Tuesday 19 January 2016

ബളാല്‍ മാതാവ് - സാത്യമോ മിഥ്യയോ!?

ആമുഖം

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ബളാൽ  ഗ്രാമപഞ്ചായത്തിലെ, തലശ്ശേരി സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള   വിശുദ്ധ അന്തോണീസിന്റ്റെ ഇടവകയിലെ ഓമന [അല്‍ഫോന്‍സ] എന്ന സ്ത്രീയെ, 2014 നവംബർ മാസം 18-ആം തിയതി ഒരു അമ്മച്ചി വന്ന് രോഗിയായിരുന്ന ഇവരെ കുഴമ്പ് തേച്ച് സുഖപ്പെടുത്തി. എന്നാല്‍ നിമിഷ നേരം കൊണ്ട് ഈ അമ്മച്ചി അപ്രത്യക്ഷ മാവുകയായിരുന്നു. 
വികാരി അച്ഛനുമായി ഈ വിവരം പങ്കുവച്ചപ്പോള്‍, വികാരിയച്ചനാണ് അത് മാതാവാണ് എന്ന് ഓമന ചേച്ചിയോട് പറഞ്ഞത് ! തുടര്‍ന്ന് 2014 ഡിസംബർ 2 ന് ഓമന ചേച്ചിയുടെ വീട്ടില്‍ ഉള്ള മാതാവിന്റ്റെ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിച്ചിട്ടുള്ള പ്രതിമക്ക്  മുന്‍പില്‍ വച്ചിരുന്ന കുപ്പിയില്‍ താനേ എണ്ണ നിറഞ്ഞു കവിഞ്ഞ് ഒഴുകുകവും, പിന്നീട് അത് പ്രതിമയില്‍ നിന്നായി.  തേനും എണ്ണയും, നെയ്യും പാലും മാറി മാറി വന്നു കൊണ്ടിരിക്കുന്ന ആ അത്ഭുതം ഇപ്പോഴും തുടരുന്നു! 
തലശ്ശേരി അതിരൂപതാ അദ്ധ്യക്ഷന്‍   ജോര്‍ജ്ജ് ഞരളക്കാട്ടും മറ്റു പല വൈദീകരും  എത്തി ഇവിടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ഒരു വര്‍ഷത്തില്‍ അതികമായി ഭക്തജനങ്ങള്‍ ഇവിടെ സ്ഥിരം സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നു 
[1]
ചൊവ്വയോ ശനിയോ !?
കുപ്പിയില്‍ എണ്ണ  നിറഞ്ഞ് ഒഴുകിയ ദിവസം 2 December 2014 ], ഓമന ചേച്ചി തന്റ്റെ അനുഭവം മലബാര്‍ ബീറ്റ്സുമായി  പങ്കുവയ്ക്കുമ്പോള്‍, മാതാവ് വന്നത് ഏതു ദിവസമായിരുന്നു  എന്ന ചോദ്യത്തിന്, അന്ന് ഒരു ശനിയാഴ്ച്ച ആയിരുന്നു എന്നാണ് ഓമന ചേച്ചി മറുപടി പറയുന്നത്. ബളാല്‍ മാതാവ് എന്ന ഫേസ് ബുക്ക്‌ പേജില്‍ പറയുന്ന തിയതി 2014 നവമ്പര്‍ 18 എന്നാണ്, പിന്നീട് ദീപിക പത്രത്തില്‍ വന്ന വാര്‍ത്തയും ഈ തിയതി തന്നെയാണ് ഉദ്ദരിച്ചിട്ടുള്ളത്‌. പിന്നീട് വാര്‍ഷികം ആഘോഷിച്ചതും 2015 നവംബർ 18 നു ബുധനാഴ്‌ച്ച ആയിരുന്നു. അപ്പോള്‍ ഒരു പ്രശ്നം ഉണ്ടല്ലോ ഓമന ചേച്ചി! 2014 നവംബര്‍ 18 ഒരു ചൊവ്വാഴ്ച്ച ആയിരുന്നു!!!!!
ഓമന ചേച്ചി ഒരു പാവം നടി മാത്രമാണ്! പറഞ്ഞു കൊടുത്ത പാഠങ്ങള്‍ തെറ്റാതെ പറഞ്ഞ് അഭിനയിക്കുന്നു അത്ര മാത്രം. കാരണം പള്ളിവക വീട്ടിലാണ് അവര്‍ താമസിക്കുന്നത് തന്നെ!  തന്റ്റെ അനുഭവം  മലബാര്‍ ബീറ്റ്സുമായി  പങ്കുവയ്ക്കുമ്പോള്‍, മാതാവ് പ്രത്യക്ഷപ്പെട്ട ദിവസം ഏത് എന്ന ചോദ്യത്തിന്: 'ശനി' എന്നാണ് അവര്‍ മറുപടി പറയുന്നത്, കാരണം സഭ ശനിയാഴ്ച്ചയാണ് മാതാവിന്റ്റെ ദിവസമായി ആചരിക്കുന്നത്. എന്നാല്‍ ഓമന ചേച്ചിക്ക് മാതാവ് പ്രത്യക്ഷപ്പെട്ടു എന്ന് അവകാശപ്പെടുന്ന തിയതി  2014 നവംബർ മാസം 18 നാണ്, അത് ഒരു ചൊവ്വാഴ്ച്ച ആയിരുന്നു എന്ന സത്യം പിന്നീട് തിരകഥ തിരുത്തിവര്‍ ഓര്‍ക്കാതെ  പോയി!!!
ഇനി ഈ കഥയിലെ മറ്റു ചില പ്രത്യേകതകളിലേക്ക് കടക്കാം!
[ 2 ]
പ്രതിമകള്‍
മാതാവ് ഒന്നേ ഉള്ളൂ എങ്കില്‍തന്നെയും, പ്രതിമകള്‍ പലതാണോ എന്നൊരു സംശയം!? വെറും സംശയം മാത്രം! ഈ മൂന്ന് ചിത്രങ്ങളും സൂക്ഷിച്ച് നോക്കുക!



മുഖത്തെ നിറവും, പുരികവും, കണ്ണുകളും ശ്രദ്ധിക്കുക!!! യഥാര്‍ത്ഥത്തില്‍ എത്ര പ്രതിമകള്‍ ഉണ്ട് !? ഇതെല്ലാം ഒന്ന് തന്നെയോ, അതോ ഇടയ്ക്കൊക്കെ പെയിന്റ്റ്റ് അടിച്ച് പുറത്തിറക്കുന്നതോ!? ഒരു പ്രതിമ മാത്രമാണ് ഉള്ളതെങ്കില്‍, അത് പെയിന്‍ററ് അടിച്ച്, പെയിന്റ്റ്റ് ഉണങ്ങി പുറത്തിറക്കാന്‍ ആവശ്യമായ സമയം കണക്കിലെടുത്തും, രാവിലെ അഞ്ചര മുതല്‍ വൈകുന്നേരംവരെ അത്ഭുതം കാണാന്‍ എത്തുന്ന വിശ്വാസികളുടെ തിരക്കും കണക്കിലെടുത്ത്, ഒന്നില്‍ കൂടുതല്‍ പ്രതിമകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്! അതല്ല ഒരു പ്രതിമ മാത്രമാണ് ഉള്ളതെങ്കില്‍, അപ്പോഴും ഒരു പ്രശ്നം ഉയരുന്നുണ്ട്! ഇത് ഒരു അത്ഭുതമാണ് എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്കോ സഭക്കോ സംശയം ലവലേശമില്ല! ആ സ്ഥിതിക്ക് പ്രതിമയില്‍ നിന്നും എണ്ണയും, തേനും, നെയ്യും, പാലും വെള്ളവും മറ്റും വരാന്‍ ഇടയുള്ള സമയം ഇവര്‍ക്ക് എങ്ങനെ മുന്‍കൂട്ടി അറിയാന്‍ സാധിക്കും!? പ്രതിമ ഉണങ്ങാതെ പെയിന്റ്റ്റ് അടിക്കാന്‍ സാദ്ധ്യമല്ല, അതിനു ശേഷം വീണ്ടും പെയിന്റ്റ്റ് ഉണങ്ങാനും സമയം ആവശ്യമാണ്! അതുമല്ല പെയിന്റ്റ്റ് അടിക്കുന്ന നേരം അത്ഭുതം നടന്നാല്‍ പെയിന്റ്റ്റ് പ്രതിമയില്‍ പിടിക്കുകയുമില്ല! ഈ സമയം വിശ്വാസികളുടെ മുന്‍പില്‍ ഏതു പ്രതിമയാണ് പദര്‍ശിപ്പിക്കുക!? നേരത്തെ പെയിന്റ്റ്റ് അടിച്ച് വച്ചിരിക്കുന്ന മറ്റൊരു പ്രതിമയോ!? അപ്പോള്‍ പ്രതിമ ഏതായാലും ശരി, അത്ഭുതം തകൃതിയായി നടക്കും എന്ന് ഉറപ്പാണ്!!!
[ 3 ]
രണ്ടുതരം താപം
വിശ്വസം എന്നത് ശാസ്ത്രീയമായി വിശദ്ധീകരിക്കാന്‍ സാദ്ധ്യമല്ലെങ്കിലും, ശാസ്ത്രീയമായി വിശദ്ധീകരിക്കാന്‍ പറ്റുന്ന പല കാര്യങ്ങളും   ഈ കഥയിലുണ്ട്!!!
- പ്രതിമ ഇരിക്കുന്ന  പാത്രത്തിലെ എണ്ണയുടെ അളവ്  കൂടുന്നത്  അനുസരിച്ച് 
ഇത്  ഒരു അത്ഭുതം എന്ന് അവകാശപ്പെടുമ്പോള്‍...
അതിനുള്ള  പൊടിക്കൈകള്‍ ചിലതുണ്ട്>
  • പ്രതിമയില്‍ കൊന്തകളും  മാലയും  എപ്പോഴും ഉണ്ട്!
  • പ്രതിമയില്‍ ചാര്‍ത്തിയിരിക്കുന്ന കൊന്തകളും  പൂമാലയും എണ്ണയില്‍ മുക്കി പ്രതിമയില്‍ ചാര്‍ത്തിയാല്‍, അവയില്‍ നിന്നും തുള്ളിയായി എണ്ണ വന്ന്   സാവധാനം പാത്രത്തിലെ  എണ്ണയുടെ  അളവ് കൂട്ടാം.
  • പ്രതിമയില്‍ നെയ്യ്, തേന്‍ എന്നിവ ഒഴിച്ചാല്‍, സാവധാനം  അവ പത്രത്തിലുള്ള  എണ്ണയുമായി ചെരുംബോള്‍  എണ്ണയുടെ  അളവ് കൂട്ടാം!
  • ചില ചിത്രങ്ങളില്‍ പ്രതിമ ഇരിക്കുന്ന പാത്രത്തിലെ എണ്ണ കട്ട പിടിച്ചും, അതിന് അരികില്‍ ഉള്ള പാത്രത്തിലെ [നേരത്തെ ശേഖരിച്ച] എണ്ണ, ലായിനി പരുവത്തിലും ഇരിക്കുന്നത്  എന്ത് കൊണ്ട് !?
  • പ്രതിമയ്ക്ക് പുറകിലായി തെളിഞ്ഞു നില്‍ക്കുന്ന ബള്‍ബുകളുടെ ചൂടില്‍അവിടെ ഒരു നിശ്ചിത താപം കൂടുതല്‍ ഉണ്ടാകാന്‍  സാദ്ധ്യത കാണുന്നു! [ചിലപ്പോള്‍ രാത്രിയില്‍ അണയ്ക്കുമായിരിക്കും]  എന്നിരുന്നാലും   എങ്ങനെയാണ്  അവിടെ  രണ്ടുതരം താപം നിലനില്‍ക്കുക !!!
ബളാല്‍ മാതാവ് എന്ന ഫെസ് ബുക്ക്‌ പേജിലെ 2000 ത്തില്‍ പരം ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചതില്‍ നിന്നും ഒരു കാര്യം വ്യക്തമായി. കൂടുതലും ചിത്രങ്ങളും വീഡിയോയും എടുത്തിരിക്കുന്നത് രാത്രി 01:30 നും വെളുപ്പിന് 04:30 ഇടയിലാണ്. വളരെ വ്യക്തമായ ഒരു അജണ്ട അതിന് പുറകില്‍ ഉണ്ടാകണം. രാവിലെ ഭക്ത ജനങ്ങള്‍ വരുന്നതിന് മുന്‍പ് തന്നെ എല്ലാ കലാപരിപാടികളും സെറ്റ് ചെയ്തു റെഡിയാക്കി വച്ചിരിക്കണം എന്നത് തന്നെ. 


6 January 
Honey & Oil exuding from Mother Mary statute still continues...........
(The oil that's too thick in cold weather)


എണ്ണയും തേനും  വരുന്ന സമയം വ്യക്തമായി അറിയാമായിരുന്നു! അത്  കൊണ്ട് എണ്ണയില്‍  തേന്‍ കലര്‍ന്നിട്ടില്ല !!!


link
മണിക്കൂറുകള്‍ കൊണ്ടാണ് ഈ പാത്രത്തില്‍ ഇത്രയധികം എണ്ണ നിറയുക ആ എണ്ണ കട്ടപിടിക്കാതെ അതിനടുത്തുള്ള പാത്രത്തിലെ എണ്ണ എങ്ങനെ കട്ടപിടിച്ചു!? അത് മാത്രമല്ല എണ്ണ കട്ട പിടിക്കുമ്പോള്‍ അതിന്റ്റെ പ്രതലം സമമായിരിക്കും, എന്നാല്‍ ഇവിടെ എന്ത് കൊണ്ട് കട്ടപിടിച്ച എണ്ണ യുടെ പ്രതലം സമനിരപ്പ് ആല്ലാതെവന്നു!?

05 /Jan/ 2016
(The oil that's too thick in cold weather)
കുപ്പിയുടെ മുകളില്‍ എണ്ണ കട്ടപിടിച്ച് ഇങ്ങനെ  ഉയര്‍ന്നു നില്‍ക്കാന്‍ തരമില്ല!
എണ്ണയുടെ പ്രതലം തണുക്കുമ്പോള്‍ നിരപ്പായിരിക്കും!  




ഇവിടെ ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം: പ്രതിമയില്‍ നിന്നും പാത്രത്തിലേക്ക്  എണ്ണയോ നെയ്യോ തനിയെ [natural] വീഴുകയാണെങ്കില്‍ പാത്രത്തില്‍  അത്തരം ഒരു പ്രകൃതിദത്തമായ പരന്ന ഒരു പ്രതലം ഉണ്ടാകുമായിരുന്നോ!?
ഇവിടെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും>  പാത്രത്തിന്റ്റെ പാര്‍ശ്വത്തില്‍ [ഉള്ളില്‍ ] ഉണ്ടായിട്ടുള്ള വിരലടയാളം, കട്ടപിടിച്ച ഈ എണ്ണ തന്നെയാണ് വാരി പ്രതിമയില്‍ തേച്ചിരിക്കുന്നത്‌ എന്നത് എന്നത് പാത്രത്തിലെ  ഈ വിരല്‍ അടയാളവും  പത്രത്തിലെ എണ്ണയുടെ പ്രതലവും ശ്രദ്ധിച്ചാല്‍  മനസ്സിലാകും!
04 /Jan/ 2016



2 January 2016 
ഇവിടെ കട്ടപിടിച്ചതും കട്ട പിടിക്കാത്തതുമായ എണ്ണകള്‍ കാണാം!?

· 30 December 2015 ന്  തണുപ്പ്  ഇല്ലായിരുന്നോ !?




19 September 2015
തൊട്ട് മുന്‍പില്‍ ഇരിക്കുന്ന പാത്രത്തിലെ എണ്ണ കട്ട പിടിച്ചിട്ടില്ല!
മാതാവിരിക്കുന്ന പാത്രത്തിലെ എണ്ണ എങ്ങനെ കട്ടയായി !?
സെപ്റ്റംബറില്‍ ഇത്രയധികം തണുപ്പ് ഉണ്ടായിരുന്നോ!?
ഇവിടെ എണ്ണയില്‍ നെയ്യ് ചേര്‍ത്തിരിക്കുന്നത് വളരെ വ്യക്തം! നൈസര്‍ഗ്ഗികത 
[ naturality ] തീരെ ഇല്ല!
25 August 2015 Time: 03:33


ഇവിടെ പ്രതിമയില്‍ നെയ്യ് തേച്ച് വച്ചിരിക്കുന്നത് വളരെ വ്യക്തമായി മനസ്സിലാക്കാം!
ഇവിടെ പാത്രത്തില്‍ കൊണ്ടുവന്ന നെയ്യ് വാരി എടുത്ത് പ്രതിമയില്‍ തേച്ചിരിക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ!?


പ്രതിമയ്ക്ക് മുന്‍പില്‍ ഉള്ള പാത്രത്തില്‍ ധാരാളം എണ്ണ ഉള്ളത് കൊണ്ട്, പ്രതിമ ഇരിക്കുന്ന പാത്രത്തില്‍ കയ്യിട്ടു വാരി നെയ്യ് എടുക്കേണ്ട ആവശ്യം എന്തായിരുന്നു, പ്രതിമയില്‍ തേച്ചു വയ്ക്കാന്‍ അല്ലെങ്കില്‍!?

ഇവിടെ ആറിയാതെ പറ്റിയ അപധമാണ് പൂമാലക്ക് മുകളില്‍ തേച്ചിരിക്കുന്ന നെയ്യ് !!!


26 August 2015, Time: 03:33
ഇവിടെയും വ്യക്തം, കൊന്തക്കും മാലക്കും മുകളില്‍ തേച്ചിരിക്കുന്ന നെയ്യ്!!!
10 July 2015 , Time: 03:48

ഇത് പുതിയ മാതാവ്! ബളാൽ മാതാവ് പുതു വര്‍ഷത്തില്‍ അല്‍പ്പം സുന്ദരി ആയിട്ടുണ്ടല്ലോ!? കണ്ണും പുരികവും എഴുതിയിരിക്കുന്നത് അല്‍പ്പം കട്ടി കുറച്ചാണ്.  ലിപ്സ്റ്റിക് ചുവപ്പ് മാറി മറ്റൊരു കളറായി.  മുടിക്ക് അല്‍പ്പം കളറും കൂടിയിട്ടുണ്ട്. ആദ്യം  നേരെ നോക്കിയിരുന്നത് ഇപ്പോള്‍ മുകളിലേക്കാണ് നോട്ടം! പിന്നെ പൊട്ടി പൊളിഞ്ഞു പോയ കാല്‍ ഭാഗത്തെ പെയിന്‍റ് ഇപ്പോള്‍ ശരിയാക്കി. അങ്ങനെ ആകെ മൊത്തം ടോട്ടല്‍ ഒരു മാറ്റം വന്നിട്ടുണ്ട്! ധാരാളം ആളുകള്‍ വരുന്നതല്ലേ .. അപ്പോള്‍ ഒന്ന് മിനുങ്ങി നില്‍ക്കുന്നതില്‍ എന്താ തെറ്റ്!? എന്നാലും ഒരു സംശയം ഇല്ലാതില്ല!!! ഇത് പഴയ പ്രതിമയെ പുതുക്കി എടുത്തതാണോ!? അതോ ... പുതിയ പ്രതിമ വാങ്ങിയതാണോ !? ആ... എന്തായാലെന്താ ...! മ്മക്ക് അത്ഭുതം കണ്ടാ  മതി ...! മ്മളെന്തിനാ ഈ വേണ്ടാത്ത കാര്യങ്ങളൊക്കെ തിരക്കുന്നത് ...!



പെയിന്‍റ്റടി മുടങ്ങാതെ നടക്കുന്നുണ്ട്!
 8 November 2015 



14 December 2015



അപ്പോള്‍ ഒരു സംശയം!? ഈ പുതിയ പെയിന്‍റ് അടിച്ച് ഉണങ്ങുന്നത് വരെ മാതാവ് ഇങ്ങനെ തേനും പാലും എണ്ണയും ഒന്നും വിയര്‍ത്തിരുന്നില്ലേ!? അതോ അതൊന്നും വരാത്ത ദിവസങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നോ!?ഒക്ടോബറില്‍ 20തും, നവമ്പറില്‍ 28ഉം, ഡിസംബറില്‍ 18 ഉം ദിവസങ്ങളില്‍ അത്ഭുതം നടന്ന ചിത്രങ്ങള്‍ ഫേസ് ബുക്ക്‌ പേജില്‍ കണ്ടിരുന്നു! അപ്പോള്‍ പെയിന്റ്റ്റ് അടിക്കുന്ന ദിവസം പ്രതിമ മാറ്റി വച്ചിരുന്നോ അതോ വേറെ വല്ല പൊടിക്കൈകളും ഉണ്ടോ!? വെറും സംശയമാണ് സമയം കിട്ടിയപ്പോള്‍ ചോദിച്ചെന്നേയുള്ളൂ!!
പള്ളിവികാരിയും, രൂപതയുടെ മെത്രാനും ഈ തട്ടിപ്പിന് നല്‍കുന്ന പ്രോത്സാഹനം കൊണ്ട് തന്നെ ഇപ്പോഴും പ്രഭുദ്ധ കേരളത്തെ ഇവര്‍ വിഡ്ഢികളാക്കികൊണ്ടിരിക്കുന്നു! ദീപിക പത്രത്തില്‍ വന്ന വാര്‍ത്തയുടെയും അടിസ്ഥാനത്തില്‍ വായിച്ചാല്‍ ഹിന്ദുമതത്തില്‍ നിന്നും ക്രിസ്ത്യാനിയായ ഒരു സ്ത്രീയെ വച്ച് മത പരിവര്‍ത്തനം നടത്താന്‍ പ്രോത്സാഹനം കൊടുക്കുന്ന ഒരു അജണ്ടയും ഇതിനു പുറകില്‍ ഉണ്ടെന്ന്‍ സംശയിക്കെണ്ടിയിരിക്കുന്നു!
പണത്തിന് വേണ്ടിയുള്ള പരിപാടിയല്ല ഇത്!!!
മാതാവിന്റെ അല്‍ഭുതം, എണ്ണ നിറഞ്ഞൊഴുകുന്നു, നിരവധി പേര്‍ക്ക് രോഗ സൗഖ്യം.

ആഗസ്റ്റ്‌ 1, സെപ്റ്റംബര്‍ 9, 10 എന്നീ തിയതികളില്‍   അത്ഭുതം ഉണ്ടായില്ല എന്ന് വാര്‍ത്തകള്‍ പറയുന്നു!  എന്നാല്‍ ഈ മൂന്ന് ചിത്രങ്ങളും 9താം തിയതി അപ്‌ലോഡ്‌ ചെയ്തതാണ്!
ഒരു സംശയം കൂടി...
ഏതാനും മണിക്കൂറുകള്‍ കൊണ്ട് പോളിച്ചടക്കാവുന്ന ഈ തരികിട പരിപാടി, പഠിച്ച് അത്ഭുതം സ്ഥിരീകരിക്കാന്‍ നിയമിച്ച സംഘം വല്ലതും കണ്ടെത്തിയോ!? അതോ അവര്‍ ആ വഴി റോമിലേക്ക് പോയോ!? വാര്‍ഷീക ആഘോഷങ്ങള്‍ നടത്തി അവിടെപോയി പ്രാര്‍ഥിച്ച തലശ്ശേരി രൂപതാ തലവനായ Mr. ജോര്‍ജ്ജ് ഞാളരക്കാട്ട്, താങ്കള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ സഭയുടെ നിയമ സംഹിതകളില്‍ എഴുതിവച്ചിട്ടുണ്ട്‌! താങ്കള്‍ക്ക് സമയം കിട്ടുകയാണെങ്കില്‍ ഒന്ന് വായിക്കുക!
"And that these things may be the more faithfully observed, the holy Synod ordains, that no one be allowed to place, or cause to be placed, any unusual image, in any place, or church, howsoever exempted, except that image have been approved of by the bishop: also, that no new miracles are to be acknowledged, or new relics recognized, unless the said bishop has taken cognizance and approved thereof; who, as soon as he has obtained some certain information in regard to these matters, shall, after having taken the advice of theologians, and of other pious men, act therein as he shall judge to be consonant with truth and piety. But if any doubtful, or difficult abuse has to be extirpated; or, in fine, if any more grave question shall arise touching these matters, the bishop, before deciding the controversy, shall await the sentence of the metropolitan and of the bishops of the province, in a provincial Council; yet so, that nothing new, or that previously has not been usual in the Church, shall be resolved on, without having first consulted the most holy Roman Pontiff."
Bishops evaluate evidence of an apparition according to these guidelines:
  1. The facts in the case are free of error.
  2. The person(s) receiving the messages is/are psychologically balanced, honest, moral, sincere and respectful of church authority.
  3. Doctrinal errors are not attributed to God, Our Lady or to a saint.
  4. Theological and spiritual doctrines presented are free of error.
  5. Moneymaking is not a motive involved in the events.
  6. Healthy religious devotion and spiritual fruits result, with no evidence of collective hysteria.
വേലിതന്നെ വിളവ്‌ തിന്നാല്‍ പിന്നെ എന്ത് പറയാനാ!!!
കുഴമ്പില്‍ നിന്നും എണ്ണയിലേക്കുള്ള മാറ്റം തികച്ചും സാമ്പത്തീകം മാത്രം!
ദേവ മാതാ സെന്റ്റര്‍ ബലാല്‍ എന്ന് നാമകരണം ചെയ്യതക്ക രീതിയില്‍ ഒരു വീട് മാറ്റപ്പെട്ടിരിക്കുന്നു !
മുകളില്‍ വിവരിച്ച കാരണങ്ങള്‍ പരിഗണിച്ച് ഇത് എങ്ങനെ ഒരു അത്ഭുതമാകും!?  എല്ലാവരെയും ഒരിക്കല്‍ പറ്റിക്കാം,ഒരാളെ ഇപ്പോഴും പറ്റിക്കാം, എന്നാല്‍ എല്ലാവരെയും എല്ലാക്കാലവും വിഡ്ഢികളാക്കാം എന്ന് കരുതുന്ന വിഡ്ഢികളെക്കാള്‍ വലിയ വിഡ്ഢികള്‍ ഉണ്ടാകാന്‍ ഇടയില്ല!!!
അത്ഭുതങ്ങള്‍  വാരിക്കോരി   ചൊരിയുന്ന ബളാല്‍ മാതാവിന്റ്റെകലാ പരിപാടികള്‍ തുടരുമ്പോള്‍ ... ഓര്‍ത്തു പോയി... കേരളം, ദൈവം വിശ്വാസികള്‍ക്ക്   നല്‍കിയ വിഡ്ഢികളുടെ സ്വന്തം  നാട് തന്നെ യാണോ !
ദീപികയില്‍ വന്ന വാര്‍ത്ത വായിച്ചിട്ട് ഇപ്പോഴും ചിരി നിറുത്താന്‍ വയ്യ ...!
"...യുക്തിയുടെ വെളിച്ചത്തില്‍ ചിന്തിക്കുന്നവരില്‍ ഇതിലെ അസാധാരണത്വം ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നു!!!!!???
clip


കഥ ഇങ്ങനെ....
26 March 2015
പരിശുദ്ധ കന്യകാ മറിയത്തിൻ തിരുസ്വരുപത്തിൽ നിന്ന് തേനും എണ്ണയുംവന്നു കൊണ്ടിരിക്കുന്നത് തുടരുന്നു .........

കാസർഗോഡ്‌ ജില്ലയിലെ വെള്ളരിക്കുണ്ടിനു സമീപം ബളാല്‍ രജിസ്ട്രേഷന്‍ ഓഫീസിനെതിര്‍ വശത്തു താമസിക്കുന്ന ഓമനയുടെ വീട്ടില്‍ പരിശുദ്ധ കന്യകാ മറിയത്തിൻതിരുസ്വരൂപത്തിനു തിരുസ്വരുപത്തിൽ നിന്ന് തേനും എണ്ണയും വന്നു കൊണ്ടിരിക്കുന്നത് തുടരുകയാണ്......2014 ഡിസംബർ 2 ന് തുടങ്ങിയ അത്ഭുതം ഇന്നും തുടരുന്നു ലോകത്തിന്റ്റെ വിവിത ഭാഗങ്ങളി ൽ നിന്നുമായി നാനാ ജാതി മതസ്ഥർ ദിവസവും വന്നു അനുഗ്രഹങ്ങൾ പ്രാപിക്കുന്നു ......2014 നവംബർ മാസം 18 ന് ഉച്ചയ്ക്ക് ശേഷം ഓമന വീട്ടിനുളളില്‍ മജ്ജസംഭന്ധമായ രോഗത്തെ തുടര്‍ന്ന് ശരീരം മുഴുവന്‍ നീരും വേദനയുമായി കിടപ്പിലായിരുന്നു.രോഗബാധിത ആയി കിടക്കുകയായിരുന്ന ഓമന പുറത്തുനിന്നും ആരോ വിളിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിവന്നപ്പോള്‍ ചട്ടയും മുണ്ടും ധരിച്ച ഒരു വൃദ്ധ വാതുക്കല്‍ നില്‍ക്കുന്നതാണ് കണ്ടത്.
തന്നെ കണ്ടപ്പോള്‍ രോഗ വിവരങ്ങള്‍ ചോദിക്കുകയും കുഴമ്പോഎണ്ണയോ എന്തെങ്കിലുമുണ്ടങ്കില്‍ എടുത്തു കൊണ്ടു വരാന്‍ പറയുകയും ചെയ്തു. വീട്ടില്‍ മുമ്പ് വാങ്ങിവെച്ചിരുന്ന എണ്ണയുടെ കുപ്പി വൃദ്ധയുടെ കൈയില്‍ കൊടുത്തപ്പോള്‍ അതില്‍ നിന്ന് കുറെച്ച് എടുത്ത് തന്റെ ശരീരത്തില്‍ പുരട്ടി ആ സമയം തനിക്കൊരു ഉന്മേഷം ഉണ്ടാവുകയായിരുന്നു എന്ന് ഓമന പറഞ്ഞു. എന്തിനാണ് വന്നതെന്ന് വ്യദ്ധയോട് അന്യേഷിച്ചപ്പോള്‍ നേര്‍ച്ചക്കായി വന്നതാണെന്ന് പറഞ്ഞു. എണ്ണയുടെ കുപ്പി അകത്തുവെച്ച് പൈസയുമായി പുറത്തു വന്നപ്പോള്‍ വ്യദ്ധയെ അവിടെ കാണാന്‍ കഴിഞ്ഞില്ലാ.
അയല്‍ വീട്ടില്‍ പോയി അന്യേഷിച്ചെങ്കിലും വൃദ്ധയെ കണ്ടെത്താനായില്ല. അന്നേ ദിവസം രാവിലെ തന്റെ രോഗ സൗഖ്യത്തിന് പ്രാര്‍ത്ഥന നടത്തിയ ബളാല്‍ പളളി വികാരി ഫാ.ബോസ്‌കോ പുറത്തെമുതുക്കാട്ടിലിനെ ചെന്നു കണ്ട് രോഗം മാറിയെന്നും നടന്ന സംഭവങ്ങള്‍ വിവരിക്കുകയും ചെയ്തു. ആരോഗ്യവതിയായ ഓമന പിന്നീട് ജോലിക്കു പോകുവാന്‍ തുടങ്ങി

തനിക്ക് രോഗ സൗഖ്യം നല്‍കിയത് മാതാവാണെന്ന് ഉറച്ച് വിശ്വസിച്ച ഓമന എണ്ണയുടെ കുപ്പി മാതാവിന്റെ രൂപത്തിനു മുന്‍പില്‍ വെച്ച് പ്രാര്‍ത്തിക്കുക പതിവായിരുന്നു.
2014 ഡിസംബർ 2 ന് പുലര്‍ച്ചെ എഴുന്നേറ്റ് തിരികത്തിച്ച് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്റെ മുമ്പിലുണ്ടായിരുന്ന എണ്ണ കുപ്പിയില്‍ നിന്നും നിറഞ്ഞു തുളുമ്പുന്നതായി കാണുകയും പരിസരവാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വന്നവര്‍ കുപ്പിയിലെ എണ്ണ മറ്റൊരു കുപ്പിയിലേക്ക് പകര്‍ന്നുകൊണ്ടുപോയി.

എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും കുപ്പിയില്‍ എണ്ണ നിറഞ്ഞ് പുറത്തേക്ക് ഒഴുകിത്തുടങ്ങി.

ഹൈന്ദവ സമുദായത്തില്‍പ്പെട്ട ഓമന പതിനാറ് വര്‍ഷങ്ങക്കു മുന്‍പ്് ക്രിസ്തു മതം സ്വീകരിച്ചിരുന്നു. പാവപ്പെട്ട കുടുംബത്തിന് ബളാല്‍ പള്ളി അധികൃതര്‍ നിര്‍മ്മിച്ചു നല്‍കിയ കൊച്ചു വീട്ടിലാണ് ഇപ്പോള്‍ താമസം. സന്ദര്‍ശകര്‍ നേര്‍ച്ച കാഴ്ചകളോ പണമോ നല്‍കുന്നത് പള്ളി അധികൃതര്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.
പുലര്‍ച്ചെ അഞ്ചു മണിക്കു തന്നെ ആളുകള്‍ എത്തിത്തുടങ്ങും. പ്രാര്‍ത്ഥനകള്‍ക്കും മാതാവിന്റെ അല്‍ഭുത എണ്ണ അല്‍പം സ്വന്തമാക്കുന്നതിനുമായി. എത്ര എടുത്താലും വീണ്ടും കുപ്പിയില്‍ എണ്ണ നിറയുകയാണ്. അല്‍ഭുത എണ്ണ പുരട്ടി പ്രാര്‍ത്ഥിച്ച പലര്‍ക്കും രോഗശാന്തി ലഭിച്ചതോടെ വൻ ജനാവലിയാണ് എവിടേക്ക് പ്രവഹിക്കുന്നത് ......
തലശേരി അതിരൂപതാ ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടും വൈദികരും എത്തി ഇവിടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. വിശ്വാസികള്‍ നൂറുകണക്കിനാണ് എത്തുന്നത്. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയുമാണ് എണ്ണ കൂടുതലും കവിഞ്ഞൊഴുകുന്നത്. കൊന്ത ചൊല്ലിയും പ്രാര്‍ത്ഥനകള്‍ നടത്തിയും എപ്പോഴും ഭക്തിയുടെ നിറവിലാണ് ഈ കൊച്ചു വീടിപ്പോള്‍.


====================================================
Courtesy to the images
video

Tag:
ബളാല്‍ മാതാവ് , അത്ഭുതം, 
Balal Mathaavu, Miracle,

Monday 4 January 2016

പൂരം / പെരുന്നാള്‍



പൂരത്തില്‍ നിന്നും
പെരുന്നാളിലേക്ക്
അതികം ദൂരമില്ല...!!!
കാരണം ആനക്ക് മതമില്ലല്ലോ!!!
ആനപാപ്പാന്‍റ്റെ മതം 
ആരും തിരക്കാറുമില്ല !!!
പിന്നെ തിടമ്പ്....
ആനക്ക് അതൊരു പ്രശ്നവുമല്ല...
പിന്നെ നിങ്ങള്‍ക്ക് എന്താപ്രശ്നം!?
= +
പൂരം പെരുന്നാള്‍
ഇവ തമ്മില്‍ എന്തെങ്കിലും സാമ്മ്യം തോന്നുന്നുവെങ്കില്‍....
നിങ്ങള്‍ക്ക് കാര്യമായ എന്തോ പ്രശ്നം ഉണ്ട്!!!
ഉടനെ നല്ലൊരു വൈദ്യരെ കണ്ട് കഷായം കുടിക്കുക!!!
ഭേതമാകാന്‍ സാദ്ധ്യതയുണ്ട്!!!
============================

"...വിജാതിയരുടെ ആചാരങ്ങള്‍ അനുകരിക്കരുത്"
[ നിയമാവര്‍ത്തനം, 18:9 ]

പൂരം 

പെരുന്നാള്‍



=========================================
Courtesy to the images