⬛️ ഒളിച്ചോടി
➡️ സ്ത്രീയെ ഉപേക്ഷിച്ച് സഭയിൽ തിരികെയെത്തി
⏩
തൃശൂർ: വിട്ടമ്മയുമായി ഒളിച്ചോടുകയും മുബൈയിൽ ഒന്നിച്ച് ജീവിക്കുകയും ചെയ്ത ഫാ. സോണി ആന്റണിയേ തള്ളികളയാതെ സി.എം.ഐ സഭ. സംഭവം രഹസ്യമായി വയ്ച്ച് വൈദീകനേകൊണ്ട് കുർബാനയും മറ്റും ചെല്ലാൻ അനുവദിച്ചിരുന്ന സഭാ അധികാരികൾ വാർത്ത പുറത്തായതോടെ മലക്കം മറിച്ചിൽ. ഫാ.സോണിയുടെ അനാശാസ്യവും വൈദീകവൃത്തിയുടെ ലംഘനവും ഒന്നും സഭക്ക് വിഷയം അല്ലായിരുന്നു. മാത്രമല്ല ലൈംഗീക ജീവിതത്തിലേക്ക് മാസങ്ങളോളം പോയ വൈദീകനേ വീണ്ടും തള്ളികളയാതെ സംരക്ഷിക്കുകയാണ് സഭാ നേതൃത്വം.
ഇപ്പോൾ 6 മാസം വൈദീകനേ തിരുകർമ്മങ്ങൾ നടത്തുന്നതിനു വിലക്കി. മനസു മാറാനും നവീകരണത്തിനുമായി അട്ടപ്പാടി സെഹിയോൺ ധ്യാന കേന്ദ്രത്തിലേക്ക് അയച്ചു. അവിടെ വട്ടായിൽ അച്ചന്റെ ശിക്ഷണത്തിൽ നല്ല നടപ്പിനായി നിയോഗിച്ചിരിക്കുകയാണ് ഇപ്പോൾ ഫാ.സോണി ആന്റണിയേ..വൈദീകൻ ജീവിതം വാഗ്ദാനം ചെയ്ത് കുടുംബം ഉപേക്ഷിച്ച് ഇറങ്ങിപോന്ന യുവതിയാണിപ്പോൾ വഴിയാധാരം ആയത്. യുവതിക്ക് ഭർത്താവിനേയും നഷ്ടപെട്ടു..2മക്കൾ ഉള്ള കുടുംബവും തകർന്നു. യുവതിക്കും ഭർത്താവിനും വീട്ടുകാർക്കും ഇടയിൽ വീണ്ടും കൂടിചേരാനും വിഷയങ്ങൾ ഒത്തു തീർക്കാനും സഭയിലേ ഉന്നതർ ഇടപെട്ട് വൻ നീക്കമാണ് നടക്കുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന എല്ലാ വാർത്തകളും നിഷേധിച്ചാൽ വിവാദം കെട്ടടങ്ങുമെന്നും പിന്നീട് ഒന്നിച്ച് കുടുംബ ജീവിതം നന്നായി തുടരാമെന്നുമാണ് ഭർത്താവിനു ലഭിക്കുന്ന ഉപദേശം. ഇത്തരത്തിൽ ഒരു സഭവം ഇല്ലെന്ന് ഭർത്താവ് നിഷേധിക്കുന്നതോടെ വൈദീകനേയും, യുവതിയേയും രക്ഷപെടുത്താമെന്നും കുടുംബം വീണ്ടും ഒന്നിപ്പിക്കാമെന്നും സി.എം.ഐ സഭാ നേതൃത്വം ലക്ഷ്യമിടുന്നു. പോലീസിൽ ഭർത്താവ് നല്കിയ യുവതിക്കെതിരായ കാണാനില്ലെന്ന പരാതി പിൻ വലിക്കുകയും വേണമത്രേ.
കടപ്പാട്: പ്രവാസി ശബ്ദം-------------------------------------------------------------------------------------------------
https://www.pravasishabdam.com/fr-sony-antony-cmi-question-about-priesthood/