Friday 18 May 2018

എമ്മാനുവേല്‍


യേശു പ്രവചനങ്ങളുടെ പൂര്‍ത്തീകരണം!?

പുതിയ നിയമത്തില്‍ യേശുവിന്റ്റെ ജനനത്തെ കുറിച്ച് കര്‍ത്താവിന്റ്റെ ദൂദന്‍ ജോസഫിനോട് പറയുന്നത് ഇങ്ങനെ: " കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും" [ മത്തായി, 1: 22-23]
എന്നാല്‍ പഴയ നിയമത്തില്‍ ഏശയ്യായുടെ പ്രവചനം 'കന്ന്യക ഗര്‍ഭം ധരിക്കും' എന്നല്ല, മറിച്ച്: "യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും." [ ഏശയ്യാ, 7: 14] എന്നാണ്. 
{ ഈ ഭാഗത്ത്‌ ഹീബ്രുവില്‍ ഉപയോഗിചിരിക്കുന്നത് הָעַלְמָ֗ה (‘almâh) = a young woman - യുവതി / ചെറുപ്പക്കാരി എന്നാണ്. കന്ന്യക എന്നതിന് (běthûlâh) = virgin എന്ന പദമാണ് ഉപയോഗിക്കുന്നത് }

 മറിയത്തിന്റ്റെ കന്യകത്വം സഭയുടെ വലിയ നുണകളില്‍ ഒന്ന് മാത്രം. 
 യേശുവിനെ ബൈബിളില്‍ ഇമ്മാനുവേല്‍ എന്ന് ആരും തന്നെ വിളിക്കുന്നില്ല എന്നത് മറ്റൊരു തമാശ! "അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം." മത്തായി, 1:21

യഹോവയായ ദൈവം യഹൂദര്‍ക്ക് നല്‍കിയ നിയമങ്ങള്‍ അനുസരിച്ച്: വിവാഹരാത്രിയില്‍ യുവതി കന്ന്യക അല്ലെങ്കിലോ, 
അവിവാഹിതയായ പെണ്‍കുട്ടി ഗര്‍ഭിണിയായി കാണപ്പെട്ടാലോ, കല്ലെറിഞ്ഞു കൊല്ലുന്ന ഒരു സമൂഹത്തില്‍, മറിയം എന്ന ഒരു യഹൂദ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി പ്രസവിപ്പിച്ച കത്തോലിക്കാ സഭയെ സമ്മതിക്കാതെ വയ്യ!!! 
അല്ലെങ്കില്‍, പ്രവാചകരും / പ്രവാചികമാരും വിവാഹിതരായിരുന്ന ഒരു സമൂഹത്തില്‍ അതിന്റ്റെ ആവശ്യകത എന്തായിരുന്നു?
എന്ത് വ്യക്തമായ ഒരു അടയാളമാണ് / സന്ദേശമാണ് ഇവിടെ കഥാകാരനോ [ദൈവമോ] വായനക്കാര്‍ക്ക് [വിശ്വാസികള്‍ക്ക്] നല്‍കുന്നത്?
എന്തുകൊണ്ടാണ് പുതിയ നിയമത്തില്‍ ഇത്തരം ഒരു കഥ കടന്നു കൂടിയത് എന്ന് ചിന്തിച്ചാല്‍, അത് എഴുതപ്പെട്ട കാലത്തെ കഥകള്‍ക്ക് അനുസരിച്ച് വാക്കുകളെ പോലും വളച്ചൊടിച്ചു എന്ന് സാരം. എന്നിട്ടും അതിന് പേര്: 'ദൈവ വചനം' ! 
Immagine correlata
courtesy to the image