Friday, 20 September 2019

ഫാത്തിമ സോഫിയ കൊലക്കേസ്

2️⃣0️⃣1️⃣3️⃣ 
🔵 ഫാദർ ആരോഗ്യരാജ്‌ [36] 
🔸 രൂപത: കോയമ്പത്തൂർ 
➡️ സെന്റ് സ്റ്റെന്‍സിലാവൂസ്  പള്ളി, ചന്ദ്രാപുരം, വാളയാർ 
➡️ ഫാത്തിമ സോഫിയ, [17]
⬛️ ലൈംഗീക പീഡനം / കൊലപാതകം 
➡️ ഫാദർ ‍ കുളന്തരാജ് 
➡️ ഫാദർ മുദലൈമുത്തു
➡️ ഫാദർ‍ ലോറന്‍സ്
➡️ ബിഷപ്പ് തോമസ് അക്വിനാസ് എന്നിവർ‍ പിടിയിലായി


ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ സോഫിയ (17) 2013 ജൂലൈ 23 നാണ് പാലക്കാട്   വാളയാർ  ചന്ദ്രഗിരിയിലുള്ള സ്റ്റെൻസിലാസ് പള്ളി  ബംഗ്ലാവിൽവച്ച് കൊലപ്പെട്ടത്. സോഫിയായുടെ കുടുംബവുമായി പരിചയമുണ്ടായിരുന്ന ഫാദർ  ആരോഗ്യരാജ് എന്ന വൈദികൻ  വീട്ടിൽ  ആരുമില്ലായിരുന്നനേരത്ത് പെൺകുട്ടിയെ ചന്ദ്രഗിരിയിലുള്ള പള്ളി ബംഗ്ലാവിലേക്ക് കൂട്ടി കൊണ്ടുപോവുകയും അവിടെ വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ  ശ്രമിക്കുകയുമായിരുന്നു.  ഇതു ചെറുത്ത പെൺകുട്ടിയെ ആരോഗ്യരാജ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 
കോയമ്പത്തൂർ  സ്വദേശി ഫാത്തിമ സോഫിയ കൊല്ലപ്പെട്ട കേസിൽ  നാലു വൈദികർ  പൊലീസിൽ  കീഴടങ്ങി. കൊലപാതക വിവരം മറച്ചുവച്ചു പ്രതിയെ രക്ഷപെടാൻ  സഹായിച്ചതാണ് ഇവർക്കെതിരെയുള്ള കുറ്റം.