വളരെ സത്യമാണ് മിസ്റ്റര്‍: പാസ്റ്റര്‍ / വികാരി
സഭ പറയുന്നത് അക്ഷരം പ്രതി അനുസരിപ്പിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു കത്തോലിക്കാ സഭക്ക്. ബൈബിള്‍ പോലും വായിക്കാന്‍ വിശ്വാസികള്‍ക്ക് അനുവാദം ഉണ്ടാകാതിരുന്ന കാലം.
അറിവായിരുന്നു, ജോര്‍ദാനോ ബ്രൂണോയെ പച്ചക്ക് കത്തിക്കാന്‍ സഭ കണ്ടെത്തിയ കാരണം.
അറിവായിരുന്നു ഗലീലിയോ വീട്ടുതടങ്കലില്‍ ആകാനുണ്ടായ കാരണം
അറിവാണ് സഭയുടെ തോന്ന്യവാസങ്ങളെയും അറിവില്ലായ്മയും ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
അറിവാണ് സഭയുടെ നുണകളെ പൊളിച്ചടുക്കാന്‍ സഹായിക്കുന്ന ഏറ്റവു ശക്തമായ ഉപകരണം.
അതുകൊണ്ട് അറിവില്ലാത്ത ഒരു കൂട്ടം വിശ്വാസികളെ പള്ളികളില്‍ അടയിരുത്താന്‍ കഴിയുന്ന നിങ്ങളുടെ കണ്ണില്‍, അറിവുള്ളവര്‍ സഭയില്‍ നിന്ന് അകന്നു പോകുന്നു എന്നത് എന്ത്കൊണ്ടും ശരിയായ നിരീക്ഷണമാണ്.
ഒരു വിശുദ്ധ പൊത്തകം അടിമത്വവും, ഒരായിരം പുസതകങ്ങള്‍ അറിവും, സ്വാതന്ത്ര്യവും നല്‍കുന്നു.