മരണ ശേഷം, ആഴ്ചകള്‍ / മാസങ്ങള്‍ / ചിലപ്പോള്‍ വര്‍ഷങ്ങളോളം ശരീരങ്ങല്‍ വീടുകളില്‍ തന്നെ സൂക്ഷിക്കുകയും, പിന്നീട് ശവസംസ്ക്കാരം നടത്തിയതിനു ശേഷവും അവ പുറത്തെടുത്ത് വൃത്തിയാക്കി വീണ്ടും പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും, ചെയ്യുന്നത് 'മ നെനെ' എന്നറിയപ്പെടുന്ന ആചാരത്തിന്റ്റെ ഭാഗമാണ്.
കത്തോലിക്കാ സഭയില്‍ നിന്നും വ്യത്യസ്തമായി മറ്റു സംസ്ക്കാരങ്ങളില്‍ അഴുകാത്ത ശരീരങ്ങള്‍ യാതൊരുവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സൂക്ഷിച്ച് വക്കുന്നവയല്ല എന്ന് മാത്രമല്ല, അഴുകാത്ത ഈ ശരീരങ്ങള്‍ ആരും അത്ഭുതമായി കാണുകയോ, അവകാശപ്പെടുകയോ ചെയ്യുന്നില്ല, ഇതെല്ലാം അവരുടെ ആചാരങ്ങള്‍ മാത്രമാണ്. അത് വിറ്റ് മതം വില്‍ക്കുന്നവര്‍ ജനങ്ങളെ വിഡ്ഢികളാക്കി പണം ഉണ്ടാക്കുന്നുമില്ല എന്നത് ശ്രദ്ധേയമാണ്.
ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നത് പാദ്രെ പിയോ എന്ന വിശുദ്ധനോടാണ്. ഈ വിശുദ്ധന്റ്റെ ശരീര അവശിഷ്ടങ്ങള്‍ തോണ്ടിയെടുത്ത്, ഇംഗ്ലണ്ടിലെ ജെംസ് സ്റ്റുഡിയോ സിലിക്കണില്‍ നിര്‍മ്മിച്ച മുഖം മൂടി ധരിപ്പിച്ച്, ശീതീകരിച്ച പ്രത്യേകം തയ്യാറാക്കിയ പെട്ടിയില്‍ ആധുനീക സാങ്കേതിക വിദ്യ ഉപയോഗിച്ച് കത്തോലിക്കാസഭ വിശ്വാസം വില്‍ക്കുന്നുണ്ട് എന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു! ഗോവയില്‍ ഫ്രാന്‍സിസ് സേവ്യറിന്റ്റെ അഴുകാത്ത ഒരു കൈപത്തിയുണ്ടെന്നും, അത് പ്രത്യേകം തയ്യാറാക്കിയ ലയിനില്‍ വച്ച് ലോകം മുഴുവന്‍ കൊണ്ട് നടന്ന് അത്ഭുതം എന്ന് പറഞ്ഞ് പറ്റിക്കുന്നതും സഭയുടെ വിശ്വാസമാണ് എന്നതാണ് ദുഖകരം.
കാതോലിക്കാ സഭ വാഴ്ത്തപ്പെട്ടവള്‍ എന്ന് പ്രഖ്യാപിച്ച റാണി മരിയ എന്ന കന്യാസ്ത്രീയുടെ ശരീര അവശിഷ്ടം

പാദുവയിലെ അന്തോനീസിന്റ്റെ ശരീര അവശിഷ്ടം!
Image may contain: 8 people, people smiling
വിഡ്ഢികളായ വിശ്വാസികളെ പറ്റിച്ച് പണം ഉണ്ടാക്കാന്‍ ഉളുപ്പില്ലാത്ത കത്തോലിക്കാസഭയിലെ ഫ്രോഡുകള്‍ കണ്ടെത്തിയ ഓരോ ഉഡായിപ്പുകള്‍! അതെ, അതാണ്‌ അത്ഭുതം! അല്ലോലൂയ, സൂത്രം എന്നല്ലാതെ എന്ത് പറയാന്‍!
67കോടി വര്‍ഷം പഴക്കമുള്ള റിറാനോസോറസ് റെക്സ് എന്ന ദിനോസറിന്റ്റെ അസ്ഥിക്കൂടം!

courtesy
അല്ലെങ്കില്‍, ഭൂമിയില്‍ മനുഷ്യര്‍ രൂപം പ്രാപിക്കുന്നതിന് കോടിക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പേ ജീവിച്ചിരുന്ന ദിനോസറുകളുടെ എല്ലുകള്‍ അത്ഭുതമായി ആരും വിശ്വാസം വില്‍ക്കാന്‍ ഉപയോഗിക്കാത്തത് എന്തികൊണ്ട്?


----------------------------------------------------------------------------------

https://en.wikipedia.org/wiki/Chinchorro_mummies
http://www.wikiwand.com/pt/M%C3%BAmia
http://www.straitstimes.com/asia/south-asia/thousands-gather-for-rare-view-of-st-francis-xaviers-relics-in-goa
https://en.wikipedia.org/wiki/Xin_Zhui
https://www.nationalgeographic.com/magazine/2016/04/death-dying-grief-funeral-ceremony-corpse/
https://nelsonmcbs.wordpress.com/2017/11/04/relic-of-blessed-rani-maria/
https://www.gettyimages.it/detail/fotografie-di-cronaca/the-remains-of-portugese-fernando-martins-de-fotografie-di-cronaca/96696282#the-remains-of-portugese-fernando-martins-de-bulhoes-venerated-as-of-picture-id96696282
https://science.howstuffworks.com/environmental/earth/geology/dinosaur-bone-age.htm

Wednesday, 29 November 2017

ancient bible found in the bottom of the sea - FAKE!

This is neither a Quran or a Bible!
Crystallized German-English Dictionary by
CATHERINE MCEVER  

നേരത്തെ ഇറങ്ങിയത്‌ കടലിനു അടിയില്‍ നിന്നും കണ്ടെടുത്ത ഖുറാന്‍ എന്നായിരുന്നു. 

This Quran was found in a deep sea. It has been in water for several years but remained intact. Don't pass without saying #Allahu_Akbar












കാലിന്റ്റെ എടേന്ന് കണ്ടെത്തിയ ബൈബിള്‍! 
AMEN
കടലിന്‍റെ അടിത്തട്ടില്‍ നിന്നും കണ്ടെത്തിയ ബൈബിള്‍ ഇന്നും, പുതുമ നഷ്ടമാകാതിരിക്കുന്നത് ലോകത്തിന് അത്ഭുതമാകുന്നു..

Image may contain: food and text
An ancient Bible has been found at the bottom of the ocean and is still readable! Type Amen and share this miracle of God

link
സത്യത്തില്‍ ഇത് ബൈബിള്‍ അല്ല ജെര്‍മ്മന്‍ / ഇംഗ്ലീഷ് ഡിക്ഷനറിയാണ്! അതും കടലിനടിയിലോ കാലിന്റ്റെ ഇടയില്‍ നിന്നോ കിട്ടിയതല്ല. Borax എന്ന  sodium borate ഉപയോഗിച്ച് നടത്തിയ ഒരു പരീക്ഷണമാണ്. 
CATHERINE MCEVER  Crystallized German-English Dictionary.