ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് മതം മാറ്റാൻ ഇസ്‌ലാം ഇറക്കിയ കുടിലശ്രമമാണ് ലൗ ജിഹാദ് എന്ന് സംഘപരിവാർ പറയുന്നതിനെ പിന്താങ്ങി കെസിബിസിയുടെ വാറോലകളെ വെള്ള നൈറ്റിധാരികൾ പൊക്കിപ്പിടിച്ച് നടക്കുമ്പോൾ, ഗായത്രി ദേവിയെന്ന ഹിന്ദു പെൺകുട്ടിയുടെ മാനസീകാലാവസ്ഥ മുതലെടുത്ത് മതം മാറ്റി സിസ്റ്റർ ജിസ് മേരി എന്ന് പേരു നൽകി യേശുവിന്റെ മണവാട്ടിയെന്ന ലേബലിൽ കന്യാസ്ത്രീ മഠത്തിലെ അടിമയാക്കിയതിന്റെ പേരെന്താണ്?
ഇനി, ദൈവം വിളിച്ചപ്പോൾ മതം മാറി സന്ന്യാസം സ്വീകരിച്ചു എന്നാണ് വാദമെങ്കിൽ, കഴിഞ്ഞ 40 വർഷങ്ങളിൽ കേരളത്തിൽമാത്രം വൈദീകരാൽ കൊല്ലപ്പെട്ടവരും, മഠങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയവരും, മഠത്തിന്റെ ഉള്ളറകളിൽ പീഡിപ്പിക്കപ്പെട്ട് സന്ന്യാസം ഉപേക്ഷിച്ചവരും 250ൽ പരമെങ്കിലും വരും. എന്നിട്ടും യേശു എന്ത്കൊണ്ട് തന്റെ മണവാട്ടിമാരെ പോലും സംരക്ഷിക്കാതിരുന്നത്? വിളിച്ച ദൈവത്തിന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വമില്ലേ?
എഴുപതിൽപരം സിനിമകളിൽ ചെറുറോളുകളിൽ അഭിനയിച്ച ഹാസ്യ നടൻ. ബന്ധുക്കൾ ഇല്ലാതെ ചാലക്കുടിയിലെ ലോഡ്ജിൽ താമസിക്കുന്ന സമയം, വൃക്ക രോഗത്താൽ കഷ്ടപ്പെട്ട് ജീവിതമാർഗം ഇല്ലാതെ ലോഡ്ജിൽ നിന്നും പുറത്തായപ്പോൾ വേണുവിനെ ആരോക്കെച്ചേർന്ന് ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ എത്തിച്ചു.
ലോകത്തുള്ള എന്ത് രോഗവും പ്രാർത്ഥിച്ച് മാറ്റുന്ന ധ്യാനകേന്ദ്രത്തിന് മുൻഷി വേണുവിൻറെ അസുഖം പ്രാർത്ഥിച്ച് മാറ്റാൻ കഴിഞ്ഞില്ലെങ്കിലും, 2017 ഏപ്രിൽ 13ന് അദ്ദേഹം മരിച്ചതിന് ശേഷം ധ്യാനകേന്ദ്രത്തിൽ പ്രത്യക്ഷപ്പെട്ട ഫ്ളക്സിൽ വേണു നാരായണൻ എന്നപേരിനടിയിൽ അവർ ഇങ്ങനെ എഴുതി: ജോൺ ജോർജ്ജ്.
വേണുവിന്റെ ശവസംസ്ക്കാരം ആലുവ തോട്ടക്കാട്ടുകര മലങ്കര സെൻറ് ജോർജ്ജ് പള്ളിയിൽ ക്രിസ്തുമത ആചാരപ്രകാരം അടക്കിയെന്ന് ജന്മഭൂമി പത്രം വാർത്ത നൽകി.
2012ൽ പത്തനംതിട്ട പരുമല സെമിനാരിയിൽ അലക്‌സാണ്ടർ ജേക്കബ് IPS നടത്തിയ ഒരു അഡാർ അത്ഭുത പ്രസംഗം കാണാൻ ഇടയായി. അത് കേട്ട് ഏറ്റവും ദുഃഖം തോന്നിയത്: ഇയ്യാളെപോലുള്ള ഒരു പമ്പര വിഡ്ഢിയും നുണയുമാണ് സെമിനാരി കുട്ടികൾക്ക് ക്ലാസെടുക്കുന്നത് എന്നതാണ്. കാരണം നാളെ ആ കുട്ടികൾ വൈദീകരായി പള്ളികളിൽ ചെല്ലുമ്പോൾ പറയുന്നതും ഇത്തരം നുണകൾ തന്നെയായിരിക്കും, manufacturing defect. അതുകേട്ട് വളരുന്ന നാളത്തെ തലമുറ എങ്ങനെയായിരിക്കുമെന്ന് കണ്ടറിയാം...
ഇനി കാര്യത്തിലേക്ക് കടക്കാം:
പേര് - Charles Bradlaugh
ജനനം - 26 September 1833
മരണം - 30 January 1891
10 ലക്ഷത്തിൽ അതികം അത്ഭുതങ്ങൾ
നുണ, 7000 മാത്രമേ റെക്കോഡ് ചെയ്യപ്പെട്ടിട്ടുള്ളൂ.
നിരീശ്വര പ്രസ്ഥാനത്തിന്റെ ലോക തലവൻ
നുണ, National Secular Society യാണ് അദ്ദേഹം സ്ഥാപിച്ചത്.
അമേരിക്കക്കാരൻ
നുണ, ഇഗ്ലണ്ടുകാരനായിരുന്നു
Neuroscience ശാസ്ത്രജ്ഞൻ
നുണ, രാഷ്ട്രീയക്കാരനായിരുന്നു
ബ്രെയിൻ ട്യൂമർ വന്നു
റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ല.
ഭാര്യ ഉപേക്ഷിച്ച് പോയി
റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ല.
അയ്യാൾ വിമാനം കയറി!
നുണ
- എടൊ പൊട്ടൻ കൊണാപ്പാ! റൈറ്റ് സഹോദരൻമാർ വിമാനം കണ്ടുപിടിച്ചത് 1903 ഡിസംബർ 17-നായിരുന്നു; ചാൾസ് മരിച്ച് 12 വർഷങ്ങൾ കഴിഞ്ഞ്!
"തലച്ചോറിൽ ക്യാൻസർ വന്നു മരിക്കാനായി 30ൽ താഴെ ദിവസങ്ങൾ എണ്ണിക്കഴിയുന്ന നിരീശ്വര വാദിയായ ചാൾസിനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരു വൈദീകൻ വന്നു കാണുന്നു."
- ചാൾസ് ജീവിച്ചിരുന്ന കാലത്ത് അമേരിക്കയിൽ നിന്നും കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് കപ്പലിൽ സഞ്ചരിച്ച് ലൂർദിൽ എത്താൻ ഒരുമാസത്തോളം വേണ്ടിവരുമായിരുന്നു. ചാൾസ് അത്തരം ഒരു യാത്രക്ക് തയ്യാറാകുമായിരുന്നോ? (ഇംഗ്ലണ്ടുകാരൻ എന്തിനാ അമേരിക്കയിൽനിന്നും ഫ്രാൻസിലേക്ക് യാത്ര ചെയ്യുന്നത് എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു!)
ഫ്രാൻസിലും അമേരിക്കയിലും സ്‌കാൻ ചെയ്തു
നുണ
- ആദ്യ വൈദ്യ ശാസ്ത്ര X - ray നടന്നത് 1895ൽ ചാൾസ് മരിച്ചതിനു ശേഷം.
- CT സ്‌കാനർ കണ്ടുപിടിച്ചതാകട്ടെ 1972ലും
അത്ഭുത സൗഖ്യം
നുണ
- ഇതുവരെ ലൂർദിൽ കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള അത്ഭുതങ്ങളിൽ ചാൾസിനെ കുറിച്ച് പറയുന്നില്ല. ഇങ്ങനെ ഒരു വ്യക്തിക്ക് അത്ഭുത സൗഖ്യം ഉണ്ടായാൽ അത് കത്തോലിക്കാ സഭ ആഘോഷിക്കുമായിരുന്നു എന്നിരിക്കെ, ഇയാൾക്ക് മാത്രം ഈ കഥ ലഭിച്ചത് എവിടെ നിന്ന്?
നിരീശ്വര സമാജം പിരിച്ചുവിട്ടു.
നുണ,
- ചാൾസ് മരിച്ചത് 1891 ജനുവരി 30 ന്
- നിരീശ്വര സമാജം പിരിച്ചുവിട്ടു എന്ന് പറയുന്നത് 1954ൽ,
- ചാൾസ് മരിച്ച് 63 വർഷങ്ങൾക്കു ശേഷം കുഴിമാടത്തിൽനിന്നും ഉയിർത്തു വന്നു Atheistic Society പിരിച്ചുവിട്ടു എന്നതാണ് ഏറ്റവും വലിയ അത്ഭുതം!
അന്ന് Atheistic Society എന്നൊരു സംഘടനാ ഉണ്ടായിരുന്നോ എന്ന് അറിയില്ല, ഉണ്ടായിരുന്നുവെങ്കിൽ തന്നെയും അത് ഒരിക്കലും ഒരാളുടെ തീരുമാനപ്രകാരം പിരിച്ചുവിടുകയും ഇല്ലായിരുന്നു എന്ന് മനസ്സിലാക്കാൻ IPS ബുദ്ധിയുടെ ആവശ്യമില്ല. വിശ്വാസികളെ പറ്റിക്കാൻ ഒരു തരിപോലും സത്യമില്ലാത്ത ഇതുപോലുള്ള നുണകൾ ഒരു സെമിനാരിയിൽ നിന്നും പറയുന്ന താനായിരുന്നു കേരളാ പോലീസിനെ ഒരുകാലത്ത് നയിച്ചത് എന്നോർക്കുമ്പോൾ മൈരാഞ്ചം കൊണ്ട് സഹിക്കാൻ പറ്റണില്ല. IPS എന്നതിന് മറ്റുവല്ല നിർവചനവും കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നടോ ഉവ്വേ?
ഇയ്യാൾ അടിക്കുന്നത് ഏതെങ്കിലും രൂപതയിൽ കുർബാനക്ക് ഉണ്ടാകുന്ന വീഞ്ഞാണോ? അവർക്കേ ഇങ്ങനെ യാതൊരു ഉളുപ്പുമില്ലാതെ നുണപറയാൻ കഴിയുന്നത്.
നിരീശ്വര വാദികളെ കുറിച്ച് കത്തോലിക്കാ സഭ ഇതുപോലുള്ള നുണകൾ കാലാകാലങ്ങളിൽ പറഞ്ഞിട്ടുണ്ട്. ചാൾസ് മരിക്കാൻ നേരം മാനസാന്തരപെട്ടു എന്ന സഭയുടെ ആരോപണങ്ങൾക്ക് മറുപടിയായി അദ്ദേഹത്തിന്റെ മകൾ ഹൈപ്പേഷ്യ പറഞ്ഞത്: "മരിക്കുന്നതുവരെ എൻ്റെ പിതാവിന്റെ തീരുമാനത്തിൽ ഒരു തരിപോലും മാറ്റം ഉണ്ടായിട്ടില്ല" എന്നാണ്.
26 : ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, 27 : ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. 31 : നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. [ ലൂക്കാ, 1: ]
A2: ജോസഫിന്റ്റെ അടുത്ത്
യേശുവിന്റെ ജനനം (ലൂക്കാ 2: 12 : 7 )
18 : യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. 19 : അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. 20 : അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്. 21 : അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. [ മത്തായി, 1: ]
1 - ഗര്‍ഭിണി ആകുന്നതിനു മുന്‍പ് വാര്‍ത്ത മറിയത്തെ അറിയിക്കുന്നു.
2 - മറിയം ഗര്‍ഭിണി ആയതിനു ശേഷം ജോസഫിനെ അറിയിക്കുന്നു!
യേശു തന്നെ കുറിച്ച് രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ പറയുന്ന വൈരുദ്ധ്യങ്ങള്‍ ഇങ്ങനെ:
"30 : സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ, ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വകവുമാണ്. കാരണം, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്. 31 : ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യപ്പെടുത്തുന്നെങ്കില്‍ എന്റെ സാക്ഷ്യം സത്യമല്ല."[John, 5: 30-31]
എന്നാല്‍ പിന്നീട് നേരെ വിലരീതമായി പറയുന്നു!
"12 : യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. 13 : അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്ഷ്യം നല്‍കുന്നു. നിന്റെ സാക്ഷ്യം സത്യമല്ല. 14 : യേശു പ്രതിവചിച്ചു: ഞാന്‍ തന്നെ എനിക്കു സാക്ഷ്യം നല്‍കിയാലും എന്റെ സാക്ഷ്യം സത്യമാണ്." [John, 8:12-14]
എന്തരോ...ഏതോ...!? "If I testify about Myself, My testimony is not valid." [John, 5: 31] "Even if I testify on my own behalf, my testimony is valid" [John, 8:14]
യേശു പിശാചുബാധിതനെ സുഖപ്പെടുത്തുന്നു.
ഈ കഥ മൂന്നുപേര്‍ പറയുന്നത് ശ്രദ്ധിക്കുക!
🔴 ലൂക്കാ: "26 : അതിനുശേഷം അവര്‍ ഗലീലിക്ക് എതിരേയുള്ള ഗരസേനരുടെ നാട്ടില്‍ എത്തിച്ചേര്‍ന്നു. 27 : അവന്‍ കരക്ക് ഇറങ്ങിയപ്പോള്‍ പിശാചുബാധയുള്ള ഒരുവന്‍ ആ പട്ടണത്തില്‍നിന്ന് അവനെ സമീപിച്ചു. 30 : യേശു അവനോട് നിന്റെ പേരെന്ത് എന്നു ചോദിച്ചു. ലെഗിയോണ്‍ എന്ന് അവന്‍ പറഞ്ഞു. 32 : വലിയ ഒരു പന്നിക്കൂട്ടം കുന്നിന്‍പുറത്തു മേയുന്നുണ്ടായിരുന്നു. ആ പന്നികളില്‍ ആവേശിക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് പിശാചുക്കള്‍ അപേക്ഷിച്ചു. അവന്‍ അനുവദിച്ചു. 33 : അപ്പോള്‍ അവ ആ മനുഷ്യനെവിട്ട് പന്നികളില്‍ പ്രവേശിച്ചു. പന്നികള്‍ കിഴുക്കാംതൂക്കായ തീരത്തിലൂടെ തടാകത്തിലേക്കു പാഞ്ഞുചെന്ന് മുങ്ങിച്ചത്തു. [ ലൂക്കാ 8 : 26-39 ]
➡️ സ്ഥലം = ഗരസേനരുടെ നാട്
➡️ പേര് = ലെഗിയോന്‍
➡️ വലിയൊരു പന്നിക്കൂട്ടം
🔴 മത്തായി: "28 : യേശു മറുകരെ, ഗദറായരുടെ ദേശത്ത് എത്തിയപ്പോള്‍, ശവക്കല്ലറകളില്‍നിന്ന് ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. 30 : അവരില്‍ നിന്ന് അല്‍പം അകലെ വലിയൊരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. [ മത്തായി 8: 28-34]
➡️ സ്ഥലം = ഗദറായരുടെ ദേശം
➡️ രണ്ടു പേര്‍ = പേരില്ല
➡️ വലിയൊരു പന്നിക്കൂട്ടം
🔴 മാര്‍ക്കോസ്: 1 : അവര്‍ കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി. 2 : അവന്‍ വഞ്ചിയില്‍നിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍നിന്ന് എതിരേ വന്നു. 9 : നിന്റെ പേരെന്താണ്? യേശു ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്. 12 : ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവര്‍ അപേക്ഷിച്ചു. 13 : യേശു അനുവാദം നല്‍കി. അശുദ്ധാത്മാക്കള്‍ പുറത്തുവന്ന്, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാംതൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു. 20 : അവന്‍ പോയി, യേശു തനിക്കു വേണ്ടി എന്തെല്ലാം ചെയ്‌തെന്ന് ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. [മാര്‍ക്കോസ്, 5]
മാര്‍ക്കോസ് തള്ളിയപ്പോള്‍ ഇച്ചിരി കൂടിപ്പോയി!
➡️ സ്ഥലം = ഗെരസേനരുടെ നാട്
➡️ ഒരാള്‍/ പേര് = ലെഗിയോന്‍
➡️ 2000 പന്നികള്‍
➡️ ദെക്കാപ്പോളിസ് [ പത്ത് പട്ടണങ്ങള്‍] കഥ പറഞ്ഞു പരത്തി
▶️ ലൂക്കാ / മാര്‍ക്കോസ് = ഗെരസേനരുടെ നാട് [Gerasa = Country of the Gerasens1 - 2]
▶️ മത്തായി = ഗദറായരുടെ ദേശം [GADARA = Country of the Gadarenes] [ 1 - 2 ]
▶️ മത്തായി = രണ്ടു പിശാചു ബാധിതരെ യേശു സുഖപ്പെടുത്തി
▶️ 2000 പന്നികള്‍ [മാര്‍ക്കോസ്]
▶️ പന്നി കൃഷി നടത്തുന്ന യഹൂദരോ? ശിവ ശിവ!!!
▶️ പന്നി യഹൂദര്‍ക്ക് അശുദ്ധമായ മൃഗമാണ്
▶️ പന്നി വളര്‍ത്തുന്നത് ഇറച്ചിക്ക് വേണ്ടി മാത്രമാണ്
▶️ യഹൂദര്‍ പന്നി ഇറച്ചി കഴിക്കില്ല
▶️ പന്നിയെ കൊല്ലാനോ, അതിന്റ്റെ ഇറച്ചി തൊടാനോ പാടില്ല
▶️അത്രയും വലിയ ഒരു പന്നിക്കൂട്ടാതെ വളര്‍ത്തിയിരുന്നത് യഹൂദര്‍ അല്ലാത്തവര്‍ക്ക് വേണ്ടി ആയിരുന്നു എന്ന വാദവും യുക്തി രഹിതമാണ്.
▶️ ആത്രയും പന്നികള്‍ കൊല്ലപ്പെട്ടാല്‍ ഉടമസ്ഥന് ഉണ്ടാകുന്ന നഷ്ടം യേശു കണക്കിലെടുത്ത് അവയെ എന്ത് കൊണ്ട് രക്ഷിച്ചില്ല?
പഴയ നിയമത്തില്‍ യഹോവയുടെ നിയമം അനുസരിച്ച് പന്നി അശുദ്ധ മൃഗമാണ്: "അയവിറക്കുന്നതോ ഇരട്ടക്കുളമ്പുള്ളതോ ആയ മൃഗങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്: 7 : പന്നി ഇരട്ടക്കുളമ്പുള്ളതെങ്കിലും അത് അയവിറക്കുന്നതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്. 8 : ഇവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. പിണം തൊടുകയുമരുത്. ഇവ നിങ്ങള്‍ക്ക് അശുദ്ധമാണ്." [ ലേവ്യര്‍, 11: 1-8]
ഇവിടെ പ്രതിപാദിക്കുന്നത് Gadara, Gerasa എന്നീ രണ്ടു വ്യത്യസ്ത സ്ഥലങ്ങളാണ്. ഗദരയില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട് ഗലീലി കടലിലേക്ക്. അതുകൊണ്ട് അത്രയും ദൂരം പന്നികള്‍ ഓടിപോയി വീഴുന്നത് മേല്‍ വിവരിച്ചവര്‍ ആരും തന്നെ നേരില്‍ കാണാന്‍ ഇടയില്ല. Gerasa ആണെങ്കില്‍ 50തോളം കിലോമീറ്റര്‍ അകലേയും!
2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യഹൂദ നാട്ടില്‍, അവര്‍ അശുദ്ധ മൃഗമായി കണ്ടിരുന്ന 2000 പന്നികളെ തീറ്റികൊടുത്ത് വളര്‍ത്തിയിരുന്നു എന്നത് മാത്രമല്ല, അവയ്ക്ക് വേണ്ടിയുള്ള കൂടിന്റ്റെ വലുപ്പം ഒന്ന് ആലോചിച്ചാല്‍ മാത്രം മതി.... എന്നിട്ടും ഇതൊക്കെ വിശ്വസിക്കുന്നവരെ സമ്മതിക്കാതെ വയ്യ.
ഇനി അഥവാ, അവയെല്ലാം കാട്ടു പന്നികളായിരുന്നു എന്ന് ന്യായീകരിച്ചാല്‍....എന്തിനായിരുന്നു അവയെ മേയ്ചിരുന്നത് എന്ന് മറുപടി പറയേണ്ടിവരും. അല്ലെങ്കില്‍ 2000 ത്തില്‍ പരം കാട്ടു പന്നികള്‍ മനുഷ്യ ജീവിതത്തിനു തന്നെ ഒരു ഭീഷണി ആകാമായിരുന്ന സാഹചര്യത്തില്‍ പെറ്റുപെരുകാന്‍ അനുവദികാതെ അവയെ കൊന്നൊടുക്കുമായിരുന്നു അന്നത്തെ യഹൂദ സമൂഹം!
അത് കൊണ്ട് ഇതില്‍ നിന്നും മനസ്സിലാകുന്നത്: യേശുവിനെ കൊണ്ട് ഒരു അത്ഭുതം ചെയ്യിക്കാന്‍ മാര്‍ക്കോസ് ചെയ്യുന്ന പെടാപ്പാടാണ് എന്നുള്ളതാണ്. എങ്കില്‍ തള്ളല്‍ പ്രസ്ഥാനത്തിന്റ്റെ ഉപജ്ഞാതാവ് മാര്‍ക്കോസ് തന്നെ.
❓ ഇസ്രായേലിന്റ്റെ ജനസംഖ്യ എടുക്കാന്‍ ദാവീദിനെ പ്രേരിപ്പിച്ചത് ആര്?
🅰️ ദൈവം
"കര്‍ത്താവ് വീണ്ടും ഇസ്രായേലിനോടു കോപിച്ചു; അവരെ കഷ്ടപ്പെടുത്താന്‍ ദാവീദിനെ പ്രേരിപ്പിച്ചു. നീ ചെന്ന് ഇസ്രായേലിലെയും യൂദായിലെയും ആളുകളുടെ എണ്ണമെടുക്കുക എന്ന് കര്‍ത്താവ് അവനോടു കല്‍പിച്ചു." [2 സാമുവല്‍ l 24: 1]
🅰️ സാത്താന്‍
"സാത്താന്‍ ഇസ്രായേലിനെതിരേ ഉണര്‍ന്ന് ഇസ്രായേലിന്റെ ജനസംഖ്യ എടുക്കാന്‍ ദാവീദിനെ പ്രേരിപ്പിച്ചു." [I ദിനവൃത്താന്തം, 21:1]