Wednesday, 18 September 2019

Fr. Shibu Kalamparambil vc

2️⃣0️⃣1️⃣0️⃣ 

🔵 Fr. Shibu Kalamparambil vc
➡️ "ഒരു വൈദീകന്റെ ഹൃദയമിതാ "
➡️ 
"പുരോഹിതരുടെ ഇടയിലുള്ള ലൈംഗികവൈകൃതങ്ങളും കാമാന്ധതയും അധികാര വടംവലികളും ക്രമാതീതമായി നടമാടുന്നുവെന്നു ഈ പുസ്തകത്തി‍ല് ‍വെളിപ്പെടുത്തുന്നു. കൂടാതെ അധികാരവടംവലിയും പണത്തിനോടുള്ള അമിതാഗ്രഹവും പുരോഹിതരെ സൂത്രശാലികളും, അഴിമതിക്കാരും മനുഷ്യരെ കഴുത്തറക്കുന്നവരുമായ ഒരു വര്‍ഗ്ഗവും ആക്കി. അറുപതു ശതമാനം പുരോഹിതരുടെ ഇടയിലും ലൈംഗികത സാധാരണമാണെന്നാണ് പുസ്തകം അവകാശപ്പെടുന്നത്. സ്വവര്‍ഗരതിയും നീലചിത്രങ്ങള്‍ കാണുകയും പതിവാണെന്നും എഴുതിയിരിക്കുന്നു. പാവങ്ങളോട് സ്നേഹവും സഹാനുഭൂതിയും കൊടുക്കുന്നതിനു പകരം ദൈവസന്ദേശകരായ പുരോഹിതര്‍ ദാരിദ്ര്യം മുതലാക്കി നിസ്സഹായരായ സ്ത്രീകളെയും അനാഥ കുഞ്ഞുങ്ങളെയും പീഡിപ്പിക്കുന്ന കരളലിയിക്കുന്ന കഥകളും ഹൃദയവേദനയോടെ വിവരിച്ചിട്ടുണ്ട്. പോരാഞ്ഞു ഇവരുടെ അമിത കാമാവേശം തീര്‍ക്കുവാന്‍ വൈദിക വിദ്യാര്‍ഥികളെയും ദുര്‍വിനിയോഗം ചെയ്യുന്നു.

മുപ്പത്തിഒന്‍പതു വയസ്സുള്ള ഇദ്ദേഹം പതിനൊന്നുവര്‍‍ഷം പുരോഹിതനായും പതിമ്മൂന്നുവര്‍‍ഷം വൈദിക വിദ്യാര്‍‍ഥിയായും ആശ്രമജീവിതം നയിച്ചു. 2010 മാര്‍‍ച്ചി‍ല്‍ ‍വൈദികജീവിതം അവസാനിപ്പിച്ചു. പിന്നീടു ദോഹയി‍ല്‍ പോയി ഇന്ത്യന്‍‍ സ്കൂളില്‍ അധ്യാപകനായി ജോലിചെയ്യുന്നു. അങ്കമാലി സ്വദേശിയായ ഇദ്ദേഹം പുസ്തകം പ്രസിദ്ധികരിക്കുവാനായി അവധിയെടുത്തു നാട്ടില്‍ വന്നു. അതുമൂലം വിന്‍സെഷ്യന്‍ സഭയില്‍‍നിന്നും കുടുംബക്കാരില്‍ നിന്നും ഭീഷണികളെയും നേരിടേണ്ടിവന്നു. ലൈംഗികകുറ്റവാളികളായ പുരോഹിതര്‍‍ക്കും നീതിലഭിക്കാത്ത പുരോഹിതരാല്‍ ‍പീഡിതരായവര്‍ക്കും സഭയുടെ അഴിമതിക്കാര്‍‍ക്കെതിരായും ഉള്ള ഒരുതുറന്ന പുസ്തകമാണിത്." - അൽമായ ശബ്ദം.