Sunday 16 June 2019

Kerala Lalithakala Academy - ഫ്രാങ്കോയുടെ വടിയും ഒരു ഷഡ്ഢിയും

അടിച്ചുമാറ്റലിന്റെ പിന്നാമ്പുറങ്ങളിലൂടെ.... 
ഈജിപ്തിൽനിന്നും യഹൂദജനത്തെ രക്ഷിച്ച് യഹോവയെന്ന ദൈവം യഹൂദർക്ക് വാഗ്ദാനം ചെയ്ത  കാനാൻ ദേശത്തേക്ക്  നയിക്കുന്ന  കഥ ബൈബിളിലെ പുറപ്പാട് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. എന്നാൽ  ഈജിപ്തിലെ ചരിത്രത്തിന്റെ ഏടുകളിൽ ഇങ്ങനെ ഒരു സംഭവം രേഖപ്പെടുത്തിയിട്ടില്ല. ഇനി ബൈബിൾ പറയുന്നത്  സത്യമാണെന്നുവച്ചാൽ തന്നെയും, നീണ്ട  430 വർഷക്കാലം മറ്റൊരു രാജ്യത്ത് അടിമകളായി ജീവിച്ച  യഹൂദർക്ക് അവകാശപെടാൻ  ഈജിപ്തിന്റെ പാരമ്പര്യം മാത്രമേയുണ്ടാകു  എന്ന് വ്യക്തം, ഭാഷപോലും. വീണ്ടും   40  വർഷങ്ങൾ വേണ്ടിവന്നു യഹൂദർക്ക് മരുഭൂമി താണ്ടി കാനൻദേശത്ത് എത്തിച്ചേരാൻ. അക്കാലത്താണ് മോശവഴി ദൈവം യഹൂദർക്ക് കൽപ്പനകളും നിയമങ്ങളും നൽകുന്നതും, പിന്നീട്  യഹൂദർ ഒരു രാജ്യമായി വളരുന്നതും എന്ന് ബൈബിൾ കഥകളിൽ നിന്നും മനസ്സിലാകുന്നത്.  ആ യഹൂദ ദൈവത്തിന്റെ മകനായി ജനിച്ച യേശുവിന്റെ പേരിൽ ഇന്നറിയപ്പെടുന്ന മത വിഭാഗമാണ് ക്രിസ്ത്യാനികൾ എന്നത് തുടർക്കഥ. 
2018 :  പഞ്ചാബ് ജലന്ധർ രൂപതാ മെത്രാൻ ഫ്രാങ്കോ മുളക്കൽ തന്റെ കീഴിലുള്ള ഒരു കന്യാസ്ത്രീയെ 13 വട്ടം ബലാൽക്കാരം ചെയ്ത കേസ് പുറത്തുവന്നിട്ടും, മെത്രാനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിക്ഷേധിച്ച് വരച്ച ഒരു കാർട്ടൂൺ ഹാസ്യ കൈരളി എന്ന മാസികയിൽ  പ്രസിദ്ധീകരിച്ചത്  2018 ഒക്ടോബർ ലക്കത്തിലായിരുന്നു. 

കേരള ലളിതകലാ അക്കാദമി ഈ  കാർട്ടൂണിന് ഒന്നാം സമ്മാനം നൽകിയതറിഞ്ഞ   കത്തോലിക്കാ സഭ, 2019 ജൂൺ മാസത്തിൽ ആ കാർട്ടൂണിനേയും, അക്കാദമിയേയും  വിമർശിച്ച് രംഗത്ത് വന്നു. 

ആരും കാണാതെ പോയ ഈ കാർട്ടൂണിനെ ഒരു ദിവസംകൊണ്ട്  ലോക മലയാളികൾക്ക് പരിചയപ്പെടുത്തിയ കത്തോലിക്കാ സഭയെ ഓർത്ത് ... യേശുവേ നന്ദി, യേശുവേ സ്തോത്രം!
കത്തോലിക്കാ സഭയേയും മത ചിഹ്നങ്ങളെയും അവഹേളിച്ചു എന്ന് കരയുന്ന കുഞ്ഞാടുകൾക്കും അവരുടെ ഇടയൻമ്മാർക്കും  അവകാശപ്പെടാൻ എന്തുണ്ട് ? നിങ്ങളുടെ ഏതു മത ചിഹ്നമാണ് അവഹേളിക്കപ്പെട്ടത്? പുരാതന  സംസ്‌കാരങ്ങളിൽ നിന്നും അടിച്ചുമാറ്റാത്ത   ദൈവവും, മത ചിഹ്നങ്ങളുമല്ലാതെ മറ്റെന്തുണ്ട് കത്തോലിക്കാ സഭക്ക് അവകാശപ്പെടാൻ? വികാരം വൃണപ്പെട്ടെന്ന് മോങ്ങുന്നവർ ചരിത്രം പഠിക്കാൻ  ഈ അവസരം ഉപയോഗിക്കുമെന്ന  പ്രതീക്ഷയോടെ....  
1 - എൽ ദേവൻ - God El 
ബൈബിൾ കഥ പ്രകാരം യഹൂദർ പുറപ്പാട് കഴിഞ്ഞ് കാനൻ ദേശം കൈവശമാക്കുന്നതിനും നൂറ്റാണ്ടുകൾ മുൻപേ കാനൻ ദേശത്ത് ഉണ്ടായിരുന്ന സംസ്ക്കാരവും അവർ ആരാധിച്ചിരുന്ന  ദൈവവുമായിരുന്നു   'എൽ ദേവൻ'. എൽ ദേവനെ കുറിച്ചും, ഭാര്യ അഷേര ദേവതയെ കുറിച്ചും, മകൻ ബാൽ ദേവനെ കുറിച്ചും ബൈബിളിൽ പരാമർശങ്ങളുണ്ട്.  ബൈബിളിലെ യഹൂദ ദൈവത്തിന്റെ എല്ലാ നാമദേയങ്ങളും എൽ ദേവന്റെയായിരുന്നു. അതിലൊന്നാണ് 'യഹോവ' എന്നത്. കാനൻ ദേശത്തെ സംസ്‌കാരങ്ങളും, മതവും വിശ്വാസവും അവരുടെ ദൈവത്തെ തന്നെയും അടിച്ചുമാറ്റിയാണ് യഹൂദർ തങ്ങളുടെതാക്കി മാറ്റി എഴുതിയത്. ( ചരിത്രവും ബൈബിൾ വാക്യങ്ങളും ഉൾപ്പെടുത്തി വിശദമായി പിന്നീട് എഴുതുന്നതായിരിക്കും)
   2  -  Sceptre          
ചെങ്കോലിൽ നിന്നും അംശവടി / അജപാലന  ദണ്ഡ് - (Crosier/  pastoral staff/ bishop's staff)  ലേക്കുള്ള പരിണാമം വളരെ വ്യക്തമാണ്. 
3  -   കിരീടം - Crown
- മെത്രാന്റെ തൊപ്പിയെ Mitre എന്നും, മാർപാപ്പയുടെ തൊപ്പിയെ Tiara എന്നുമാണ്  വിളിക്കുന്നത്. ചിത്രത്തിൽ പോപ്പ് ഇന്നസെന്റ് മൂന്നാമൻ.
 4000 വർഷം മുൻപുള്ള ഈജിപ്ഷ്യൻ ഫറവോയുടെ തൊപ്പിയുമായി കത്തോലിക്കാ മാർപാപ്പമാരുടെ  തൊപ്പിക്ക് യാതൊരു ബന്ധവുമില്ല എന്ന് പറയാൻ പറഞ്ഞു. 

4  -  ചെറിയ  തൊപ്പി -  skullcap - - zucchetto
Imhotep  (27th century BCE ) സൂര്യദേവൻ  റ (Ra) യുടെ പ്രധാന പുരോഹിതനും,   Djoser ഫറവോയുടെ  ചാൻസലറും ആയിരുന്നു. 
ഈജിപ്തിലെ പ്രധാന പുരോഹിതന്റെ തലയിലെ  തൊപ്പിയെ അനുകരിച്ച്  പിന്നീട് വന്ന മതങ്ങളിലും തൊപ്പിയുടെ  ഉപയോഗം കടന്നു കൂടിയത് ശ്രദ്ധേയമാണ്.   
- റബ്ബി [ Kippah ] യഹൂദ മതം
- മാർ‍പാപ്പ [Zucchetto] ക്രിസ്തുമതം
- ഇമാം [ Taqiyah ] ഇസ്ലാം മതം
5  - തിരുവസ്ത്രങ്ങൾ 

Rex Sacrorum എന്നറിയപെട്ടിയുന്ന പുരാതന റോമാ സാമ്രാജ്യത്തിലെ മത പുരോഹിതരുടെ വസ്‌ത്രധാരണരീതി  തന്നെയായിരുന്നു ആദ്യ  ക്രിസ്തുമത പുരോഹിതരും അനുഗമിച്ചിരുന്നത്. കാലക്രമേണ വന്ന മാറ്റങ്ങളിലൂടെയാണ് ഇന്ന് കാണുന്ന അവസ്ഥയിൽ എത്തിയത്. 
6  - കുരിശ് BCE 3150 മുതൽ കുരിശ് ഒരു മത   ചിഹ്നമായിരുന്നു. അതായത്: യഹൂദർ എന്നൊരു സംസ്ക്കാരം ഉണ്ടാകുന്നതിനും മുൻപേ,  ക്രിസ്തുമതം എന്നൊരു രാഷ്ട്രീയപ്രസ്ഥാനം ഉടലെടുക്കുന്നതിനും നൂറ്റാണ്ടുകൾ മുൻപേ കുരിശ് മെസപ്പൊട്ടേമിയൻ  സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു.  നിത്യ ജീവന്റെ അടയാളമായിട്ടായിരുന്നു (Symbol  of life)  കുരിശിനെ കണ്ടിരുന്നത്. അസ്സിറിയൻ ചക്രവർത്തിയുടെ (Shamshi-Adad V - King of Assyria from 824 to 811 BCE)  മാറിലും, ഈജിപ്തുകാരുടെ സൃഷ്ടിദൈവമായ Ptah ( Phthah - 3000 BCE ) യുടെ  കയ്യിലും കുരിശ് കാണാവുന്നതാണ്. 
















സ്ത്രീ പുരുഷ ഭേതമില്ലാതെ ഈജിപ്തിലെ എല്ലാ ഫറവോമാരുടെ കയ്യിലും കുരിശോടു കൂടിയാണ് ചിത്രീകരിക്കപ്പെടുന്നത്.  ( കത്തോലിക്കാ സഭ എങ്ങിനെയാണ് കുരിശ് അടിച്ചുമാറ്റിയത് എന്നതിനെകുറിച്ച് വിശദമായും കൂടുതൽ തെളിവുകളോടും കൂടി മറ്റൊരു പോസ്റ്റ് എഴുതുന്നതായിരിക്കും)
7 - സൂര്യദേവൻ 
1 - അപ്പോളോ ദേവൻ - ഗ്രീക്ക് മതം  
2 - Sol Invictus - സൂര്യ ദേവൻ - റോമൻ മതം 
3 - യേശു - ക്രിസ്തുമതം



ക്രിസ്തുമതത്തിന് മുൻപേ ഉണ്ടായിരുന്ന സൂര്യദേവന്മ്മാരുടെ അതെ രൂപത്തിലും ഭാവത്തിലും യേശുവിനെ   ചിത്രീകരിക്കാൻ  കലാകാരൻമാർ  മറന്നില്ല എന്ന് വ്യക്തം. നിങ്ങളുടെ ദൈവവും, മതവും, വിശ്വാസവും,  മതചിഹ്നങ്ങളും  സത്യമാകുന്നത്‌, നിങ്ങൾക്ക്  മുൻപേ പോയ സംസ്‌കാരങ്ങളുടെയും, ലോക ചരിത്രത്തിന്റെയും  അജ്ഞത നിങ്ങൾക്കുള്ളതുകൊണ്ട് മാത്രമാണ്. മതാന്ധത ബാധിച്ച് സാമാന്യബോധം നഷ്ടപ്പെടാത്തവർക്ക് ഈ ചെറിയ വിവരണംകൊണ്ട്    എന്താണ് ക്രിസ്തുമതമെന്ന് മനസ്സിലായിക്കാണും. 
ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ഓരോന്നിനെക്കുറിച്ച്  വിശദമായി പിന്നീട് എഴുതുന്നതാണ്, ചരിത്രവും, ബൈബിൾ വാക്യങ്ങളും ഉൾപ്പെടുത്തി കൂടുതൽ തെളിവുകളോടെ...
തുടരും.....  

Kerala Lalithakala Academy
കേരള ലളിത കലാ അക്കാദമി
ഫ്രാങ്കോ മുളക്കൽ 
----------------------------------------------------------------------------------------------
ഹാസ്യകൈരളി
https://www.facebook.com/Hasyakairali/photos/a.2013119128740516/2013119222073840/
https://www.facebook.com/153244582066639/photos/a.153249008732863/397580570966371/
https://en.wikipedia.org/wiki/El_(deity)
https://en.wikipedia.org/wiki/Sceptre
https://en.wikipedia.org/wiki/Crosier
https://en.wikipedia.org/wiki/Mitre
https://en.wikipedia.org/wiki/Crowns_of_Egypt
https://en.wikipedia.org/wiki/Kippah
https://en.wikipedia.org/wiki/Zucchetto
https://en.wikipedia.org/wiki/Taqiyah_(cap)
https://en.wikipedia.org/wiki/Rex_Sacrorum
https://www.thoughtco.com/ancient-roman-priests-116638
https://en.wikipedia.org/wiki/Religion_in_ancient_Rome
https://en.wikipedia.org/wiki/Origins_of_ecclesiastical_vestments
https://en.wikipedia.org/wiki/Category:Roman_Catholic_vestments

Crown - Tiara - Mitre - കിരീടം - തൊപ്പി -

ചെങ്കോലും കിരീടവും എക്കാലത്തും അധികാരത്തിന്റെ  ചിഹ്നങ്ങളായിരുന്നു. അതിനുള്ള തെളിവുകൾ ചരിത്ര പുസ്തകങ്ങളുടെ താളുകളിലും, മ്യൂസിയങ്ങളിലും, രാജ ഭരണമുള്ള സ്ഥലങ്ങളിലും ഇപ്പോഴും കാണാൻ സാധിക്കും.  പുരാതന ഈജിപ്തിലെ ഫറവോമാരുടെ വിവിധയിനം തൊപ്പികൾ ഇവിടെ കാണാം. 
പുരാതന ഈജിപ്തിന്റെ സംസ്‌കങ്ങളിൽ നിന്നും, റോമൻ  സംസ്ക്കാരത്തിൽ നിന്നും  കടംകൊണ്ട വേഷഭൂഷാധികളാണ് കത്തോലിക്കാ സഭ പിന്തുടർന്നതെന്ന് സഭ സമ്മതിക്കാതെ തന്നെ മനസ്സിലാകും. ചിത്രത്തിൽ Pope Innocent III (from 8 January 1198 to 16 July 1216)
മെത്രാന്റെ തൊപ്പിയെ Mitre എന്നും മാർപാപ്പയുടെ തൊപ്പിയെ Tiara എന്നുമാണ്  വിളിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലാണ് റോമൻ കർദിനാൾമാർക്ക് തൊപ്പി ധരിക്കാൻ അനുവാദം ലഭിക്കുന്നത്.  മാർപാപ്പാമാരുടെ തൊപ്പിയുടെ ചരിത്രം തിരക്കിപ്പോയാൽ മനസ്സിലാകും ഇന്നത്തെ രൂപത്തിൽ എതുന്നതിന് മുൻപേ വന്ന ആനുകരണങ്ങൾ.  


Pope Benedict IV
Pope Leo V 
Pope Leo VII 
Pope Alexander III

മെത്രാൻ - കർദിനാൾ - മാർപാപ്പ എന്നിവരുടെ വലിയ തൊപ്പിക്ക് അടിയിലായി മറ്റൊരു  ചെറിയ തൊപ്പിയും കാണാം. അതിന്റെയും ഉറവിടം ഈജിപ്തിൽ നിന്നുതന്നെയാണ് എന്നത് ഒരു അതിശയോക്തിയല്ല. പിന്നീട് അത് യഹൂദരും, കത്തോലിക്കാ സഭയും, ഇസ്‌ലാം മത വിശ്വാസികളും അനുകരിച്ച് പോരുന്നു. Imhotep - (27th century BCE ) സൂര്യദേവൻ  റ (Ra) യുടെ പ്രധാന പുരോഹിതനും,  Djoser ഫറവോയുടെ  ചാൻസലറും ആയിരുന്നു. 
മാർപാപ്പാമാരുടെ കിരീടങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ  ( Papal Tiara
---------------------------------------------------------

Sceptre - ചെങ്കോൽ - അധികാര ദണ്ഡ് - അംശവടി - അജപാലന ദണ്ഡ്

അധികാര ദണ്ഡ്: 
ആദ്യമനുഷ്യർ മൃഗങ്ങളുടെ മേലും, എതിരാളികളെ കീഴ്‌പ്പെടുത്താനും,  പിന്നീട് അടിമകളുടെമേൽ  ആധിപത്യം സ്ഥാപിക്കാനും  ഉപയോഗിച്ചുപോന്ന വടിയാണ് അധികാര ദണ്ഡ് എന്ന പേരിൽ   അറിയപ്പെടാൻ തുടങ്ങിയത്. മണ്ണടിഞ്ഞ സംസ്‌കാരങ്ങൾ തിരഞ്ഞു ചെന്നാൽ അതിന്റെ തെളിവുകൾ ലഭിക്കും. ഫ്രാങ്കോയുടെ വടിയാണല്ലോ ഇപ്പോഴത്തെ താരം. അതിലേക്ക് എത്തിയ വഴികളിലൂടെ ഒരു യാത്ര. 

വിവിധ രൂപത്തിലുള്ള ഫറവോമാരുടെ അധികാര ദണ്ഡ് 
വിവിധ കാലഘട്ടത്തിലെ ഫറവോമാരുടെ അധികാരദണ്ഡ് (അംശവടി) 
Banebdjedet (Banebdjed) was an Ancient Egyptian ram god 3000 BCE
Sargon II
(reigned 722–705 BCE )

The Banquet Stele from Nimrud
Assurnasiripal II from ancient Nimrud
king of Assyria from 883 to 859 BC

Wepwawet giving scepters to Seti I
സ്ത്രീ  പുരുഷ ഭേദമില്ലാതെ അംശവടിയില്ലാത്ത ഈജിപ്ത് ദൈവങ്ങളെ കാണാൻ സാധ്യമല്ല. 

Adad-nirari III 
King of Assyria from 811 to 783 BCE, മാറിൽ തൂങ്ങിക്കിടക്കുന്ന കുരിശും, കയ്യിലെ അംശവടിയും  ശ്രദ്ധേയമാണ്. 

Amun - BCE 1300 
3300 വർഷങ്ങൾക്ക് മുൻപേയുള്ള ഫറവോയുടെ കയ്യിലെ അംശവടിയിലെ കുരിശ് ശ്രദ്ധേയമാണ്. 
Ptah - the creator God:  സർവ്വത്തിന്റെയും സൃഷ്ടാവും,  ആരാലും സൃഷ്ടിക്കപ്പെടാതെ സ്വയം ഉണ്ടായ പിതാവായ ദൈവമാണ് Ptah.  ആ ദൈവത്തിന്റെ അധികാര ദണ്ഡിനെ അനുകരിച്ച് ജോൺ പോൾ രണ്ടാമന്റെ മൂന്നു നിലയിലെ കുരിശ്. 
തലശേരി അതിരൂപത സഹായ മെത്രാൻ  ജോസഫ് പാംപ്ലാനി. തന്റെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്ത അംശവടി. 
2018 October 3, Vatican Youth Synod, പോപ്പ് ഫ്രാൻസിസ് ഉപയിഗിച്ച കുരിശില്ലാത്ത മരത്തിന്റെ അംശവടി 
അടിച്ചു മാറ്റിയതെല്ലാം തിരിച്ചുകൊടുത്ത്, മൂട്ടിലെ പൊടിയുംതട്ടി പോകുന്നതായിരിക്കും ഇനിയും നാറാതിരിക്കുന്നതിനുള്ള എളുപ്പവിദ്യ. 
അംശവടി ഞങ്ങളുടെ മത ചിഹ്നമാണെന്നു പറഞ്ഞു മോങ്ങുന്നതിനു മുൻപേ, അതിന്റെ ഉറവിടം അന്വേഷിക്കുന്നത് നന്നായിരിക്കും. കാരണം അംശവടിയിൽ കുരിശ് നിർബന്ധമില്ലെന്ന് മനസ്സിലായില്ലേ.

Kerala Lalithakala Academy
കേരള ലളിത കലാ അക്കാദമി
ഫ്രാങ്കോ മുളക്കൽ 
----------------------------------------------------------------------------------------------------------------
https://en.wikipedia.org/wiki/Banebdjedet
https://en.wikipedia.org/wiki/Sargon_II
http://oracc.museum.upenn.edu/nimrud/livesofobjects/standardinscription/index.html
https://en.wikipedia.org/wiki/Wepwawet