Thursday, 3 May 2018

ദിവ്യകാരുണ്യ ചരിതം കഥകളി


ഫാദര്‍ ജോയി ചെമ്ജേരില്‍ രചിച്ച വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിത (ഇത് നിനക്കായ്‌) യെ ആസ്പദമാക്കിയുള്ള ആട്ടക്കഥ ആയ ദിവ്യകാരുണ്യ ചരിതം ഇന്നലെ (21-07-2011) കൊച്ചി
പി .ഓ .സി അങ്കണത്തില്‍ അരങ്ങേറി .

'കേരളീയ കലയായ കഥകളി മലയാളിക്ക് കൈമോശം വന്നിരിക്കുന്നു' എന്നും അത് വീണ്ടെടുക്കാന്‍ വേണ്ടിയാണ് ദിവ്യകാരുണ്യ ചരിതം ആട്ടക്കഥയായി അവതരിപ്പിക്കുന്നതെന്നും ഫാദര്‍ ജോയി അവകാശപ്പെട്ടു,അരങ്ങേറ്റ ചടങ്ങ് ശ്രേഷ്ഠ കത്തോലിക്കാ ബാവ ഉത്ഘാടനം ചെയ്തു .ബാബു പോള്‍ ഐ .എ .എസ്‌ മുഖ്യ പ്രഭാഷണം നടത്തി .ദിവ്യകാരുണ്യ ചരിതം കഥകളി ബൈബിള്‍ ആസ്പദമാക്കി രചിച്ച കഥ ആണെന്ന് പൂര്‍ണ്ണമായും അവകാശപ്പെടാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു .കഥകളിയില്‍ പിലാതോസാണ്‌ പണം കൊടുക്കുന്നത് എന്നും പിലാത്തോസ് ഈ കഥയില്‍ പ്രതീകം ആണെന്നും ഇതൊക്കെ കലാകാരന്‍റെ സ്വാതന്ത്ര്യം ആണെന്നും ബാബു പോള്‍ പറഞ്ഞു .ചരിത്രത്തിന്‍റെ തുടക്കമാണ് ഈ ആട്ടക്കഥ,മതാതീമാണ് കലകള്‍ എന്നും കത്തോലിക്കാ സമൂഹ നായകന്‍ അരങ്ങേറ്റ വേളയിലെ പ്രസംഗത്തില്‍ പറഞ്ഞു . നിലവിളക്കിനു മുകളിലെ കുരിശു കാണികളില്‍ കൌതുകം ഉണര്‍ത്തി .

ആട്ടക്കഥാ രൂപാന്തരം ശ്രീ മതി രാധാ മാധവനും സംവിധാനം കലാമണ്ഡലം സാജനും നിര്‍വഹിച്ചു
സംഗീതം :മനോജ്‌ പുല്ലൂര്‍
പിലാത്തോസ് : കോട്ടയ്ക്കല്‍ കേശവന്‍
പത്നി :കലാമണ്ഡലം സാജന്‍
ദൂതന്‍ :കലാമണ്ഡലം പ്രമോദ്
യൂദാസ് : കലാമണ്ഡലം മനോജ്‌
യേശു ദേവന്‍ :(ഋഷി) :കലാമണ്ഡലം അരുണ്‍ വാരിയര്‍
പത്രോസ് :കലാമണ്ഡലം ബാജിയോ
കിങ്കരന്മ്മാര്‍ :പ്രമോദ് ,സാജന്‍
പാട്ട് :കോട്ടയ്ക്കല്‍ മധു
നെടുംപുള്ളി രാം മോഹന്‍
ചെണ്ട; കലാമണ്ഡലം ഉദയനന്‍ നമ്പൂതിരി
മദ്ദളം :കലാമണ്ഡലം aneesh
ചുട്ടി :കലാനിലയം പദ്മനാഭന്‍
ചമയം : മഞ്ജുതര ,മാങ്ങോട്
അവതരണം : മിസ്ട്രി, ഡല്‍ഹി

തലയിൽ ചെറിയ കുടുമ, 
കൈയ്യിൽ രുദ്രാക്ഷം, 
ഉത്തരിയം, 
പരശുരാമന്റെ ഛായ എവിടയൊ തോന്നുന്നുവെങ്കില്‍ വെറും 

യാദൃച്ഛികം മാത്രം!