ജലം: ഖരം[ ഐസ് ] - ദ്രാവകം [ വെള്ളം] - വാതകം [ നീരാവി ] എന്നീ മൂന്ന് അവസ്ഥകളിലും കാണപ്പെടുന്നു. വെള്ളം ഐസ് രൂപത്തില്‍ ആകുന്നത് 0° സെന്ററിഗ്രേഡിലാണ്.
ജമ്മു കശ്മീരിലെ അമർനാഥിലെ ഒരു ഗുഹയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് അമർനാഥിലെ ഗുഹാക്ഷേത്രം. സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് ഈ സ്ഥലം. അമര്‍നാഥിലെ വളരെ താഴ്ന്ന തണുപ്പ് ഈ ഗുഹയുടെ മുകളില്‍ നിന്നും ഒഴുകുന്ന വെള്ളത്തെ ഐസാക്കി മാറ്റുന്നു. ഇത് തന്നെയാണ് ലോകത്തിലെ മറ്റെല്ലാ സ്ഥലങ്ങളിലെയും 'Frozen Waterfall' വെള്ളച്ചാട്ടങ്ങള്‍ ഐസാകുന്ന പ്രതിഭാസം ഉണ്ടാകുന്നത്. അതൊന്നും സാമാന്ന്യ ബോധം ഉള്ള ആരും അത്ഭുതമായി വിളിച്ചു പറയാറില്ല.
Frozen Waterfall
Amarnath cave
courtesy