മരിക്കുന്നതിന് മുൻപ് താൻ സ്വർഗത്തിൽ പോയെന്നു യേശു പറയുന്നു:
"സ്വർഗത്തിൽ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വർഗത്തിൽ കയറിയിട്ടില്ല. [യോഹന്നാൻ, 3:13 ]
എന്നാൽ, മരിച്ചു ഉയിർത്തതിന് ശേഷം മഗ്ദലേന മറിയത്തോടു പറയുന്നത് ഇങ്ങനെ:
"യേശു പറഞ്ഞു: നീ എന്നെതടഞ്ഞു നിർത്താതിരിക്കുക. എന്തെന്നാൽ , ഞാൻ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല." [യോഹന്നാൻ, 20:17 ]
അല്ല കോയ, അപ്പൊ നേരത്തെ കയറിയെന്നു പറഞ്ഞത് !?
ഇവിടെ യേശു പറഞ്ഞ മറ്റൊരു നുണ കൂടി പൊളിയുകയാണ്! ഓർമ്മയുണ്ടോ തിരുമേനി, കൂടെ കുരിശിൽ കിടന്ന കള്ളനോട് ആണയിട്ട് പറഞ്ഞത്: "യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും." [ലൂക്കാ, 23:43 ]
മ്മള് രണ്ടു പേരുംകൂടി പോകുമെന്ന് തള്ളിയിട്ട്.... ഉയിർത്ത് കഴിഞ്ഞിട്ടും ഇതുവരെ പോയിട്ടില്ലെന്ന് ഇപ്പോൾ പറയുന്നു.
പിന്നെ സ്വർഗത്തിലോട്ടെടുത്തത് 40 ദിവസം കഴിഞ്ഞായിരുന്നു എന്ന് മറ്റൊരിടത്ത് പറയുന്നുണ്ട്. [അപ്പ. പ്രവർത്തനങ്ങൾ, 1:3] നേരത്തെ തള്ളിയത് നുണയായിരുന്നു എന്ന് ഉറപ്പിക്കുകയാണ് ഈ വാക്ക്യം.
ആ...... ആണയിടുന്ന കാര്യം പറഞ്ഞപ്പോഴാ ഓർത്തത്! " ഞാൻ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്." - യേശു [മത്തായി, 5:34]
എന്തരടേയ് അപ്പി ഇതൊക്കെ; ദൈവങ്ങളായോണ്ട് എന്തര് വേണോങ്കിലും പറയാന്നാ...?
ദൈവങ്ങളൊക്കെ ഇങ്ങനെ തൊടങ്ങിയാ പിന്നെ, കുഞ്ഞാടുകളുടെ കാര്യം കട്ട പൊക!
അപ്പൊ, കള്ളസാക്ഷ്യം പറയരുതെന്ന ദൈവത്തിന്റെ കൽപ്പന ....?
ആ......!
അടിപൊളി! ബാ പൂവാം !!!
ബൈബിൾ വൈരുധ്യങ്ങൾ
യേശു പറഞ്ഞ നുണകൾ