Tuesday 5 April 2016

സാത്താനും ദൈവവും

സാത്താൻ V/s ദൈവം
======================


" അത്യുന്നതൻറ്റെ അധരത്തിൽ നിന്നല്ലേ നൻമയും തിൻമയും വരുന്നത്?" { good and evil }
[ വിലാപങ്ങൾ, 3: 38 ]

"ഞാൻ പ്രകാശം ഉണ്ടാക്കി; ഞാൻ അന്ധകാരം സൃഷ്ടിച്ചു; ഞാൻ സുഖ-ദുഃഖങ്ങൾ നൽകുന്നു. ഇതെല്ലാം ചെയ്ത കർത്താവ് ഞാൻ തന്നെ."
{ I bring prosperity and create disaster}
[ ഏശയ്യാ, 45:7]

"ലോകം മുഴുവനിലും എനിക്കു തുല്യനായി മറ്റൊരാള്‍ ഇല്ലെന്നു നീ മനസ്‌സിലാക്കാന്‍ വേണ്ടി ഈ പ്രാവശ്യം എന്റെ മഹാമാരികളെല്ലാം നിന്റെയും സേവകരുടെയും ജനത്തിന്റെയും മേല്‍ ഞാന്‍ അയയ്ക്കും." (Exodus 9:14)


"...ക്ഷയം, പനി, വീക്കം, അത്യുഷ്ണം, വാള്‍, വരള്‍ച്ച, വിഷക്കാറ്റ്, പൂപ്പല്‍ ഇവകൊണ്ടു കര്‍ത്താവു നിന്നെ പ്രഹരിക്കും;" (Deuteronomy 28:22)

"ഞാന്‍ മഴ തരാതെ ആകാശം അടയ്ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കുവാന്‍ വെട്ടുകിളിയെ നിയോഗിക്കുകയോ എന്റെ ജനത്തിനിടയില്‍ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോള്‍,..."

കർത്താവ് അയക്കാതെ പട്ടണത്തിൽ അനർഥം ഉണ്ടാകുമോ? 
{ disaster, calamity } [Amos 3:6]

2004ലെ സുനാമിയിൽ രണ്ടര ലക്ഷത്തോളം മനുഷ്യർ കൊല്ലപ്പെട്ടപ്പോൾ വെറുതെ പാവം സാത്താനെ സംശയിച്ചുപോയി!

ആ...
പറയാൻ മറന്നു!
"ദൈവം സ്നേഹമാണ്!" എന്ന് പറയുംമ്പോഴാണ് ആകെ ഒരു ആശ്വാസം!!!
[1 യോഹന്നാ‌ന്‍, 4: 8 ]


ഇത് വായിച്ചു കഴിഞ്ഞപ്പോഴാണ് ഒരു കാര്യം മനസ്സിലായത്‌! വെറുതെ സാത്താനെ തെറ്റിധരിച്ചുവെന്ന്!