സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി
കൂരോപ്പട, കോട്ടയം
ലൈംഗീക പീഡനം
ഓര്‍ത്തഡോക്സ് വൈദികന്റെ ലൈംഗിക പീഡനവും ബ്ലാക്ക് മെയിലിംഗും കാരണം കോട്ടയത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കൂരോപ്പട സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായ കോട്ടയം കുറിച്ചി ആര്യാട്ട് റവ. ഫാദര്‍ വര്‍ഗീസ് മാര്‍ക്കോസിന്റെ പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തത്. നാല് ലക്ഷത്തിലധികം രൂപയും യുവതിയില്‍ നിന്നും മാര്‍ക്കോസ് കൈക്കലാക്കി.യുവതി ആത്മഹത്യ ചെയ്തതിനു പിന്നാലെ കുടുംബം കോട്ടയം കാതോലിക്കാ ബാവക്ക് തെളിവുകള്‍ സഹിതം പരാതി നല്‍കിയെങ്കിലും മാര്‍ക്കോസിനെ സംരക്ഷിക്കാനും തന്നെ കുടുക്കാനുമാണ് സഭ ശ്രമിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് നാരദാ ന്യൂസിനോട് വെളിപ്പെടുത്തി.
കുഴിമറ്റം സെന്റ് ജോണ്‍സ് പള്ളി വികാരിയായിരിക്കെയാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതിയുമായി ഫാദര്‍ മാര്‍ക്കോസ് ബന്ധം സ്ഥാപിച്ചത്. മൂന്നു വര്‍ഷം മുന്‍പ് പ്രത്യേക പ്രാര്‍ത്ഥനക്കെന്നു പറഞ്ഞ് യുവതിയെ മാര്‍ക്കോസ് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് യുവതിയെ തുടര്‍ച്ചയായി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും കാര്‍ വാങ്ങാനടക്കം യുവതിയില്‍ നിന്നും പലപ്പോഴായി നാലു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
കടപ്പാട് നാരദ ന്യൂസ്
--------------------------------------------------------------------------------------