Showing posts with label യുക്തിവാദം. Show all posts
Showing posts with label യുക്തിവാദം. Show all posts

Thursday, 14 February 2019

ബൈബിൾ സംശയങ്ങൾ - മഹാ ജലപ്രളയം

ലോകമഹാ[മണ്ടൻ]പ്രളയം 
ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ, ദൈവം സൃഷ്ടിച്ച മനുഷ്യർ പാപം ചെയ്യുന്നത് കണ്ട് ദേഷ്യം വന്ന സ്നേഹനിധിയും, കരുണാമയനുമായ ദൈവം 8 മനുഷ്യരെയും, മറ്റെല്ലാ ജീവികളെയും സംരക്ഷിക്കുന്നതിന് ഓരോ ജോഡി പക്ഷി മൃഗാതികളേയും ഒഴികെ എല്ലാവരേയും ഒരു ജലപ്രളയം ഉണ്ടാക്കി കൊല്ലുന്ന കഥയുണ്ട്   "അഗാധങ്ങളിലെ  ഉറവകൾ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങൾ തുറന്നു. നാൽപതു രാവും നാൽപതു പകലും മഴ പെയ്തുകൊണ്ടിരുന്നു. ജലനിരപ്പ് വളരെ ഉയർന്നു; ആകാശത്തിൻകീഴേ തലയുയർത്തിനിന്ന സകല പർവതങ്ങളും വെള്ളത്തിനടിയിലായി. ഭൂമുഖത്തു ചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യരും - ചത്തൊടുങ്ങി.  വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടുനിന്നു. [ഉല്പത്തി, 7: ]
🔴 വെള്ളത്തിന്റെ ഉറവിടം?
40 ദിവസം മഴ പെയ്തെങ്കിൽ...ആ വെള്ളം മുഴുവനും നേരത്തെ ഭൂമിയിൽ ഉണ്ടായിരുന്നിരിക്കണം. ആവിയായി അന്തരീക്ഷിത്തിലേക്ക് പോകുന്ന കണങ്ങൾ കൂടിചേർന്നാണ് പിന്നീട് മഴയായി ഭൂമിയിലേക്ക് പതിക്കുന്നത്.  ഉറവകൾ പൊട്ടി അത്രയും വെള്ളം പുറത്തേക്ക് ഒഴുകി വന്നെങ്കിൽ, വീണ്ടും ആ വെള്ളം ഉറവകളിലേക്ക് തിരിയെ പോയിരിക്കണം. അത്രയും വെള്ളം ഭൂമിയിൽ ഇല്ലതന്നെ.
🔴 വെള്ളം എവിടെ പോയി ?
ഒരു വർഷംകൊണ്ട് ആ ജലം മുഴുവനും വറ്റി പോയി! അത്രയും ജലം ഭൂമിക്ക് വലിച്ചെടുക്കാൻ കഴിയില്ല എന്നിരിക്കെ അത് മുഴുവൻ ബാഷ്പപീകരിച്ച് പോകണം. അതായത് അത്രക്കും ചൂട് അനുഭവപ്പെടണം. അങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ തന്നെയും അന്തരീക്ഷത്തിൽ ജലകണങ്ങൾ തങ്ങി നിക്കുന്ന ഒരു പരിധിയിൽ അതികം വന്നാൽ അത് മഴയായി വീണ്ടും ഭൂമിയിലേക്ക് പതിക്കും. അങ്ങിനെ ഭൂമിയിൽ വെള്ളത്തിന്റെ അളവ് വീണ്ടും കൂടിക്കൊണ്ടിരിക്കും.
🔴 അത്രയും വെള്ളം ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ അതിനുള്ള തെളിവോ, പിന്നീട് അതെവിടേക്ക് പോയി എന്നതിനുള്ള തെളിവോ ലഭ്യമല്ല. അത് വിശ്വാസത്തിന്റെ കാര്യം മാത്രമല്ല ലോക ചരിത്രത്തിലെ വലിയൊരു ഏടാണ് എന്നിരിക്കെ ഉത്തരം പറയാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. അങ്ങനെ ഒരു 'ലോകമഹാജലപ്രളയം' നടന്നതിന് വിശ്വാസ യോഗ്യമായ ഒരു തെളിവ് പോലും ലഭിച്ചിട്ടില്ല.
🔴 ആ പേടകം പോരാതെ വരും! നോഹയുടെ പേടകത്തിൽ ഒരു വർഷത്തേക്ക് അത്രയും പക്ഷി മൃഗാതികളുടെയും 8 മനുഷ്യരുടെയും ജീവൻ നിലനിൽക്കില്ല.

🔸 വായു: 
അത്രയും വലിയ പേടകത്തിന് ആകെ ഉള്ളത് ഒരു കിളിവാതിലാണ്. അതിലൂടെ എല്ലാ ജീവികൾക്കും ആവശ്യമായ വായു ലഭിക്കില്ല എന്നത് മാത്രമല്ല ഏതാനും മണിക്കൂറുകൾകൊണ്ട് ശ്വാസം മുട്ടി മരിക്കുകയും ചെയ്യും. അല്ലെങ്കിൽ പേടകത്തിൽ എയർ കണ്ടീഷൻ എന്ന സാങ്കേതിക വിദ്യ ഉണ്ടായേ മതിയാകൂ.
🔸 വെള്ളം: 
അത്രയും ജീവികൾക്ക് ഒരുവർഷത്തേക്ക് ആവശ്യമായ ശുദ്ധജലം ശേഖരിച്ചുവക്കാൻ ആ പേടകത്തിൽ കഴുമായിരുന്നില്ല. ഒരു വർഷത്തോളം ശുദ്ധ ജലത്തിന്റെ അഭാവം ജീവൻ നിലനിർത്താൻ ഭീഷണിയാകും.
🔸 ആഹാരം 
അത്രയും ജീവികൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ ആഹാരം കേടുകൂടാതെ പേടകത്തിൽ ശേഖരിച്ചു വക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇല്ലഎന്നിരിക്കെ ഒരുവർഷത്തെ ജീവൻ നിലനിർത്തതുക എന്നത് അസാദ്യം തന്നെ. മൃഗങ്ങൾ പ്രസവിക്കാൻ സാധ്യതയുള്ളതിനാലും, പക്ഷി മൃഗാതികളുടെ ഭക്ഷണ സംരക്ഷണവും, വിതരണവും ഒരു വിഷയം തന്നെ ആയിരിക്കും എന്നുകൂടി ഓർമ്മിപ്പിക്കുന്നു.
🔸 മാലിന്യ നിർമാർജ്ജനം 
അത്രയും പക്ഷി മൃഗാതികളുടെ വിസർജ്യ നിർമാർജ്ജനത്തിനും, ഭക്ഷണ വിതരണത്തിനും ആകെയുള്ള 8 മനുഷ്യരെക്കൊണ്ട് സാധ്യമല്ല എന്നിരിക്കെ, ഒരുവർഷകാലത്തെ അതിജീവനം ഒരു സ്വപ്നം മാത്രമായിരിക്കും. വിസർജ്യ നിർമ്മാർജനം നടന്നില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പകർച്ച വ്യാധിയിൽ നല്ലൊരു ശതമാനവും ഒരു വർഷം അതിജീവിക്കില്ല പ്രളയം കഴിഞ്ഞു... "നോഹ കർത്താവിന് ഒരു ബലിപീഠം നിർമിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലും നിന്ന് നോഹ അവിടുത്തേക്ക് ഒരു ദഹനബലിയർപ്പിച്ചു." [ഉല്പത്തി, 8:20] , അടിപൊളി! നല്ലൊരു ഭാഗം മൃഗങ്ങളുടെ തലമുറ അവിടെ തീർന്നു
⁉️ പേടകത്തിൽ നിന്നും പുറത്തിറങ്ങിയ പല മൃഗങ്ങളും മറ്റു മൃഗങ്ങൾക്ക് ഭക്ഷണമാകുമായിരുന്നു എന്ന സത്യം നിലനിൽക്കുമ്പോൾ.... ഇന്ന് ഭൂമിയിൽ മൃഗങ്ങളോ മനുഷ്യരോ അവശേഷിക്കുമായിരുന്നോ?
🔴 പ്രളയാനന്തര ജീവിതം
പ്രളയത്തിൽ ചത്തൊടുങ്ങിയ ജീവികളുടെ അവശിഷ്ടങ്ങൾ മൂലം പ്രളയാനന്തര ജീവിതം എല്ലാ ജീവജാലങ്ങൾക്കും ഒരു വെല്ലുവിളി ആകുമായിരുന്നു. ശുദ്ധ ജലം, ഭക്ഷണം, ഉണ്ടായേക്കാവുന്ന പകർച്ച വ്യാധികൾ ഇവയൊക്കെ മനുഷ്യ ജീവൻ നിലനിൽക്കാൻ സാധിക്കുമായിരുന്നില്ല.
🔴 പ്രളയത്തിന് ശേഷം ഉഷ്ണ - ശീത മേഖലാ പക്ഷി മൃഗാതികളെ 8 പേർചേർന്ന് എങ്ങനെ വീണ്ടും അവയുടെ ആവാസ കേന്ദ്രങ്ങളിൽ എത്തിച്ചു എന്നതും ഒരു ചോദ്യ ചിഹ്നമാണ്
🔴 ഇനി, സർവ്വജ്ഞാനിയായ ദൈവം പറയാത്തതും ന്യായീകരണ ഫാക്റ്ററികൾക്ക് മനസ്സിലാക്കാൻ കഴിയാത്തതുമായ ചില സത്യങ്ങൾ കൂടിയുണ്ട്!
🔸 ഭൗമാന്തരീക്ഷം: ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലത്തെയാണു ഭൗമാന്തരീക്ഷം (Earth's atmosphere) എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ജീവന്റെ നിലനില്പും വളർച്ചയും അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു.
🔸 അന്തരീക്ഷമർദ്ദം: വായുവിന്റെ ഭാരം മൂലം ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന മർദ്ദമാണ് അന്തരീക്ഷമർദ്ദം. ഇത് സമുദ്ര നിരപ്പിൽ നിന്നും അകലുംതോറും കുറഞ്ഞുകൊണ്ടിരിക്കും.
🔸 അന്തരീക്ഷ താപനില : ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ഹിമാലയ പർവ്വതത്തിന്റെ ഏറ്റവും മുകളിലെ താപനില കാലാവസ്ഥ അനുസരിച്ച് - 30°c മുതൽ -60°c വരെ വ്യതിയാനം സംഭവിക്കുന്നതായി കാണുന്നു. ഭൂമിയുടെ പ്രതലം മുഴുവനും 9 km ഉയരത്തിൽ വെള്ളം മൂടുന്നു എന്ന് വിചാരിക്കുക: അങ്ങനെ ഒരു അവസ്ഥയിൽ ആ വെള്ളം മുഴുവനും ഐസായി മാറുകയും, പേടകത്തിലും, ജലത്തിലും ഉള്ള, [ഒരു പക്ഷെ ശീതമേഖലാജീവികൾ ഒഴികെ] മറ്റെല്ലാ ജീവജാലങ്ങളും ചത്തൊടുങ്ങുമായിരുന്നു. ജല ജീവികളുടെ കാര്യം അതോടെ തീർന്നു!
🔸 ഹിമയുഗ പ്രതിഭാസം:  അതായത്, സമുദ്ര നിരപ്പിൽ നിന്നും 9km ഉയരത്തിൽ രൂപീകൃതമായ മഞ്ഞ് മൂലം ഭൂമിയിൽ സംഭവിക്കാൻ ഇടയുള്ള ഹിമയുഗം [Ice age] എന്ന ഒരു ഭീകര പ്രതിഭാസം, ഒരു വർഷംകൊണ്ട് ഉരുകി പോയെന്ന തമാശ വിശ്വസിച്ചാൽ, കഴിഞ്ഞ 2500 വർഷത്തെ കാലാവസ്ഥ വ്യതിയാനം കൊണ്ട് ഇന്ന് ഭൂമിയിൽ ഒരുതുള്ളി വെള്ളം അവശേഷിക്കുമായിരുന്നില്ല എന്നും, അതിന്റെ ഫലമായി ഭൂമിയിൽ ഇപ്പോൾ ജീവൻ അവശേഷിക്കുമായിരുന്നില്ല എന്ന് കൂടി കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.
⁉️ അങ്ങനെ ഒരു വർഷംകൊണ്ട് ഭൂമിക്കു മുകളിൽ 9 km ഉയരത്തിൽ ഉണ്ടായിരുന്ന ഐസെല്ലാം ഉരുകി പോയെങ്കിൽ... ആ വെള്ളം മുഴുവൻ ഒഴുക്കി പോയത് എവിടെക്കാ? വെള്ളത്തിന് പോകാൻ വേറെ സ്ഥലമില്ലല്ലോ, ഭൂമി മുഴുവനും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുകയല്ലേ? ഇമ്മാതി ഊളത്തരം പറയുന്നവന്റ്റെ പേരാണ് സർവ്വജ്ഞാനിയായ ദൈവം! ഒരു ഇച്ചിരി ബോധമുള്ള ഒരു മാലാഖയെങ്കിലും ഉണ്ടെങ്കിൽ ആ സർവ്വജ്ഞാനിയായ ദൈവത്തെ എപ്പോഴെങ്കിലും കണ്ടാൽ പറയണം: ഒരു നോബൽ സമ്മാനം ഭൂമിയിൽ അങ്ങേർക്ക് വേണ്ടി കാത്തിരിപ്പുണ്ട്, സമയം കിട്ടിയാൽ ഇബടെ വരെ ഒന്ന് വരാൻ! 
മഹാ ജലപ്രളയം: സത്യവും മിഥ്യയും
ബൈബിൾ സംശയങ്ങൾ

Monday, 28 January 2019

ബൈബിൾ മണ്ടത്തരങ്ങൾ


കഴിഞ്ഞ 100 വർഷത്തെ പഠനങ്ങൾ, ബൈബിൾ കഥകൾ ഒഴികെ മറ്റൊരു സംസ്‌കാരത്തിലും, മനുഷ്യർ 150 വർഷമൊക്കെ ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ല!
ഈ ചോദ്യം ചോദിക്കുമ്പോൾ ചില വികാരിമാർ പോലും പറഞ്ഞു കേട്ടിട്ടുള്ളത്: "അന്നത്തെ കാലയളവ് ഇന്നത്തെ പോലെ ആയിരുന്നില്ല" എന്നാണ്.
അവരോട് എനിക്ക് പറയാനുള്ളത്:- അറിയില്ലെങ്കിൽ നുണ പറയാതിരിക്കുക, വല്ലപ്പോഴും ആ കഥാ പൊത്തകമെടുത്ത് വായിക്കുക!
▶️ 7 ദിവസങ്ങളുള്ള ആഴ്ച 
" ദൈവം തന്റെ ജോലി ഏഴാം ദിവസം പൂർത്തിയാക്കി. താൻ തുടങ്ങിയ പ്രവൃത്തിയിൽനിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു. സൃഷ്ടികർമം പൂർത്തിയാക്കി, തന്റെ പ്രവൃത്തികളിൽ നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി." [ഉൽപത്തി, 2: 2-3] 
"ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാൽ ഏഴാംദിവസം നിന്റെ ദൈവമായ കർത്താവിന്റെ സാബത്താണ്." 
[ പുറപ്പാട്, 20: 9-10 ]
▶️ ഒരു വർഷം 12 മാസം 
ഉൽപത്തി, 7 : 
6 : നോഹയ്ക്ക് 600 വയസ്സുള്ളപ്പോഴാണ് ഭൂമുഖത്തു വെള്ളപ്പൊക്കമുണ്ടായത്. 
11 : നോഹയുടെ ജീവിതത്തിന്റെ അറുനൂറാം വർഷം, രണ്ടാം മാസം, പതിനേഴാം ദിവസം, [ 600Y, 2M, 17D ] അഗാധങ്ങളിലെ ഉറവകൾ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങൾ തുറന്നു. 12 : നാൽപതു രാവും നാൽപതു പകലും മഴ പെയ്തുകൊണ്ടിരുന്നു. 24 : വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടുനിന്നു.
ഉൽപത്തി, 8 : 
3 : ജലം പിൻവാങ്ങിക്കൊണ്ടിരുന്നു. 150 ദിവസം കഴിഞ്ഞപ്പോൾ വെള്ളം വളരെ കുറഞ്ഞു.
4 : ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അറാറാത്തു പർവതത്തിൽ ഉറച്ചു. 
5 : പത്തുമാസത്തേക്കു വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു. പത്താം മാസം ഒന്നാം ദിവസം പർവ്വതശിഖരങ്ങൾ കാണാറായി. [ 10M + 1D]
6 : നാൽപതു ദിവസം കഴിഞ്ഞപ്പോൾ നോഹപെട്ടകത്തിൽ താനുണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്ന്, [ 40D + ]
10 : ഏഴുദിവസംകൂടി കാത്തിട്ട് വീണ്ടും അവൻ പ്രാവിനെ പെട്ടകത്തിനു പുറത്തു വിട്ടു. [ 7D + ]
12 : ഏഴുനാൾകൂടി കഴിഞ്ഞ് അവൻ വീണ്ടും പ്രാവിനെ പുറത്തു വിട്ടു. [ 7D + ]
[ 10M + 1D + 40D + 7D + 7D = 10M + 55D ]
ഇതിൽ നിന്നും ഒരുവർഷം 12 മാസമുള്ളതാണെന്ന് വളരെ വ്യക്തം. 
13 : അതു പിന്നെതിരിച്ചുവന്നില്ല. നോഹയുടെ ജീവിതത്തിന്റെ അറുനൂറ്റിയൊന്നാം വർഷം, ഒന്നാം മാസം, ഒന്നാം ദിവസം, ഭൂമുഖത്തെ വെള്ളം വറ്റിത്തീർന്നു. 14 : രണ്ടാം മാസം, ഇരുപത്തേഴാം ദിവസം ഭൂമി തീർത്തും ഉണങ്ങി.
തുടക്കം - 600Y, 2M, 17D
അവസാനം - 601Y, 2M, 27D
അപ്പൊ,,എങ്ങനാ ഞാൻ നിക്കണോ അതോ പോണോ!?
ആ, പറയാൻ മറന്നു, ബൈബിളിലെ റെക്കോർഡ്:
പേര് : മെത്തുശെലഹ്, വയസ്സ് : 969 – [ഉൽപത്തി, 5:27]
ഈ കാരണങ്ങൾകൊണ്ടാണ് ബൈബിൾ എന്നത് ഒരു സാഹിത്യ സൃഷ്ടിയാണെന്നും, യഹോവ അതിലെ ഒരു കഥാ പാത്രം മാത്രമാണെന്നും ഞാൻ പറയുന്നത്. 
ഇതിഹാസം / ഐതിഹ്യം - ചരിത്രം [?] 
പുരാതന ഗ്രീക്ക് സംസ്ക്കാരത്തിൽ മഹാകവി ഹോമറിന്റെ ഇലിയഡും, ഭാരത സംസ്ക്കാരത്തിൽ മഹാഭാരതവുമൊക്കെ ഇതിഹാസമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ബൈബിൾ ഒരു ചരിത്ര പുസ്തകമായിട്ടാണ് ക്രിസ്തുമത വിശ്വാസികളുടെ വാദം. ഐതിഹ്യങ്ങളിൽ എന്തും പറയാം. 
അതായതു മുകളിൽ പറഞ്ഞത് രണ്ടും സാഹിത്യ സൃഷ്ടികളും, ബൈബിൾ ചരിത്രവും എന്ന വാദം നിലനിൽക്കുമ്പോൾ, അതിൽ പറയുന്ന കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ഉണ്ടാകുന്ന വൈരുധ്യമാണ് പോസ്റ്റ് വ്യക്തമാക്കുന്നത്.
ബൈബിൾ വൈരുധ്യങ്ങൾ

യേശു പറഞ്ഞ നുണകൾ

യേശു പറഞ്ഞ നുണകൾ 

മരിക്കുന്നതിന് മുൻപ് താൻ സ്വർഗത്തിൽ പോയെന്നു യേശു പറയുന്നു: 

[യോഹന്നാൻ, 3:13 ]
"സ്വർഗത്തിൽ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വർഗത്തിൽ കയറിയിട്ടില്ല. 

എന്നാൽ, മരിച്ചു ഉയിർത്തതിന് ശേഷം മഗ്ദലേന മറിയത്തോടു പറയുന്നത് ഇങ്ങനെ: 
[യോഹന്നാൻ, 20:17 ]
 "യേശു പറഞ്ഞു: നീ എന്നെതടഞ്ഞു നിർത്താതിരിക്കുക. എന്തെന്നാൽ , ഞാൻ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല." 


അല്ല കോയ, അപ്പൊ നേരത്തെ കയറിയെന്നു പറഞ്ഞത് !? 

ഇവിടെ യേശു പറഞ്ഞ മറ്റൊരു നുണ കൂടി പൊളിയുകയാണ്! ഓർമ്മയുണ്ടോ തിരുമേനി, കൂടെ കുരിശിൽ കിടന്ന കള്ളനോട് ആണയിട്ട് പറഞ്ഞത്:
 [ലൂക്കാ, 23:43 ]
 "യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും."

മ്മള് രണ്ടു പേരുംകൂടി പോകുമെന്ന് തള്ളിയിട്ട്.... ഉയിർത്ത് കഴിഞ്ഞിട്ടും ഇതുവരെ പോയിട്ടില്ലെന്ന് ഇപ്പോൾ പറയുന്നു.

പിന്നെ സ്വർഗത്തിലോട്ടെടുത്തത് 40 ദിവസം കഴിഞ്ഞായിരുന്നു എന്ന് മറ്റൊരിടത്ത് പറയുന്നുണ്ട്. നേരത്തെ തള്ളിയത് നുണയായിരുന്നു എന്ന് ഉറപ്പിക്കുകയാണ് ഈ വാക്ക്യം. 

 [അപ്പ. പ്രവർ‍ത്തനങ്ങൾ, 1:3]


ആ...... ആണയിടുന്ന കാര്യം പറഞ്ഞപ്പോഴാ ഓർത്തത്! " ഞാൻ‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്." - യേശു [മത്തായി, 5:34]


എന്തരടേയ് അപ്പി ഇതൊക്കെ; ദൈവങ്ങളായോണ്ട് എന്തര് വേണോങ്കിലും പറയാന്നാ...?  ദൈവങ്ങളൊക്കെ ഇങ്ങനെ തൊടങ്ങിയാ പിന്നെ, കുഞ്ഞാടുകളുടെ കാര്യം കട്ട പൊക! 

അപ്പൊ, കള്ളസാക്ഷ്യം പറയരുതെന്ന ദൈവത്തിന്റെ കൽപ്പന ....?
ആ......!


അടിപൊളി! ബാ പൂവാം !!!

ബൈബിൾ വൈരുധ്യങ്ങൾ 

യേശു പറഞ്ഞ നുണകൾ 


ബൈബിൾ വൈരുധ്യങ്ങൾ: വധ ശിക്ഷ

യേശുവിന്റെ അറസ്റ്റിനു ശേഷം പീലാത്തോസും യഹൂദ പ്രമാണിമാരും തമ്മിലുള്ള സംഭാഷണം:
യഹൂദരുടെ ആദ്യ പ്രതികരണം:
"പീലാത്തോസ് പറഞ്ഞു: നിങ്ങൾതന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുവിൻ. അപ്പോൾ യഹൂദർ പറഞ്ഞു: ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല. [യോഹന്നാ‌ൻ, 18: 31]
പിന്നീട് പറയുന്നത് :
"യേശുവിനെ കണ്ടപ്പോൾ പുരോഹിത പ്രമുഖൻമാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങൾതന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിൻ. യഹൂദർ പറഞ്ഞു: ഞങ്ങൾക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവൻ മരിക്കണം. കാരണം, ഇവൻ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു." [യോഹന്നാ‌ൻ, 19: 6-7]
സ്നേഹനിധിയായ ദൈവം നൽകിയിട്ടുള്ള ചില യഹൂദ മത നിയമങ്ങൾ നോക്കാം:
"കർത്താവിനു മാത്രമല്ലാതെ മറ്റു ദേവൻമാർക്കു ബലിയർപ്പിക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം." [പുറപ്പാട്, 22:20]
"പിതാവിനെയോ മാതാവിനെയോ അടിക്കുന്നവൻ വധിക്കപ്പെടണം." [പുറപ്പാട്, 21:16]
"ഒരുവനു ദുർവാശിക്കാരനും, ധിക്കാരിയും, മാതാപിതാക്കൻമാരുടെ വാക്കു കേൾക്കുകയോ ശിക്ഷിച്ചാൽപ്പോലും അവരെ അനുസരിക്കുകയോ ചെയ്യാത്തവനെ കല്ലെറിഞ്ഞു കൊല്ലണം." 
[നിയമാവർത്തനം, 21:18 -21]
"മന്ത്രവാദികളോ കൂടോത്രക്കാരോ ആയ സ്ത്രീപുരുഷൻമാർ മരണശിക്ഷ അനുഭവിക്കണം. അവരെ കല്ലെറിഞ്ഞു കൊല്ലണം." [ലേവ്യർ 20:27]
"സ്വദേശിയോ വിദേശിയോ ആകട്ടെ കർത്താവിന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം." [ലേവ്യർ, 24:16]
 "സാബത്ത് ദിവസം വിറക് ശേഖരിച്ച ഒരു മനുഷ്യരെ കല്ലെറിഞ്ഞു കൊല്ലാൻ ദൈവം വിധിച്ചു." [സംഖ്യ, 15:32-36]
" വിവാഹം ചെയ്തുകൊടുത്ത യുവതിയിൽ കന്യാത്വത്തിന്റെ അടയാളം കണ്ടില്ലെങ്കിൽ അവളെ കല്ലെറിഞ്ഞു കൊല്ലണം." [നിയമാവർത്തനം, 20:20:21]
യഹൂദ മതനിയമം അനുസരിച്ച് ഒരാളെ കൊല്ലാനുള്ള ചില കാരണങ്ങൾ മാത്രമാണിത്! അപ്പോൾ: "ആരെയും വധിക്കാൻ നിയമം ഞങ്ങളെ അനുവദിക്കുന്നില്ല" എന്ന് ആദ്യം പറഞ്ഞത്: നുണയോ, അറിവില്ലായ്മയോ?
അല്ലെങ്കിൽ, യോഹന്നാൻ സുബോധത്തോടെ എഴുതിയതല്ല ഈ ഭാഗം എന്ന് വേണം മനസ്സിലാക്കാൻ. ഇതൊക്കെ ജീവനുള്ള ദൈവം പറഞ്ഞുകൊടുത്ത് എഴുതിച്ചതാണ് എന്നൊക്കെ പറയുമ്പളാ .....

ബൈബിൾ വൈരുധ്യങ്ങൾ 

Saturday, 14 July 2018

"ദൈവം ആത്മാവാണ്" - യേശു പറഞ്ഞ നുണകൾ!

🔶 " ദൈവം ആത്മാവാണ് " [ 'god is spirit' - യോഹന്നാൻ,  4:24 ] ഇത് ബൈബിളില്‍ [ദൈവ പുത്രനായ] യേശു സമരിയാക്കാരിയോട് പറയുന്നതാണ്. ഇവിടെ പുതിയ നിയമം എഴുതപെട്ട ഗ്രീക്ക് ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നത്: pneuma [ πνεῦμα ] എന്ന ഗ്രീക്ക് പദമാണ്, പഴയ ഗ്രീക്ക് ഭാഷയില്‍: ശ്വാസം , വായു, നിശ്വാസം, എന്നര്‍ത്ഥം.  പിന്നീട് ഇതിന്: ആത്മാവ്, അരൂപി എന്ന അർത്ഥത്തിൽ ഉപയോഗിക്കാൻ തുടങ്ങി, sprit = ശരീരം ഇല്ലാത്ത ഒന്ന് എന്നര്‍ത്ഥം. അപ്പോള്‍ യേശു പറഞ്ഞത് സത്യമാണോ എന്നറിയാന്‍ പഴയ നിയമത്തിലെ ദൈവത്തെ തിരഞ്ഞു പോകണം. പഴയ നിയമത്തില്‍ കാണുന്ന ദൈവം: ശരീരം ഉള്ള, മനുഷ്യ വര്‍ഗത്തില്‍ പെട്ട, ഇന്ദ്രിയങ്ങളും, വികാരങ്ങളും ഉള്ള, പുരുഷ ലിംഗമുള്ള ആളാണ്‌ എന്ന് കാണാം. ചുവടെ അതിനുള്ള തെളിവുകള്‍: 
🔴 ഇന്ദ്രിയങ്ങൾ ഉള്ള ദൈവം - ശരീരത്തിന്റെ പുറത്ത് നിന്നുള്ള വിവരങ്ങൾ തലച്ചോറിലെത്തിക്കുന്ന അവയവങ്ങളാണ്‌ [sensory systems] ഇന്ദ്രിയങ്ങള്‍.  
ദൈവം സംസാരിക്കും 
🔶 "ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ" [ഉല്‍പത്തി, 1:3]  
➡️ പഴയ നിയമം മുഴുവന്‍ സംസാരിക്കുന്ന ദൈവത്തെ കാണാം:
➡️ സംസാരിക്കുന്ന ഏക ജീവി മനുഷ്യനാണ്. 
➡️ സംസാരിക്കാന്‍ സ്വരനാളപാളി [vocal cords ] ആവശ്യമാണ്‌ 
➡️ അവയുടെ അഭാവമോ, പ്രവര്‍ത്തന രഹിതമായ അവസ്ഥയോ, ബധിരതയോ ഒരാളെ മൂകതയിലേക്ക് നയിക്കും 
➡️ സംസാരിക്കാന്‍ ഭാഷ അറിയണം 
➡️ ഭാഷ മനുഷ്യ നിര്‍മ്മിതമാണ് 
➡️ ശരീരമുള്ള, ജീവനുള്ള, സംസാരിക്കുന്ന ദൈവം എങ്ങനെ അരൂപിയാകും?
🔻 ദൈവത്തിന് കാഴ്ച ഉണ്ട്
🔶 "വെളിച്ചം നല്ലതെന്നു ദൈവം കണ്ടു" [ഉല്‍പത്തി, 1:4] 🔶 "കര്‍ത്താവു സ്വര്‍ഗത്തില്‍ നിന്നു താഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു." [സങ്കീര്‍ത്തനങ്ങള്‍  33:13] 
➡️ പഴയ നിയമം മുഴുവന്‍ കാഴ്ചയുള്ള ദൈവത്തെ കാണാം:
➡️ കാഴ്ചക്ക്: കൃഷ്ണമണി - റെറ്റിന എന്നിവ വേണം
➡️ അവയുടെ അഭാവമോ, അനുബന്ധ അസുഖങ്ങളോ അന്ധതയിലേക്ക് നയിക്കും 
➡️ കണ്ണുള്ള, കാഴ്ചയുള്ള, ദൈവം അന്ധനും അരൂപിയുമല്ല.
🔻 ദൈവത്തിന് കാലുകളുണ്ട്
🔶  "വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു." [ഉല്‍പത്തി, 3:8]
➡️ നടക്കാന്‍ കാലുകള്‍ വേണം
➡️ നടക്കുന്ന ദൈവത്തിന് കാലുകളുണ്ട്
➡️ കാലുള്ള ദൈവം അരൂപിയല്ല
🔻 ദൈവത്തിന് കൈകള്‍ ഉണ്ട്
🔶   "ദൈവമായ കര്‍ത്താവ് തോലുകൊണ്ട് ഉടയാടയുണ്ടാക്കി" [ഉല്‍പത്തി, 3:21] "ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും. അവന്‍ തെറ്റു ചെയ്യുമ്പോള്‍ മാനുഷികമായ ദണ്‍ഡും ചമ്മട്ടിയുമുപയോഗിച്ച് ഞാന്‍ അവനെ ശിക്ഷിക്കും." [2 സാമുവല്‍, 7:14] "ഞാന്‍ കടന്നുപോകുമ്പോള്‍ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും. അതിനുശേഷം ഞാന്‍ കൈ മാറ്റും." [പുറപ്പാട് , 33:22]   
➡️ പത്ത് കല്‍പ്പനകള്‍ എഴുതിയ ദൈവം
 "കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഞാന്‍ നിയമങ്ങളും കല്‍പനകളും എഴുതിയ കല്‍പലകകള്‍ നിനക്കു തരാം" [പുറപ്പാട്, 24:12] "സീനായ് മലയില്‍ വച്ചു മോശയോടു സംസാരിച്ചതിനുശേഷം ഉടമ്പടിയുടെ രണ്ടു പ്രതികള്‍ - തന്റെ വിരല്‍കൊണ്ടെഴുതിയ രണ്ടു കല്‍പലകകള്‍ - ദൈവം അവനു നല്‍കി." [പുറപ്പാട്, 31:18] "പലകകള്‍ ദൈവത്തിന്റെ കൈവേലയും അവയില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തുമായിരുന്നു." [പുറപ്പാട്, 32:16] " കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ആദ്യത്തേതുപോലുള്ള രണ്ടു കല്‍പലക ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ തന്നെ ഞാന്‍ അതില്‍ എഴുതാം." [പുറപ്പാട്, 34:1] "നീ ഉടച്ചുകളഞ്ഞ ആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ ഞാന്‍ അവയില്‍ എഴതും" [നിയമാവര്‍ത്തനം, 10:2] " നിങ്ങളോട് അനുഷ്ഠിക്കാന്‍ അവിടുന്ന് ആജ്ഞാപിച്ച പത്തു കല്‍പനകളാണവ. രണ്ടു കല്‍പലകകളില്‍ അവിടുന്നു അവ എഴുതി."[നിയമാവര്‍ത്തനം, 4:13] " നിങ്ങളുടെ ദൈവമായ കര്‍ത്താവ് മലയില്‍വച്ച് അഗ്‌നിയുടെ മധ്യത്തില്‍ നിന്നു നിങ്ങളോട് അരുളിച്ചെയ്ത പത്തു പ്രമാണങ്ങളും ആദ്യത്തേതു പോലെ ആ പലകകളില്‍ എഴുതി എനിക്കു തന്നു." [നിയമാവര്‍ത്തനം, 10:4]
➡️ അപ്പോള്‍ എഴുതാനറിയുന്ന, കൈകളുള്ള, ദൈവം അരൂപിയല്ല!
🔻 ദൈവത്തിന് മൂക്കുണ്ട്
🔶 "നോഹ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലും നിന്ന് അവന്‍ അവിടുത്തേക്ക് ഒരു ദഹനബലിയര്‍പ്പിച്ചു. ആ ഹൃദ്യമായ ഗന്ധം ആസ്വദിച്ചപ്പോള്‍ കര്‍ത്താവു പ്രസാദിച്ചരുളി" [Genesis 8:20-21]
➡️ മണം ആസ്വദിക്കുന്ന ദൈവത്തിന് ഘ്രാണ ശേഷിയുണ്ട് [Olfaction]
🔻 ദൈവത്തിന് ഹൃദയം ഉണ്ട്
🔶 "ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു." [ ഉല്‍പത്തി, 6:6]
➡️ പാവം ദൈവത്തിന്റ്റെ കുഞ്ഞ് ഹൃദയം വേദനിച്ചു!
🔻 ഭക്ഷണം കഴിക്കുന്ന ദൈവം
 "മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. 8 : അബ്രാഹം വെണ്ണയും, പാലും, പാകം ചെയ്ത മൂരിയിറച്ചിയും അവരുടെ മുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അബ്രാഹം മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു." [ഉല്‍പത്തി, 18:1-15]
🔻 രൂപം ഉള്ള ദൈവം
 "ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും, സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം." [ഉല്‍പത്തി. 1:26]  "ഹൃദയ  ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും"[മത്തായി,5:8]  "എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു."[യോഹന്നാന്‍,12:45]  "എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു." [ യോഹന്നാന്‍ , 14:9]
🔻 ദൈവത്തിനു മുഖമുണ്ട്
 "പരമാര്‍ഥഹൃദയര്‍ ദൈവത്തിന്റ്റെ മുഖം ദര്‍ശിക്കും." [ സങ്കീര്‍ത്തനങ്ങള്‍, 11:7] ഇസ്രായേല്‍ ഭവനത്തില്‍ നിന്നു ഞാന്‍ എന്റെ മുഖം ഇനിമേല്‍ മറയ്ക്കുകയില്ല; [ എസക്കിയേല്‍, 39:29] "നീ എന്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല.” [പുറപ്പാട്, 33:20] അപ്പോള്‍ നിനക്ക് എന്റെ പിന്‍ഭാഗം കാണാം. എന്നാല്‍ എന്റെ മുഖം നീ കാണുകയില്ല. [പുറപ്പാട് , 33:2]
 ദൈവത്തെ കണ്ടവരുണ്ട് 
 "സ്‌നേഹിതനോടെന്നപോലെ കര്‍ത്താവു മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു" [ പുറപ്പാട് , 33:11] "ദൈവത്തെ ഞാന്‍ മുഖത്തോടുമുഖം കണ്ടു." [ഉല്‍പത്തി, 32:30] " ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു. ദൈവത്തെ ഞാന്‍ മുഖത്തോടുമുഖം കണ്ടു. " [ഉല്‍പ്പത്തി , 32:22-30] "കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി" [പുറപ്പാട്, 18:1] "ഉസിയാരാജാവു മരിച്ചവര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. [ഏശയ്യാ, 6:1-5] "ഇപ്പോള്‍ എന്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു."[ജോബ്‌, 42:5] "ബലിപീഠത്തിനരികേ കര്‍ത്താവ് നില്‍ക്കുന്നതു ഞാന്‍ കണ്ടു." [ആമോസ്, 9:1]  "അവള്‍ തന്നോടു സംസാരിച്ച കര്‍ത്താവിനെ എല്‍റോയി എന്നുവിളിച്ചു. കാരണം, എന്നെ കാണുന്നവനായ ദൈവത്തെ ഞാനും ഇവിടെവച്ചു കണ്ടു എന്ന് അവള്‍ പറഞ്ഞു." [പുറപ്പാട്, 16:13] "അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാഭിമുഖം അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ രൂപം കാണുകയും ചെയ്യുന്നു." [സംഖ്യ, 12:4-8]     "അനന്തരം, മോശയും, അഹറോനും, നാദാബും, അബിഹുവും, ഇസ്രായേല്‍ ശ്രേഷ്ഠന്‍മാര്‍ എഴുപതു പേരും മലമുകളിലേക്കു കയറിപ്പോയി. അവര്‍ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു."[പുറപ്പാട്,24:9-10] "മനോവ ഭാര്യയോടു പറഞ്ഞു: ദൈവത്തെ കണ്ടതുകൊണ്ട് നാം തീര്‍ച്ചായും മരിക്കും." [ന്യായാധിപന്‍മാര്‍, 13:22] അങ്ങനെ  പലരും ദൈവത്തെ കണ്ടിട്ടുണ്ട് എന്ന് ബൈബിള്‍ തന്നെ വ്യക്തമാക്കുന്നു. 
🔻 പുരുഷനായ ദൈവം
പഴയ നിയമത്തിലും, പുതിയ നിയമത്തില്‍ യേശുവും ദൈവത്തെ വിളിക്കുന്നത്‌ പിതാവ് എന്നാണ്, കൂടാതെ അവന്‍ [he] എന്ന പുല്ലിംഗം സർവ്വനാമം ഉപയോഗിക്കുന്നുണ്ട്. " സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. [John 1:3 "യേശു അവരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്" [യോഹന്നാന്‍, 5:17] "ഞാനും പിതാവും ഒന്നാണ്" [ യോഹന്നാന്‍, 10:30 ] "ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്." [ മത്തായി, 23:9 ] “ യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ ” [ലൂക്കാ, 23:34] [യോഹന്നാന്‍, 14: 2-13]
 മേൽ പറഞ്ഞ ബൈബിൾ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ: ശരീരം ഉള്ള ഇന്ദ്രിയങ്ങള്‍ ഉള്ള, ഒരു ജീവിയാണ് താൻ എന്ന് ദൈവം തന്നെ വ്യക്തമാക്കുന്നു. എങ്കില്‍ ആ ദൈവം [ ആത്മാവ് ] അരൂപിയല്ല.
 വികാരങ്ങളുള്ള ദൈവം [Emotions]
ജീവനുള്ള ഒരു ശരീരത്തില്‍ സ്വബോധത്തോട് കൂടെയുള്ള തലച്ചോറിന്റ്റെയും, ഹോര്‍മോണുകളുടെയും പ്രവര്‍ത്തനഫലമായുണ്ടാകുന്ന ശാരീരിക /മാനസീക അവസ്ഥാന്തരങ്ങളാണ് വികാരങ്ങള്‍.
🔵 കോപം, രോഷം, അമര്‍ഷം, ദേഷ്യം [ Anger ]
"അവിടുന്ന് അവരോടു കോപത്തോടെ സംസാരിക്കും; ക്രോധത്തോടെ അവരെ സംഭീതരാക്കും." [സങ്കീര്‍ത്തനങ്ങള്‍, 2:5] "ദൈവം നീതിമാനായ ന്യായാധിപനാണ്; അവിടുന്നു ദിനംപ്രതി രോഷം കൊള്ളുന്ന ദൈവമാണ്." [സങ്കീര്‍ത്തനങ്ങള്‍, 7:11] "തബേറായിലും മാസായിലും കിബ്രോത്ത് ഹത്താവയിലും വച്ചു നിങ്ങള്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു." [നിയമാവര്‍ത്തനം, 9:22] "മനുഷ്യരുടെ സകല ദുഷ്ടതയ്ക്കും അനീതിക്കുമെതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തുനിന്നു പ്രത്യക്ഷപ്പെടുന്നു." [റോമ,1:18]
  ചിരി, പരിഹാസം [ Laughter ]
"സ്വര്‍ഗത്തിലിരിക്കുന്നവന്‍ അതു കേട്ടു ചിരിക്കുന്നു; കര്‍ത്താവ് അവരെ പരിഹസിക്കുന്നു." [സങ്കീര്‍ത്തനങ്ങള്‍, 2:4] "കര്‍ത്താവു ദുഷ്ടനെ പരിഹസിച്ചു ചിരിക്കുന്നു; അവന്റെ ദിവസം അടുത്തെന്ന് അവിടുന്നറിയുന്നു" [ സങ്കീര്‍ത്തനങ്ങള്‍, 37:13] "അതിനാല്‍, ഞാനും നിങ്ങളുടെ അനര്‍ഥത്തില്‍ നിങ്ങളെ പരിഹസിക്കും" [സുഭാഷിതങ്ങള്‍, 1:26]
🔵 Compassion [ അനുകമ്പ, ആര്‍ദ്രത, കനിവ്‌, കാരുണ്യം, കരുണ, ദയ, സഹാനുഭൂതി, സഹതാപം➡️] : "കര്‍ത്താവു തന്റെ ജനത്തിനു നീതി നടത്തിക്കൊടുക്കും; തന്റെ ദാസരോടു കാരുണ്യം കാണിക്കും." [സങ്കീര്‍ത്തനങ്ങള്‍,135:14] "കര്‍ത്താവു തന്റെ ജനത്തിനു വേണ്ടി നീതി നടത്തും; തന്റെ ദാസരോടു കരുണ കാണിക്കും." [നിയമാവർത്തനം, 32:36] "തങ്ങളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നവര്‍ നിമിത്തമുള്ള അവരുടെ രോദനം കേട്ട് കര്‍ത്താവിന് അവരില്‍ അനുകമ്പ ജനിച്ചിരുന്നു." [ ന്യായാധിപൻമാർ, 2:18]
🔵  ദുഃഖം, പരിതാപം [ Pity / Grief / sad ]
"ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു.അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു." [ പുറപ്പാട്, 6:6] "അവര്‍ എത്രയോ പ്രാവശ്യം മരുഭൂമിയില്‍വച്ച് അവിടുത്തോടു മത്‌സരിച്ചു! എത്രയോ പ്രാവശ്യം വിജനപ്രദേശത്തുവച്ച് അവിടുത്തെ ദുഃഖിപ്പിച്ചു!" [സങ്കീര്‍ത്തനങ്ങള്‍,78:40]
🔵  സ്നേഹം [Love ]
"ദൈവം സ്നേഹമാണ്" [1 യോഹന്നാന്‍, 4:8] "തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു." [യോഹന്നാൻ, 3:16] "കര്‍ത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്" [ജെറമിയ, 31:3]
🔵 വെറുപ്പ് [Hate ]
"കര്‍ത്താവ് വെറുക്കുന്ന ആറ് കാര്യങ്ങളുണ്ട്" [സുഭാഷിതങ്ങള്‍, 6:16] "അധര്‍മികളെ അങ്ങു വെറുക്കുന്നു. വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു." [സങ്കീര്‍ത്തനങ്ങള്‍, 5:5-6] "കര്‍ത്താവു നീതിമാനെയും  ദുഷ്ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്നു വെറുക്കുന്നു." [സങ്കീർത്തനങ്ങൾ, 11:5]
🔵 അസൂയ, അസഹിഷ്ണുത  [ Jealousy ]
"ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്." [പുറപ്പാട്, 20:5] "അസഹിഷ്ണു എന്നു പേരുള്ള കര്‍ത്താവ് അസഹിഷ്ണുവായ ദൈവം തന്നെ.[പുറപ്പാട്, 34:14]
🔵 സന്തോഷം [ Joy / gladness/ rejoice ]
"നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും." [സെഫാനിയ, 3:18] "മണവാളന്‍ മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും." [ഏശയ്യാ, 62:5] "അവര്‍ക്കു നന്‍മ ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കും.[ജെറെമിയ, 32:41]
വികാരങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരു ജീവിക്കും ശരീരം ഉണ്ടായേ മതിയാകൂ. തന്റെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്ന ദൈവം എങ്ങനെ അരൂപിയാകും?
🔴 യേശു ദൈവമാണോ?
🔹"ദൈവം ആത്മാവാണ്" എന്ന് പറഞ്ഞത് വഴി, ദാവീദിന്റ്റെ ഗോത്രത്തില്‍ മറിയത്തിനും ജോസഫിനും പിറന്നു എന്ന് പറയുന്ന മനുഷ്യനായ താന്‍ ദൈവം അല്ല എന്ന് സ്വയം സമ്മതിക്കുകയായിരുന്നു യേശു ചെയ്തത്. 
ഉയിര്‍ത്ത യേശു ദൈവമാണോ?
ഉയര്‍ത്തെഴുന്നേറ്റ യേശു ശിക്ഷ്യന്മ്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍, അത് ഭൂതമാണ്‌ എന്ന് കരുതി അവര്‍ ഭയപ്പെട്ടു. എന്നാല്‍ യേശു പറയുന്നത് ഇങ്ങനെ: 
🔸"എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാന്‍ തന്നെയാണെന്നു മനസ്‌സിലാക്കുവിന്‍. എന്നെ സ്പര്‍ശിച്ചുനോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ." [ലൂക്കാ, 24:39-40 ] [ spirit does not have flesh and bones {pneuma πνεῦμα} ] 
 "ഒരു കഷ്ണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു. അവന്‍ അതെടുത്ത് അവരുടെ മുമ്പില്‍വച്ചു ഭക്ഷിച്ചു." [ലൂക്കാ, 24:42-43 ]
 അതായത്, മജ്ജയും മാംസവും ഉള്ള മനുഷ്യനായ യേശുവായിരുന്നു ഉയിര്‍ത്തതെങ്കില്‍:🔹അത് ഒരിക്കലും ദൈവം ആകാന്‍ ഇടയില്ല. കാരണം ദൈവം ആത്മാവാണ് എന്നല്ലേ യേശു തന്നെ പറഞ്ഞത്! 
 ഉയര്‍ത്തത് മനുഷ്യ ശരീരം ഉള്ള യേശു ആയിരുന്നുവെങ്കില്‍....  🔹മറിയത്തില്‍ നിന്നും പിറന്ന 100% മനുഷ്യനായിരുന്ന യേശുവിന്: "മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് നീ മടങ്ങും" [ ഉല്‍പത്തി, 3:19 ] എന്ന ദൈവ കല്‍പ്പന ബാധകമല്ലേ!?   അപ്പോൾ ആത്മാവല്ലാത്ത യേശു എങ്ങനെ ദൈവമാകും!? 
🔹  ത്രീത്വം എന്ന് പറയുന്നവര്‍ [മൂന്നു പേരും] ദൈവമാണെങ്കില്‍ ദൈവം ആത്മാവാണെങ്കില്‍, അതില്‍ ഒരാള്‍ക്ക്‌ മാത്രം  ശരീരം ഉണ്ട്, എന്തൊരു വിരോധാഭാസം! ദൈവ പുത്രനും ത്രിത്വത്തില്‍ ഒരാളുമായ യേശു ഉയിര്‍പ്പിക്കപ്പെട്ടതിന് ശേഷം തനിക്ക് മനുഷ്യരെ പോലെ ശരീരം ഉണ്ടെന്നും, താന്‍ ഒരു ഭൂതം അല്ല എന്നും പറയുന്നു, കൂടാതെ ഭക്ഷണവും കഴിച്ചു.
പിതാവായ ദൈവം അരൂപിയാണെങ്കില്‍, രൂപമുള്ള, ശരീരമുള്ള  യേശു ദൈവമല്ല. മനുഷ്യനായ ഉയിര്‍ത്ത യേശു ദൈവമാണെങ്കില്‍, ത്രി ഏക ദൈവത്തിനും ശരീരം ഉണ്ടായിരിക്കണം. അതല്ല യേശു പറഞ്ഞത് സത്യമാണെങ്കില്‍: ഇന്ദ്രിയങ്ങളുള്ള, വികാര-വിചാരങ്ങലുള്ള, ഭക്ഷണം കഴിക്കുന്ന, സംസാരിക്കാന്‍ കഴിയുന്ന, ചിരിക്കുന്ന ഏക മൃഗം മനുഷ്യനാണ്. അപ്പോള്‍ ദൈവവും മനുഷ്യനാണ്. ആ ദൈവം എങ്ങനെ അരൂപിയാകും?
അപ്പോള്‍ സര്‍വ്വജ്ഞാനിയായ ദൈവത്തിന്റ്റെ മകനും ദൈവവുമായ[?] യേശു പറഞ്ഞത് നുണയാണ്. അല്ലെങ്കില്‍: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്." [യോഹന്നാൻ, 8:58 ] എന്ന് പറഞ്ഞ യേശുവിന്: ദൈവം ആരെന്നോ, എന്തൊക്കെ ചെയ്തു എന്നോ, ആര്‍ക്കൊക്കെ പ്രത്യക്ഷപ്പെട്ടു എന്നോ, ദൈവത്തിന് ശരീരം ഉണ്ടോ എന്നോ അറിയാതെ പോയി. അപ്പോള്‍ സര്‍വ്വ ജ്ഞാനിയായ ദൈവത്തിന്റ്റെ മകന്‍ സ്വയം പരിഹാസ്യനാവുകയാണ് ഇവിടെ!
🔸"കര്‍ത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി"[മാര്‍ക്കോസ്,16:19 ]
 ശരീരം ഇല്ലാത്ത ആത്മാവിന് എങ്ങനെയാണ് ഇടതും വലതും ഉണ്ടാകുക?
 യേശു 100% ദൈവവും - മനുഷ്യനും ആണെന്നാണ്‌ സഭയുടെ ഔദ്യോഗിക വേദപാഠം പറയുന്നത്   [CCC 464 ].  ദൈവം ആത്മാവാണ്' എന്ന് യേശു പറഞ്ഞതുവഴി ശരീരമുള്ള താന്‍ ദൈവമല്ലെന്ന് മാത്രമല്ല, ഉയിര്‍ത്ത യേശു അരൂപിയല്ല എന്ന് ശിക്ഷയർക്ക് വെളിവാക്കിയത് മൂലം, താന്‍ ദൈവമല്ല എന്ന്  വീണ്ടും സമ്മതിക്കുകയാണ് ചെയ്തത്. ദൈവത്തിന് ശരീരം ഉണ്ടെങ്കില്‍ ആത്മാവല്ല, ആത്മാവാണെങ്കില്‍ ശരീരവും ഉണ്ടാകില്ല, അഥവാ ആത്മാവും ശരീരവും ഉണ്ടെങ്കില്‍, [കത്തോലിക്കാ വിശ്വാസപ്രകാരം] അതൊരു മനുഷ്യനുമാകും!
ആ... പറയാന്‍ മറന്നു! "വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്." [2 തിമോത്തി, 3:16]
അടിപൊളി ബാ പൂവാം!!!