ബൈബിള്‍ പഴയ നിയമത്തില്‍ യോനാ പ്രവാചകന് ഉണ്ടാകുന്ന അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്: "യോനായെ വിഴുങ്ങാന്‍ കര്‍ത്താവ് ഒരു വലിയ മത്‌സ്യത്തെ നിയോഗിച്ചു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്‌സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞു." {യോനാ, 1:17}
പുതിയ നിയമത്തില്‍ ഈ സംഭവത്തിനെ ഉദ്ദരിച്ച് യേശു പറയുന്നത് ഇങ്ങനെ: "യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും." [മത്തായി, 12:40]
എന്നാല്‍ ബൈബിള്‍ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ യേശു പറയുന്നത്പോലെ പിന്നീട് സംഭവിക്കുന്നില്ല! യേശുവിന്റ്റെ ജീവിതത്തിലെ അവസാന രംഗങ്ങള്‍ ഇങ്ങനെയാണ്: അറസ്റ്റ് > വ്യാഴാഴ്ച്ച രാത്രിയും, വിചാരണയും വിധിയും = വ്യാഴാഴ്ച രാത്രിയും, വെള്ളിയാഴ്ച്ച രാവിലെയും ആയിരുന്നു.
"പ്രഭാതമായപ്പോള്‍ പ്രധാന പുരോഹിതന്‍മാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന് അവനെതിരേ ആലോചന നടത്തി." [മത്തായി, 27:1]
"അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു: 'ഇതാ, നിങ്ങളുടെ രാജാവ്'! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ." [യോഹന്നാന്‍ 19:14-15]
മരണം: വെള്ളിയാഴ്ച്ച : 3 PM
========================== ==
==========================
"അപ്പോള്‍ ഏകദേശം ആറാംമണിക്കൂര്‍ ആയിരുന്നു. ഒന്‍പതാം മണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു.
സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി.
യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു. [ലൂക്കാ, 23: 44-46]
ഒമ്പതാം മണിക്കൂര്‍ എന്നത് ഉച്ചകഴിഞ്ഞ് 3 മണി ആയിട്ട് കണക്കാക്കുന്നു!
സംസ്ക്കാരം > വെള്ളിയാഴ്ച വകുന്നേരം
========================== ==============
==========================
"അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു." [യോഹന്നാന്‍, 19:31]
"അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു.അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായ ജോസഫ് ധൈര്യപൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗ വും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്റെ അടു ത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു [മാര്‍ക്കോസ്, 15:42-43]
"അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു." [ലൂക്കാ 23:54]
"അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു." [മാര്‍ക്കോസ് 15:42]
"അവര്‍ തിരിച്ചുചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയ്യാറാക്കി. സാബത്തില്‍ അവര്‍ നിയമാനുസൃതം വിശ്രമിച്ചു." [ലൂക്കാ,23:56]
"അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു.അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായ ജോസഫ് ധൈര്യപൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗ വും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്റെ അടു ത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു [മാര്‍ക്കോസ്, 15:42-43]
"അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു." [ലൂക്കാ 23:54]
"അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു." [മാര്‍ക്കോസ് 15:42]
"അവര്‍ തിരിച്ചുചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയ്യാറാക്കി. സാബത്തില്‍ അവര്‍ നിയമാനുസൃതം വിശ്രമിച്ചു." [ലൂക്കാ,23:56]
========
"സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു." [ മത്തായി, 28:1 ]
"ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി
ഇതിന്റ്റെ അടിസ്ഥാനത്തില്‍> ശവ സംസ്ക്കാരം നടന്ന വെള്ളിയാഴ്ച്ച വൈകുന്നേരം മുതല്‍ ഉയിര്‍പ്പിക്കപ്പെട്ട ഞായറാഴ്ച്ച വെളുപ്പിന് വരെ: വെള്ളി രാത്രി - ശനി പകല്‍ - ശനി രാത്രി - ഞായര്‍ വെളുപ്പിന് വരെ = രണ്ട് രാത്രിയും, ഒരു പകലും മാത്രമാണ്!
മൂന്നു രാത്രിയും മൂന്നു പകലും എന്നാല്‍ 72 മണിക്കൂറാണ്, എന്നാല്‍ വെള്ളി - 6 PM { ശാബത്ത് തുടങ്ങുന്നതിന് മുന്‍പ് അടക്കം } ശനി - 6 PM വരെ 24 മണിക്കൂറും, ഞായര്‍ - 6 AM {ഉയിര്‍പ്പ്} വരെ 12 മണിക്കൂറും, അങ്ങനെ ആകെ 36 മണിക്കൂര്‍ മാത്രമാണ്, നേരെ പകുതി!
യേശു പറഞ്ഞത് അനുസരിച്ച്: മൂന്നു രാത്രിയും മൂന്നു പകലും കല്ലറയില്‍ ആകണമെങ്കില്‍> വെള്ളി രാത്രി, ശനി രാത്രി, ഞായര്‍ രാത്രി = ശനി പകല്‍, ഞായര്‍ പകല്‍, തിങ്കള്‍ പകല്‍ കഴിഞ്ഞിട്ടാകണം യേശു ഉയിര്‍ക്കേണ്ടിയിരുന്നത്!!!
യേശു ദൈവമായിരുന്നുവെങ്കില്‍ ഇതെല്ലാം മുന്‍കൂട്ടി അറിയുമായിരുന്നു, അപ്പോള്‍ യേശു പറഞ്ഞത് നുണ ആയിരുന്നു!
യേശുവിന് ഇതെല്ലാം നേരത്തെ അറിയില്ലായിരുന്നു, എങ്കില്‍ യേശു എങ്ങനെ ദൈവമാകും!?
അതോ ദൈവങ്ങള്‍ക്ക് നുണ പറയാനുള്ള ലൈസന്‍സ് ഉണ്ടാകുമോ!?