🔵 ബിഷപ്പ് യുയാക്കീം മാർ കൂറിലോസ്
➡️ മാർത്തോമ്മ സഭ കോട്ടയം - കൊച്ചി ഭദ്രാസനം
റോയ് മാത്യു എഴുതുന്നു:
നടക്കാതെ പോയ മറ്റൊരു മെത്രാന്റെ അറസ്റ്റ്
പീഡനക്കേസിൽ പ്രതിയും കത്തോലിക്ക സഭയുടെ ജലന്തർ രൂപതാ ബിഷപ്പുമായ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് നീളുന്നതിനെ ക്കുറിച്ചുള്ള ചർച്ച സജീവമായി നടക്കയാണല്ലോ - ഫ്രാങ്കോയ്ക്കും മുന്നെ ലൈംഗിക പീഡന ക്കേസിൽ പ്രതിയായ ബിഷപ്പ് കേരളത്തിലുണ്ട്.
ഏഴ് വർഷം മുമ്പ് മാർത്തോമ്മ സഭയുടെ കോട്ടയം - കൊച്ചി ഭദ്രാസന ബിഷപ്പായിരുന്ന യുയാക്കീം മാർ കൂറിലോസിനെതിരെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നമ്പർ ഒന്ന് മുമ്പാകെ ( CMP 1672/11 ) ഐ പി സി 377 പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് 2011 ജൂലൈ 24 ന് പത്തനം തിട്ട ജില്ലക്കാരനായ വാദി പരാതി നൽകി.
കുറ്റാരോപിതനായ ബിഷപ്പ് സഭയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരയെ അയാളുടെ സമ്മതമില്ലാതെ ബിഷപ്പ് എന്ന പദവിയും അധികാരവുമുപ യോഗിച്ച് പലവട്ടം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയ മാക്കി എന്നായിരുന്നു പരാതി. ഇക്കാര്യങ്ങൾ വാദി അയാളുടെ ഭാര്യയെ ധരിപ്പിച്ചിരുന്നു. സഭയ്ക്കും തനിക്കുമുണ്ടാകാനിടയുള്ള മാനക്കേടും ഭീഷണിയുമോർത്ത് പുറത്ത് പറയാതിരുന്നു. പല തവണ പ്രതി തന്റെ ലൈംഗിക ആവശ്യങ്ങൾക്കായി വിളിച്ചെങ്കിലും ഇര പോകാതിരുന്നതോടെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തുന്നു. വഴങ്ങാതെ ആയപ്പോൾ ജോലി യിൽ നിന്ന് പിരിച്ചുവിട്ടു.
കടുത്ത മാനസിക സംഘർഷത്തിലായ ഇര റാന്നിയിലെ മുക്തി കൗൺസിലിങ് സെന്ററിൽ ചികിത്സ തേടി. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന ബിഷപ്പിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് അഡ്വ. സക്കീർ ഹുസൈൻ മുഖേന കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി പോലീസിനോട് അന്വേഷിക്കാനാവശ്യപ്പെട്ടു.
ഉമ്മൻ ചാണ്ടിയുടെ സർക്കാരായിരുന്നു അന്ന് അധികാരത്തിലുണ്ടായിരുന്നത് - സഭയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സർക്കാർ പോലീസിനെ ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിച്ചു. ബലാൽസംഗം നടത്തിയതിന് തെളിവോ സാക്ഷിയോ ഇല്ലെന്നായിരുന്നു ഡിവൈഎസ് പി ചന്ദ്രശേഖരപിള്ളയുടെ കണ്ടെത്തൽ. ആരോപണ വിധേയനായ ബിഷപ്പിനെ മാർത്തോമ്മ സഭ ഒരു വർഷത്തേക്ക് സബാറ്റിക്കൽ ലീവിലേക്ക് പറഞ്ഞു വിട്ടു. ബിഷപ്പിന്റെ ഔദ്യോഗിക ചുമതല ക ളിൽ നിന്ന് ഒഴിവാക്കി.
ഗുരുതരമായ കേസിൽ പ്രതിയായ ബിഷപ്പിനെ ക്കുറിച്ചുള്ള വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ കാര്യമായി ഏറ്റെടുത്തില്ല - സൂര്യാ ടിവി ന്യൂസിലെ ഹരി ഇലന്തുരാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഹരി ക്കെതിരെ മെത്രാന്റ ശിങ്കിടികൾ നിരന്തരം ഭീഷണി മുഴക്കി. ഇന്ത്യാ റ്റു ഡേ, മാധ്യമം, മംഗളം, കൗമുദി എന്നീ പത്രങ്ങളിലും വാർത്ത വന്നു. പതിവുപോലെ സാമൂഹ്യ- രാഷ്ടീയ സംഘടനകൾ ബിഷപ്പിന്റെ പീഡനം കണ്ടില്ലെന്ന് നടിച്ചു.
പോലീസ് റിപ്പോർട്ടിനെതിരെ ഇര അപ്പീൽ ഫയൽ ചെയ്യാനൊരുങ്ങിയപ്പോൾ സഭയിലെ ഉന്നതർ ഒന്നടങ്കം ആ ചെറുപ്പക്കാരന്റെ കാല് പിടിക്കാനെത്തി. പണത്തിന് വേണ്ടിയാണ് കള്ള പരാതി കൊടുത്തതെന്നായിരുന്നു മെത്രാന്റെയും വിശ്വാസികളുടേയും അപവാദം പറച്ചിൽ. പോലീസ് കേസ് എഴുതി തള്ളി എന്ന മട്ടിലായിരുന്നു പ്രചരണം . അപ്പീലിന് പോയാൽ ബിഷപ്പും ബിഷപ്പിനെ താങ്ങി നിർത്തുന്ന മൊത്തം പേരും അഴിയെണ്ണേണ്ടി വരുമെന്ന സ്ഥിതി എത്തിയപ്പോൾ സഭാ തലവനായ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത നേരിട്ടെത്തി ഇരയോട് അപ്പീൽ പോകരുതെന്നഭ്യർത്ഥിച്ചു. നിയമ വിരുദ്ധമായ കാര്യമാണ് അദ്ദേഹം ചെയ്തത്.
ദൈവ വിശ്വാസവും തന്റെ സഭയോട് തികഞ്ഞ പ്രതിബദ്ധതയുമുണ്ടായിരുന്ന ഇര അപ്പീലുമായി മുന്നോട്ട് പോകില്ലെന്നറിയിച്ചു. സഭ ആവശ്യപ്പെട്ടിട്ടാണ് താൻ അപ്പീൽ പോകാത്തതെന്ന് തനിക്ക് രേഖാ മൂലം മാർത്തോമ്മ മെത്രാപ്പോലീത്ത യുടെ കത്ത് വേണമെന്ന നിബന്ധന ഇര മുന്നോട്ട് വെച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ സഭയുടെ തലവനായ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത 15- 05- 2012 ൽ കത്ത് നൽകി.
* * കഴിഞ്ഞ കുറെ മാസങ്ങളായി നമ്മുടെ സഭയിലെ കൂറിലോസ് മെത്രാച്ചനുമായി ബന്ധപ്പെട്ട് നമുക്കേവർക്കും സഭയിലും ഉണ്ടായ ദു:ഖകരമായ അവസ്ഥ നിങ്ങൾക്കറിവുള്ളതാണല്ലോ . ദീർഘമായ പോലീസ് അന്വേഷണം കഴിഞ്ഞ് റിപ്പോർട്ട് ലഭിച്ച ശേഷം കേസ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 2012 മെയ് മാസം 17 തീയതി നിങ്ങളുടെ പ്രതികരണത്തിനായി അവധിക്ക് വെച്ചതായി നമുക്ക് അറിയുവാൻ കഴിഞ്ഞു. ഈ സംഭവം സംബന്ധിച്ച് മുമ്പ് ആശയ വിനിമയം നടത്തുവാൻ ഇടയായി എന്നതും ഈ സമയത്ത് അനുസ്മരിക്കുന്നു. നാം പ്രീയപ്പെട്ടുന്ന സഭയെ ഓർത്തും നിങ്ങളുടെ സകല വിഷമതകളും ദൈവനാമത്തിൽ ക്ഷമിച്ച് കേസ് മുന്നോട്ട് കൊണ്ടു പോകരുതെന്ന് ദൈവ സ്നേഹത്തിൽ സഭയിലെ എല്ലാ ജനങ്ങൾക്കു വേണ്ടിയും നാം വ്യക്തി പരമായും നിങ്ങളോട് ആവശ്യപ്പെടുന്നു. അപ്രകാരം അനുസരിച്ച് സഭയ്ക്കുള്ളിൽ അപമാനവും വിഷമതകളും ഉണ്ടാകാതെ സഭയുടെ പൊതു താല്പര്യത്തെ സംരക്ഷിക്കണമെന്ന് നാം ഗുണദോഷിക്കുന്നു.
എന്ന് കർത്തൃ ശുശ്രൂഷയിൽജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത (ഒപ്പ്)
ഇരയെ പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും കേസിൽ നിന്ന് പിൻമാറ്റാൻ ശ്രമിച്ച ഗുരുതരമായ കുറ്റമാണ് മെത്രാപ്പോലീത്ത ചെയ്തത് എന്ന കാര്യം വിസ്മരിച്ചു കൂടാ. ഇത്തരം പ്രീണനങ്ങളെ അതിജീവിക്കാൻ സഭയ്ക്കുള്ളിൽ നിൽക്കുന്ന പലർക്കും കഴിഞ്ഞെന്ന് വരില്ല - ഫ്രാങ്കോ അകത്തായാൽ കേരളത്തിലെ പല ബിഷപ്പുമാർക്കെതിരെയും ഇമ്മാതിരി പരാതികൾ ഉയർന്നേക്കാനിടയുണ്ട്.
Roy Mathew
-----------------------------------------------------------------------------------------------------------