ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ, ദൈവം സൃഷ്ടിച്ച മനുഷ്യർ പാപം ചെയ്യുന്നത് കണ്ട് ദേഷ്യം വന്ന സ്നേഹനിധിയും, കരുണാമയനുമായ ദൈവം 8 മനുഷ്യരെയും, മറ്റെല്ലാ ജീവികളെയും സംരക്ഷിക്കുന്നതിന് ഓരോ ജോഡി പക്ഷി മൃഗാതികളേയും ഒഴികെ എല്ലാവരേയും ഒരു ജലപ്രളയം ഉണ്ടാക്കി കൊല്ലുന്ന കഥയുണ്ട് "അഗാധങ്ങളിലെ ഉറവകൾ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങൾ തുറന്നു. നാൽപതു രാവും നാൽപതു പകലും മഴ പെയ്തുകൊണ്ടിരുന്നു. ജലനിരപ്പ് വളരെ ഉയർന്നു; ആകാശത്തിൻകീഴേ തലയുയർത്തിനിന്ന സകല പർവതങ്ങളും വെള്ളത്തിനടിയിലായി. ഭൂമുഖത്തു ചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യരും - ചത്തൊടുങ്ങി. വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടുനിന്നു. [ഉല്പത്തി, 7: ]
🔴 വെള്ളത്തിന്റെ ഉറവിടം?
40 ദിവസം മഴ പെയ്തെങ്കിൽ...ആ വെള്ളം മുഴുവനും നേരത്തെ ഭൂമിയിൽ ഉണ്ടായിരുന്നിരിക്കണം. ആവിയായി അന്തരീക്ഷിത്തിലേക്ക് പോകുന്ന കണങ്ങൾ കൂടിചേർന്നാണ് പിന്നീട് മഴയായി ഭൂമിയിലേക്ക് പതിക്കുന്നത്. ഉറവകൾ പൊട്ടി അത്രയും വെള്ളം പുറത്തേക്ക് ഒഴുകി വന്നെങ്കിൽ, വീണ്ടും ആ വെള്ളം ഉറവകളിലേക്ക് തിരിയെ പോയിരിക്കണം. അത്രയും വെള്ളം ഭൂമിയിൽ ഇല്ലതന്നെ.
🔴 വെള്ളം എവിടെ പോയി ?
ഒരു വർഷംകൊണ്ട് ആ ജലം മുഴുവനും വറ്റി പോയി! അത്രയും ജലം ഭൂമിക്ക് വലിച്ചെടുക്കാൻ കഴിയില്ല എന്നിരിക്കെ അത് മുഴുവൻ ബാഷ്പപീകരിച്ച് പോകണം. അതായത് അത്രക്കും ചൂട് അനുഭവപ്പെടണം. അങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ തന്നെയും അന്തരീക്ഷത്തിൽ ജലകണങ്ങൾ തങ്ങി നിക്കുന്ന ഒരു പരിധിയിൽ അതികം വന്നാൽ അത് മഴയായി വീണ്ടും ഭൂമിയിലേക്ക് പതിക്കും. അങ്ങിനെ ഭൂമിയിൽ വെള്ളത്തിന്റെ അളവ് വീണ്ടും കൂടിക്കൊണ്ടിരിക്കും.
🔴 അത്രയും വെള്ളം ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ അതിനുള്ള തെളിവോ, പിന്നീട് അതെവിടേക്ക് പോയി എന്നതിനുള്ള തെളിവോ ലഭ്യമല്ല. അത് വിശ്വാസത്തിന്റെ കാര്യം മാത്രമല്ല ലോക ചരിത്രത്തിലെ വലിയൊരു ഏടാണ് എന്നിരിക്കെ ഉത്തരം പറയാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. അങ്ങനെ ഒരു 'ലോകമഹാജലപ്രളയം' നടന്നതിന് വിശ്വാസ യോഗ്യമായ ഒരു തെളിവ് പോലും ലഭിച്ചിട്ടില്ല.
🔴 ആ പേടകം പോരാതെ വരും! നോഹയുടെ പേടകത്തിൽ ഒരു വർഷത്തേക്ക് അത്രയും പക്ഷി മൃഗാതികളുടെയും 8 മനുഷ്യരുടെയും ജീവൻ നിലനിൽക്കില്ല.
🔸 വായു:
അത്രയും വലിയ പേടകത്തിന് ആകെ ഉള്ളത് ഒരു കിളിവാതിലാണ്. അതിലൂടെ എല്ലാ ജീവികൾക്കും ആവശ്യമായ വായു ലഭിക്കില്ല എന്നത് മാത്രമല്ല ഏതാനും മണിക്കൂറുകൾകൊണ്ട് ശ്വാസം മുട്ടി മരിക്കുകയും ചെയ്യും. അല്ലെങ്കിൽ പേടകത്തിൽ എയർ കണ്ടീഷൻ എന്ന സാങ്കേതിക വിദ്യ ഉണ്ടായേ മതിയാകൂ.
🔸 വെള്ളം:
അത്രയും ജീവികൾക്ക് ഒരുവർഷത്തേക്ക് ആവശ്യമായ ശുദ്ധജലം ശേഖരിച്ചുവക്കാൻ ആ പേടകത്തിൽ കഴുമായിരുന്നില്ല. ഒരു വർഷത്തോളം ശുദ്ധ ജലത്തിന്റെ അഭാവം ജീവൻ നിലനിർത്താൻ ഭീഷണിയാകും.
🔸 ആഹാരം
അത്രയും ജീവികൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ ആഹാരം കേടുകൂടാതെ പേടകത്തിൽ ശേഖരിച്ചു വക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇല്ലഎന്നിരിക്കെ ഒരുവർഷത്തെ ജീവൻ നിലനിർത്തതുക എന്നത് അസാദ്യം തന്നെ. മൃഗങ്ങൾ പ്രസവിക്കാൻ സാധ്യതയുള്ളതിനാലും, പക്ഷി മൃഗാതികളുടെ ഭക്ഷണ സംരക്ഷണവും, വിതരണവും ഒരു വിഷയം തന്നെ ആയിരിക്കും എന്നുകൂടി ഓർമ്മിപ്പിക്കുന്നു.
🔸 മാലിന്യ നിർമാർജ്ജനം
അത്രയും പക്ഷി മൃഗാതികളുടെ വിസർജ്യ നിർമാർജ്ജനത്തിനും, ഭക്ഷണ വിതരണത്തിനും ആകെയുള്ള 8 മനുഷ്യരെക്കൊണ്ട് സാധ്യമല്ല എന്നിരിക്കെ, ഒരുവർഷകാലത്തെ അതിജീവനം ഒരു സ്വപ്നം മാത്രമായിരിക്കും. വിസർജ്യ നിർമ്മാർജനം നടന്നില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പകർച്ച വ്യാധിയിൽ നല്ലൊരു ശതമാനവും ഒരു വർഷം അതിജീവിക്കില്ല പ്രളയം കഴിഞ്ഞു... "നോഹ കർത്താവിന് ഒരു ബലിപീഠം നിർമിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലും നിന്ന് നോഹ അവിടുത്തേക്ക് ഒരു ദഹനബലിയർപ്പിച്ചു." [ഉല്പത്തി, 8:20] , അടിപൊളി! നല്ലൊരു ഭാഗം മൃഗങ്ങളുടെ തലമുറ അവിടെ തീർന്നു
⁉️ പേടകത്തിൽ നിന്നും പുറത്തിറങ്ങിയ പല മൃഗങ്ങളും മറ്റു മൃഗങ്ങൾക്ക് ഭക്ഷണമാകുമായിരുന്നു എന്ന സത്യം നിലനിൽക്കുമ്പോൾ.... ഇന്ന് ഭൂമിയിൽ മൃഗങ്ങളോ മനുഷ്യരോ അവശേഷിക്കുമായിരുന്നോ?
🔴 പ്രളയാനന്തര ജീവിതം
പ്രളയത്തിൽ ചത്തൊടുങ്ങിയ ജീവികളുടെ അവശിഷ്ടങ്ങൾ മൂലം പ്രളയാനന്തര ജീവിതം എല്ലാ ജീവജാലങ്ങൾക്കും ഒരു വെല്ലുവിളി ആകുമായിരുന്നു. ശുദ്ധ ജലം, ഭക്ഷണം, ഉണ്ടായേക്കാവുന്ന പകർച്ച വ്യാധികൾ ഇവയൊക്കെ മനുഷ്യ ജീവൻ നിലനിൽക്കാൻ സാധിക്കുമായിരുന്നില്ല.
🔴 പ്രളയത്തിന് ശേഷം ഉഷ്ണ - ശീത മേഖലാ പക്ഷി മൃഗാതികളെ 8 പേർചേർന്ന് എങ്ങനെ വീണ്ടും അവയുടെ ആവാസ കേന്ദ്രങ്ങളിൽ എത്തിച്ചു എന്നതും ഒരു ചോദ്യ ചിഹ്നമാണ്
🔴 ഇനി, സർവ്വജ്ഞാനിയായ ദൈവം പറയാത്തതും ന്യായീകരണ ഫാക്റ്ററികൾക്ക് മനസ്സിലാക്കാൻ കഴിയാത്തതുമായ ചില സത്യങ്ങൾ കൂടിയുണ്ട്!
🔸 ഭൗമാന്തരീക്ഷം: ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലത്തെയാണു ഭൗമാന്തരീക്ഷം (Earth's atmosphere) എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ജീവന്റെ നിലനില്പും വളർച്ചയും അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു.
🔸 അന്തരീക്ഷമർദ്ദം: വായുവിന്റെ ഭാരം മൂലം ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന മർദ്ദമാണ് അന്തരീക്ഷമർദ്ദം. ഇത് സമുദ്ര നിരപ്പിൽ നിന്നും അകലുംതോറും കുറഞ്ഞുകൊണ്ടിരിക്കും.
🔸 അന്തരീക്ഷ താപനില : ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ഹിമാലയ പർവ്വതത്തിന്റെ ഏറ്റവും മുകളിലെ താപനില കാലാവസ്ഥ അനുസരിച്ച് - 30°c മുതൽ -60°c വരെ വ്യതിയാനം സംഭവിക്കുന്നതായി കാണുന്നു. ഭൂമിയുടെ പ്രതലം മുഴുവനും 9 km ഉയരത്തിൽ വെള്ളം മൂടുന്നു എന്ന് വിചാരിക്കുക: അങ്ങനെ ഒരു അവസ്ഥയിൽ ആ വെള്ളം മുഴുവനും ഐസായി മാറുകയും, പേടകത്തിലും, ജലത്തിലും ഉള്ള, [ഒരു പക്ഷെ ശീതമേഖലാജീവികൾ ഒഴികെ] മറ്റെല്ലാ ജീവജാലങ്ങളും ചത്തൊടുങ്ങുമായിരുന്നു. ജല ജീവികളുടെ കാര്യം അതോടെ തീർന്നു!
🔸 ഹിമയുഗ പ്രതിഭാസം: അതായത്, സമുദ്ര നിരപ്പിൽ നിന്നും 9km ഉയരത്തിൽ രൂപീകൃതമായ മഞ്ഞ് മൂലം ഭൂമിയിൽ സംഭവിക്കാൻ ഇടയുള്ള ഹിമയുഗം [Ice age] എന്ന ഒരു ഭീകര പ്രതിഭാസം, ഒരു വർഷംകൊണ്ട് ഉരുകി പോയെന്ന തമാശ വിശ്വസിച്ചാൽ, കഴിഞ്ഞ 2500 വർഷത്തെ കാലാവസ്ഥ വ്യതിയാനം കൊണ്ട് ഇന്ന് ഭൂമിയിൽ ഒരുതുള്ളി വെള്ളം അവശേഷിക്കുമായിരുന്നില്ല എന്നും, അതിന്റെ ഫലമായി ഭൂമിയിൽ ഇപ്പോൾ ജീവൻ അവശേഷിക്കുമായിരുന്നില്ല എന്ന് കൂടി കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.
⁉️ അങ്ങനെ ഒരു വർഷംകൊണ്ട് ഭൂമിക്കു മുകളിൽ 9 km ഉയരത്തിൽ ഉണ്ടായിരുന്ന ഐസെല്ലാം ഉരുകി പോയെങ്കിൽ... ആ വെള്ളം മുഴുവൻ ഒഴുക്കി പോയത് എവിടെക്കാ? വെള്ളത്തിന് പോകാൻ വേറെ സ്ഥലമില്ലല്ലോ, ഭൂമി മുഴുവനും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുകയല്ലേ? ഇമ്മാതി ഊളത്തരം പറയുന്നവന്റ്റെ പേരാണ് സർവ്വജ്ഞാനിയായ ദൈവം! ഒരു ഇച്ചിരി ബോധമുള്ള ഒരു മാലാഖയെങ്കിലും ഉണ്ടെങ്കിൽ ആ സർവ്വജ്ഞാനിയായ ദൈവത്തെ എപ്പോഴെങ്കിലും കണ്ടാൽ പറയണം: ഒരു നോബൽ സമ്മാനം ഭൂമിയിൽ അങ്ങേർക്ക് വേണ്ടി കാത്തിരിപ്പുണ്ട്, സമയം കിട്ടിയാൽ ഇബടെ വരെ ഒന്ന് വരാൻ!
മഹാ ജലപ്രളയം: സത്യവും മിഥ്യയും
ബൈബിൾ സംശയങ്ങൾ
ബൈബിൾ സംശയങ്ങൾ