Sunday 27 May 2018

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - 2000 പന്നികള്‍

2000 പന്നികളോ...!?
യേശു പിശാചുബാധിതനെ സുഖപ്പെടുത്തുന്നു. ഈ കഥ മൂന്നുപേര്‍ പറയുന്നത് ശ്രദ്ധിക്കുക! 🔴 ലൂക്കാ: "26 : അതിനുശേഷം അവര്‍ ഗലീലിക്ക് എതിരേയുള്ള ഗരസേനരുടെ നാട്ടില്‍ എത്തിച്ചേര്‍ന്നു. 27 : അവന്‍ കരക്ക് ഇറങ്ങിയപ്പോള്‍ പിശാചുബാധയുള്ള ഒരുവന്‍ ആ പട്ടണത്തില്‍നിന്ന് അവനെ സമീപിച്ചു. 30 : യേശു അവനോട് നിന്റെ പേരെന്ത് എന്നു ചോദിച്ചു. ലെഗിയോണ്‍ എന്ന് അവന്‍ പറഞ്ഞു. 32 : വലിയ ഒരു പന്നിക്കൂട്ടം കുന്നിന്‍പുറത്തു മേയുന്നുണ്ടായിരുന്നു. ആ പന്നികളില്‍ ആവേശിക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് പിശാചുക്കള്‍ അപേക്ഷിച്ചു. അവന്‍ അനുവദിച്ചു. 33 : അപ്പോള്‍ അവ ആ മനുഷ്യനെവിട്ട് പന്നികളില്‍ പ്രവേശിച്ചു. പന്നികള്‍ കിഴുക്കാംതൂക്കായ തീരത്തിലൂടെ തടാകത്തിലേക്കു പാഞ്ഞുചെന്ന് മുങ്ങിച്ചത്തു. ലൂക്കാ 8 : 26-39 ] ➡️ സ്ഥലം = ഗരസേനരുടെ നാട് ➡️ പേര് = ലെഗിയോന്‍ ➡️ വലിയൊരു പന്നിക്കൂട്ടം 🔴 മത്തായി: "28 : യേശു മറുകരെ, ഗദറായരുടെ ദേശത്ത് എത്തിയപ്പോള്‍, ശവക്കല്ലറകളില്‍നിന്ന് ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. 30 : അവരില്‍ നിന്ന് അല്‍പം അകലെ വലിയൊരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. മത്തായി 8: 28-34] ➡️ സ്ഥലം = ഗദറായരുടെ ദേശം ➡️ രണ്ടു പേര്‍ = പേരില്ല ➡️ വലിയൊരു പന്നിക്കൂട്ടം 🔴 മാര്‍ക്കോസ്: 1 : അവര്‍ കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി. 2 : അവന്‍ വഞ്ചിയില്‍നിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍നിന്ന് എതിരേ വന്നു. 9 : നിന്റെ പേരെന്താണ്? യേശു ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്. 12 : ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവര്‍ അപേക്ഷിച്ചു. 13 : യേശു അനുവാദം നല്‍കി. അശുദ്ധാത്മാക്കള്‍ പുറത്തുവന്ന്, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാംതൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു. 20 : അവന്‍ പോയി, യേശു തനിക്കു വേണ്ടി എന്തെല്ലാം ചെയ്‌തെന്ന് ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. [മാര്‍ക്കോസ്, 5] മാര്‍ക്കോസ് തള്ളിയപ്പോള്‍ ഇച്ചിരി കൂടിപ്പോയി! ➡️ സ്ഥലം = ഗെരസേനരുടെ നാട് ➡️ ഒരാള്‍/ പേര് = ലെഗിയോന്‍ ➡️ 2000 പന്നികള്‍ ➡️ ദെക്കാപ്പോളിസ് [ പത്ത് പട്ടണങ്ങള്‍] കഥ പറഞ്ഞു പരത്തി ▶️ ലൂക്കാ / മാര്‍ക്കോസ് = ഗെരസേനരുടെ നാട് [Gerasa = Country of the Gerasens 1 - 2] ▶️ മത്തായി = ഗദറായരുടെ ദേശം [GADARA = Country of the Gadarenes] [ 1 - 2 ] ▶️ മത്തായി = രണ്ടു പിശാചു ബാധിതരെ യേശു സുഖപ്പെടുത്തി ▶️ 2000 പന്നികള്‍ [മാര്‍ക്കോസ്] ▶️ പന്നി കൃഷി നടത്തുന്ന യഹൂദരോ? ശിവ ശിവ!!! ▶️ പന്നി യഹൂദര്‍ക്ക് അശുദ്ധമായ മൃഗമാണ്‌ ▶️ പന്നി വളര്‍ത്തുന്നത് ഇറച്ചിക്ക് വേണ്ടി മാത്രമാണ് ▶️ യഹൂദര്‍ പന്നി ഇറച്ചി കഴിക്കില്ല ▶️ പന്നിയെ കൊല്ലാനോ, അതിന്റ്റെ ഇറച്ചി തൊടാനോ പാടില്ല ▶️അത്രയും വലിയ ഒരു പന്നിക്കൂട്ടാതെ വളര്‍ത്തിയിരുന്നത് യഹൂദര്‍ അല്ലാത്തവര്‍ക്ക് വേണ്ടി ആയിരുന്നു എന്ന വാദവും യുക്തി രഹിതമാണ്. ▶️ ആത്രയും പന്നികള്‍ കൊല്ലപ്പെട്ടാല്‍ ഉടമസ്ഥന് ഉണ്ടാകുന്ന നഷ്ടം യേശു കണക്കിലെടുത്ത് അവയെ എന്ത് കൊണ്ട് രക്ഷിച്ചില്ല? പഴയ നിയമത്തില്‍ യഹോവയുടെ നിയമം അനുസരിച്ച് പന്നി അശുദ്ധ മൃഗമാണ്: "അയവിറക്കുന്നതോ ഇരട്ടക്കുളമ്പുള്ളതോ ആയ മൃഗങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്: 7 : പന്നി ഇരട്ടക്കുളമ്പുള്ളതെങ്കിലും അത് അയവിറക്കുന്നതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്. 8 : ഇവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. പിണം തൊടുകയുമരുത്. ഇവ നിങ്ങള്‍ക്ക് അശുദ്ധമാണ്." [ ലേവ്യര്‍, 11: 1-8] ഇവിടെ പ്രതിപാദിക്കുന്നത് Gadara, Gerasa എന്നീ രണ്ടു വ്യത്യസ്ത സ്ഥലങ്ങളാണ്. ഗദരയില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട് ഗലീലി കടലിലേക്ക്‌. അതുകൊണ്ട് അത്രയും ദൂരം പന്നികള്‍ ഓടിപോയി വീഴുന്നത് മേല്‍ വിവരിച്ചവര്‍ ആരും തന്നെ നേരില്‍ കാണാന്‍ ഇടയില്ല. Gerasa ആണെങ്കില്‍ 50തോളം കിലോമീറ്റര്‍ അകലേയും! 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യഹൂദ നാട്ടില്‍, അവര്‍ അശുദ്ധ മൃഗമായി കണ്ടിരുന്ന 2000 പന്നികളെ തീറ്റികൊടുത്ത് വളര്‍ത്തിയിരുന്നു എന്നത് മാത്രമല്ല, അവയ്ക്ക് വേണ്ടിയുള്ള കൂടിന്റ്റെ വലുപ്പം ഒന്ന് ആലോചിച്ചാല്‍ മാത്രം മതി.... എന്നിട്ടും ഇതൊക്കെ വിശ്വസിക്കുന്നവരെ സമ്മതിക്കാതെ വയ്യ. ഇനി അഥവാ, അവയെല്ലാം കാട്ടു പന്നികളായിരുന്നു എന്ന് ന്യായീകരിച്ചാല്‍....എന്തിനായിരുന്നു അവയെ മേയ്ചിരുന്നത് എന്ന് മറുപടി പറയേണ്ടിവരും. അല്ലെങ്കില്‍ 2000 ത്തില്‍ പരം കാട്ടു പന്നികള്‍ മനുഷ്യ ജീവിതത്തിനു തന്നെ ഒരു ഭീഷണി ആകാമായിരുന്ന സാഹചര്യത്തില്‍ പെറ്റുപെരുകാന്‍ അനുവദികാതെ അവയെ കൊന്നൊടുക്കുമായിരുന്നു അന്നത്തെ യഹൂദ സമൂഹം! അത് കൊണ്ട് ഇതില്‍ നിന്നും മനസ്സിലാകുന്നത്‌: യേശുവിനെ കൊണ്ട് ഒരു അത്ഭുതം ചെയ്യിക്കാന്‍ മാര്‍ക്കോസ് ചെയ്യുന്ന പെടാപ്പാടാണ് എന്നുള്ളതാണ്. എങ്കില്‍ തള്ളല്‍ പ്രസ്ഥാനത്തിന്റ്റെ ഉപജ്ഞാതാവ് മാര്‍ക്കോസ് തന്നെ.
No automatic alt text available.
✒️ ®©