Wednesday, 18 September 2019

സലോമി ജോസഫ്

"മതമില്ലാത്ത ഒരു ലോകം ഉണ്ടായിരുന്നെങ്കിൽ ‍ എത്ര നന്നായിരുന്ന" - സലോമി ജോസഫ്
പ്രൊ.ജോസഫിന്‍റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തു. സ്ഥിരമായി പള്ളിയിൽ ‍ പോകുന്ന കുടുംബമായിരുന്നു അവരുടേത്. അന്നും അവർ ‍ കുടുംബത്തോടെ പള്ളിയിൽ ‍ പോയി. പള്ളിക്ക് മുന്നിൽ ‍ മറ്റൊരു സമാധാന ദൈവത്തിന്‍റെ ക്വട്ടെഷനുമായി ചിലർ ‍ അവരെ കാത്തുനിന്നിരുന്നു .

അവർ പ്രൊ.‍ ജോസെഫിന്റെ കൈവെട്ടി. പിന്നീട് കാലിലും വെട്ടി. കാലിൽ ‍ വെട്ടിയപ്പോൾ ‍ ഇറച്ചിവെട്ടുകാർ ‍ തമ്മിൽ ‍ തർ‍ക്കമുണ്ടായി. ഖുറാനിൽ ‍ പറയുന്നത്: പ്രവാചകനെ അപമാനിക്കുന്നവരുടെ വ്യത്യസ്ത വശങ്ങളിലുള്ള കൈകാലുകൾ ‍ വെട്ടിയെടുക്കണം എന്നാണ്. എന്നാൽ ‍ പൊത്തകം വായിക്കാത്ത ഇറച്ചിവെട്ടുകാർ വെട്ടിയതോ ഒരേ വശത്തുള്ള കയ്യും കാലും. തർക്കത്തിനൊടുവിൽ പ്രൊ.ജോസഫിന്റെ മറ്റേ കാല്‍കൂടി വെട്ടി അവർ ‍ ആ തർ‍ക്കം പരിഹരിച്ചു.

പള്ളിക്ക് മുന്നിൽ വെച്ച് നടന്ന ഈ ഭീകരകൃത്യത്തിൽ ‍ പള്ളിയിലുള്ള ദൈവം ഇടപെട്ടില്ല. പിന്നീട് ജൊസഫ് മാഷുടെ ജോലി കൂടി ആ ദൈവത്തിന്‍റെ കുഞ്ഞാടുകൾ ‍ കവർ‍ന്നെടുത്തു. ജീവിതം ദുരിതമായി.
പക്ഷെ ദൈവം ചെയ്യാത്തത് കോടതി ചെയ്തു . ജൊസഫ് മാഷിന് ജോലി തിരിച്ചു നൽകാൻ കോടതി ഉത്തരവായി. പക്ഷെ കുഞ്ഞാടുകൾ ‍ കൂട്ടാക്കിയില്ല. അവർ ‍ ഒഴിവു കഴിവുകൾ ‍ നിരത്തി നടപടി വൈകിപ്പിച്ചു ആ കുടുംബത്തെ പീഡിപ്പിച്ചുകൊണ്ടിരുന്നു. സഹികെട്ട് പ്രൊ.ജോസഫിന്‍റെ ഭാര്യ സലോമി ലോകത്തോട്‌ വിളിച്ചു പറഞ്ഞു; " മതമില്ലാത്ത ഒരു ലോകം ഉണ്ടായിരുന്നെങ്കിൽ ‍ എത്ര നന്നായിരുന്നു" .
മതാധിപത്യം സമ്മാനിച്ച കൊടുംക്രൂരതകൾ ‍ ഒന്നൊന്നായി ഏറ്റുവാങ്ങുന്നതിനിടെ മനം തകർ‍ന്നാണ്‌ അവരതു പറഞ്ഞിട്ടുള്ളത്‌. മതാധികാരികളുടെ തുടരെത്തുടരെയുണ്ടായ വഞ്ചന സഹിക്കാനാകാതെ വന്നപ്പോഴാണു അവർ ആത്മഹത്യ ചെയ്തത് .
സലോമിയുടെ മരണദിനമായ മാർച്ച് 19 മതേതരദിനമായി തിരിച്ചറിഞ്ഞ യുക്‌തിവാദി സംഘടനകൾക്ക് ഐക്യദാർഢ്യം .

സലോമി ജോസഫ്
ടി ജെ ജോസഫ്

(പോസ്റ്റിന് കടപ്പാട്)


-------------------------------------------------------------------------------------------------------
https://en.wikipedia.org/wiki/Assault_on_T._J._Joseph
https://www.mathrubhumi.com/news/kerala/-muvattupuzha--1.229338