🔹എന്താ തന്റ്റെ പേര്?
🔸കുഞ്ഞഔസേപ്പ്
🔹ഉം, ആകാശവും ഭൂമിയും സൃഷ്ടിച്ചത് ആരാന്നാ പറഞ്ഞെ?
🔸അത് ദൈവം തന്നെ
🔹അത് തനിക്കു എങ്ങനെ അറിയാ?
🔸അത് ബൈബിളിലുണ്ട്
🔹എടൊ ബൈബിൾ എഴുതിയത് മനുഷ്യരല്ലേ?
🔸അതെ
🔹അപ്പോൾ അങ്ങനെ പറഞ്ഞത് മനുഷ്യരല്ലേ?
🔸അല്ല അത് ദൈവം തന്നെ!
ഉം! ഇത് ഒരു നടക്ക് പോകൂല്ല!
അതുപോട്ടെ!
🔹കുഞ്ഞഔസേപ്പ് ബൈബിള്‍ വായിച്ചിട്ടുണ്ടോ?
🔸ഉവ്വ, അത് മൂന്നാല് വട്ടം വായിച്ചിട്ടുണ്ട്.
🔹ദൈവം ഉണ്ടെന്ന് ബൈബിളിലല്ലേ താന്‍ വായിച്ചത് ?
🔸അതെ
🔹അത് എഴുതിയത് മനുഷ്യര അല്ലെ?
🔸അതെ
🔹അപ്പോള്‍ ദൈവം ഉണ്ടെന്നു പറഞ്ഞത് മനുഷ്യരല്ലെ?
🔸അല്ല അത് ദൈവം തന്നെ!
🔹എടൊ താന്‍ എന്ത് ഊളത്തരമാടോ ഈ പറയണത്?
🔹എടൊ!
താന്‍ ബൈബിള്‍ വായിച്ചപ്പോള്‍...
അതില്‍ എഴുതിരിക്കുന്നത് കൊണ്ടല്ലേ
ദൈവം ഉണ്ടെന്നും,
എല്ലാം സൃഷ്ടിച്ചത് ദൈവമാണെന്നും
തനിക്കു മനസ്സിലായത്.
🔸ഉം!
🔹ആ! അപ്പോള്‍ അത് എഴുതിയ മനുഷ്യരല്ലേ അങ്ങനെ പറഞ്ഞത്?
🔸അല്ല അത് ദൈവം തന്നെ!
$%^&|"{]}....
🔹 ഉം, എന്നട്ട്.... എന്നട്ട്...എന്നട്ട്....
🔸എന്നട്ടെന്താ, ദൈവം പോയി!