Tuesday 15 April 2014

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - യേശു പരീക്ഷിക്കപ്പെടുന്നു

യേശു പരീക്ഷിക്കപ്പെട്ടത് എപ്പോള്‍? 
മരുഭൂമിയിലെ പരീക്ഷ: മത്തായി
1 : അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു. 2 : യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു. 3 : പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക. 5 : അനന്തരം, പിശാച് അവനെ വിശുദ്ധ നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്റെ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു: 6 : നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; 8 : വീണ്ടും, പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു: [മത്തായി, 4: 1- 8]
- യേശു പരീക്ഷിക്കപ്പെട്ടത് 40 ദിവസത്തെ ഉപവാസം കഴിഞ്ഞ്
- ആദ്യം ദേവാലത്തിന്റ്റെ മുകളില്‍ കൊണ്ടുപോയി
- പിന്നെ ഉയര്‍ന്ന മലയില്‍ കൊണ്ട് പോയി
- ഭൂമി പരന്നതാണ് എന്നാ വാദം: അല്ലെങ്കില്‍ എത്ര വലിയ മലയില്‍ നിന്ന് നോക്കിയാലും ഭൂമിയുടെ ഒരു വശം മാത്രമേ കാണാന്‍ കഴിയുകയുള്ളൂ!
മരുഭൂമിയിലെ പരീക്ഷ: മാര്‍ക്കോസ്
12 : ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. 13 : സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടു കൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു. [മാര്‍ക്കോസ്, 1: 13-14]
- പരീക്ഷിക്കപ്പെട്ട് അവിടെ കഴിഞ്ഞ 40 ദിവസം!
മരുഭൂമിയിലെ പരീക്ഷ: ലൂക്കാ
1 : യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദാനില്‍ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. 2 : അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല. അവസാനം അവനു വിശന്നു. 5 : പിന്നെ, പിശാച് അവനെ ഒരു ഉയര്‍ന്ന സ്ഥലത്തേക്കു കൊണ്ടുപോയി, ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരംകൊണ്ട് അവനു കാണിച്ചുകൊടുത്തു. 9 : അനന്തരം പിശാച് അവനെ ജറുസലെമിലേക്കു കൊണ്ടുപോയി, ദേവാലയഗോപുരത്തിന്റെ ശൃംഗത്തില്‍ നിര്‍ത്തിക്കൊണ്ട് പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്നു താഴേക്കു ചാടുക. [ലൂക്കാ, 4:1-13]

- പരീക്ഷിക്കപ്പെട്ട് അവിടെ കഴിഞ്ഞ 40 ദിവസം!
- ആദ്യം ഉയര്‍ന്ന സ്ഥലത്ത് കൊണ്ട് പോയി.
- പിന്നെ ദേവാലയത്തിന്റ്റെ ഗോപുരത്തില്‍ നിറുത്തി.

Tuesday 8 April 2014

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - യേശുവിന്റ്റെ പലായനം

ഈജിപ്തിലേക്കുള്ള പലായനം [ മത്തായി, 2:13-16. ] 13 : അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. 16 : ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്‌സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍നിന്നു മനസ്‌സിലാക്കിയ സമയമനുസരിച്ച് അവന്‍ ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു. എന്നാല്‍ ആറുമാസം മാത്രം പ്രായ വ്യത്യാസം ഉണ്ടായിരുന്ന സ്നാപകയോഹന്നാന്‍ എവിടേക്കും പാലായനം ചെയ്യാതെ എങ്ങനെ രക്ഷപ്പെട്ടു? എന്നാല്‍ ലൂക്കായുടെ സുവിശേഷ പ്രകാരം ഇങ്ങനെ ഒരു സംഭവം നടന്നതായി പറയുന്നില്ല എന്ന് മാത്രമല്ല, അവര്‍ നസ്രത്തില്‍ തന്നെ താമസിച്ചു! ചരിത്രത്തില്‍ ആരും തന്നെ ഹേറോദോസ് ഇങ്ങനെ ഒരു ക്രൂര കൃത്യം ചെയ്തതായി എവിടെയും പരാമര്‍ശിക്കുന്നില്ല. [ ലൂക്കാ, 2:21-39] 39 : കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി. 40 : ശിശു വളര്‍ന്നു. ജ്ഞാനം നിറഞ്ഞു ശക്ത നായി; ദൈവത്തിന്റെ കൃപ അവന്റെ മേല്‍ ഉണ്ടായിരുന്നു.

Monday 7 April 2014

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - യേശുവിന്റ്റെ ജനനം

🔷 യേശുവിന്റ്റെ ജനനം അറിയിച്ചത് ആര്‍ക്ക്, എപ്പോള്‍!? 🔶 മറിയം ഗര്‍ഭിണി ആയതിന് ശേഷം ജോസഫിന്! [മത്തായി 1:18-23]
18 : യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. 19 : അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. 20 : അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്. 21 : അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. 22 : കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. 23 : ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.

🔶 ഗര്‍ഭിണി ആകുന്നതിന് മുന്‍പ് മറിയത്തിന്! [ലൂക്കാ,1:26-31] 26 : ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, 27 : ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. 31 : നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. എന്നാല്‍ യേശുവിനെ എമ്മാനുവേല്‍ എന്ന് ആരും തന്നെ ബൈബിളില്‍ വിളിക്കുന്നതായി കാണുന്നില്ല!


Sunday 6 April 2014

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - ദാവീദിന്റ്റെ മക്കള്‍

- ദാവീദ് മുതല്‍ യേശുവരെ  28 തലമുറകള്‍  [മത്തായി,1:17]
- ദാവീദ് മുതല്‍ യേശുവരെ 43 തലമുറകള്‍ [ലൂക്കാ, 3:23-31]
- യാകോബ് ജോസഫിന്റ്റെ പിതാവ്  [മത്തായി,1:16]
- ഹേലി ജോസഫിന്റ്റെ പിതാവ്  [ലൂക്കാ,3:23]
- എമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും [ മത്തായി,1:23]
- യേശു എന്ന് വിളിക്കപ്പെടും  [മത്തായി,1:25]