Sunday 30 July 2023

കൃപാസനം അത്ഭുതം - ഉഡായിപ്പ്

 കാഞ്ഞിരപ്പള്ളി രൂപത അറിയാൻ 

🔷 - 2022 ഡിസംബർ 2ന് ഉച്ച കഴിഞ്ഞ് നാലരയോടെ നിങ്ങളുടെ രൂപതയുടെ കീഴിലുള്ള    മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പാമ്പ് കടിയേറ്റ മുണ്ടക്കയം സ്വദേശിനി ആൻസി സണ്ണി എന്ന സ്ത്രീയെ പ്രവേശിപ്പിക്കുന്നു.
🔷 - 5 ഡോക്റ്റർമാർ വന്നു മാറി മാറി നോക്കിയിട്ടും 45 മിനിറ്റോളം യാതൊരു ചികിത്സയും നിങ്ങൾ അവർക്ക് നൽകിയില്ല
🔷 - അവസാനം ബ്ലഡ് പ്രഷർ  500ൽ എത്തിയപ്പോഴാണ് രക്തം പരിശോധിച്ചതും വിഷം ശരീരം മുഴുവൻ വ്യാപിച്ചതും നിങ്ങൾ മനസ്സിലാക്കിയത്
🔷 - പിന്നീട് ഒരു മണിക്കൂറിലധികം   യാത്രചെയ്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ നിങ്ങൾ അവരോട് പറയുന്നു
🔷 - അതും പാലായിൽ നിന്നും ICU ആംബുലൻസ് വരുത്തി 
🔷 - വളരെ വിഷമുള്ള വളവളപ്പൻ ( വെള്ളിക്കെട്ടൻ, ശംഖുവരയൻ Common krait) പാമ്പ്   കടിച്ചാൽ ചികിത്സ ലഭിച്ചില്ലെങ്കിൽ  ആ വ്യക്തി 4 മണിക്കൂറിനുള്ളിൽ  മരിക്കാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ,   എന്ത് ക്രൂരതയാണിത് നിങ്ങൾ അവരോട്  ചെയ്തത്?

🔶 - പാലായിൽ നിന്നും ICU ആംബുലൻസ് വരുന്നു
🔶 - കോട്ടയം Caritas Hospital ലേക്ക് പോകുന്നു
🔶 - ബ്ലഡ് ചെക്ക് ചെയ്യുന്നു, പ്രഷർ നോക്കുന്നു
🔶 - 500ൽ നിന്ന പ്രഷർ നോർമലായി
🔶 - അപ്പോൾ സമയം  രാത്രി 12 മണി
അല്ലേലൂയാ സ്തോത്രം 
🔴 - കൃപാസനം ഉപ്പിൻറെ അത്ഭുതം

"പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിയപ്പോൾ രക്തത്തിൽ വിഷം കയറിയിരുന്നു. പ്രഷർ 500. മരണത്തെ മുഖാമുഖം കണ്ടപ്പോൾ കൃപാസനം മാതാവ് ചെയ്തത്!!" എന്ന തലക്കെട്ടോടെ 2023 ജൂൺ 17ന് കൃപാസനം ജോസഫ് യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലെ ഉള്ളടക്കമാണിത്. 

🔴 - ആൻസി ചേച്ചി നിങ്ങൾ പറയുന്നത് മുഖവിലക്കെടുക്കാൻ കഴിയില്ല, കാരണം നിങ്ങൾ പറയുന്നത് എന്തെന്ന് നിങ്ങൾക്ക്പോലും അറിയില്ല. 

🟡 - രക്തസമ്മർദ്ദം (Blood Pressure - BP) അളക്കാൻ ഉപയോഗിക്കുന്നത്  "സ്ഫിഗ്‌മോ"  എന്ന് ചുരുക്കി വിളിക്കുന്ന  Sphygmomanometer എന്ന ഉപകരണം കൊണ്ടാണ്. പഴയ  Mercurial Sphygmo ആണെങ്കിലോ, പിന്നീട് വന്ന മെർക്കുറി ഇല്ലാത്ത Aneroid Sphygmo ആണെങ്കിലോ അതിൽ അളക്കാവുന്ന പരമാവധി പ്രഷർ 300 ആണെന്നിരിക്കെ, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ   ആരാണ്, എന്ത് ഉപകരണം കൊണ്ടാണ് നിങ്ങളുടെ ബ്ലഡ് പ്രഷർ 500 ആണെന്ന് കണ്ടെത്തിയത്?

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്  ആശുപത്രിയിലെ അത്യാഹിതം വിഭാത്തിൽ Digital  Multi-Parameter Patient Monitor ആണോ ഉപയോഗിക്കുന്നത്?

🟡 - 120 / 80എന്നത് സാധാരണ നോർമൽ BP ആയി കണക്കാക്കുന്നത്,   അത്   180 ന് മുകളിൽ  എത്തിയാൽ ഉടനെ  ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാവുന്ന   ഉയർന്ന രക്ത സമ്മർദ്ദം   (Hypertension) എന്ന അവസ്ഥയാണ്. എൻ്റെ പരിമിതമായ അറിവിൽ    ഇന്നേവരെയുള്ള  മെഡിക്കൽ സയൻസിന്റെ  ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച്    ഏറ്റവും കൂടിയ  BP ഉയർന്ന രക്തസമ്മർദ്ദം  (Hypertension) മൂലം  1945ൽ മരിച്ച അമേരിക്കൻ പ്രസിഡൻറ് റൂസ്‌വെൽറ്റിൻറെതാണ്: 300/190. 

അക്കാരണങ്ങൾ കൊണ്ട് ആൻസി ചേച്ചി  നിങ്ങളൊരു പ്രതിഭാസമാണ്. Mundakayam Medical Trust Hospital ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു എന്നിരിക്കെ, നിങ്ങളെ ചികിത്സിച്ച ആ 5 ഡോക്റ്റർമാരോ നിങ്ങളുടെ പ്രഷർ നോക്കിയാ ആ നേഴ്‌സോ ആ സത്യം എന്തുകൊണ്ട് ലോകത്തോട് മറച്ച് വച്ചു എന്നത് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല എന്ന് മാത്രമല്ല, നീണ്ട ആറേഴ് മണിക്കൂർ   യാതൊരു ചികിത്സയും ലഭിക്കാതെ 500 BPയെ നിങ്ങളുടെ ഹൃദയം   എങ്ങനെ  അതീജീവിച്ചു എന്നത് മെഡിക്കൽ ലോകത്തിന്  ഉത്തരമില്ലാത്ത ഒരു സമസ്യയായി   ഇപ്പോഴും അവശേഷിക്കുന്നു. 

വളരെ ലളിതമായി പറഞ്ഞാൽ: പഴയ ബാറ്ററി ടോർച്ചിലെ ബൾബെടുത്ത് വീട്ടിലെ പ്ലഗ്ഗിൽ കുത്തിയാൽ അതിൻ്റെ ഫിലമെൻറ് അടിച്ച് പോകുന്നത് പോലുള്ള അവസ്ഥയാണ് അത്. 

🔴 - സത്യം എന്താണെന്ന് വച്ചാൽ : കോട്ടയം കാരിത്താസ് ആശുപത്രിക്കാർ പറഞ്ഞത് പോലെ നിങ്ങളുടെ രക്തത്തിൽ വിഷം ഉണ്ടായിരുന്നില്ല, കാരണം  നിങ്ങളെ കടിച്ചത്  വിഷമുള്ള പാമ്പ് ആയിരിക്കില്ല. ബാക്കിയെല്ലാം നിങ്ങളുടെ തോന്നലായിരുന്നു. പല പാമ്പുകളുടെ ഫോട്ടോ മൊബൈലിൽ കാണിച്ച് തന്നിട്ടും അതിൽ വളവളപ്പൻ പാമ്പിനെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിഞ്ഞതുമില്ല. 

🔴 - ജീവനുള്ള ദൈവത്തിൻറെ പ്രതി പുരുഷനാണെന്നും പറഞ്ഞ് ഒരു വെള്ള നൈറ്റിയും വലിച്ച് കയറ്റി വിശ്വാസികളുടെ ചോര കുടിച്ച് ജീവിക്കുന്ന ജോസപ്പേ, താങ്കൾ  പ്രതിനിധാനം ചെയ്യുന്ന ദൈവം സത്യമായിരുന്നെങ്കിൽ നിങ്ങളേപ്പോലുള്ള ഗജ ഫ്രോഡുകളെ എന്നേ അങ്ങേര് പള്ളിയിൽ നിന്നും ചാട്ടവാറിനടിച്ച് പുറത്താക്കുമായിരുന്നു. തനിക്കോ കൃപാസനത്തിലെ  തൻ്റെ ഉഡായിപ്പ് ടീമുകൾക്കോ ഒരൽപം ബോധം ഉണ്ടായിരുന്നെങ്കിൽ 500 പ്രഷർ എന്ന മണ്ടത്തരം തിരിച്ചറിയാൻ കഴിയുമായിരുന്നില്ലേ? അന്ധമായ വിശ്വാസം വിറ്റ്   പണം കുമിഞ്ഞുകൂടി സുബോധം നഷ്ടപ്പെട്ട നിങ്ങൾക്ക് അതിന് കഴിയാതിരുന്നതിൽ യാതൊരു അത്ഭുതവുമില്ല. മരുന്നിനെങ്കിലും ഒരല്പം അന്തസ്സ് ബാക്കിയുണ്ടെങ്കിൽ വല്ല ജോലിയും ചെയ്ത് ജീവിക്കടോ.

🔴 - ആലപ്പുഴ രൂപതയോടാണ്, യേശുവിൻറെ മുടി വളരുന്നു എന്ന ഉഡായിപ്പും പറഞ്ഞ് ആളുകളെ പറ്റിക്കുന്ന നിങ്ങൾക്ക് കൃപാസനത്തിനെതിരെ മിണ്ടാൻ കഴിയില്ലല്ലോ. തന്നെയുമല്ല കൃപാസനത്തിൽ കിട്ടുന്നതിൻറെ ഒരു പങ്കു നിങളുടെ പോക്കറ്റിൽ വീഴുന്നുണ്ടല്ലോ. യൂറോപ്പിൽ ക്രിസ്തുമതം ഇല്ലാതായത് നൂറ്റാണ്ടുകളായി ഇതുപോലെ ജനങ്ങളെ പറ്റിച്ചത് കൊണ്ടാണെന്ന സത്യം  മറക്കരുത്. നിങ്ങളുടെ കുഴി നിങ്ങൾ തന്നെ തോണ്ടുകയാണ് എന്നതാണ് യാഥാർഥ്യം. 
അതുവരെ തിന്നുക കുടിക്കുക സന്തോഷിക്കുക. 

നബി: ഇവർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിൽ പോയിട്ടില്ലെങ്കിൽ അത് നിങ്ങൾക്കെതിരെ നടത്തുന്ന കുപ്രചാരണമാണ്. ഇവർ പറയുന്നത് സത്യമാണെങ്കിൽ ആ ആശുപത്രി അടച്ച് പൂട്ടുന്നതാണ് കാഞ്ഞിരപ്പള്ളി രൂപത ചെയ്യേണ്ടത്. 


=========================================== 
https://www.acc.org/latest-in-cardiology/articles/2017/11/14/14/42/harold-on-history-historical-perspectives-on-hypertension
Video Courtesy 
https://youtu.be/lzXP-YucRgc
വളവളപ്പൻ, വെള്ളിക്കെട്ടൺ' ശംഖു വരയൻ Common krait ഇവയെല്ലാം ഒന്നു തന്നെ.
https://en.wikipedia.org/wiki/Common_krait

Wednesday 26 July 2023

നുണയന്മ്മാരുടെ രാജാവെ സ്വസ്തി

 നുണയന്മ്മാരുടെ രാജാവെ സ്വസ്തി  

വലിയ വലിയ ആളോള് നല്ല നല്ല കാര്യങ്ങൾ പഠിപ്പിക്കുമ്പള് അത് കേട്ടോണ്ടിരിക്കണത് നുമ്മക്ക് ഒരു വീക്നെസ്സാ,  അതോണ്ടാ  പ്രമുഖ ധ്യാനഗുരൂം   കേരത്തിലെ ഒന്നാം നമ്പർ ബൈബിൾ പണ്ഡിതനായ  മ്മട  ഡാനിയേലച്ചൻറെ  ക്ലാസോളൊക്കെ ഞാൻ മൊടങ്ങാതെ കേക്കണത്, എങ്ങാനും സ്വർഗം കിട്ട്യാലോ.... അങ്ങനെ കിട്ട്യോരിണ്ടേയ്.... 

മാനസാന്തരത്തിനായി നിരന്തരം  പ്രയത്നിച്ച് കൊണ്ടിരിക്കുന്ന ഞാനും,  വിശ്വാസികളായ കുഞ്ഞാടുകളും ഏറ്റവും കൂടുതൽ കേൾക്കുന്ന ബൈബിൾ ക്‌ളാസുകൾ തിരുവനന്തപുരം സീറോ മലങ്കര രൂപതയിലെ അംഗവും,   Mount Carmel Retreat Centre  ഡയറക്റ്ററും, കേരളത്തിലെ വിവിധ രൂപതകളിലും വിദേശത്തും  ധ്യാനങ്ങൾ നടത്തുന്ന പ്രമുഖ ബൈബിൾ പണ്ഡിതനായ ഫാദർ ഡാനിയേൽ പൂവണ്ണത്തിലിൻറെതാണ്. 

മിസ്റ്റർ ഡാനിയേൽ,  എന്തും വിശ്വസിക്കാമെന്ന നിങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുമ്പോഴും നിങ്ങൾ പറയുന്ന നുണകളെ ശക്തമായി എതിർക്കും. കാരണം ഒരിക്കൽ ഞാനും നിങ്ങളെപോലുള്ളവർ പറയുന്ന നുണകൾ സത്യമെന്നു വിശ്വസിച്ച് ജീവിച്ച ഒരാളാണ്. ഞാൻ നിങ്ങളെപ്പോലെ  ഒരു ബൈബിൾ പണ്ഡിതനല്ല, ആധികാരികമായി ബൈബിൾ പഠിച്ചിട്ടില്ല,  ഇതെൻറെ ജോലിയുമല്ല, ആരെയും പറ്റിച്ച് ജീവിക്കേണ്ട ആവശ്യവും ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. എന്ത് നുണപറഞ്ഞാലും കുഞ്ഞാടുകൾ വിശ്വസിക്കും എന്നതുകൊണ്ട്  നിങ്ങടെ കാര്യം കുശാലാ.  

ബൈബിളിനെക്കുറിച്ച്  പലപ്പോഴായി നിങ്ങൾ     നടത്തിയിട്ടുള്ള  അവകാശവാദങ്ങളെ  സ്ഥല - കാല - സന്ദർഭമനുസരിച്ച് നിലനില്പിനുവേണ്ടി നിങ്ങൾതന്നെ ഖണ്ഡിക്കുന്നത് എന്തൊരു  ഗതികേടാണ്... കൂടാതെ  ബൈബിളിനെ കുറിച്ച് നിങ്ങൾ  പറയുന്ന  മേന്മകൾ  വെറും  തള്ളുകൾ  മാത്രമാണ്. "കള്ളസാക്ഷ്യം പറയരുത്" എന്നായിരുന്നു ഒരുകാലത്ത്  എട്ടാം പ്രമാണം... ന്നാലും : 
ഇങ്ങെയൊക്കെ തള്ളാമോ 
ഇനിയും നമ്മൾ കാണേണ്ടേ  


🟡 -  40 - 47 - 60 -  ഗ്രന്ഥകാരൻമ്മാർ
❌ - നുണ 
🔷 - ആദ്യം നിങ്ങതന്നെ ഒരു തീരുമാനത്തിലെത്ത്, എന്നിട്ട് അറിയിക്ക്.  

അല്ല ഭായി, കത്തോലിക്കാ  സഭയുടെ  ഔദ്യോഗിക വേദപാഠം പഠിപ്പിക്കുന്നത്: "ദൈവമാണ് ബൈബിളിൻറെ ഗ്രന്ഥകർത്താവ്" എന്നല്ലേ? അപ്പോൾ ഇങ്ങനെ എണ്ണംപറഞ്ഞ്  ലേലം വിളിക്കുന്നത് അങ്ങേർക്ക് കുറച്ചിലല്ലേ?

CCC 105 
"God is the author of Sacred Scripture. the divinely revealed realities, which are contained and presented in the text of Sacred Scripture, have been written down under the inspiration of the Holy Spirit.” (1)
CCC 136 
"God is the author of Sacred Scripture because he inspired its human authors; he acts in them and by means of them." (2)

എത്ര ഗ്രന്ഥകാരൻമ്മാർ എന്ന് തീരുമാനിക്കുന്നതിനും മുൻപ്, ക്രിസ്തുമതത്തിലെ   ഏതു ജാതിയിൽപ്പെട്ട ബൈബിളാണ് എന്നുപറഞ്ഞാലെ  അതിൽ എത്ര പുസ്തകങ്ങളുണ്ട് എന്നറിയാനും അതനുസരിച്ച് എഴുത്തുകാരുടെ എണ്ണം  നിശ്ചയിക്കാനും  സാധിക്കുകയുള്ളൂ.   എന്നാലല്ലേ കണക്ക് ശരിയാകൂ.  അല്ലാതെ ഒരു ദൈവവും ഒരു ബൈബിളും എന്നവകാശപ്പെടാൻ  
പത്ത്കൽപ്പനകൾ എഴുതിയ നിങ്ങളുടെ ജീവനുള്ള ദൈവം സ്വർഗത്തിൽ നിന്നും കെട്ടിയിറക്കിയിട്ടില്ലല്ലോ, ഉദാഹരണത്തിന് കത്തോലിക്കാ ബൈബിളിലുള്ള  ചില  പുസ്തകങ്ങ പ്രൊട്ടസ്റ്റൻറ്  ബൈബിളിൽ ഇല്ലല്ലോ, അവർക്ക് 66  പുസ്തകങ്ങളല്ലേ ഉളളൂ ?

🟡 - 4 ഭൂഖണ്ഡങ്ങൾ
❌ - നുണ 
🔷 - നാലാമത്തേത് ആസ്‌ത്രേലിയ - അമേരിക്ക - അന്റാർട്ടിക്ക - ഇതിൽ ഏതെന്ന   കൺഫ്യൂഷ്യൻ മാത്രമേയുള്ളൂ. തള്ളിയപ്പോൾ പറ്റിയ  ഒരു ആന മണ്ടത്തരമാണ് നാല് ഭൂഖണ്ഡങ്ങൾ. എന്തിനുവേണ്ടിയാണ് ഇങ്ങനെ തള്ളിയതെന്നു മാത്രം മനസ്സിലായില്ല. 

എങ്ങെനെയൊക്കെ കടിച്ചു പിടിച്ച് ചവിട്ടി വലിച്ച് നീട്ടിയാലും മൂന്നിന് മുകളിൽ പോവില്ല  മിസ്റ്റർ, മാത്രമല്ല   ഇങ്ങനെ അവകാശപ്പെടാൻ അക്കലത്ത് ഇന്നത്തെപ്പോലെ ഭൂഖണ്ഡങ്ങളായി തിരിച്ചിട്ടില്ല എന്നത് വേറെയൊരു സത്യം.  പതിനേഴാം നൂറ്റാണ്ടിൽ പ്രചാരത്തിൽ വന്ന ഒരു വാക്കാണ് ഭൂഖണ്ഡം എന്നത് തന്നെ, ബെർതെ പറഞ്ഞന്നേയുള്ളൂ.

🟡 - ആദ്യമായി അച്ചടിക്കപ്പെട്ട  പുസ്തകം 
❌ - പെരും നുണ 
🔷 - CE  868  -  ഹീരകസൂത്രം (Diamond Sutra)
മഹായാന ബുദ്ധമതത്തിൻ്റെ ഭാഗമായ ഹീരകസൂത്രം (വജ്രസൂത്രം)  വ്യക്തമായ തിയതിയോടുകൂടി അച്ചടിക്കപ്പെട്ടത് CE 868 മെയ് മാസം 11-ന്നാം തിയ്യതിയായിരുന്നു.   (3, 4)

🔷 - 1377 -  കൊറിയൻ ബുദ്ധമത ലിഖിതങ്ങൾ (JIKJI)
1377 ൽ കൊറിയയിലെ Heungdeok ക്ഷേത്രത്തിൽ പ്രസിദ്ധീകരിച്ച, 2004 ൽ യുനെസ്കോ അംഗീകാരം ലഭിച്ച,    "കൊറിയൻ ബുദ്ധമത ലിഖിതങ്ങൾ" എന്നറിയപ്പെടുന്ന JIKJI  ഗുട്ടൻബർഗ് ജനിക്കുന്നതിനും മുൻപേ അച്ചടിച്ച പുസ്തകമായിരുന്നു. (5, 6, 7)

🔷 - 1450 - ഗുട്ടൻബർഗ് ബൈബിൾ
ഗുട്ടൻബർഗ് ബൈബിൾ അച്ചടിക്കുന്നത് 1450  കാലഘട്ടത്തിലായിരുന്നു  എന്ന് മനസ്സിലാക്കുമ്പോൾ ഏഷ്യയിൽ  എത്ര നൂറ്റാണ്ടു മുൻപേ അച്ചടി തുടങ്ങിയിരുന്നു എന്ന സത്യം വ്യക്തമാകുന്നത്. ബൈബിൾ അച്ചടിക്കുന്നതിനും മുൻപേ കവിതകളും,  ലാറ്റിൻ ഗ്രാമർ പുസ്തകവും (Ars minor  by Aelius Donatus) (8) സഭാ ഡോക്കുമെന്റുകളും   ഗുട്ടൻബർഗ്   അച്ചടിച്ചിരുന്നു.  എങ്ങനെയൊക്കെ ന്യായീകരിച്ചാലും  ആദ്യമായി അച്ചടിക്കപ്പെട്ട പുസ്തകമെന്ന ഖ്യാതി ഒരിക്കലും ബൈബിളിന് അവകാശപ്പെടാൻ കഴിയില്ല. ഇങ്ങനെ തള്ളിമറിക്കുമ്പോൾ ഇച്ചിരി ചരിത്രംകൂടി അറിയുന്നത് നന്നായിരിക്കും. (9, 10, 11, 12 , )

🟡 -  "ആദ്യ നാല് നൂറ്റാണ്ടുകളിൽ ബൈബിൾ ഉണ്ടായിരുന്നില്ല" 
❌ - നുണ 
🔷 - അപ്പോൾ ൻറെ തംശ്യം ദിതാണ്: 
- പഴയനിയമം ഉണ്ടായിരുന്നോ? 
- അതിനെ ബൈബിൾ എന്ന് വിളിക്കാമോ 
- പുതിയ നിയമം എഴുതിയത് അഞ്ചാം നൂറ്റാണ്ടിൽ ആയിരുന്നോ?

ആദ്യം പറയുന്നു ബൈബിൾ എഴുതിയത് 15 നൂറ്റാണ്ടുകൾ കൊണ്ടാണെന്ന്,  പിന്നീട് പറയുന്നു ആദ്യത്തെ നാല്  നൂറ്റാണ്ടുകളിൽ ബൈബിൾ ഉണ്ടായിരുന്നില്ല എന്ന്, അപ്പോൾ ബൈബിൾ ഉണ്ടായിട്ട്  എത്ര വർഷമായി?എന്തെങ്കിലും ഒരുകാര്യം ഉറപ്പിച്ച്  പറഞ്ഞാൽ വിശ്വസിക്കാൻ ശ്രമിക്കായിരുന്നു, ഇത് നിങ്ങ പറയുന്ന കാര്യങ്ങൾ നിങ്ങതന്നെ ഖണ്ഡിച്ചാൽ.... ഇങ്ങനാണേൽ ഈ കളിക്ക് ഞാനില്ല! 

🟡 -  സഭയിലാണ് ബൈബിൾ എഴുതപ്പെട്ടത് 
❌ - നുണ
🔷 - 
എന്ന് മുതലാണ് സഭയുണ്ടായത് എന്ന് ചോദിച്ചാൽ: ദൈവം സൃഷ്ടികർമ്മം നടത്തിയത് സഭയിലായിരുന്നു എന്ന് പറയില്ലെന്ന് കരുതുന്നു.  ഇന്നത്തെ ബൈബിളിലെ  പുതിയനിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള  പുസ്തകങ്ങൾക്ക് മുൻപേയും അതിനു ശേഷവും  എഴുതപ്പെട്ട പുസ്തകങ്ങൾ നിലനിൽക്കെത്തന്നെ  തങ്ങൾക്ക് ഇഷ്ടമുള്ള  കുറച്ച് പുസ്തകങ്ങൾ തിരഞ്ഞെടുത്ത്  ഇതാണ് നമ്മടെ ബൈബിൾ എന്ന് പറയുക മാത്രമാണ് സഭ ചെയ്തത്. അക്കാലത്ത് എഴുതപ്പെട്ട ബൈബിളിൽ ചേർക്കാത്ത പലപുസ്തകങ്ങളും ഇന്നും ലഭ്യമാണ് എന്നിരിക്കെ ദയവായി ഇങ്ങനെ തള്ളരുത്. 

🟡 -  സഭക്ക് വേണ്ടിയാണ് ബൈബിൾ എഴുതപ്പെട്ടത് 
❌ - നുണ
🔷 -   ഈ സഭ എന്ന് പറയുന്നത് "ഞാനും അഫനും സുഭദ്രയും" എന്ന് പറഞ്ഞത് പോലെയാണോ? അല്ല, യഹൂദർ  ഇപ്പോഴും സഭയിൽ ഇല്ലല്ലോ പക്ഷെ അവരുടെ പഴയ നിയമം നിങ്ങൾക്ക് വേണം താനും. പൗലോസിൻറെ ലേഖനങ്ങൾ മാത്രമാണ് പ്രത്യേകസഭകൾക്ക് എന്ന മേൽവിലാസത്തിൽ എഴുതപ്പെട്ടിട്ടുള്ളത് എന്നത് നാലാം ക്‌ളാസും ഗുസ്തിയും മാത്രം അറിയാവുന്ന, നാലക്ഷരം കൂട്ടിവായിക്കാൻ കഴിവുള്ള ഏതൊരു കുഞ്ഞാടിനും മനസ്സിലാക്കാവുന്നതേയുള്ളു മിസ്റ്റർ ഡാനിയേൽ. അല്ല, അറിയാൻ പാടില്ലാഞ്ഞിട്ടാണ്:  "റോമിലെ കത്തോലിക്കാ സഭക്ക്" എന്നും പറഞ്ഞ് ഏതെങ്കിലും സുവിശേഷം എഴുതിയിട്ടുണ്ടോ?

യഹൂദ മത പണ്ഡിതർക്കോ കത്തോലിക്കാ സഭക്കോ നിക്ഷേധിക്കാനാവാത്ത മറ്റൊരു  സത്യമുണ്ട്: ഇന്ന് നിലവിലുള്ള ഏറ്റവും പഴക്കമേറിയ  ബൈബിൾ CODEX SINATICUS (13) എന്ന ഗ്രീക്ക് കൈയെഴുത്ത് പ്രതിയാണ്. അതും ഇന്നത്തെ ബൈബിളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ നിലനിൽക്കെത്തന്നെ തള്ളുമ്പോൾ ഒരു മയം  വേണ്ടേ മാഷേ... അതിലുള്ള ചില  'ദൈവ നിവേശിത'  പുസ്തകങ്ങൾ എങ്ങനെ നിങ്ങടെ ബൈബിളിൽ ഇല്ലാതെ പോയി എന്നത് വെറുമൊരു തമാശമാത്രമായി തള്ളിക്കളയാം. (14, 15, 16, )

🟡 - 73 പുസ്തകങ്ങൾ 
❌ - നുണ 
🔷 - ഏതുകാലത്തെ ബൈബിളാണ്, ക്രിസ്തു മതത്തിലെ ഏതു ജാതിയിൽപ്പെട്ട  ബൈബിളാണ് എന്നതിനെ ആശ്രയിച്ചാണ് അതിൽ എത്ര പുസ്തകങ്ങളുണ്ടെന്ന് പറയാൻ  സാധിക്കുക. ഇനി കത്തോലിക്കാ സഭയുടെ ബൈബിളാണെങ്കിൽ അതും പരിണാമം സംഭവിച്ചാണ് ഇന്നത്തെ അവസ്ഥയിൽ എത്തിയത്.  

ഗ്രീക്ക് ഭാഷയിൽ നേരത്തെ  എഴുതപ്പെട്ട കുറെ പുസ്തകങ്ങൾ നാലാം  നൂറ്റാണ്ടിൽ തപ്പിയെടുത്ത്, അതിൽ തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം തിരഞ്ഞെടുത്തത്, അത് ലത്തീൻ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി, അവ ഒരുമിച്ച് തുന്നിക്കെട്ടി, അതാണ് വിശുദ്ധ ഗ്രന്ഥം എന്ന് പ്രഖ്യാപിക്കുക മാത്രമാണ് സഭ ചെയ്തത്.  ജെറോം ക്രോഡീകരിച്ച ആദ്യ ബൈബിളിൽ നിന്നും പിന്നീട്  പുസ്തകങ്ങൾ നീക്കം ചെയ്തതും നിങ്ങൾ മറന്നതോ അതോ ഓർക്കാൻ ഇഷ്ടപ്പെടാത്തതോ?

🔷 - Peshitta
പെഷീത്ത എന്താണെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല മിസ്റ്റർ ഡാനിയേൽ, എന്നാലും വായനക്കാർക്ക് അറിയാൻ വേണ്ടി പറയുന്നു: മിസ്റ്റർ ഡാനിയേൽ നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന സീറോ മലങ്കര സഭ കൂടി ഉൾക്കൊള്ളുന്ന സുറിയാനി സഭയുടെ ഔദ്യോഗിക ബൈബിളാണ് പേഷീത്ത. അതിൻ്റെ പുതിയനിയത്തിൽ ഏഴാം നൂറ്റാണ്ടു വരെ 22 പുസ്തകങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും  നിങ്ങൾ മറന്നതോ അതോ ഓർക്കാൻ ഇഷ്ടപ്പെടാത്തതോ? (17, 18 )

ഇന്നത്തെ കത്തോലിക്കാ  ബൈബിളിൽ ഇത്രയും പുസ്തകങ്ങളുണ്ട് എന്ന് മാത്രമേ നിങ്ങൾക്ക് അവകാശപ്പെടാൻ കഴിയുകയുള്ളൂ, കാരണം, ജെറോം ക്രോഡീകരിച്ച ബൈബിളിലെ ചില പുസ്തകങ്ങൾ   സഭ പിന്നീട്  നീക്കം ചെയ്തത് പോലെ  നാളെ സഭ മറ്റേതെങ്കിലും പുസ്തകം കൂട്ടിച്ചേർത്താലോ നീക്കം    ചെയ്താലോ  ഇന്നത്തെ എണ്ണം മാറും എന്നർത്ഥം. ബൈബിളിൽ യേശു പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന തിരുത്തിയ സഭക്ക് ഒരു പുസ്തകം കൂട്ടി ചേർക്കാനോ ഒഴിവാക്കാനോ സാധിക്കില്ലേ? അല്ല  മാർപാപ്പയുടെ "അപ്രമാദിത്വം" അതാണല്ലോ. 

🟡 - "ഉല്പത്തിമുതൽ വെളിപാടുവരെ  കൃത്യമായ,   യുക്തിപരമായ,  ലോജിക്കലായ ഭദ്രത. ഇതുപോലൊരു  ഗ്രന്ഥം ഭൂമിയിലില്ല." 
❌ - നുണ 

 📕 -  Deuteronomy 4:2
"ഞാൻ  നൽകുന്ന കൽപനകളോട് ഒന്നും കൂട്ടിച്ചേർക്കുകയോ അതിൽ  നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്."   എന്ന് ദൈവം കൽപ്പിക്കുന്ന പുസ്തകത്തിലെ   യേശു പഠിപ്പിക്കുന്ന "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന നൂറ്റാണ്ടുകൾക്ക് ശേഷം  സഭ  തിരുത്തിയത് വെറുതെ ഒന്ന് ഓർത്തുപോയി.... ബൈബിളിൽ യേശു പഠിപ്പിച്ച പ്രാർത്ഥന തിരുത്തി എന്ന് പറയുമ്പോൾ ബൈബിൾ തിരുത്തി എന്നുതന്നെയാണ് അർത്ഥമാക്കേണ്ടത്. 

ലോകത്ത്  70  ഭാഷകളിലേക്ക്  വിവർത്തനം ചെയ്യപ്പെട്ട 50 കോടിയിലേറെ വിറ്റഴിക്കപ്പെട്ട  J. K. Rowling എഴുതിയ Harry Potter സീരിസ് ബുക്കുകൾക്ക്  ബൈബിളിനേക്കാൾ യുക്തിഭദ്രതയുണ്ട്  അത് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ എത്ര വട്ടം തിരുത്തിയെന്ന് സഭക്ക് പോലും ഉറപ്പില്ലാത്ത ഒരു പുസ്തകത്തിന് ദൈവീകത  തിരിച്ചറിയാൻ.

പരസ്പ്പരം കണ്ടിട്ടില്ലാത്തവർ എഴുതിയ പുസ്തകത്തിൽ നിങ്ങൾ പറയുന്ന    ഈ യുക്തിഭദ്രത എങ്ങനെ വന്നു എന്ന് ചോദിച്ചാൽ അതിന്  ഒരു  ഉത്തരമേയുള്ളൂ: ഗ്രീക്ക് പഴയനിയമവും  (Septuagint) (19) പഴയ ലാറ്റിൻ ബൈബിളും (vetus Latina(20) നിലനിൽക്കെ, ഇരുപത്തഞ്ചോളം വർഷങ്ങൾകൊണ്ട്  ജെറോം നടത്തിയ വെട്ടിത്തിരുത്തലുകളും, കുത്തിതിരുകലുകൾക്കുശേഷം   അവ ഒരുമിച്ച് തുന്നിക്കെട്ടി, അഞ്ചാം നൂറ്റാണ്ടിൽ  അതിനെ    പുതിയ ബൈബിൾ (BIBLIA VULGATA)(21) എന്ന പേരുനൽകുക മാത്രമായിരുന്നു സഭ  ചെയ്തതത്. വെറുതെ ഒരു ഉദാഹരണം പറയാം: ഇന്ന് നിലവിലുള്ള ഏറ്റവും പഴയ ബൈബിളായ CODEX SINATICUSൽ ഇല്ലാത്ത ഭാഗങ്ങൾ ഒന്നര നൂറ്റാണ്ട് കഴിഞ്ഞ് എഴുതിയ  ജെറോമിൻറെ ബൈബിളിൽ എങ്ങനെ വന്നു? ഉദാഹരണം: Mark, 16: 9-20 (22)

പിന്നീട്    മാറി മാറി വന്ന മാർപാപ്പാമാരുടെ ഇഷ്ടം അനുസരിച്ച്   ഓരോ ബൈബിൾ  കമ്മീഷനും ബൈബിളിൽ   മാറ്റങ്ങൾ വരുത്തി   അതാണ് വിശുദ്ധ ഗ്രന്ഥംമെന്നു കൽപ്പന പുറപ്പെടുവിക്കുകയും, അതിനു മുൻപുണ്ടായിരുന്നവയെല്ലാം അസാധുവായി പ്രഖ്യാപിക്കുകയും, അവയൊക്കെ  വാരിയിട്ട് കത്തിക്കുകയും ചെയ്തു. അസാധുവായ ബൈബിൾ കൈവശം വക്കുന്നത് മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായിരുന്നു എന്നും മറക്കരുത്.  അതാണ്     'ദൈവ നിവേശിത  വിശുദ്ധ ഗ്രന്ഥം'  എന്ന് നിങ്ങൾ വിശേഷിപ്പിക്കുന്ന ബൈബിളിന്റെ  ചരിത്രം. അത് ദൈവീകഗ്രന്ഥം  എന്ന പുസ്തകത്തിൻറെ പോരായ്മയാണ്.  (അല്ലാന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്ന എന്ത് തീരുമാനവും ഉപാധികൾ ഇല്ലാതെ  സമ്മതിക്കുന്നതായിരിക്കും.)

വായിക്കുന്ന കാര്യങ്ങൾ മനസ്സിലായാലേ അതിലെ വൈരുധ്യങ്ങൾ തിരിച്ചറിയാനാകൂ. നൂറുകണക്കിന് വൈരുധ്യങ്ങൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്:   ബൈബിളിലെ ഭൂമി ദൈവം   "ചലിക്കാതെ അടിത്തറയിൽ" ഉറപ്പിച്ചിരിക്കുന്നതാണ് എന്നത് നിങ്ങളുടെ  ദൈവത്തിൻറെ യുക്തി:  
📕 - - Psalm 104:5
"കർത്താവ്  ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേലുറപ്പിച്ചു; അത് ഒരിക്കലും   ഇളകുകയില്ല." 

📕 - Psalm 96:10
"ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല;"

📕 - 1 Chronicles 16:30
"കർത്താവാണല്ലോ  ലോകത്തെ അചഞ്ചലമായി ഉറപ്പിച്ചത്."

അല്ല ഈ രാത്രിയും പകലും ഉണ്ടാകുന്നത് എങ്ങനാന്നാ പറഞ്ഞേ... പിന്നെ എങ്ങനെയാണ് ഭൂമികുലുക്കം ഉണ്ടാകുന്നത് എന്ന് മാത്രം ആരും ചോദിക്കരുത്.
"ഭൂമി കറങ്ങുന്നു" എന്ന് പറഞ്ഞതിനായിരുന്നല്ലോ സഭ പണ്ട്   ഗലീലിയോയെ വിചാരണ ചെയ്ത് ശിക്ഷച്ചത് എന്നൊർക്കുമ്പളാ...

ഇതുപോലെ എത്രയോ കൃത്യമായ,   യുക്തിപരമായ, ലോജിക്കലായ  മണ്ടത്തരങ്ങൾ സർവ്വജ്ഞാനിയായ ദൈവം വെളിപ്പെയുത്തിയ  ദൈവവചനമെന്ന് വിശേഷിക്കപ്പെടുന്ന ബൈബിളിലുണ്ട്. ബൈബിൾ  സത്യമാകുന്നത്  ഇതൊക്കെ കണ്ണും പൂട്ടി തൊണ്ടതൊടാതെ വിഴുങ്ങുന്നവർക്ക് മാത്രമാണ്.  

🔴 - ബൈബിളിൻറെ ദൈവീകത? 
വട്ടപ്പൂജ്യം

കത്തോലിക്കാസഭ പ്രഖ്യാപിക്കുന്നതുവരെ  ആ പുസ്തകങ്ങൾ ഒന്നും  വിശുദ്ധമായിരുന്നില്ല, കൂടാതെ  അപ്പസ്തോലൻമാരാൽ അക്കാലത്ത് തന്നെ എഴുതപ്പെട്ടു എന്ന് പറയപ്പെടുന്ന,  ബൈബിളിൽ ഉൾപ്പെടുത്താത്ത   മാറ്റ് സുവിശേഷങ്ങളും  ഇപ്പോഴും കത്തോലിക്കാ സഭക്ക്  വിശുദ്ധമല്ല, കൂടാതെ നേരത്തെ ഉണ്ടായിരുന്ന  പുസ്തകങ്ങൾ ഇന്ന് ബൈബിളിൽ ഇല്ല  എന്നോർത്താൽമതി ഈ  അതിൻറെ  ദൈവീകത മനസ്സിലാക്കാൻ. (23)

🟡 - ബൈബിൾ 1500 വർഷംകൊണ്ട് എഴുതിയ പുസ്തകം 
❌ - നുണ

ബൈബിളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ മോശ എഴുതി എന്നതാണ് വിശ്വാസം. അപ്പോൾ മോശയുടെ കാലംമുതൽ, മോശ പത്ത് കൽപ്പനകൾ സ്വീകരിച്ച കാലം മുതൽ എഴുതി തുടങ്ങി എന്ന് കരുതാം, Bible Timeline (24)* പ്രകാരം കാലം കണക്കാക്കിയാൽ  BCE 1446 ൽ ആയിരുന്നു മോശ ദൈവത്തിൻറെ കയ്യിൽ നിന്നും കൽപ്പനകൾ സ്വീകരിച്ചത് എന്ന് കാണാം. 

പിന്നീട് യേശുവിന് ശേഷം  ആദ്യത്തെ 400 വർഷക്കാലം ബൈബിൾ ഉണ്ടായിരുന്നില്ല   എന്നുകൂടി പറയുന്നു.  അപ്പോൾ ബൈബിൾ ഉണ്ടായിട്ട് എത്ര കാലമായി  മാഷേ? എന്തരോ ഏതോ.... ബൈബിൾ എന്ന് മുതൽ എഴുതാൻ തുടങ്ങി, എന്ന് അവസാനിച്ചു എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ശരിക്കും ബൈബിൾ എന്നതുകൊണ്ട് ടിയാൻ അർത്ഥമാക്കുന്നത് എന്താണാവോ... 

🔴 - ഭാഷ : 
BC 1400 മുതൽ   AD 100 വരെയുള്ള  1500 വർഷങ്ങൾകൊണ്ടാണ്  ബൈബിൾ എഴുതിയതെന്നാണ്  ഇവരയുടെ അവകാശ  വാദം.  കാരണം അങ്ങനെ പറഞ്ഞാലേ ബൈബിൾ ഒരു ചരിത്ര ഗ്രന്ഥമാണെന്ന് പറയുന്ന തള്ളലിന് ബലമുണ്ടാവുകയുള്ളൂ.  ഇങ്ങനെ തള്ളുന്നവർ ഓർക്കാത്ത ഒരു സത്യമാണ് ഭാഷ, ഏതൊരു ഭാഷക്കും ഒരു ചരിത്രമുണ്ട്: 
- ഒരു സമൂഹം രൂപപ്പെടുന്നു 
- ഒരു സംസാരരീതി  ഉത്ഭവിക്കുന്നു 
- പിന്നീട് ആ ഭാഷക്ക് ലിപികൾ ഉണ്ടാകുന്നു 
- ആ ഭാഷയിൽ  സാഹിത്യ സൃഷ്ടികൾ രൂപപ്പെടുന്നു.... 
ഇതിനൊക്കെ റൂറ്റാണ്ടുകൾ ആവശ്യമാണ്. ഒറ്റ  ദിവസംകൊണ്ട്  ഉണ്ടായതല്ല ലോകത്തെ ഒരു ഭാഷയും എന്ന് മാത്രമല്ല,  ഇന്നും  ലോകത്ത്  ലിപിയും എഴുത്തും ഇല്ലാത്ത ആയിരക്കണക്കിന് ഭാഷകളുണ്ട് എന്നോർക്കണം....  ഇന്ത്യയുടെ ഭാഗമായ  നോർത്ത് സെന്റിനെൽ  ദ്വീപ് സമൂഹങ്ങളിലെ മനുഷ്യരുടെ സംസാരരീതി ലോകത്ത് മറ്റൊരാൾക്കും ഇന്നും അറിയില്ല എന്നോർക്കുക. 

ചുരുക്കി പറഞ്ഞാൽ ഭാഷ മനുഷ്യ നിർമ്മിതമാണ്. ബൈബിൾകഥ പ്രകാരം ഭൂമുഖത്ത്  മനുഷ്യർ ഇല്ലാതിരുന്നസമയം  ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം പോലും  "ഉണ്ടാകട്ടെ" എന്ന് പറഞ്ഞത്  മനുഷ്യ നിർമ്മിത ഭാഷയിലായിരുന്നു എന്നതാണ് ഉല്പത്തി പുസ്തകത്തിലെ ആദ്യത്തെ  കോമഡി.  പിന്നീട് ലോകത്തിലെ ആദ്യത്തെ മനുഷ്യൻ ആദം എല്ലാ മൃഗങ്ങൾക്കും പക്ഷികൾക്കും പേരിട്ടു എന്നും, അത് ഹീബ്രുവിൽ ആയിരുന്നു എന്നും വിശ്വസിക്കുന്നവരാണ് ഇക്കൂട്ടർ.

1400ൽ ഇല്ലാത്ത ഹീബ്രു ഭാഷയിൽ  മോശ ഒരിക്കലും  പഞ്ചഗ്രന്ഥികൾ  എഴുതാൻ സാധ്യതയില്ല,  അല്ലെങ്കിൽ   ഈജിപ്തിൽ ജനിച്ചുവളർന്ന    മോശക്ക് അറിയാമായിരുന്ന ഈജിപ്ത് ഭാഷയിൽ  (Hieroglyph) (25) ആകുമായിരുന്നു  ബൈബിൾ എഴുതുക. 

ബൈബിൾ പഴയനിയമം ഭൂരിഭാഗം പുസ്തകങ്ങളും ഹീബ്രുവിലും ചിലത് അരമായ ഭാഷയിലുമാണ് എഴുതിയിരിക്കുന്നത്  എന്നാണ് ബൈബിൾ പണ്ഡിതരുടെ  അഭിപ്രായം. പക്ഷെ  BCE 1400-ൽ ബൈബിൾ എഴുതണമെങ്കിൽ,  അതിനും എത്രയോ  മുൻപേ ഹീബ്രു ഭാഷ  അഭിവൃദ്ധിപ്പെട്ടിരിക്കണം.  അക്കാലത്ത് ഹീബ്രു ഭാഷ ഉണ്ടായിരുന്നോ? 

📕 - [Hebrews 11:1]
വിശ്വാസം എന്നത്: "പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും, കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്."  സത്യമായത് എന്തോ അതല്ല വിശ്വാസം.തങ്ങൾ വിശ്വസിക്കുന്നത് എന്തോ അത് മാത്രമാണ്  സത്യമെന്ന്  സ്വയം ഉറപ്പിക്കുന്നതും, അതല്ലാതെ വേറെ ഒന്നും  ഇല്ലെന്നും, സത്യം മറ്റൊന്നാണെങ്കില്‍പോലും അതിനെ അംഗീകരിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയും കൂടിയാണ് വിശ്വാസം. 

 തുടരും... 

=========================================

Friday 18 February 2022

Sr Kausalya Rajendren

February 16, 2022

വിശുദ്ധ മരണങ്ങൾ

25 വയസുള്ള മറ്റൊരു യേശുവിൻറെ മണവാട്ടികൂടി കിണറിൽ അഭയം പ്രാപിച്ചു.

ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു സിസ്റ്റർ കൗശല്ല്യ രാജേന്ദ്രൻ പഠിച്ചിരുന്ന കോൺവെന്റ് വക കോളേജ് കിണറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പതിനാറാം തിയതി ഉച്ചകഴിഞ്ഞ് കാണാതായ കന്യാസ്ത്രീയെ പോലീസും ഫയർ ഫൊഴും ചേർന്ന് പുറത്തെടുത്തത് പതിനേഴാം തിയതി രാവിലെയായിരുന്നു.
Sister Kausalya Rajendren (25)
Sisters of St. Charles Borromeo
St. Charles Arts and Science College
Eraiyur, Kallakurichi district, TN

Found dead in convent collage well. She was a digree student.

Saturday 2 October 2021

മുടിവളരുന്ന തങ്കിയിലെ അത്ഭുത തിരുസ്വരൂപം - സത്യവും നുണയും

മുടിവളരുന്ന അത്ഭുത തിരുസ്വരൂപ കഥ ഇങ്ങനെ: 
രൂപത:  കൊച്ചി 
ഇടവക: സെന്റ് മേരീസ് ഫൊറോന പള്ളി
സ്ഥലം: തങ്കി, ചേർത്തല, ആലപ്പുഴ 

▶️പള്ളിയുടെ അവകാശ വാദം: " തങ്കിയുടെ ചരിത്രത്തിന്‌ ഈശോയുടെ പീഡാനുഭവ സ്വരൂപത്തിന്റെ ചരിത്രവുമായി ബന്ധമുണ്ട്‌. 1935-ൽ ‍ വികാരിയായിരുന്ന ഫാദർ ജോർജ്ജ് കരോട്ടിന്‌ ഒരു വെളിപാടുണ്ടായി. ദൈവഭക്‌തി വളർത്താൻ  യേശുവിന്റെ പീഡാനുഭവ സ്വരൂപം തങ്കിപ്പള്ളിയിൽ ‍ വേണം. അതിനായി ഇടവകയിലെ  ‍ മുഴുവൻ ‍ കുടുംബങ്ങളിലുംനിന്ന് ഒരുപിടി അരി വീതം ദിവസേന മാറ്റിവയ്‌ക്കാൻ ‍ അച്ചൻ ‍ ആഹ്വാനം ചെയ്‌തു. തന്റെ ആശയത്തിനൊത്ത രൂപം തയാറാക്കാൻ ‍ കൊച്ചി രാജ്യത്തെ ഒരു പ്രമുഖ ശിൽപിയെ അച്ചൻ ചുമതലപ്പെടുത്തി."
🔴 - നുണ! 
- ഏതൊരു അന്ധനും ഒറ്റ നോട്ടത്തിൽ മനസ്സിലാകും അതൊരു വിദേശ നിമ്മിത രൂപമാണെന്ന്. 1935ലെ   ആലപ്പുഴ ജില്ലയിലെ തീരദേശ ഇടവകയായ   തങ്കിപള്ളി. അവിടെ ഇടവക വിശ്വാസികളിൽ  നിന്നും  പിടിയരി സ്വരൂപിക്കുന്നു.  ഒരു വർഷംകൊണ്ട്:   രൂപം വാങ്ങാൻ ആവശ്യമായ അരി സ്വരൂപിക്കാനും,   അത്   വിറ്റ് പണമാക്കാനും, അത്  വിദേശ മൂല്ല്യത്തിലേക്ക് മാറ്റാനും, വിദേശത്ത് നിന്ന് ഓർഡർ കൊടുത്ത് കൊച്ചിയിൽ രൂപം എത്തിക്കാനും  83 വർഷം മുൻപുള്ള കേരളത്തിലെ  സാമൂഹ്യ, സാമ്പത്തീക   സാഹചര്യത്തിൽ  സാധിക്കുമായിരുന്നില്ല. ഇങ്ങനെയൊക്കെ പറഞ്ഞു കുഞ്ഞാടുകളെ വിശ്വസിപ്പിക്കുന്നവരെ സമ്മയ്ക്കണം! ഒരു വെളിപാടിന്റെ കാര്യം പറഞ്ഞു ഒരു വികാരിയെ വിശുദ്ധനാക്കാനുള്ള ഉഡായിപ്പ് മാത്രമാണതെന്ന് വ്യക്തം. 

▶️ 1936ൽ തങ്കി പള്ളിയിൽ  കൊണ്ടുവന്ന യേശുവിന്റെ പീഡാനുഭവ സ്വരൂപത്തിന്റെ മുടിക്ക് തോളറ്റം വരെയേ നീളം  ഉണ്ടായിരുന്നുള്ളൂ. മരത്തിൽ കൊത്തിയെടുത്ത ഈ രൂപത്തിന്റെ തലമുടി വിഗ്ഗ് പോലെ വച്ചുപിടിപ്പിച്ചതാണ്. എന്നാൽ അതിന്റെ മുടിക്ക് ഇപ്പോൾ കൈമുട്ടോളം  നീളമുണ്ട്‌. അതുകൊണ്ട്  യേശുവിന്റെ രൂപത്തിലെ മുടി വളരുന്നതായി സഭാനേതൃത്വം  അവകാശപ്പെടുന്നു.  ഇതിനുള്ള തെളിവുകളായി മൂന്നു വ്യത്യസ്തത കാലങ്ങളിലെ ചിത്രങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ബെർതെ അതൊക്കെ ഒന്ന് എടുത്ത് നോക്കി! ആകെ മൊത്തം ടോട്ടൽ ഫോട്ടോഷോപ്പ്!
 

🔴 - 1936 ചിത്രം 
▶️ - നുണ







കാരണം: രണ്ട് മുൾകിരീടങ്ങൾ, ഒന്ന് പഴയതും ഒന്ന് പുതിയതും.   1936ൽ തങ്കിപള്ളിയിൽ കൊണ്ടുവന്ന രൂപത്തിൽ  ഒരു മുൾക്കിരീടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അന്ന് എടുത്തു എന്ന് പറയുന്ന  രൂപത്തിന്റെ തലയിൽ പഴയ മുൾകിരീടത്തിനു മുകളിൽ കാണുന്ന രണ്ടാമത്തെ   മുൾക്കിരീടം എങ്ങിനെ വന്നു? 1936ൽ ഇല്ലാതിരുന്ന മുൾക്കിരീടം വച്ച് ഫോട്ടോ എടുത്തത് എങ്ങിനെയാണെന്നല്ലേ?  അതോ,  ഒരു ഫോട്ടോ തിരഞ്ഞെടുത്ത് 1936 എന്ന് എഴുതുക മാത്രമാണ് ചെയ്തത്. ബോധമില്ലാതെ ഫോട്ടോ തിരഞ്ഞെടുത്തപ്പോൾ പറ്റിയ   ആന മണ്ടത്തരം. 
🔴 - 1975 ലെ  ചിത്രം 
▶️ - നുണ! 1975ലെ ഈ ചിത്രത്തിൽ മുടിയുടെ നീളം കുറവായിട്ടാണ് കാണുന്നത്. അത് എന്തുകൊണ്ടാണെന്ന് അടുത്ത ചിത്രം കണ്ടാൽ മനസ്സിലാകും:





























1975ലെ ചിത്രം "side view" എന്ന് മനസ്സിലായല്ലോ. മുടി ഇരുവശങ്ങളിലും കക്ഷത്തിന്റ്റെ ഭാഗത്തേക്ക്‌  വീണു കിടക്കുകയാണ്. കൂടാതെ മറ്റു ചിത്രങ്ങളിലേത് പോലെ രൂപത്തിൽ വെളുത്ത നെറ്റ് പുത്തപ്പിച്ചിട്ടില്ല.



















1975ലെ ചിത്രം  എന്ന് അവകാശപ്പെടുന്നതും  ഈ ചിത്രങ്ങളും കണ്ടാൽ മനസ്സിലാകും എല്ലാം ഒരു ദിവസം തന്നെ  എടുത്തതും, പഴക്കമില്ലാത്തതുമാണെന്ന്. 










മൂന്നാമത്തെ ചിത്രം: 2010 

ഒറിജിനൽ 






ഈ ചിത്രത്തിൽ വെളുത്ത നെറ്റ് പുതപ്പിച്ചിരിക്കുന്നതുകൊണ്ടും, മുടി അതിനു മുകളിൽ ആയതു കൊണ്ടും നീളം കൂടിയതായി തോന്നുന്നത്.  ഇതുപോലെ പല ചിത്രങ്ങളും പഴക്കം ചെന്നതാണ് എന്ന് കാണിക്കുന്നതിനുള്ള ഫോട്ടോഷോപ്പ് പണി നടത്തിയിരിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ ചിത്രങ്ങൾ.
രൂപത്തിന്റെ തലയിൽ രണ്ടാമത്തെ മുൾക്കിരീടം ഉള്ളതും ഇല്ലാത്തതുമായ വ്യത്യസ്ത ചിത്രങ്ങൾ കാണുക. 
മറ്റു നുണകൾ:  
▶️ - കൊച്ചി രാജ്യത്തെ പഥ്യാല കുടുംബത്തിലെ ശില്പി 
🔴 - നുണ! 
ഈ രൂപം വിദേശ നിർമ്മിതമാണെന്ന് സാമാന്യ ബോധമുള്ള ഏതൊരാൾക്കും  ഒറ്റനോട്ടത്തിൽ മനസ്സിലാകും. പിന്നെ എന്തുകൊണ്ടാണ് അവർ കൊച്ചി രാജ്യത്തെ ഒരു ശില്പിയെ കുറിച്ച് പറയുന്നത് എന്ന ചോദ്യത്തിന് ഒരു മറുപടിയെ ഉള്ളൂ. ഇങ്ങനെ പറഞ്ഞാലേ: രൂപപ്രതിഷ്ഠ നടത്തിയ ദിവസം ശിൽപശാലയ്ക്ക് തീപിടിച്ചെന്നും, ശില്പി സമാധിയായി  (holy death ) എന്നുള്ള അടുത്ത  നുണകഥ കുഞ്ഞാടുകൾ വിശ്വസിക്കുകയുള്ളൂ. ഇങ്ങനെ ഒരു ശില്പി കൊച്ചി രാജ്യത്ത് ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം മറ്റു ശില്പങ്ങളും ഉണ്ടാക്കിയിരിക്കും, അദ്ദേഹത്തെ ഈ ഇടവകക്കാർ മാത്രമാണോ അറിയുക? ആ ശില്പിയുടെ മറ്റു കലാരൂപങ്ങൾ ഏതൊക്കെ എന്ന ചോദ്യത്തിനും ഉത്തരം പറയാൻ ഈ നുണകഥ  പ്രചരിപ്പിക്കുന്നവർക്കു ബാധ്യതയുണ്ട്. 

▶️ - മുടി വളരുന്നില്ലേ?
🔴 - ഇല്ല❗️

▶️ - അപ്പോൾ മുടിയുടെ നീളം കൂടിയത് എങ്ങിനെ?
🔴 - പറയാം, എങ്ങിനെയാണ് മുടിവളരുന്നത് എന്നതാണ് പലർക്കും ഇപ്പോഴും മനസ്സിലാകാത്തത്. 1936ൽ തങ്കി പള്ളിയിൽ കൊണ്ടുവന്ന രൂപത്തിന്റെ തലമുടിക്ക് തോളറ്റം വരെയേ നീളം  ഉണ്ടായിരുന്നുള്ളു എന്ന വാദം ശരിതന്നെ. അങ്ങിനെയാണ് സാധാരണ യേശുവിനെ അവതരിപ്പിക്കുന്നത്. എന്നാൽ ആ മുടി ചുരുണ്ടതായിരുന്നു. വർഷങ്ങൾ കഴിയുന്തോറും മുടിയുടെ ചുരുൾ നിവർന്നുവന്നു. അതിന് വേറെയും കാരണങ്ങളുണ്ട്. ഈ ചിത്രങ്ങൾ ശ്രദ്ധിക്കുക:
ചിത്രങ്ങളിലെ വെളുത്ത തുണിയിലെ രക്തത്തിന്റെ പാടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകുന്നത്: കാലാകാലങ്ങളായി തലയിലെ വിഗ്ഗ് എടുക്കുകയും, തിരിയെ വക്കുമ്പോൾ ചോരപ്പാടുകൾ സ്ഥാനം മാറുന്നു  എന്നുമാണ്. ഓരോ പ്രാവശ്യവും വിഗ്ഗ് ചീകി മിനുക്കാൻ എടുക്കുന്നതിന്റെ  ഫലമായി  ചുരുണ്ട മുടി നിവർന്നു നീളം വച്ചു. കൂടാതെ മുടി ചീകുന്നതുകൊണ്ട്  വിഗ്ഗിൽനിന്നും കൊഴിയുന്ന  മുടിയും അക്കൂട്ടത്തിൽ ഉണ്ടാകാം അങ്ങിനെയും വിഗ്ഗിന്റെ നീളം കൂടാം. 


ചിത്രത്തിൽ: 2017-ൽ   ഇറ്റലിയിൽ നിന്നും തങ്കി പള്ളിയിലേക്ക് കൊണ്ടുവന്ന  യേശുവിന്റെ മുടിയുടെ തിരുശേഷിപ്പ്. 


സഭയുടെ വാദം ഇങ്ങനെ : "ഇറ്റലിയിലെ സേക്രട്ട് ഹാർട്ട് പള്ളിയിൽ സൂക്ഷിച്ചിരുന്ന യോശുവിന്റെ തലമുടിനാരിന്റെ തിരുശേഷിപ്പ് കൊച്ചി രൂപതാംഗമായ ഫാ: ജോൺസൺ തൗണ്ടയിൽ ഇറ്റലിയിലെ പള്ളിയിൽ നിന്ന് ഏറ്റുവാങ്ങി ചേർത്തല തങ്കി പള്ളിയിൽ പ്രതിഷ്ടിക്കുവാനായി ഇന്ന് ( 17. 7.2017) രാവിലെ നെടുംമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ തങ്കിപള്ളി വികാരി ഫാ: ഫ്രാൻസിസ് സേവ്യർ കളത്തി വീട്ടിൽ ഏറ്റു വാങ്ങുന്നു." പത്രവാർത്ത: 
▶️ - ഇത് സത്യമാണോ ?
🔴 - അല്ല, നുണ! 
ആദ്യംതന്നെ: ഇവർ  പറയുന്ന കാര്യങ്ങളിൽ ഒരു വ്യക്തതയില്ല. ചാവറയച്ചനോടൊപ്പം വിശുദ്ധനാക്കിയത് ലുഡ്വിനോ എന്ന വ്യക്തിയല്ല, അങ്ങനെ ഒരു വിശുദ്ധന്‍ ഇല്ല. ചാവറ അച്ഛനോടൊപ്പം വിശുദ്ധനാക്കിയത് ലുദോവിക്കോ കസോറിയ (Ludovico of Casoria) എന്ന  ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിയായിരുന്നു.  അതൊരു അക്ഷരതെറ്റായി കാണാം. എന്നാലും ബാക്കിയുള്ള കാര്യങ്ങൾ സത്യമല്ലാത്തത് കൊണ്ടാണോ എങ്ങുംതൊടാതെ  ഒരു കഥ ചമച്ചത് എന്ന് തോന്നും.  കാര്യങ്ങൾ ക്യാക്തമായി പറഞ്ഞാൽ: യേശുവിന്റെ മുടി തരപ്പെടുത്തിയത് ഫാ.ജോൺസൺ തൗണ്ടയിൽ. ഇദ്ദേഹം ഇറ്റലിയിലെ ഫ്ലോറൻസ് രൂപതയിൽപ്പെട്ട സേക്രഡ്  ഹാർട്ട് പള്ളിയിൽ (Parrocchia Del Sacra Cuore, Via Capo di Mondo 60,  Firenze 50136 - ITALY)  ജോലി ചെയ്യവേ വികാരി Fr. Simone Pifizzi നല്കിയതെന്ന് അവകാശവാദം.  
ഇറ്റലിൽ മാത്രം  വിവിധ പള്ളികളിൽ ഉണ്ടെന്നു അവകാശപ്പെടുന്ന തിരുശേഷിപ്പുകളുടെ ചെറിയൊരു ലിസ്റ്റ്: 
- യേശുവിനെ തറച്ച 3  ആണികൾ 
- യേശുവിന്റെ രക്തം 
- കുരിശിന്റെ ഭാഗം 
- മുൾകിരീടത്തിലെ പത്തോളം മുള്ളുകൾ 
- പീലാത്തോസ് കുരിശിന്റെ മുകളിൽ എഴുതി വച്ച ഫലകം 
- പീലാത്തോസിന്റെ കൊട്ടാരത്തിലെ ഗോവണി 
- യേശുവിനെ അടക്കാൻ  പുതച്ച തുണി 
- യേശുവിന് വിനാഗിരി മുക്കി കൊടുത്ത സ്പോഞ്ച് 
- യേശുവിനെ കുത്താൻ ഉപയോഗിച്ച കുന്തം 
- വെറോണിക്ക  യേശുവിന്റെ മുഖം തുടച്ച തൂവാല 
- യേശുവിനെ കെട്ടിയിട്ട കൽ തൂൺ 
- യേശുവിന്റെ പൊക്കിൾ കോടി 
- യേശുവിന്റെ പരിഛേദനം  ചെയ്ത തൊലി 
ഇങ്ങനെ  ഇറ്റലിയിൽ മാത്രം ഇത്രയും തിരുശേഷിപ്പുകൾ ഉള്ളതായി  അവകാശവാദം ഉന്നയിക്കുമ്പോൾ  യേശുവിന്റെ മുടി  ഉണ്ടെന്നു ഇതുവരെ ആരും അവകാശപ്പെട്ടില്ല എന്ന് മാത്രമല്ല, ഉണ്ടായിരുന്നെങ്കിൽ  അത് മറ്റാർക്കും കൊടുക്കുകയുമില്ല എന്നതാണ് ഇത്തരം തിരുശേഷിപ്പുകൾ ഉണ്ടെന്നു പറയുന്ന പള്ളികളിലെ കളക്ഷൻ കണക്കുകൾ  സൂചിപ്പിക്കുന്നത്. 
ഇങ്ങനെ ഒരു തിരുശേഷിപ്പ് ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഫാദർ സ്റ്റേഫനോ തന്റെ ഇടവകയിൽ  ആ തിരുശേഷിപ്പ് ജനങ്ങൾക്ക് പ്രാർത്ഥനക്കായി പരസ്യമായി സ്ഥാപിച്ചില്ല? അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഫ്ലോറൻസ് രൂപതക്ക്  അതിനെ കുറിച്ച് അറിയാതെപോയി?
ഇതിനൊക്കെ മൗനാനുവാദം നൽകുന്ന കൊച്ചി രൂപതയോടു ചോദിക്കാനുള്ളത്: ഇതിലുഭേതം കാട്ടാമ്പാരയുമായി കാക്കാൻ പൊയ്ക്കൂടേ? അല്ലെങ്കിൽ പറയണം: ഇതിനെ കുറിച്ച് പഠിക്കാൻ നിങ്ങൾ ഒരു കമ്മറ്റിയെ ഇതുവരെ  നിയമിച്ചോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? നിയമിച്ചെങ്കിൽ അവരുടെ കണ്ടെത്തലുകൾ എന്താണ്? 
ഇതുവരെ ആഗോള കത്തോലിക്കാ സഭയില്‍ ആരും തന്നെ ഉണ്ടെന്ന് അവകാശപ്പെടാത്ത  യേശുവിന്റ്റെ മൈര്   ഇവര്‍ക്ക് മാത്രമായി എങ്ങനെ കിട്ടിയെന്ന് പറയാന്‍ KCBCക്ക് ധാര്‍മ്മീകമായ ബാധ്യതയുണ്ട്. ജനങ്ങളെ ഇങ്ങനെ വിഡ്ഢികളാക്കാന്‍ ഇനിയും അനുവദിച്ചു കൂടാ!

#തങ്കി #Thankey St.Mary's Forane Church, Thankey, Cherthala, Alappuzha Miraculous statue of Thankey

-------------------------------------------------------------------------------------------
Courtesy to the images
http://www.thankey.church/
http://web.thankeychurch.com/
http://stmarys.bizhat.com/histroy.html

Thursday 19 August 2021

മറിയത്തിൻറെ രൗദ്ര ഭാവം

കൊളംബിയ V/s മറിയം 

അമേരിക്കയുടെ തലസ്ഥാനമായ  വാഷിങ്ടൺ, ഡി.സി യിലെ  Capitol Hill എന്നറിയപ്പെടുന്ന ഒരു ചെറുകുന്നിൽ സ്ഥിതി ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ്‌ കാപിറ്റോൾ (United States Capitol) എന്നും,  കാപിറ്റോൾ മന്ദിരം (Capitol Building) എന്നും അറിയപ്പെടുന്ന ഈ  അതിവിശാല സൗധമാണ്  അമേരിക്കൻ ഐക്യനാടുകളുടെ പാർലിമെന്റ് മന്ദിരം. 

1863ൽ പണിതീർന്ന കാപിറ്റോൾ മന്ദിരത്തിൻറെ തറനിരപ്പിൽ  നിന്നും 55 മീറ്റർ ഉയത്തിലുള്ള ഇതിന്റെ കുംഭഗോപുരത്തിന്റെ  (താഴികക്കുടം) ഉൾഭാഗം ചിത്രപ്പണികൾകൊണ്ട് അലങ്കരിച്ചത് Constantino Brumidi എന്ന ഇറ്റാലിയൻ ചിത്രകാരനായിരുന്നു. 

ഈ ചുവർചിത്രത്തിൽ അമേരിക്കയുടെ ആദ്യത്തെ പ്രസിഡൻറ് ജോർജ്ജ് വാഷിങ്ടണിനെ ചിത്രീകരിച്ചിരിക്കുന്നത്:  പുരാതന റോമൻ മതത്തിലെ യുദ്ധ വിജയങ്ങളുടെ ദേവത വിക്ടോറിയ (Victoria) ഇടതുഭാഗത്തും,  സ്വാതന്ത്ര്യത്തിന്റെ ദേവത  Liberty  ((Latin - Libertas) വലതുഭാഗം ചേർന്ന് സ്വർഗാരോപിതനായിരിക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ട്തന്നെ ഈ ചിത്രത്തെ  The Apotheosis of Washington എന്നാണ് അറിയപ്പെടുന്നത്.

War -  Science -  Marine -  Commerce -  Mechanics - Agriculture -എന്നിങ്ങനെ  ആറുഭാഗങ്ങളായി തിരിച്ചിരിക്കുന്നു വിശാലമായ ഈ ചുവർചിത്രത്തിൽ വാഷിങ്ങ്ടണിന് താഴെയായി യുദ്ധങ്ങളുടെ ഭാഗത്ത് അമേരിക്കയുടെ മനുഷ്യാവതാരമായ കൊളംബിയ  (Columbia) എന്ന ദേവതയെയാണ്  ചിത്രീകരിച്ചിരിക്കുന്നത്. അമേരിക്ക കണ്ടുപിടിച്ച ഇറ്റാലിയൻ നാവികൻ കൊളംബസിനോടുള്ള  (Cristoforo Colombo) ബഹുമാനാർത്ഥം കൊളംബിയ എന്നായിരുന്നു ആദ്യകാലങ്ങളിൽ അമേരിക്ക അറിയപ്പെട്ടിരുന്നത്.

അമേരിക്കൻ  പതാകയുടെ പുറംചട്ടയോടു കൂടിയ രക്ഷാകവചവും, വാളും, ഹെൽമറ്റും ധരിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്നതായിട്ടാണ് കൊളംബിയയെ ചിത്രീകരിച്ചിരിക്കുന്നത്. സ്വേച്ഛാധിപത്യത്തേയും, രാജാധിപത്യത്തേയും ചവിട്ടിയരച്ച് മുന്നേറുന്ന കൊളംബിയയുടെ കൂടെ  അമ്പുകളുമായി അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ പക്ഷിയായ വെള്ളത്തലയൻ കടൽപ്പരുന്തിനേയും ചിത്രത്തിൽ കാണാം. 

"വിജാതിയരുടെ ആചാരങ്ങൾ  അനുകരിക്കരുത്" [നിയമാവർ ത്തനം, 18:9] എന്ന് ദൈവം വിലക്കിയിട്ടും,  അടിച്ചുമാറ്റാത്തതായി ആഗോളകത്തോലിക്കാ സാഭയിൽ ഒന്നുപോലുമില്ല എന്ന സത്യം നിലനിൽക്കുമ്പോൾ, കേരള കത്തോലിക്കാ സഭ എന്തിനു മടിക്കണം അല്ലേ?

🔶 ബലി - ദിവ്യബലി
🔶 പൂജ - ദിവ്യപൂജ
🔶 ശയനപദക്ഷിണം - ഉരുൾനേർച്ച
🔶 ദീപാരാധന - ദീപക്കാഴ്ച
🔶 പൂർണ്ണകുംഭം
🔶 ആരതി
🔶 വെടിവഴിപാട് - വെടിനേർച്ച
🔶 ധ്വജസ്തംഭം - കൊടിമരം (കൊടിയേറ്റം)
🔶 ചോറൂട്ട്
🔶 തുലാഭാരം
🔶 എഴുത്തിനിരുത്ത്
അങ്ങനെ എന്തെല്ലാം....

കാവിയുടുത്ത്, കുങ്കുമം ചാർത്തിയും കുർബാന നടത്താം

ഉരുൾ നേർച്ച (ശയനപ്രദക്ഷിണം) തങ്കിപള്ളി, ആലപ്പുഴ

ദീപകാഴ്ച (ദീപാരാധന)  പൂങ്കാവ് പള്ളി, ആലപുഴ

കൊരട്ടി പള്ളിയിലെ   തുലാഭാരം

എഴുത്തിനിരുത്ത്‌

ചോറൂട്ട്‌

പൂർണ്ണകുംഭം

ആരതി

ഓണാകുർബാനക്ക്  വൈദീകരെ ചന്ദനം ചാർത്തുന്നു 

ഓണ കുർബാന 

വിഷുക്കണി 

 മേരി ലക്ഷ്മീ
പൂരമല്ല, പെരുന്നാളാണ് 
കൊടിമരം 
എന്ത് നുണപറഞ്ഞാലും ആലപ്പുഴയിലെ കുഞ്ഞാടുകൾ വിശ്വസിക്കും എന്നിരിക്കെ പെട്ടിയിൽ കാശ് നിറക്കാൻ യാതൊരു ഉളുപ്പുമില്ലാതെ ഉഡായിപ്പുകൾ കാണിക്കുന്ന ആസനം ജോസഫ് നീണാൾ വാഴട്ടെ!

ഇനി അതല്ല, പരിശുദ്ധ അമ്മയുടെ രൗദ്രഭാവം എന്ന് പറഞ്ഞ് ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന നവരസങ്ങൾ അടിച്ചുമാറ്റി മറിയത്തിന് ചാർത്തിക്കൊടുക്കാനാണ് പരിപാടിയെങ്കിൽ രൗദ്രത്തിൽ മാത്രം നിറുത്തരുത് എന്നാണ് എന്റെയൊരു ഇത്. മറിയത്തിന്റെ ശൃംഗാരവും, ഹാസ്യവും വരുന്നതും കാത്ത്....
http://mal.kreupasanammarianshrine.com/marian_message/more/185