Tuesday 15 May 2018

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - ബൈബിള്‍

വിശുദ്ധ മണ്ടത്തരങ്ങള്‍ 
വിശുദ്ധ പൗലോസ് അപ്പോസ്തലന്‍ ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനം:

6 : ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും, വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു.
7 : വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്.

8 : ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! [ ഗലാത്തിയാ,1:6-8]

ഒരു കേവല വിശ്വാസി ഈ ഭാഗം വായിച്ചാല്‍ പ്രത്യേകിച്ച് ഒന്നും തോന്നാന്‍ വഴിയില്ല. കാരണം പുതിയ നിയമത്തില്‍ 4 സുവുശേശങ്ങളും കഴിഞ്ഞ് നാലാമതായി കാണുന്ന പുസ്തകമാണ് ഇത്.
പക്ഷേ ചെറ്യേ ഒരു 'ചിന്ന പ്രശ്നം' ഉണ്ടല്ലോ കോയ!!!
പൗലോസ് ഗലാത്തിയായിലെ സഭകള്‍ക്ക് ഈ ലേഖനം എഴുതിയതായി കരുതുന്നത് c. AD 40–50 / 50–60 കാലഘട്ടത്തില്‍ ആണെന്നാണ്‌ ബൈബിള്‍ പണ്ഡിതര്‍ കണക്കാക്കുന്നത്.
സമ്മതിച്ചു! എന്തായാലും നിങ്ങള്‍ കണക്കാക്കിയതല്ലേ.v
എന്നാല്‍ നാല് സുവിശേഷങ്ങള്‍ എഴുതപ്പെട്ടിരിക്കുന്ന കാലം ഇങ്ങനെയാണ്:
മാര്‍ക്കോസ് - c. AD 66–70
മത്തായി / ലൂക്കാ - c. AD 85–90
യോഹന്നാന്‍ - c. AD 90–110
എന്നുവച്ചാല്‍, 
🔴 ഇന്ന് നിലവിലുള്ള 4 സുവിശേഷങ്ങളും എഴുതപ്പെട്ടത് പൗലോസ് മേല്‍പ്പറഞ്ഞ ലേഖനം എഴുതപ്പെട്ടതിന് ശേഷമാണ്. 
🔴 അതുവരെ സുവിശേഷങ്ങള്‍ ഇല്ലാതിരിക്കെ, സുവിശേഷം എന്ന വാക്ക് പോലും പഴയ ഗ്രീക്ക് ഭാഷയില്‍ ഉപയോഗിക്കാത്ത ഒരു കാലത്ത് 'സുവിശേഷം' എന്ന് പൗലോസ് പറഞ്ഞത് നുണയാണ്.
🔴 പൗലോസ് പറഞ്ഞതല്ലാതെ വേറെ ഒരു സുവിശേഷം ഇല്ല എങ്കില്‍, പിന്നീട് എഴുതപ്പെട്ട 4 സുവിശേഷങ്ങളും കീറി വര്‍ഷ കാലത്ത് അടുപ്പില്‍ തീ കൂട്ടാന്‍ ഉപയോഗിക്കാവുന്നതാണ്!
🔵വാക്യം 6:
- സ്വയം പുകഴ്ത്തല്‍!
- താന്‍ പറയുന്നത് മാത്രമാണ് ശരി!
- സുവിശേഷങ്ങള്‍ ഇല്ലാതിരിക്കെ മറ്റു സുവിശേഷങ്ങളിലേക്ക് എങ്ങനെ തിരിയും?
🔵വാക്യം 7 :
"വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല"
അതറിയാം!
🔵 വാക്യം 8 :
താനാണ് അവസാന വാക്ക്!
അതുകൊണ്ട് പിന്നീട് വരാനിരിക്കുന്ന 4 പേരെയും,
അതിന് പ്രചോദനം നല്‍കിയതായി സഭ വിശ്വസിക്കുന്ന പരിശുദ്ധാത്മാവിനെയും,
അവരുടെ 'സുവിശേഷത്തെയും' ശപിച്ചു കളഞ്ഞത്!
🔵 പൗലോസിന്റ്റെ മരണം c. AD 64 / 67 കാലത്ത് ആകാം എന്നാണ് കണക്കാക്കുന്നത്, അതായത് സുവിശേഷങ്ങള്‍ എഴുതപ്പെടുന്നതിനും മുന്‍പ്.
🔵 അതായത്: സുവിശേഷങ്ങള്‍ എന്താണെന്ന് പൗലോസ് അറിഞ്ഞിട്ടുപോലുമില്ല!
ബാക്കി എല്ലാം ന്യായീകരണങ്ങള്‍ മാത്രം!
▶️ പൗലോസ് എഴുതിയത് വിശ്വസിച്ചാല്‍ സുവിശേഷങ്ങള്‍ തള്ളിക്കളയണം!
▶️ സുവിശേഷങ്ങള്‍ വിശ്വസിച്ചാല്‍ പൗലോസിനെ തള്ളിക്കളയണം!
എന്നിട്ടും
➡️ ഇതെല്ലാം ദൈവ നിവേശിതം എന്നും,
➡️ പരിശുദ്ധാത്മാവിന്റ്റെ പ്രത്യേക പ്രേരണയാല്‍ എഴുതപ്പെട്ടു എന്നും
➡️ ഈ പൊത്തകം കെട്ടിപ്പിടിച്ച് നടക്കുന്നവരെയും,
➡️ ഈ നുണ കഥകള്‍ പറഞ്ഞ് അറിവില്ലാത്ത ജനങ്ങളെ പറ്റിക്കുന്നവരെയും,
മടലുവെട്ടി തെങ്ങില്‍ കെട്ടിയിട്ട് തലോടണം എന്നാണ് എന്റ്റെ ഒരു ഇത്!
സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകുന്ന ഈ മണ്ടത്തരങ്ങള്‍ തിരുത്തി കഴിഞ്ഞിട്ട് പോരേ: ചുത്തി വാദികളെയും, നിരീശ്വര വാദികളെയും 'പൊളിച്ചടുക്കല്‍' മാമാങ്കത്തിന് കൊടി കയറ്റാന്‍!?
ബൈബിള്‍ വൈരുദ്ധ്യങ്ങള്‍
#സഭ #വിശ്വാസം #മതം #bible 

God is the author of Sacred Scripture: 

"The divinely revealed realities, which are contained and presented in the text of Sacred Scripture, have been written down under the inspiration of the Holy Spirit." [ccc 105]


ബൈബിള്‍ വൈരുദ്ധ്യങ്ങള്‍