Showing posts with label HOLY SINS. Show all posts
Showing posts with label HOLY SINS. Show all posts

Saturday, 20 July 2024

Sr Ann Maria SABS (50)

  2024 ജൂലൈ 20 

🔴 - സിസ്റ്റർ ആൻ  മരിയ SABS (50)
🔶 - ആരാധനാ മഠം
🔷 - കോട്ടയം,  കാഞ്ഞിരമല, പുതുവേലി
⚫️ - തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കോട്ടയം കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി  കപ്പലുമാക്കീൽ  വീട്ടിൽ  പരേതനായ മാത്യുവിൻ്റെ  മകളാണ്  പരേതയായ സിസ്റ്റർ  ആൻമരിയ

Sr Ann Maria (50) SABS
Suicide by hanging
Adoration  Convent 
Kottayam, Kanjiramala, Puthuveli 
Sisters of the Adoration of the Blessed Sacrament
St. John's Province, Kanjirapally
 
Press release






Sunday, 30 July 2023

കൃപാസനം അത്ഭുതം - ഉഡായിപ്പ്

 കാഞ്ഞിരപ്പള്ളി രൂപത അറിയാൻ 

🔷 - 2022 ഡിസംബർ 2ന് ഉച്ച കഴിഞ്ഞ് നാലരയോടെ നിങ്ങളുടെ രൂപതയുടെ കീഴിലുള്ള    മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പാമ്പ് കടിയേറ്റ മുണ്ടക്കയം സ്വദേശിനി ആൻസി സണ്ണി എന്ന സ്ത്രീയെ പ്രവേശിപ്പിക്കുന്നു.
🔷 - 5 ഡോക്റ്റർമാർ വന്നു മാറി മാറി നോക്കിയിട്ടും 45 മിനിറ്റോളം യാതൊരു ചികിത്സയും നിങ്ങൾ അവർക്ക് നൽകിയില്ല
🔷 - അവസാനം ബ്ലഡ് പ്രഷർ  500ൽ എത്തിയപ്പോഴാണ് രക്തം പരിശോധിച്ചതും വിഷം ശരീരം മുഴുവൻ വ്യാപിച്ചതും നിങ്ങൾ മനസ്സിലാക്കിയത്
🔷 - പിന്നീട് ഒരു മണിക്കൂറിലധികം   യാത്രചെയ്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ നിങ്ങൾ അവരോട് പറയുന്നു
🔷 - അതും പാലായിൽ നിന്നും ICU ആംബുലൻസ് വരുത്തി 
🔷 - വളരെ വിഷമുള്ള വളവളപ്പൻ ( വെള്ളിക്കെട്ടൻ, ശംഖുവരയൻ Common krait) പാമ്പ്   കടിച്ചാൽ ചികിത്സ ലഭിച്ചില്ലെങ്കിൽ  ആ വ്യക്തി 4 മണിക്കൂറിനുള്ളിൽ  മരിക്കാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ,   എന്ത് ക്രൂരതയാണിത് നിങ്ങൾ അവരോട്  ചെയ്തത്?

🔶 - പാലായിൽ നിന്നും ICU ആംബുലൻസ് വരുന്നു
🔶 - കോട്ടയം Caritas Hospital ലേക്ക് പോകുന്നു
🔶 - ബ്ലഡ് ചെക്ക് ചെയ്യുന്നു, പ്രഷർ നോക്കുന്നു
🔶 - 500ൽ നിന്ന പ്രഷർ നോർമലായി
🔶 - അപ്പോൾ സമയം  രാത്രി 12 മണി
അല്ലേലൂയാ സ്തോത്രം 
🔴 - കൃപാസനം ഉപ്പിൻറെ അത്ഭുതം

"പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിയപ്പോൾ രക്തത്തിൽ വിഷം കയറിയിരുന്നു. പ്രഷർ 500. മരണത്തെ മുഖാമുഖം കണ്ടപ്പോൾ കൃപാസനം മാതാവ് ചെയ്തത്!!" എന്ന തലക്കെട്ടോടെ 2023 ജൂൺ 17ന് കൃപാസനം ജോസഫ് യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലെ ഉള്ളടക്കമാണിത്. 

🔴 - ആൻസി ചേച്ചി നിങ്ങൾ പറയുന്നത് മുഖവിലക്കെടുക്കാൻ കഴിയില്ല, കാരണം നിങ്ങൾ പറയുന്നത് എന്തെന്ന് നിങ്ങൾക്ക്പോലും അറിയില്ല. 

🟡 - രക്തസമ്മർദ്ദം (Blood Pressure - BP) അളക്കാൻ ഉപയോഗിക്കുന്നത്  "സ്ഫിഗ്‌മോ"  എന്ന് ചുരുക്കി വിളിക്കുന്ന  Sphygmomanometer എന്ന ഉപകരണം കൊണ്ടാണ്. പഴയ  Mercurial Sphygmo ആണെങ്കിലോ, പിന്നീട് വന്ന മെർക്കുറി ഇല്ലാത്ത Aneroid Sphygmo ആണെങ്കിലോ അതിൽ അളക്കാവുന്ന പരമാവധി പ്രഷർ 300 ആണെന്നിരിക്കെ, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ   ആരാണ്, എന്ത് ഉപകരണം കൊണ്ടാണ് നിങ്ങളുടെ ബ്ലഡ് പ്രഷർ 500 ആണെന്ന് കണ്ടെത്തിയത്?

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്  ആശുപത്രിയിലെ അത്യാഹിതം വിഭാത്തിൽ Digital  Multi-Parameter Patient Monitor ആണോ ഉപയോഗിക്കുന്നത്?

🟡 - 120 / 80എന്നത് സാധാരണ നോർമൽ BP ആയി കണക്കാക്കുന്നത്,   അത്   180 ന് മുകളിൽ  എത്തിയാൽ ഉടനെ  ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാവുന്ന   ഉയർന്ന രക്ത സമ്മർദ്ദം   (Hypertension) എന്ന അവസ്ഥയാണ്. എൻ്റെ പരിമിതമായ അറിവിൽ    ഇന്നേവരെയുള്ള  മെഡിക്കൽ സയൻസിന്റെ  ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച്    ഏറ്റവും കൂടിയ  BP ഉയർന്ന രക്തസമ്മർദ്ദം  (Hypertension) മൂലം  1945ൽ മരിച്ച അമേരിക്കൻ പ്രസിഡൻറ് റൂസ്‌വെൽറ്റിൻറെതാണ്: 300/190. 

അക്കാരണങ്ങൾ കൊണ്ട് ആൻസി ചേച്ചി  നിങ്ങളൊരു പ്രതിഭാസമാണ്. Mundakayam Medical Trust Hospital ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു എന്നിരിക്കെ, നിങ്ങളെ ചികിത്സിച്ച ആ 5 ഡോക്റ്റർമാരോ നിങ്ങളുടെ പ്രഷർ നോക്കിയാ ആ നേഴ്‌സോ ആ സത്യം എന്തുകൊണ്ട് ലോകത്തോട് മറച്ച് വച്ചു എന്നത് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല എന്ന് മാത്രമല്ല, നീണ്ട ആറേഴ് മണിക്കൂർ   യാതൊരു ചികിത്സയും ലഭിക്കാതെ 500 BPയെ നിങ്ങളുടെ ഹൃദയം   എങ്ങനെ  അതീജീവിച്ചു എന്നത് മെഡിക്കൽ ലോകത്തിന്  ഉത്തരമില്ലാത്ത ഒരു സമസ്യയായി   ഇപ്പോഴും അവശേഷിക്കുന്നു. 

വളരെ ലളിതമായി പറഞ്ഞാൽ: പഴയ ബാറ്ററി ടോർച്ചിലെ ബൾബെടുത്ത് വീട്ടിലെ പ്ലഗ്ഗിൽ കുത്തിയാൽ അതിൻ്റെ ഫിലമെൻറ് അടിച്ച് പോകുന്നത് പോലുള്ള അവസ്ഥയാണ് അത്. 

🔴 - സത്യം എന്താണെന്ന് വച്ചാൽ : കോട്ടയം കാരിത്താസ് ആശുപത്രിക്കാർ പറഞ്ഞത് പോലെ നിങ്ങളുടെ രക്തത്തിൽ വിഷം ഉണ്ടായിരുന്നില്ല, കാരണം  നിങ്ങളെ കടിച്ചത്  വിഷമുള്ള പാമ്പ് ആയിരിക്കില്ല. ബാക്കിയെല്ലാം നിങ്ങളുടെ തോന്നലായിരുന്നു. പല പാമ്പുകളുടെ ഫോട്ടോ മൊബൈലിൽ കാണിച്ച് തന്നിട്ടും അതിൽ വളവളപ്പൻ പാമ്പിനെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിഞ്ഞതുമില്ല. 

🔴 - ജീവനുള്ള ദൈവത്തിൻറെ പ്രതി പുരുഷനാണെന്നും പറഞ്ഞ് ഒരു വെള്ള നൈറ്റിയും വലിച്ച് കയറ്റി വിശ്വാസികളുടെ ചോര കുടിച്ച് ജീവിക്കുന്ന ജോസപ്പേ, താങ്കൾ  പ്രതിനിധാനം ചെയ്യുന്ന ദൈവം സത്യമായിരുന്നെങ്കിൽ നിങ്ങളേപ്പോലുള്ള ഗജ ഫ്രോഡുകളെ എന്നേ അങ്ങേര് പള്ളിയിൽ നിന്നും ചാട്ടവാറിനടിച്ച് പുറത്താക്കുമായിരുന്നു. തനിക്കോ കൃപാസനത്തിലെ  തൻ്റെ ഉഡായിപ്പ് ടീമുകൾക്കോ ഒരൽപം ബോധം ഉണ്ടായിരുന്നെങ്കിൽ 500 പ്രഷർ എന്ന മണ്ടത്തരം തിരിച്ചറിയാൻ കഴിയുമായിരുന്നില്ലേ? അന്ധമായ വിശ്വാസം വിറ്റ്   പണം കുമിഞ്ഞുകൂടി സുബോധം നഷ്ടപ്പെട്ട നിങ്ങൾക്ക് അതിന് കഴിയാതിരുന്നതിൽ യാതൊരു അത്ഭുതവുമില്ല. മരുന്നിനെങ്കിലും ഒരല്പം അന്തസ്സ് ബാക്കിയുണ്ടെങ്കിൽ വല്ല ജോലിയും ചെയ്ത് ജീവിക്കടോ.

🔴 - ആലപ്പുഴ രൂപതയോടാണ്, യേശുവിൻറെ മുടി വളരുന്നു എന്ന ഉഡായിപ്പും പറഞ്ഞ് ആളുകളെ പറ്റിക്കുന്ന നിങ്ങൾക്ക് കൃപാസനത്തിനെതിരെ മിണ്ടാൻ കഴിയില്ലല്ലോ. തന്നെയുമല്ല കൃപാസനത്തിൽ കിട്ടുന്നതിൻറെ ഒരു പങ്കു നിങളുടെ പോക്കറ്റിൽ വീഴുന്നുണ്ടല്ലോ. യൂറോപ്പിൽ ക്രിസ്തുമതം ഇല്ലാതായത് നൂറ്റാണ്ടുകളായി ഇതുപോലെ ജനങ്ങളെ പറ്റിച്ചത് കൊണ്ടാണെന്ന സത്യം  മറക്കരുത്. നിങ്ങളുടെ കുഴി നിങ്ങൾ തന്നെ തോണ്ടുകയാണ് എന്നതാണ് യാഥാർഥ്യം. 
അതുവരെ തിന്നുക കുടിക്കുക സന്തോഷിക്കുക. 

നബി: ഇവർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിൽ പോയിട്ടില്ലെങ്കിൽ അത് നിങ്ങൾക്കെതിരെ നടത്തുന്ന കുപ്രചാരണമാണ്. ഇവർ പറയുന്നത് സത്യമാണെങ്കിൽ ആ ആശുപത്രി അടച്ച് പൂട്ടുന്നതാണ് കാഞ്ഞിരപ്പള്ളി രൂപത ചെയ്യേണ്ടത്. 


=========================================== 
https://www.acc.org/latest-in-cardiology/articles/2017/11/14/14/42/harold-on-history-historical-perspectives-on-hypertension
Video Courtesy 
https://youtu.be/lzXP-YucRgc
വളവളപ്പൻ, വെള്ളിക്കെട്ടൺ' ശംഖു വരയൻ Common krait ഇവയെല്ലാം ഒന്നു തന്നെ.
https://en.wikipedia.org/wiki/Common_krait

Tuesday, 27 April 2021

ഫാദർ ജോസഫ് പാംബ്ലാനി

 2018 നവംബർ 
🔵 ഫാദർ ജോസഫ് പാംബ്ലാനി
🔸 രൂപത: താമരശ്ശേരി
🔸 ഇടവക: തിരുവമ്പാടി പുന്നക്കല്‍ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് 
⬛️ - സ്‌കൂൾ തട്ടിയെടുക്കാൻ വ്യാജ രേഖ ചമക്കൽ 
⬛️ - രത്നക്കല്ല് ബിസിനസ്സ് തട്ടിപ്പ് 
⬛️ - റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, 
എന്നീ കേസുകൾ ടിയാനെതിരെ നിലനിൽക്കുന്നു 

Father Joseph Pamplani, 
St Mary's church, Kattullamala 
Thamarassery diocese

----------------------------------------------------------------


Sunday, 25 April 2021

ഫാദർ പോൾ പേരാമംഗലത്ത്

2010 

🔵 - ഫാദർ പോൾ പേരാമംഗലത്ത്
🔶 - തൃശൂർ രൂപത 
🔷
⚫️ - മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന്  അറസ്റ്റിലായി 
➡️ 






Tuesday, 12 May 2020

ഫാദർ ബിനു ജോർജ്

2018 ജൂലയ് 10
🔵 ഫാദർ ബിനു ജോർജ് (42)
🔶 സെൻറ് മേരീസ് ചർച്ച്
🔷 മാവേലിക്കര ഭദ്രാസനം - ഓർത്തഡോക്സ് സഭ
⚫️ ലൈംഗീക പീഡനം
➡️ ഓലകെട്ടിയമ്പലം,


 Fr Binu George
St. Mary's Orthodox Church

2014ല്‍ നടന്ന സംഭവത്തില്‍ യുവതി അന്നത്തെ മാവേലിക്കര ഭദ്രാസനാധിപന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. പത്തനംതിട്ട റാന്നി ആശ്രമത്തിലെ വൈദികനാണ് ഫാദര്‍ ബിനു ജോര്‍ജ്.






---------------------------------------------------------------------------------------
https://www.mediaonetv.in/kerala/2018/07/10/case-against-father-binu-george
http://braveindianews.com/10/07/169421.php
https://www.manoramaonline.com/news/latest-news/2018/07/10/case-against-another-priest-at-kayamkulam.html
https://malayalam.indianexpress.com/kerala-news/rape-charges-against-orthodox-sabha-priest-in-kayamkulam/
https://www.twentyfournews.com/2018/07/10/priest-raped-women-in-mavelikara.html
http://www.janmabhumidaily.com/news826649
https://www.thenewsminute.com/article/did-kerala-church-cover-rape-priest-4-years-survivor-goes-cops-84507
https://www.news18.com/news/india/rape-case-filed-against-another-orthodox-kerala-church-priest-binu-george-1807185.html
https://www.deccanchronicle.com/nation/current-affairs/110718/one-more-kerala-priest-accused-of-sexual-abuse-12-arrests-in-18-months.html
https://english.manoramaonline.com/news/kerala/2018/07/10/kerala-priest-accused-rape.html
https://www.newindianexpress.com/states/kerala/2018/jul/10/yet-another-kerala-priest-booked-over-rape-allegation-1841160.html
https://www.malayalivartha.com/news/kerala/100921

Wednesday, 8 April 2020

ഫാദർ മനോജ് ജോസഫ് കരിമ്പുഴി

ഫാദർ മനോജ് ജോസഫ് കരിമ്പുഴി
തലശ്ശേരി അതിരൂപതയിലെ മുണ്ടാനൂര്‍ പള്ളിയിലെ വികാരിയുടെ മുറിയിൽ നിന്ന് താലിമാലയും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവും കണ്ടെടുത്തു.


--------------------------------------------------------------------------------------------
https://www.pravasishabdam.com/sexual-indictment-against-priest/
https://newsgil.com/2020/02/20/taliyamala-and-gold-worth-rs-lakhs-found-from-mundanur-parish-priests-room/

Thursday, 5 December 2019

ഫാദർ ജേക്കബ് (മനോജ്) പ്ലാക്കൂട്ടത്തിൽ

വിശുദ്ധ പീഡനങ്ങൾ
പള്ളിവികാരി ലൈംഗീകമായി പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതി.
ഡിസംബർ 5 2019
🔵 ഫാദർ (മനോജ്) ജേക്കബ്   പ്ലാക്കൂട്ടത്തിൽ
🔶 നിത്യസഹായ മാതാ ചർച്ച്
🔶 താമരശ്ശേരി രൂപത
⬛️ ലൈംഗീക പീഡനം
➡️ ചേവായൂർ, കോഴിക്കോട്

ഫാദർ ജേക്കബ് (മനോജ്) പ്ലാക്കൂട്ടത്തിൽ താമരശ്ശേരി രൂപതയിലെ, കോഴിക്കോട്, ചേവായൂർ നിത്യസഹായ മാതാ പള്ളി വികാരി ആയിരിക്കെ 2017 ജൂൺ മാസം  പീഡിപ്പിച്ചു എന്നാണ് പരാതി.

Fr (Manoj) Jacob Plakoottathil
Nitya Sahaya Matha Church (Our Lady of Perpetual Help)
Thamarassery Dioces
Chevayoor, Kozhikode
--------------------------------------------------------------------------------------------
https://www.pravasishabdam.com/house-wife-complaint-against-priest/
https://www.twentyfournews.com/2019/12/05/rape-case-registered-against-priest-in-kozhikode.html
https://www.hindustantimes.com/india-news/rape-charge-against-kerala-priest-survivor-accuses-police-of-trying-to-weaken-her-case/story-2NkNMzwIUur4Y1zPk1wC1M.html
https://www.deccanherald.com/national/south/kerala-hc-grants-anticipatory-bail-to-catholic-priest-809057.html
https://www.youtube.com/watch?v=31PAkq1YsQo
https://www.marunadanmalayali.com/news/investigation/manoj-plakootam-168414
https://timesofindia.indiatimes.com/city/kozhikode/rape-case-probe-on-against-priest/articleshow/72391189.cms
https://www.mathrubhumi.com/crime-beat/crime-news/priest-allegedly-rape-woman-in-calicut-1.4337507
https://m.dailyhunt.in/news/india/malayalam/southlive+malayalam-epaper-southliv/chevayur+balathsanga+kes+prathiyaya+vaidhikan+munkur+jamyam-newsid-168433584
https://malayalam.oneindia.com/news/kerala/police-registeres-against-molest-case-against-priest-238049.html
https://keralaonlinenews.com/Kerala/charavoor-church-vicar-against-rape-case-99459.html
http://mattersindia.com/2019/12/catholic-priest-booked-for-raping-woman/
https://indianexpress.com/article/india/catholic-priest-booked-in-kerala-for-raping-woman-police-6152880/
https://www.hindustantimes.com/india-news/rape-charge-against-kerala-priest-survivor-accuses-police-of-trying-to-weaken-her-case/story-2NkNMzwIUur4Y1zPk1wC1M.html
https://www.hindustantimes.com/india-news/kerala-woman-who-filed-rape-case-against-priest-alleges-sabotage/story-Ctp37VY6zrSDhhk7b2WmdP.html

Friday, 20 September 2019

ഫാത്തിമ സോഫിയ കൊലക്കേസ്

2️⃣0️⃣1️⃣3️⃣ 
🔵 ഫാദർ ആരോഗ്യരാജ്‌ [36] 
🔸 രൂപത: കോയമ്പത്തൂർ 
➡️ സെന്റ് സ്റ്റെന്‍സിലാവൂസ്  പള്ളി, ചന്ദ്രാപുരം, വാളയാർ 
➡️ ഫാത്തിമ സോഫിയ, [17]
⬛️ ലൈംഗീക പീഡനം / കൊലപാതകം 
➡️ ഫാദർ ‍ കുളന്തരാജ് 
➡️ ഫാദർ മുദലൈമുത്തു
➡️ ഫാദർ‍ ലോറന്‍സ്
➡️ ബിഷപ്പ് തോമസ് അക്വിനാസ് എന്നിവർ‍ പിടിയിലായി


ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ സോഫിയ (17) 2013 ജൂലൈ 23 നാണ് പാലക്കാട്   വാളയാർ  ചന്ദ്രഗിരിയിലുള്ള സ്റ്റെൻസിലാസ് പള്ളി  ബംഗ്ലാവിൽവച്ച് കൊലപ്പെട്ടത്. സോഫിയായുടെ കുടുംബവുമായി പരിചയമുണ്ടായിരുന്ന ഫാദർ  ആരോഗ്യരാജ് എന്ന വൈദികൻ  വീട്ടിൽ  ആരുമില്ലായിരുന്നനേരത്ത് പെൺകുട്ടിയെ ചന്ദ്രഗിരിയിലുള്ള പള്ളി ബംഗ്ലാവിലേക്ക് കൂട്ടി കൊണ്ടുപോവുകയും അവിടെ വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ  ശ്രമിക്കുകയുമായിരുന്നു.  ഇതു ചെറുത്ത പെൺകുട്ടിയെ ആരോഗ്യരാജ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 
കോയമ്പത്തൂർ  സ്വദേശി ഫാത്തിമ സോഫിയ കൊല്ലപ്പെട്ട കേസിൽ  നാലു വൈദികർ  പൊലീസിൽ  കീഴടങ്ങി. കൊലപാതക വിവരം മറച്ചുവച്ചു പ്രതിയെ രക്ഷപെടാൻ  സഹായിച്ചതാണ് ഇവർക്കെതിരെയുള്ള കുറ്റം.


Thursday, 19 September 2019

ഫാ വര്‍ഗീസ് തെക്കേക്കര

2002 ഡിസംബർ 5
ഫാ വര്‍ഗീസ് തെക്കേക്കര
അങ്കമാലി ഭദ്രാസന മാനേജര്‍
കൊലപാതകം

മലങ്കര വർഗീസ് (ടി എം വർഗിസ്) വധക്കേസിൽ  ഒന്നാം പ്രതിയായ യാക്കോബായ സഭാ അങ്കമാലി ഭദ്രാസനത്തിലെ  വൈദികന്‍ ഫാദര്‍ വര്‍ഗീസ് തെക്കേക്കരയെ CBI അറസ്റ്റ് ചെയ്തു.  
സഭാ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സമയത്താണ് മലങ്കര വര്‍ഗീസിന്റെ കാര്‍ തട്ടി ബിനു എന്ന ചെറുപ്പക്കാരൻ  മരിച്ചത്.  എന്നാല്‍ ബിനുവിനെ മനപൂര്‍വ്വം കൊലപ്പെടുത്തുകയായിരുന്നുവെന്ന് യാക്കോബായ വിഭാഗം ആരോപിക്കുകയും  തുടര്‍ന്ന് ഫാ വര്‍ഗീസ് തെക്കേക്കരയുടെ നേതൃത്വത്തില്‍  ക്വോട്ടേഷൻ നൽകി വർഗീസിനെ കൊല്ലുകയായിരുന്നു. 
                               

Fr Varghese Thekkekara
Jacobite Syriac Orthodox Church
Angamali diocese 

--------------------------------------------------------------------------
https://en.wikipedia.org/wiki/Malankara_Varghese_murder_case
https://malayalam.oneindia.com/news/2010/05/08/kerala-christian-priest-faces-murder-charge.html
https://malayalam.oneindia.com/news/2010/05/08/kerala-varghese-murder-priest-in-custody.html
http://www.ovsonline.in/articles/tm-vargese-case-detail/
https://www.doolnews.com/malnkara-varghees-murder-case.html
https://www.ucanews.com/story-archive/?post_name=/2002/12/12/murder-shakes-orthodox-church-rival-bishops-begin-fast-unto-death&post_id=21715
https://indiankanoon.org/doc/715484/
https://www.ucanews.com/story-archive/?post_name=/2010/06/18/murder-suspect-priest-surrenders-to-court&post_id=61305
https://www.news18.com/news/india/malankara-varghese-murder-case-leads-to-church-411967.html
http://archive.indianexpress.com/news/priest-hired-supari-gang-to-kill-rival-church-member-cbi/616179/
http://www.newindianexpress.com/cities/kochi/2012/nov/13/malankara-varghese-murder-cbi-gives-clean-chit-to-church-head-424903.html
https://timesofindia.indiatimes.com/india/Kerala-hits-priest-with-murder-rap/articleshow/5908455.cms
http://malankaranewsservice.blogspot.com/2010/05/blog-post.html

ഫാദർ ജോയ് കള്ളിയത്ത് CMI

2️⃣0️⃣0️⃣9️⃣  ജനുവരി 

🔵 ഫാദർ ജോയ് കള്ളിയത്ത് CMI
🔸 ഇദ്ദേഹം സത്യദീപം മാസികയിൽ പ്രസിദ്ധീകരിച്ച കേരളത്തിലെ കന്യാസ്ത്രീകളെ കുറിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയ ചില സത്യങ്ങൾ: 
➡️ 25% സന്ന്യാസിനികളും സന്തുഷ്ടരല്ല  
➡️ കഴിഞ്ഞ 9  വർഷത്തിടെ 14 കന്യാസ്ത്രീകൾ ആത്മഹത്യ (ദുരൂഹ മരണം?) ചെയ്തു.
➡️ സന്ന്യാസം ഉപേക്ഷിച്ച കന്യാസ്ത്രീകളുടെ എണ്ണം ഗണ്യമായി  കൂടി. 
➡️ സന്ന്യാസം സ്വീകരിക്കുന്ന പെൺകുട്ടികളുടെ എണ്ണം  40% മായി കുറഞ്ഞു. 
⬛️ അതായത്: 1999 മുതൽ 2008 ഡിസംബർ  വരെ മഠങ്ങളിൽ ആത്മത്യ (ദുരൂഹ മരണം) ചെയ്ത   9 പേരുടെ പേരുകൾ മാത്രമേ  ഇവിടെ ലിസ്റ്റിൽ   പ്രതിപാദിച്ചിട്ടുള്ളൂ.  ബാക്കി 5  കന്ന്യാസ്ത്രീകളുടെ  പേരുകൾ കൂടി ചേർക്കേണ്ടിയിരിക്കുന്നു.....   


Fr Joy  Kalliyath CMI 

-------------------------------------------------------------------------------------------
https://economictimes.indiatimes.com/news/politics-and-nation/kerala-sees-shortage-of-nuns-as-fewer-women-willing-to-devote-fully-to-religious-life/articleshow/46883455.cms?from=mdr
https://indianexpress.com/article/india/india-news-india/catholic-nun-found-dead-in-a-well-at-convent-in-kerala/
http://creative.sulekha.com/kerala-nuns-unhappy-with-convent-life-church-study_391569_blog
http://www.newindianexpress.com/states/kerala/2009/jan/24/nuns-bare-their-unhappy-souls-20302.html

Saturday, 14 September 2019

Fr. Jacob Vellian

ഫാദർ ജേക്കബ് വെള്ളിയൻ (Fr. Jacob Vellian)
ലൈംഗീക പീഡനം

ക്‌നാനായ കത്തോലിക്കാ സഭയിലെ വൈദികനായ ഫാദർ ജേക്കബ് വെള്ളിയനെതിരെയാണ് അമേരിക്കയിൽ ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

1973-74 കാലയളവിൽ അമേരിക്കയിലെ ക്‌നാനായ കാത്തലിക് സാൻ  ജോസ് മിഷനു കീഴിലെ ബെന്റൺ ഹാർബർ സെന്റ് ജോൺസ് പള്ളിയിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇദ്ദേഹം പീഡനം നടത്തിയതായി പറയപ്പെടുന്നത്.

ലൈംഗീക പീഡനം ഉറപ്പായത് കാരണം ഫാദർ
ജേക്കബ് വെള്ളിയനെ വിട്ടുനൽകാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് മിഷിഗൺ പോലീസ്‌.

"Jacob Vellian, 84, Kalamazoo Diocese, was charged with two counts of Rape, a maximum sentence of life in prison. Vellian was a priest at St. John the Evangelist Parish, Benton Harbor, and now lives in Kerala, India."

Fr. Antony Lazar - Marykutty murder case

1986 ഒക്ടോബർ, 13

🔵 ഫാദർ ആന്റണി ലാസർ‍, [49] 🔸 പുനലൂർ, ലത്തീൻ രൂപത ➡️ മേരിക്കുട്ടി [27] ⬛️ കൊലപാതകം:
➡️ പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന മേരിക്കുട്ടിയെ സഹായിക്കുകയും, അവളെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തു. തന്റെ ആഗ്രഹം നടക്കാതെ വന്ന പകയിൽ, വിവാഹിതയും നേഴ്‌സുമായിരുന്ന മേരികുട്ടിയെ ക്വോട്ടേഷൻ നൽകി കൊലപാതകം നടത്തിയ കേസിൽ ഫാദർ ആന്റണി അറസ്റ്റിലായി. ⏩
Fr. Antony Lazar Marykutty murder case



⏪ വിശുദ്ധ പാപങ്ങൾ 

------------------------------------------------------------------------------------------

Thursday, 3 May 2018

ഫാദര്‍ തോമസ്‌ പീലിയാനിക്കല്‍

പേര് = ഫാദര്‍ തോമസ്‌ പീലിയാനിക്കല്‍
രൂപത = ചങ്ങനാശ്ശേരി അതിരൂപത 
സ്ഥാനം = കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ 
കേസ് = കാര്‍ഷീക വായ്പ്പ തട്ടിപ്പ്
കേസ് = വിദ്യാഭ്യാസ വായ്പ്പ തട്ടിപ്പ്
കേസ് = വിശ്വാസ വഞ്ചന / ചതി
രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് = 12 കേസുകള്‍
സ്റ്റാറ്റസ് = ഒളിവില്‍

കോപ്പ്! ഒരു നാട് നന്നാക്കാന്ന് വിചാരിച്ചാല്‍ സമ്മതിക്കൂല്ല,
ങ്ങക്ക് വേണ്ടങ്ങ വേണ്ട, ഞാന്‍ പോണ്!!!

Kuttanad Vikasana Samaithi (KVS)
Fr.Thomas Peeliyanikkal