Thursday 30 July 2015

ആദവും ഹവ്വയും പാപം ചെയ്തിട്ടില്ല!


ആദ്യ പാപവും [ജന്മ പാപം] കുറേ അലങ്കൊലവും!

തിരുസഭ  ഏറ്റവും കൂടുതല്‍ കൊട്ടിഘോഷിക്കുന്ന ഒന്നാണ് ജന്മ പാപം.
ഉല്‍പത്തി പുസ്തകം മൂന്നാം അദ്ധ്യായം >
- ദൈവം ആദത്തെയും ഹവ്വയെയും സൃഷ്ട്ടിച്ച്  ഏദന്‍ തോട്ടത്തില്‍  പാര്‍പ്പിക്കുന്നു.
- നന്മ തിന്മ കളെക്കുറിച്ചുള്ള അറിവിന്റ്റെ വൃക്ഷത്തില്‍ നിന്നുള്ള പഴം കഴിക്കരുതെന്ന് അവരെ വിലക്കുന്നു. 
- സാത്താന്‍ പാമ്പിന്റ്റെ  രൂപത്തില്‍ വന്ന് സ്ത്രീയെ പ്രലോഭിപ്പിക്കുന്നു .
- അങ്ങനെ ദൈവത്തിന്റ്റെ കല്‍പ്പന ലംഘിച്ച്  വിലക്കപ്പെട്ട കനിഭക്ഷിച്ച്‌  അവര്‍ പാപം ചെയ്യുന്നു. 
- ഇതിനെ സഭ ഇന്ന് ജന്മപാപം എന്ന് വിളിക്കുന്നു.  _/|\_ 
- മാമ്മോദീസാ വഴി വിശ്വാസികള്‍ക്ക് ജന്മ പാപം   ഇല്ലാതാകുന്നു.


ദൈവത്തിന്റ്റെ കല്‍പ്പന:
"നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റ്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. തിന്നുന്ന നിമിഷം നീ മരിക്കും" (ഉല്‍പത്തി 2: 16/17)

ആദവും ഹവ്വയും-
...... പുരുഷനും അവന്റ്റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്ക് ലജ്ജ തോന്നിയിരുന്നില്ല. (ഉല്‍പത്തി 2: 25)

സാത്താന്‍-
......അത് തിന്നുന്ന നിമിഷം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞു നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനു അറിയാം.
- സാത്താന്‍ ഹവ്വയേ പ്രലോഭിപ്പിക്കുന്നു.
ദൈവത്തിന്റ്റെ കല്‍പ്പന ലംഘിച്ച ആദവും ഹവ്വയും വഴി പാപം ലോകത്തില്‍  ഉത്ഭവിച്ചു.   

സഭ പഠിപ്പിക്കുന്നത്‌  ഇങ്ങനെ  _/|\_
പാപം  എന്നാല്‍ എന്ത്?
സാന്മാര്‍ഗിക തലത്തില്‍, ഒരു നിയമം തെറ്റിക്കുന്നതിനെയാണ് പാപം എന്ന് വിളിക്കുന്നത്‌. അതായത്, 
ദൈവ കല്‍പ്പനകളുടെ ലംഘനമാണ്പാപം. പാപത്തിന്റ്റെ ഫലം മരണവും. 
തിരുസഭയുടെ ഔദ്യോഗിക വേദ പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു -
‘Sin is an offense against reason, truth, and right conscience’

Reason  
======
യുക്തി പരമായി ചിന്തിച്ച് കാര്യങ്ങളെ വിവേചിച് അറിയാനുള്ള
കഴിവ്,
ബുദ്ധി,
വിചാര ശേഷി,
ജ്ഞാനം,
വിവേകം

Truth 
====
നേര്
സത്യം
യാഥാര്‍ത്ഥ്യം

Conscience 
==========
മനസ്സാക്ഷി
അന്തഃകരണം
വിവേചനശക്തി
ഉള്‍ക്കരുത്ത്‌
ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധം

ആദവും ഹവ്വക്കും  അത് വരെ  നന്മയും തിന്മയും എന്തെന്ന് തിരിച്ചറിയുന്നതിനുള്ള കഴിവ് ഇല്ലാത്തവരായിരുന്നു. ദൈവം അതിനുള്ള കഴിവ് അവര്‍ക്ക് നല്‍കിയിരുന്നില്ല. അത് ഒരു മരത്തിന്റ്റെ കായില്‍ ദൈവം ആവാഹിച്ച് വച്ചിരിക്കുകയായിരുന്നു. 
നഗ്നരായിരുന്നിട്ടും ലജ്ജ തോന്നാത്തവര്‍!
ദൈവം വിലക്കിയിരിക്കുന്ന മരത്തിന്റ്റെ ഫലം കഴിച്ചാല്‍ ഉണ്ടാകുന്ന വരും വരായ്കകളെകുറിച്ചുള്ള അവബോധം ഇല്ലാത്തവര്‍! 
അതുവരെ  ലോകത്തില്‍ ആരും തന്നെ മരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മരണം എന്തെന്ന് അറിയാത്തവര്‍.

മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശരീര വളര്‍ച്ച ഉണ്ടായിരുന്നിട്ടും, ബുദ്ധി വളര്‍ച്ച എത്താത്ത കുഞ്ഞുങ്ങള്‍. 
അവര്‍ക്ക് എങ്ങിനെയാണ് തെറ്റും ശരിയും തിരിച്ചറിയുന്നത്‌!?
അങ്ങനെയുള്ള അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളെ ആരാണ് തെറ്റായി കണക്കാക്കുന്നത്!?
ബുദ്ധി വളര്‍ച്ച ഇല്ലാത്ത  ഒരാള്‍ക്ക്‌ ചിന്തിക്കാനുള്ള കഴിവില്ല. ആ നിലക്ക് സ്വതന്ത്രമായി  തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവില്ല (free will). തെറ്റും ശരിയും വേര്‍തിരിച്ച് അറിയുന്നതിനുള്ള വിവേചന ശക്തിയില്ല.
നന്മയും തിന്മയും അവര്‍ തിരിച്ചരിയരുതെന്ന് അവരെ സൃഷ്ട്ടിച്ച ദൈവം പോലും വിലക്കിയിരുന്നു. 
അങ്ങനെയുള്ള ഒരാളെ കുറ്റം ചുമത്തുന്നത് എങ്ങനെയാണ്!?
ഏതു ജനപ്രാധിനിത്യ നിയമ സംഹിതയുള്ള  രാജ്യത്താണ് ഇത്തരക്കാരെ കുറ്റക്കാരായി വിധിക്കുന്നത്, ബൈബിളില്‍ അല്ലാതെ!?

വിലക്കപ്പെട്ട മരത്തിന്റ്റെ ഫലം കഴിച്ചത് ശേഷം  അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്നരാണെന്ന് അവരറിഞ്ഞു.
അത്തിയിലകള്‍ കൂട്ടി തുന്നി അവര്‍ അരകച്ച ഉണ്ടാക്കി. 
എന്ത് കൊണ്ട് ഇതൊക്കെ അവരെ മുന്‍പേ പറഞ്ഞു മനസ്സിലാക്കി അവര്‍ക്ക് വസ്ത്രം നല്‍കിയില്ല ദൈവം!? 

പാപം ചെയ്ത അവരെ തോട്ടത്തില്‍ നിന്നും പുറത്താക്കി, 
തോട്ടത്തിന് കാവലും ഏര്‍പ്പെടുത്തി ദൈവം. 
മനുഷ്യന് കഴിക്കാന്‍ പാടില്ലാത്ത ഫലവും ആ വൃക്ഷവും എന്തിന് ദൈവംഎദന്‍ തോട്ടത്തില്‍  സൃഷ്ട്ടിച്ചു!?
ഇതെല്ലാം നേരത്തെ അറിയാമായിരുന്ന ദൈവം എന്ത് കൊണ്ട്  ആ മരത്തില്‍ നിന്നും ഫലം കഴിക്കാതിരിക്കാന്‍ മരത്തിന് ആദ്യമേ കാവല്‍ ഏര്‍പ്പെടുത്തിയില്ല!? 

ഈ കഥ നീങ്ങുന്നത്‌ പല  ഘട്ടങ്ങളിലായായാണ് -
ആദത്തിനെ സൃഷ്ട്ടിക്കുന്നു, നന്മ തിന്മകളെ കുറിച്ചുള്ള  അറിവിന്റ്റെ വൃക്ഷവും സൃഷ്ട്ടിക്കുന്നു. 
പിന്നീട്  ആദത്തിന് ദൈവം കല്‍പ്പന നല്‍കുന്നത് ഹവ്വയെ സൃഷ്ട്ടിക്കുന്നത് മുന്‍പാണ്. എന്ത് കൊണ്ട് ദൈവം ഹവ്വയെ സൃഷ്ട്ടിക്കുന്നത് വരെ കാത്തിരുന്നില്ല!?

ഒരു വ്യക്തിയെ കുറ്റകാരനായി വിധിക്കുമ്പോള്‍ അന്വേഷിചിരിക്കേണ്ട/ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് 
- ആ വ്യക്തിയുടെ പ്രായം 
- തെറ്റും ശരിയും തിരിച്ചറിയുന്നതിനുള്ള കഴിവ് 
- മാനസീക ആരോഗ്യ നില 
- ചെയ്യുന്ന കാര്യത്തെകുറിച്ചുള്ള അവബോധം
- ചെയ്യുന്ന കൃത്യത്തില്‍ നിന്നും ഉണ്ടാകാന്‍ ഇടയുള്ള അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങള്‍, etc. 
(ജനാതിപത്യ നിയമ സംഹിതകളുള്ള രാജ്യങ്ങളില്‍ ഏഴു വയസ്സ് വരെയുള്ള കുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ശിക്ഷിക്കപെടാറില്ല. തെറ്റിന്റ്റെ കാഠിന്യം മനസ്സിലാകുന്നതിനുള്ള മാനസ്സീക വളര്‍ച്ച ആ പ്രായം വരെ കുട്ടികള്‍ ആര്‍ജ്ജിച്ചിട്ടില്ല എന്നുള്ളത് കൊണ്ടാണിത്.)

ഇത് ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് നേരത്തെ അറിയാമായിരുന്ന ദൈവം പിന്നെ എന്ത് കൊണ്ട് ആദത്തിനെയും ഹവ്വയെയും കുഞ്ഞുങ്ങളായി ജനിപ്പിച്ചില്ല. അത് വഴി അവരെ നല്ല രീതിയില്‍ വളര്‍ത്താമായിരുന്നില്ലേ!?
അപ്പോ പിന്നെ പാപം, മരണം, നരകം,
മകന്‍, കുരിശുമരണം, മണ്ണാങ്കട്ട,  എന്നോക്കെപറഞ്ഞു വരാന്‍ പറ്റില്ലല്ലോ അല്ലേ!?
സര്‍വ്വ ജ്ഞാനിയായ ദൈവത്തിന്റെ ‘Intelligent Design’ എന്നൊക്കെ പറയുന്നത് ഇതാണോ!? 
ഹോ സമ്മതിച്ചു കോയ ദൈവത്തിന്റ്റെ  ഒരു സൂപ്പര്‍  ‘ഡിവൈന്‍ പ്ലാന്‍’ 

സാത്താന്‍ പാമ്പിന്‍റ്റെ  രൂപത്തില്‍ പറുദീസയില്‍  വന്ന് ഹവ്വയെ പ്രലോഭിപ്പിക്കുന്നു, അതുവഴി തിന്മ ഭൂമിയില്‍ തിന്മ ഉത്ഭവിച്ചു !
കൊള്ളാം! 
ദൈവം സൃഷ്ട്ടിച്ച പറുദീസയില്‍ ചെന്ന് മനുഷ്യരെ പ്രലോഭിപ്പിച്ച് പാപം ചെയ്യിച്ച്, ദൈവം അവരെ അവിടെനിന്നും ചവിട്ടി പുറത്താക്കുമ്പോള്‍, ദൈവ ദൂദര്‍ ചേര്‍ന്ന് മനുഷ്യരെ നരകത്തില്‍ കൊണ്ട് ചെന്നാക്കുന്നു എന്ന് സാരം. എന്ന് വച്ചാല്‍ സാത്താന് ഇഷ്ട്ടനുസരണം കയറി ഇറങ്ങാന്‍ മാത്രം സ്വാതന്ത്ര്യമുള്ള ഒരു സ്ഥലമാണ് പറുദീസാ എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ദൈവവും സാത്താനും ചേര്‍ന്ന് നടത്തുന്ന ഒരു പ്രസ്ഥാനം. ശക്തനായ ഒരു എതിരാളി ഇല്ലെങ്കില്‍ ഒരാള്‍ക്ക്‌ തന്റ്റെ കഴിവ് തെളിയിക്കാന്‍ പറ്റില്ല എന്ന സത്യം ദൈവത്തിന്റ്റെ കാര്യത്തിലും അനിവാര്യമാണ് എന്ന് ഇവരുടെ ബന്ധത്തില്‍ നിന്നും മനസ്സിലാക്കാം. 

അറിവില്ലാതെ ചെയ്ത ഒരു കാര്യത്തിന്റ്റെ  പേരില്‍ കുറ്റം ചുമത്തി ഇന്നും ആ കുറ്റത്തിന് ശിക്ഷ അനുഭവിക്കാന്‍ വേണ്ടി മാത്രം വിധിക്കപ്പെട്ട ദൈവത്തിന്റ്റെ തിരഞ്ഞെടുക്കപ്പെട്ട യഹൂദ ജനത്തിന്റ്റെ പിന്‍ തലമുറക്കാരായ [യഹൂദ വിശ്വാസത്തിന് വൈരുദ്ധ്യമായി  ജീവിക്കുന്ന] ക്രിസ്ത്യാനികളുടെ ഭയമെന്ന വിശ്വാസത്തെ ചൂഷണം ചെയ്തു, തലമുറകളായി മൃഷ്ട്ടാന്ന ഭോജനം നടത്തുന്നവരുടെ ബുദ്ധിക്ക് അടിമകളായവരോട് അനുകമ്പ മാത്രം.

ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കി  പടിയടച്ച്  പിണ്ഡം വയ്ക്കാന്‍ മാത്രമുള്ള തെറ്റൊന്നും അവര്‍ ചെയ്തിട്ടില്ല. 
ഭൂമിയില്‍ അലഞ്ഞു നടന്നു അപ്പം കിട്ടാതെ ഇന്നും മനുഷ്യര്‍ മരിക്കുന്നുണ്ട്! 
ഇതോ....  
കരുണയുള്ള, 
കരുതലുള്ള, 
സ്നേഹമുള്ള, 
ക്ഷമിക്കുന്ന,
രക്ഷിക്കുന്ന, 
പിതാവായ ദൈവം! 
ഇന്ന് രക്ഷിക്കാനായിരുന്നെങ്കില്‍, അന്ന് ശിക്ഷിക്കാതിരിക്കാമായിരുന്നില്ലേ!?
അപ്പോള്‍ നിന്റ്റെ മകനെയും കൊല്ലാതിരിക്കാമായിരുന്നില്ലേ,  സര്‍വ്വ ജ്ഞാനിയായ ദൈവമേ!? 

ബൈബിളിലെ ദൈവം മനുഷ്യരെ സ്നേഹിച്ചത്പോലെ മനുഷ്യര്‍ തങ്ങളുടെ മക്കളെ സ്നേഹിച്ചിരുന്നെങ്കില്‍ ഇന്ന് മനുഷ്യരാശി തന്നെ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല. 

ചെയ്യാത്ത കുറ്റത്തിന്റ്റെ പേരില്‍ ഇന്നും 
അപകര്‍ഷതാ ബോധത്തില്‍  കഴിയേണ്ടി വരുന്ന ഒരുകൂട്ടം ജനത്തിന്റ്റെ വിശ്വാസം എന്ന ഭയത്തെ ചൂഷണം ചെയ്ത്, അവരെ വളരാന്‍ അനുവദിക്കാതെ, ഇന്നും  അവരെ നിയത്രിക്കുന്നവരുടെ തലമുറയെ  എന്ത് പേര് വിളിക്കണം!? 

ആദവും ഹവ്വയും പാപം ചെയ്തു എന്ന് കുറ്റംചാര്‍ത്തി ശിക്ഷിക്കുന്നതിന്  മുന്‍പ് തന്നെ, പാപതിന്റ്റെ കാരണഭൂതനായ  സാത്താന്‍ ഉണ്ടായിരുന്നു. അപ്പോള്‍  സാത്താനെ സൃഷ്ട്ടിച്ചത് ആരാണ്!? എന്തിനാണ്!? 
അതോ.... 
വിശ്വാസം വില്‍ക്കാന്‍ സാത്താനെ ഒരു കൂട്ടര്‍ സൃഷ്ട്ടിച്ചതോ!?
തുടരും.....
______________________________________

Tuesday 28 July 2015

Genesis 2 doubts!

കാലഹരണപ്പെട്ട ബൈബിളും 

കാര്യം കാണുന്ന സഭയും

ഉല്‍പത്തി സംശയങ്ങള്‍ മൂന്നാം ഭാഗം 

ഉല്‍പത്തി സംശയങ്ങള്‍ രണ്ടാം ഭാഗം 

ഉല്‍പത്തി സംശയങ്ങള്‍ ഒന്നാം ഭാഗം 


മനുഷ്യന്റ്റെ വിശ്വാസങ്ങളും  ഇന്നലെകളുടെ നുണകളും കൂട്ടി കുഴച്ചു കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു പുസ്തകമാണ് ബൈബിള്‍. അതിന്റ്റെ കഥാകൃത്ത്‌ ദൈവം തന്നെയാണ് എന്ന് സഭ നിസംശയം പറയുന്നു.  എന്നാല്‍ ദൈവ മക്കളുടെ  ഭയവും അതില്‍ വളര്‍ന്ന വിശ്വാസം എന്ന വികാരവും മുതലെടുക്കുന്നത് തിരുസഭ മാത്രം എന്ന സത്യം പലപ്പോഴും അവര്‍ മനസ്സിലാക്കുന്നില്ല. ദൈവം തന്റ്റെ സ്വന്തം കയ്യാല്‍ കല്ലില്‍ കൊത്തിവച്ചു  എന്ന് വിശ്വസിക്കുന്ന പത്ത് കല്‍പ്പനകള്‍ പോലും പില്‍കാലത്തെ ജനങ്ങള്‍ക്ക്‌ കാണുവാന്‍ തക്കവണ്ണം സംരക്ഷിക്കാന്‍ കഴിയാതെ പോയ ദൈവം ബൈബിള്‍ എഴുതി എന്ന സത്യം ഗ്രഹിക്കാന്‍ സഭക്ക് മാത്രമേ കഴിയൂ. അല്ലെങ്കില്‍ സര്‍വ്വ ജ്ഞാനിയുടെ അറിവിന്റ്റെ വിരോധാഭാസമെന്നെ ഉല്‍പത്തിയെ കാണാന്‍ കഴിയൂ.

ഉല്‍പത്തി അദ്ധ്യായം 2

ദൈവം തന്റ്റെ ജോലി  ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവര്‍ത്തിയില്‍ നിന്നും വിരമിച്ചു, ഏഴാം ദിവസം അവിടന്ന്  വിശ്രമിച്ചു. സൃഷ്ട്ടികര്‍മ്മം പൂര്‍ത്തിയാക്കി.... (ഉല്‍പത്തി 2: 2-3)
- ദൈവം അപ്പോഴും മനുഷ്യരെ സൃഷ്ട്ടിചിരുന്നില്ല. പിന്നെ എങ്ങനെ സൃഷ്ട്ടികര്‍മ്മം പൂര്‍ത്തിയാക്കി എന്ന് പറയാന്‍ കഴിയും!?
ഇതില്‍ എന്തോ പന്തികേടുണ്ട്!

ദൈവമായ കര്‍ത്താവ്‌ ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല.  (ഉല്‍പത്തി 2: 5)
അപ്പോള്‍ മൃഗങ്ങള്‍ എല്ലാം എങ്ങനെ വിശപ്പടക്കി!? മൃഗങ്ങളെയെല്ലാം   സസ്യ ബുക്കുകളായി സൃഷ്ട്ടിച്ചു എന്ന് നേരത്തെ പറഞ്ഞല്ലോ!?
സസ്യങ്ങളും ചെടികളും എല്ലാം  സൃഷ്ട്ടിച്ചു എന്ന് മുകളില്‍ രണ്ടു സ്ഥലത്ത് (ഉല്‍പത്തി 1: 11/13,  29/30) പറയുന്നുണ്ട്. ഇപ്പോള്‍ പറയുന്നു പുല്ലോ ചെടിയോ  ഇല്ലാണ്. എന്തെങ്കിലും ഒന്ന് തീരുമാനമാനിക്കൂ, പ്ലീസ്!

ദൈവം അതുവരെ ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. 
മഴ പെയ്യിക്കാതെ കോടമഞ്ഞ്‌ ഉണ്ടാകിയത് ഇപ്പൊ മനസ്സിലായി വെള്ളമെല്ലാം മാഹാ പ്രളയം വരുമ്പോള്‍ ആവശ്യം വരും, അത് കൊണ്ട് മാറ്റി വച്ചതായിരിക്കും.

കര്‍ത്താവ്‌ ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി. 
(ഉല്‍പത്തി 2: 7)
അതുവരെ എല്ലാം ഉണ്ടാകട്ടെ ഉണ്ടാകട്ടെ എന്ന് പറഞ്ഞു ആകാശവും ഭൂമിയും അതിലുള്ള സകലതും ആറു ദിവസംകൊണ്ട് സൃഷ്ടിച്ച് സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി എന്ന് പറയുന്ന ദൈവം ചെളി കുഴച്ച് മനുഷ്യനെ ഉണ്ടാക്കി കൈ അഴുക്കക്കിയത് എന്തിനാണാവോ!?

ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചു.
-  ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോള്‍ ഉണ്ടായ ചിബന്‍സിയും
ഭൂമിയിലെ  മണ്ണ് കൊണ്ട് ദൈവം  ഉണ്ടാക്കിയ മനുഷ്യനും തമ്മില്‍ 98% DNA യുടെ സാമ്യം എങ്ങിനെ വന്നു ദൈവമേ!?

ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദെൻ തോട്ടത്തിൽ കൃഷി ചെയ്യാനും സംരക്ഷിക്കാനും   അവിടെ ആക്കി.  (ഉല്‍പത്തി 2: 15)
-  മനുഷ്യന്‍ ദൈവതിന്റ്റെ  തോട്ടം സൂക്ഷിപ്പുകാരന്‍, കൊള്ളാം!  വേറെ ഒരു മനുഷ്യനും ലോകത്തില്‍ ഇല്ലാത്തപ്പോള്‍ തോട്ടത്തില്‍ കാവല്‍ നിറുത്തിയത് എന്തിനാണാവോ!
-  ലോകത്തിലെ ഒരേഒരു മനുഷ്യന് കൃഷി ചെയ്യാതെ ജീവിക്കാന്‍ പറ്റുമായിരുന്നില്ലേ!?

നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം   തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും. (ഉല്‍പത്തി 2: 9)
-  മനുഷ്യന്‍ നന്മയും തിന്മയും തിരിച്ചറിയാന്‍ പാടില്ല എന്ന് ദൈവം വാശി പിടിച്ചത് എന്ത് കൊണ്ട്!?
 എങ്കില്‍ ആ മരത്തെ  സൃഷ്ട്ടിക്കാതെ ഇരിക്കാമായിരുന്നില്ലേ!?
നന്മയും തിന്മയും തിരിച്ചറിയുന്നത്‌ ഒരു മരത്തിലെ ഫലത്തിലൂടെയാണ്, അത് ഏതു മരമാണാവോ!

(ഉല്‍പത്തി 2: 18)
-  നേരത്തെ മൃഗങ്ങളെ എല്ലാം സൃഷ്ട്ടിച്ചു കഴിഞ്ഞല്ലോ പിന്നെ ചെളിയില്‍ നിന്ന് വീണ്ടും മൃഗങ്ങളെ സൃഷ്ടിച്ചത് എന്തിനാ. ആറു ദിവസം കൊണ്ട് സൃഷ്ടി കര്‍മ്മം പൂര്‍ത്തിയാകിയതല്ലേ!?

സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവക്കു പേരായി;
മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു. (ഉല്‍പത്തി 2: 19)
-   ഭൂമിയില്‍ ഉള്ള ഏക മനുഷ്യന്‍ ഏതു ഭാഷയില്‍ മൃഗങ്ങള്‍ക്ക് പേരിട്ടൂ!?
ഏതായിരുന്നു ലോകത്തിലെ ആദ്യത്തെ ഭാഷ!?
അത് വരെ ഹവ്വയെ സൃഷ്ട്ടിച്ചിട്ടില്ല, എങ്കിലും ആദത്തിന്  ഒരു ഭാഷ അറിയാം! 

മൃഗങ്ങളെയെല്ലാം ആണും പെണ്ണുമായി സൃഷ്ടിച്ചു പക്ഷേ മനുഷ്യന്റ്റെ വിഷമം കണ്ടപ്പോഴാ ദൈവത്തിന്  മനസ്സിലായത് അവന്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് നല്ലതല്ലാ എന്ന്!

ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി.
സ്ത്രീയെ സൃഷ്ടിക്കാന്‍ പുരുഷന്റ്റെ വാരിയെല്ല് തന്നെ വേണ്ടി വന്നു ദൈവത്തിന് !
-  ലോകത്തിലെ ആദ്യത്തെ ഓപറേഷന്‍ നടത്തിയത് ദൈവമായിരുന്നു! 
ഒരു ഓപറേഷന്‍ പോലും നന്നായി ചെയ്യാന്‍ അറിയാത്തത് കൊണ്ടല്ലേ ആദത്തിന് മനസ്സിലായത്‌  തന്റ്റെ വാരിയെല്ലുകൊണ്ടാണ് സ്ത്രീയെ സൃഷ്ട്ടിച്ചത് എന്ന്!


തുടരും... 



Saturday 25 July 2015

KEPLER 186F

Errata corrige!
Genesis 1:1
In the beginning god created the heaven and two earths!
തിരുത്ത്‌! 
ഉല്പത്തി 1:1
ആദിയില്‍ ദൈവം ആകാശവും
രണ്ട് ഭൂമിയും സൃഷ്ടിച്ചു!
പഴയ നിയമ പുസ്തകം ഹീബ്രു ഭാഷയില്‍ നിന്നും തര്‍ജ്ജമ ചെയ്തപ്പോള്‍ വന്ന തെറ്റ് ഇനിമുതല്‍ ഇങ്ങനെ തിരുത്തി വായിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്നു.
കെപ്ലറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
എന്നിരുന്നാലും, ധ്യാനം നടത്താനും ബൈബിള്‍ പ്രഘോഷണങ്ങള്‍ക്കുമായി കെപ്ലറില്‍ പോകാന്‍ താല്‍പര്യം ഉള്ളവര്‍ വത്തിക്കാനില്‍ പേരുകള്‍ നല്‍കാന്‍ താല്‍പര്യപ്പെടുന്നു.
മറ്റുള്ളവര്‍ എത്തുന്നതിനു മുന്‍പ് സ്ഥലം പിടിക്കാനുള്ളതാ!!

Monday 20 July 2015

പാപം ചെയ്ത യേശുവും നരകത്തില്‍ പോകില്ലേ!?

ഒരുദിവസം ഉച്ച ഭക്ഷണം കഴിഞ്ഞ് ചാരു കസേരയില്‍ മയങ്ങാന്‍ തുടങ്ങുകയായിരുന്ന കോയയുടെ അടുത്ത് ചെന്ന് ഞാന്‍ വിളിച്ചു:

"കോയ! കോയ!"
പാതി മയങ്ങിയ കോയ സ്നേഹത്തോടെ ചോദിച്ചു 
"എന്തടാ ശേയ്ത്താനെ?"

"പാപം ചെയ്തവര്‍ നരകത്തില്‍ പോകുല്ലേ!"
"ഉം!"
ശരിയെന്ന് മയങ്ങി മൂളി. 
ങ്ങള് ഇതൊന്ന് കേക്ക്. മറുപടിക്ക് നില്‍ക്കാതെ ഞാന്‍ വായിച്ചു തുടങ്ങി.

ലൂക്കായുടെ സുവിശേഷം  അദ്ധ്യായം 2  (Luck 2: 41/48)
41 യേശുവിന്‍റ്റെ  മാതാപിതാക്കള്‍  ആണ്ടുതോറും പെസഹപെരുനാളിന്നു ജറുസലേമില്‍   പോയിരുന്നു.
42 യേശുവിന്  പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.
43 പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു  ജറുസലേമില്‍    തങ്ങിയത്  മാതാപിതാക്കള്‍  അറിഞ്ഞില്ല.
44 സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.
45 കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചു ജറുസലേമിലേക്കു മടങ്ങിപ്പോയി.
46 മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദ്യങ്ങള്‍ ചോദിക്കയും ചെയ്യുകയായിരുന്നു.
47 അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു;
48 മറിയം  അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോടു ഇങ്ങനെ ചെയ്തതെന്ത്? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ അന്വേ ഷിക്കുകയായിരുന്നു. 
അല്ല കോയ!
ബൈബിള്‍ വായന കഴിഞ്ഞു എന്റ്റെ തല തിരിഞ്ഞ ചിന്ത പുറത്തു വന്നു!
ദൈവം നല്‍കിയ 10 കല്‍പ്പനകളില്‍ അഞ്ചാമത്തെതാണ്  മാതാ പിതാക്കന്മാരെ ബഹുമാനിക്കുക എന്നുള്ളത്. ആ കല്പനയാണ് 12 വയസ്സുകാരന്‍ യേശു ഇവിടെ തെറ്റിച്ചത്. ജറുസലേം ദേവാലയത്തിലെ ഉപദേഷ്ട്ടാക്കളോട്  വാഗ്വാദം നടത്തുന്ന 12 വയസ്സുകാരന്‍ യേശുവിന്, പഴയനിയമം പുറപ്പാട്  പുസ്തകം ഇരുപതാം അദ്ധ്യായത്തില്‍ ദൈവം തന്റ്റെ ജനത്തിന് നല്‍കിയ 10 കല്‍പനകളും അറിവുണ്ടാകണം. എന്നിട്ടും തന്റ്റെ മാതാപിതാക്കളോടുള്ള കടമയും, സ്നേഹവും, ഉത്തരവാദിത്വവും കണക്കിലെടുക്കാതെ, അവരുടെ അനുവാദം, കൂടാതെ നാലു ദിവസം ജറുസലേമില്‍ തങ്ങിയ ബാലനായ യേശു അഞ്ചാം പ്രമാണം അനുസരിച്ച് പാപം ചെയ്തു എന്ന് സമ്മതിക്കേണ്ടി വരും. 

ദൈവ കല്‍പ്പനകളുടെ ലംഖനമാണ്  പാപം!
പാപത്തിന്റ്റെ  ഫലം  നരകം!
പാപം ചെയ്തവര്‍ നരകത്തില്‍ പോകും!
അപ്പോള്‍ അഞ്ചാം പ്രമാണത്തിന് എതിരായി പാപം ചെയ്ത യേശുവും നരകത്തില്‍ പോകില്ലേ!?
ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു നിറുത്തിയതും, കോയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു!
"@^%$#*&^)_({:"}|?>"
പാവം ഉറങ്ങുകയാണ്, ശല്ല്യപ്പെടുതണ്ട!





Genesis chapter 1 doubts!

ഉല്‍പത്തിയും ചില  സംശയങ്ങളും!

ഒന്നാം ഭാഗം.


ഉല്‍പത്തി സംശയങ്ങള്‍ മൂന്നാം ഭാഗം 

ഉല്‍പത്തി സംശയങ്ങള്‍ രണ്ടാം ഭാഗം 

ഉല്‍പത്തി സംശയങ്ങള്‍ ഒന്നാം ഭാഗം 


സര്‍വ്വ ശക്തനും, സര്‍വ്വ വ്യാപിയും, സര്‍വ്വ ജ്ഞാനിയും ആയ ദൈവത്തെ കുറിച്ച് പ്രതിപാതിക്കുന്നതും, ദൈവ പ്രചോദനത്താല്‍ ലോകം മുഴുവന്‍ അറിയപ്പെടുന്നതിന് വേണ്ടി എഴുതപ്പെട്ടതുമായ ദൈവ വചനം എന്ന് പറയുന്ന ബൈബിളില്‍ ഇത്ര അധികം തെറ്റുകള്‍ എങ്ങനെ വന്നു കൂടി !?



1. ദൈവം അരുള്‍ചെയ്തു വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി. 
(ഉല്‍പത്തി- 1:3)
- സൂര്യന്‍ ഇല്ലാതെ ഭൂമിയില്‍ വെളിച്ചം ഉണ്ടായി! 


2. ദൈവം വെളിച്ചത്തെ ഇരുളില്‍ നിന്നും വേര്‍തിരിച്ചു.
വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു.

(ഉല്‍പത്തി- 1:4/5)
- ദൈവം വെളിച്ചം സൃഷ്ട്ടിചെങ്കില്‍ വീണ്ടും ഇരുട്ട് എവിടെനിന്ന് വന്നു!?
- സൂര്യന്‍ ഇല്ലാതെ രാത്രിയും പകലും ഉണ്ടായതെങ്ങനെ!?


3. വിതാനം ജലത്തെ രണ്ടായി തിരിക്കട്ടെ. ..... താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍ നിന്നും വേര്‍തിരിച്ചു. (ഉല്‍പത്തി- 1:6/7)
- മഴ പെയ്യിക്കാന്‍ വേണ്ടി ആകാശത്തിനു മുകളില്‍ ജലം ഒളിപ്പിച്ചു വച്ചതായിരിക്കും. അതോ ജലപ്രളയത്തിനു വേണ്ടി നേരത്തെ കരുതിവച്ചതോ!?

4. ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. (ഉല്‍പത്തി- 1:8)
- സൂര്യ പ്രകാശം ഉള്ളത് കൊണ്ട് മാത്രം അനുഭവപ്പെടുന്ന ഒന്നാണ് ആകാശം.
സൂര്യന്‍ ഇല്ലാതെ ആകാശം എങ്ങനെ ഉണ്ടായി?
അതും ഇല്ലാത്ത ആകാശം ദൈവം സൃഷ്ട്ടിച്ചതോ!?


5. ഭൂമി എല്ലാതരം ഹരിത സസ്യങ്ങളും ധാന്യ ചെടികളും വിത്തുകള്‍ കൊള്ളുന്ന, ഫലങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിച്ചു. (ഉല്‍പത്തി- 1:11/12)
സൂര്യനെ അപ്പോഴും സൃഷ്ട്ടിചിരുന്നില്ല! ചെടികളും മരങ്ങളും 
വെളിച്ചം ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു!

6. പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി  ദൈവം അവയെ ആകാശവിതാനത്തിൽ നിറുത്തി. (ഉല്‍പത്തി- 1:14/15)
-  ഓ! ഇപ്പൊ മനസ്സിലായി!
ആദ്യം ആകാശം സൃഷ്ട്ടിച്ചു പിന്നെ ആകാശത്ത് സൂര്യനും ചന്ദ്രനും
നക്ഷത്രങ്ങളും സൃഷ്ട്ടിച്ചു
അതായത്  ക്യാന്‍വാസ് ഉണ്ടെങ്കിലെ ചിത്രം വരയ്ക്കാന്‍ പറ്റൂ എന്ന് പറഞ്ഞ പോലെ 
പക്ഷേ ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്നതല്ല, സൂര്യ പ്രകാശം പ്രതിഫലിക്കുന്നതാണ് എന്ന് ദൈവത്തിന് അറിയാതെ പോയി! 

7. നക്ഷത്രങ്ങളെയും അവിടന്ന് സൃഷ്ട്ടിച്ചു
ഇതിനെക്കുറിച്ച് എഴുതിയത് ഇവിടെ വായിക്കാം 

8. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി.... (ഉല്‍പത്തി- 1:26/28)
അതുവരെ മനുഷ്യരെ സൃഷ്ട്ടിച്ചിട്ടില്ല പിന്നെ എന്തിനാണ് ഈ രണ്ടു വാചകങ്ങള്‍ ഇവിടെ ചേര്‍ത്തത്!?

9.  ഭൂമുഖത്തുള്ള   ധാന്യം വിളയുന്ന എല്ലാ ചെടികളും, വിത്തുകള്‍ കൊള്ളുന്ന, പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്ക് ഭക്ഷണമായി തരുന്നു. ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും, ഇഴ ജന്തുക്കള്‍ക്കും, ജീവ ശ്വാസമുള്ള സകലതിനും ആഹാരമായി ഹരിത സസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു  
(ഉല്‍പത്തി- 1:29/30)
- ദൈവം സൃഷ്ട്ടിച്ച മൃഗങ്ങളെല്ലാം സസ്യഭുക്കുകള്‍ ആയിരുന്നു!?
 പിന്നീട് എപ്പോഴാണാവോ അവയില്‍ ചിലത്  മാംസ ബുക്കുകള്‍ ആയത്!?

സര്‍വ്വ ശക്തനായ ദൈവത്തിന് കഴിവുകള്‍ ഉണ്ടാകാം, എങ്കിലും......
ഇത് അല്‍പ്പം കൂടിപ്പോയോ എന്നൊരു സംശയം!
ഇത് ഉല്‍പത്തി പുസ്തകത്തിനെ ആദ്യത്തെ അദ്ധ്യായാത്തിലെ ചില സംശയങ്ങള്‍! 
തുടരും .......

ദിവസം എന്ന വാക്കിന് ഹീബ്രുവില്‍  yom എന്ന പദമാണ് ഉപയോഘിചിരിക്കുന്നത്. അതിന് പല അര്‍ത്ഥങ്ങളും ഉണ്ട്.
അതുകൊണ്ട് ദിവസം എന്ന് ഉപയോഘിചിരിക്കുന്ന സ്ഥലങ്ങളില്‍ അര്‍ത്ഥ വ്യത്യാസം വരാന്‍ സാധ്യതയുണ്ട്!

the word yom has several literal definitions: [1]although it is commonly rendered as day in English translations, 
  • Period of light (as contrasted with the period of darkness),
  • Period of twenty-four hours
  • General term for time
  • Point of time
  • Sunrise to sunset
  • Sunset to next sunset
  • year (in the plural; I Sam 27:7; Ex 13:10, etc.)
  • Time period of unspecified length.
  • A long, but finite span of time - age - epoch - season.
_______________________________________________________
https://en.wikipedia.org/wiki/Yom