Monday 31 August 2015

സർവ്വജ്ഞാനിയായ വിഡ്ഢിയും, കോക്കാച്ചി എന്ന സാത്താനും.

സാത്താൻ:
വിശ്വാസം വിൽക്കാൻ  തിരുസഭ സൃഷ്ടിച്ച ഉൽപന്നമോ!?

കോക്കാച്ചി [കോക്കാൻ]
ചെറുപ്രായത്തി കുഞ്ഞുങ്ങ ഭക്ഷണം കഴിക്കാ മടികാണിക്കുമ്പോ, നാട്ടിപുറങ്ങളി പൊതുവേ പ്രായമായവർ പറയുന്ന ഒരു കോക്കാച്ചിയുടേ കഥയുണ്ട്, ഭക്ഷണം കഴിക്കാത്ത കുട്ടികളെ പിടിക്കാ വരുന്ന ഒരു ഭീകര ജീവിയുടെ. പ്രാദേശിക വ്യത്യാസങ്ങക്ക് അനുസരിച്ച് അതിനു പല രൂപങ്ങളും, പേരുകളും ഉണ്ടാകും; ചിലപ്പോഴൊക്കെ അത് വിമാനത്തിന്റ്റെ രൂപത്തിലാവും വരിക. അതുവഴി [യഥാത്ഥത്തി ഇല്ലാത്ത ഒരു ഭീകര ജീവിയുടെ കഥയിലൂടെ] കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാ അമ്മമാക്ക് സാധിക്കുന്നു. വിശ്വാസത്തിന്റ്റെ കാര്യത്തിലും, ക്രിസ്തീയസഭ പറഞ്ഞു പേടിപ്പിക്കുന്ന കഥകളിലും ഇത്തരം ഒരു കഥാപാത്രമുണ്ട്. തിന്മ ചെയ്യുന്നവരെ ദൈവം ശിക്ഷിച്ച് അയക്കുന്ന നരക ലോകത്തിന്റ്റെ അധിപനായ, ബൈബിളിലെ ആ ഭീകര കഥാപാത്രമായ, സാത്താനെ തേടിയുള്ള ഒരു യാത്ര!
സാത്താന്‍ [പിശാച് - തിന്മ ]
സാത്താൻ തിന്മയുടെ ഉറവിടമായി ബൈബിൾ പരിചയപ്പെടുത്തുന്ന കഥാപാത്രമാണ്. ദൈവം സാത്താനെ സൃഷ്ട്ടിക്കുന്നതായി ബൈബിളിൽ പറയുന്നില്ല. പക്ഷേ, 'ദൈവമാണ് സർവ്വതിന്റ്റെയും സൃഷ്ട്ടാവ്, ദൈവം വഴിയല്ലാതെ യാതൊന്നും ഉണ്ടായിട്ടില്ല' [യോഹന്നാന്‍ 1:3] എന്ന് യോഹന്നാനും, "കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്." [കൊളോസോസ്, 1:16] എന്ന്‌ പൗലോസും പറയുന്നു. അപ്പോൾ സാത്താൻ ദൈവസൃഷ്ട്ടി മാത്രമല്ല, യേശുവിന് വേണ്ടി സൃഷ്ട്ടിക്കപ്പെട്ടതാണെന്ന് ബൈബിൾ തന്നെ സമ്മതിക്കുന്നു.
ലൂസിഫ
ആരാണ് ലൂസിഫർ (പ്രഭാതനക്ഷത്രം) ?
പ്രഭാതത്തിന് = പുലർകാലം, ഉഷ:കാലം, ഉഷസ്സ് എന്നൊക്കെ പര്യായങ്ങളുണ്ട് എന്നത് മലയാള നിഘണ്ടുവിൽ നോക്കിയാൽ മനസ്സിലാക്കാം. Lucifer  എന്നാൽ പ്രകാശം പരത്തുന്നവൻ എന്നാണ് വാച്യാർത്ഥം, 
("light-bringer") is a Latin name for the planet Venus and is also known as the Morning Star. പ്രഭാതനക്ഷത്രം എന്ന് അറിയപ്പെടുന്നത് യഥാർത്ഥത്തിൽ ശുക്രനാണ്. സൂര്യോദയത്തിന്‌ അൽപംമുൻപും സൂര്യാസ്തമയത്തിന്‌ ശേഷം അൽപ്പനേരം മാത്രമാണ് ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുന്നത്, അതുകൊണ്ട് ശുക്രൻ: 'പ്രഭാതനക്ഷത്രം' എന്നും 'സന്ധ്യാനക്ഷത്രം' എന്നും അറിയപ്പെടുന്നു.
നെബുക്കദ്‌നോസർ"ഉഷസിന്റ്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്ത് നിന്ന് വീണു!" [ഏശയ്യാ, 14:12] ഈ ഭാഗമാണ് കത്തോലിക്കാ പുരോഹിതർ   തെറ്റായി വ്യാഖ്യാനിക്കുന്നത്. ഇവിടെ പ്രതിപാദിക്കുന്ന 'പ്രഭാത നക്ഷത്രം' എന്ന പദം സാത്താനാണ് എന്നാണ് അവരുടെ  വാദം. 
ജറുസലേം കീഴടക്കിയ ബാബിലോൺ ‍ രാജാവ് നെബുകദ്നേസ്സാർ രണ്ടാമൻ രാജാവിന്റ്റെ പതനത്തെകുറിച്ച്, ആമോസിന്റ്റെ പുത്രനായ എശയ്യാക്ക് ഉണ്ടായ ദർശനമാണ് ഏശയ്യാ 13,14 അദ്ധ്യായങ്ങളിൽ വിവരിക്കുന്നത്: "ആമോസിന്റെ പുത്രനായ ഏശയ്യായ്ക്ക് ബാബിലോണിനെ സംബന്ധിച്ചുണ്ടായ ദര്‍ശനം." (ഏശയ്യാ, 13: 1) ഈ അധ്യായത്തിന്റെ തുടർച്ചയാണ് പതിനാലാം അധ്യായത്തിലുള്ളത്. "4 : ബാബിലോണ്‍ രാജാവിനെ നീ ഇങ്ങനെ പരിഹസിക്കും: മര്‍ദകന്‍ എങ്ങനെ നശിച്ചുപോയി! അവന്റെ ഔദ്ധത്യം എങ്ങനെ നിലച്ചു! .... 12: ഉഷസ്‌സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി!" (ഏശയ്യാ, 14: 4,12) അതിനു ശേഷം: അസീറിയക്കാർക്കെതിരെയും, ഫിലിസ്ത്യർക്കെതിരെയും പതിനാലാം അദ്ധ്യായത്തിൽ  പ്രതിപാദിക്കുന്നുണ്ട്. എങ്കിൽ ആ ഒരു വാക്യം മാത്രം എങ്ങനെ സാത്താനെ കുറിച്ചുള്ളതാകും?   
ഇന്ന് നിലവിലുള്ള ഏറ്റവും പഴയ ബൈബിൾ  എഴുതിയിരിക്കുന്നത് ഗ്രീക്ക്  ഭാഷയിലാണ്. അതിൽനിന്ന് ലാറ്റിൻ  ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ മാത്രമാണ് 'ലൂസിഫർ' എന്ന പദം ഉപയോഗിച്ച് കാണുന്നത്. ചില ഇംഗ്ലീഷ് പരിഭാഷയിലും ലൂസിഫർ എന്ന് ഉപയോഗിക്കുന്നുണ്ട്. ഇവിടെ പ്രഭാതനക്ഷത്രം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നത് പ്രൗഢിയോടെ വാണിരുന്ന ബാബിലോൺ രാജാവിനെതന്നെയാണ്. ആ അധ്യായം   മുഴുവൻ വായിക്കാതെ ഒരു വാക്യം മാത്രം വായിച്ച് ന്യായീകരിക്കുന്ന തൊഴിലാളികൾ ഇനിയെങ്കിലും ആ അധ്യായം മുഴുവൻ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  ആ അധ്യായത്തിന്റെ  തലക്കെട്ടുതന്നെ ബാബിലോൺ രാജാവ് എന്നാണ്.  
അതല്ല, പ്രഭാതനക്ഷത്രം  എന്നാൽ സാത്താൻ തന്നെയാണ് എന്ന് ഇനിയും വാദിക്കുന്നവർക്ക് ന്യായീകരിക്കാൻ ഈ വാക്യം  നൽകുന്നു: "പ്രഭാതനക്ഷത്രങ്ങൾ ‍ ഗീതങ്ങളാലപിക്കുകയും, ദൈവപുത്രൻ‍മാർ  സന്തോഷിച്ചാർ‍ക്കുകയും ചെയ്തപ്പോൾ ‍അതിന്റെ അടിസ്ഥാനങ്ങൾ  ഏതിന്‍മേൽ  ഉറപ്പിക്കപ്പെട്ടു?" (ജോബ് 38:7) സാത്താന്റെ പാട്ടുകേട്ട് ദൈവപുത്രൻമ്മാർ സന്തോഷിക്കുമായിരുന്നു എന്ന് ന്യായീകരണ ഫാക്റ്ററികൾ പറയില്ലെന്ന് കരുതുന്നു.
യേശു: സാത്താനെയാണ് പ്രഭാതനക്ഷത്രം എന്ന് വിശേഷിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്ന ബൈബിൾ പണ്ഡിതരെ ചില  വാക്യങ്ങൾ കൂടി പരിചയപ്പെടുത്തുന്നു:
🔷 "ഞാൻ  എന്റെ പിതാവിൽനിന്ന് അധികാരം സ്വീകരിച്ചതുപോലെതന്നെ പുലർകാലനക്ഷത്രം ഞാൻ അവനു നൽകും." [ വെളിപാട്, 2: 28 ] 
- ഇവിടെ യേശു ആർക്കാണ് സാത്താനെ നൽകുന്നത്? 
🔷 "യേശുവായ ഞാൻ  സഭകളെക്കുറിച്ച് നിങ്ങൾക്കു സാക്ഷ്യപ്പെടുത്തുന്നതിനുവേണ്ടി എന്റെ ദൂതനെ അയച്ചു. ഞാൻ  ദാവീദിന്റെ വേരും സന്തതിയുമാണ്; പ്രഭാപൂർണനായ പ്രഭാതനക്ഷത്രം." [വെളിപാട്, 22:16
- അപ്പോൾ യേശുവിന്  ലൂസിഫർ എന്നും പേരുണ്ടോ? 
🔷 "പ്രഭാതം പൊട്ടിവിടരുകയും 'പ്രഭാതനക്ഷത്രം' നിങ്ങളുടെ ഹൃദയങ്ങളിൽ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളിൽ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചകവചനത്തെ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്." [2 പത്രോസ്, 1:19 ]
- ഹൃദയങ്ങളിൽ ഉദിക്കുന്നത് സാത്താനോ അതോ യേശുവോ? 
മറിയം: കത്തോലിക്കാ സഭയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒന്നാണ് ജപമാല (കൊന്ത നമസ്ക്കാരം) എന്ന കലാപരിപാടി. അതിൽ ലുത്തിനിയ ( Litany ) എന്ന ഭാഗത്ത് മറിയത്തിന് നൽകുന്ന വിശേഷണങ്ങൾ ഒരുപാടുണ്ട്, അതിലൊന്നാണ്: "ഉഷ:കാല നക്ഷത്രമേ"' എന്നത്. മറിയത്തിന്റെ ലുത്തിനിയയിൽ വിശേഷിപ്പിക്കുന്ന ഉഷ:കാലനക്ഷത്രം ( ലൂസിഫർ ) മറിയമാണോ, അതോ സാത്താനോ എന്ന് സമയം ഉള്ളപ്പോൾ ഒന്ന് പറഞ്ഞുതരണം.
വിശുദ്ധ ലൂസിഫർ
ഇത്രയും പറഞ്ഞിട്ട് മനസ്സിലാകാത്തവർക്ക് വേറെ ഒന്ന് കൂടിയുണ്ട്, കത്തോലിക്കാ സഭയിൽ ലൂസിഫർ എന്നൊരു വിശുദ്ധനുണ്ടെന്ന് ഞാൻ  പറഞ്ഞാൽ  നിങ്ങൾ ചിരിക്കും, അങ്ങനെ ഒരാളെ കുറിച്ച് നല്ലൊരു ശതമാനം ക്രിസ്ത്യാനികളും കേട്ടിരിക്കാനും വഴിയില്ല. എന്നാൽ അങ്ങനെ ഒരാളുണ്ട്. ഇറ്റലിയിലെ സർഡീനിയ(Sardinia) എന്ന ദ്വീപിലെ ആസ്ഥാന പട്ടണമായ കാല്ല്യരി (Cagliari ) എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഒരു മെത്രാനായിരുന്നു ലൂസിഫർ. അദ്ദേഹത്തിന്റ്റെ പേരിൽ  അവിടെ പള്ളിയുമുണ്ട്.
ലൂസിഫർ  എന്നത് സാത്താന്റ്റെ പേരാണെങ്കിൽ, അത് തന്നെയാണ് യേശുവിനും, മറിയത്തിനും വിശേഷണമായി നൽകിയിരിക്കുന്നതെന്നും,  കത്തോലിക്കാ സഭയിൽ ലൂസിഫറെന്ന ഒരു വിശുദ്ധനുണ്ടെന്നും ഈ ന്യായീകരണ തൊഴിലാളികൾക്ക് അറിയാതെ പോയത് എന്തുകൊണ്ടായിരിക്കും?  ലൂസിഫർ  എന്നാൽ പ്രകാശം പരത്തുന്നവൻ   എന്നർത്ഥമെന്നും, അന്ധകാരതിന്റ്റെ പ്രതീകമായി കണക്കാക്കുന്ന സാത്താന്  (ലൂസിഫർ)  വെളിച്ചം പരത്തുന്നവൻ എന്ന പേര് നൽകിയാലുള്ള വൈരുധ്യവും  മനസ്സിലാക്കാൻ വിശ്വാസികൾക്ക് കഴിവില്ലെങ്കിൽ അതിവിടത്തെ പുരോഹിതവർഗ്ഗത്തിന്റെ  കഴിവുകേടും, അറിവില്ലായ്മയും തന്നെയാണ്.
ആദ്യമായി സാത്താന്‍ ബൈബിളി പ്രക്ത്യക്ഷ പ്പെടുന്നത് പാമ്പിന്‍റ്റെ രൂപത്തിലാണ്; എദന്‍ തോട്ടത്തി ഹവ്വയുമായി സംഭാഷണം നടത്തുന്ന പ്രലോഭാകന്റ്റെ വേഷത്തി. ബൈബിളും സഭയും ഒരേ സ്വരത്തി പറയുന്നു ആദവും ഹവ്വയും വഴിയായി തിന്മ ഭൂമിയി നാംബെടുത്തു, അതുവഴി മരണവും. തിന്മ ചെയ്യാന്‍ സാത്താന്‍ പ്രലോഭനം നകുകയും അങ്ങനെ തിന്മ ചെയ്യുന്നവരെ നരകത്തി കൊണ്ടുപോയി പീഡിപ്പിച്ച് രസിക്കുകയും ചെയ്യുന്ന ഒരു ഭീകരന്‍; അതാണ്‌ ബൈബിളിലെ സാത്താന്‍. [Revelation 20: 8;10] സഭ തങ്ങളുടെ വേദപാഠം വഴി പഠിപ്പിക്കുന്നത്‌ ഇങ്ങനെ >II. THE FALL OF THE ANGELS Scripture and the Church's Tradition see in this being a fallen angel, called "Satan" or the "devil". (ccc391) The Church teaches that Satan was at first a good angel, made by God: "The devil and the other demons were indeed created naturally good by God, but they became evil by their own doing." [Lateran Council IV (1215): DS 800.]
[2 പത്രോസ്, 2:4]
"പാപംചെയ്ത ദൂതന്‍മാരെ ദൈവം വെറുതേവിട്ടില്ല. വിധിദിനംവരെ സൂക്ഷിക്കുന്നതിനായി അവരെ അവിടുന്ന് നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു." [യുദാസ്, 1:6] "സ്വന്തംനില മറന്നു തങ്ങളുടേതായ വാസസ്ഥാനം ഉപേക്ഷിച്ചുകളഞ്ഞ ദൂതന്‍മാരെ, മഹാദിനത്തിലെ വിധിവരെ അവിടുന്ന് അന്ധകാരത്തില്‍ നിത്യബന്ധനത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന് ഓര്‍ക്കുക."
[1 John 3:8]
"പാപം ചെയ്യുന്നവന്‍ പിശാചി നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്."
ഒരു വശത്ത് ദൈവം സൃഷ്ട്ടിച്ച മാലാഖയാണ് സാത്താനായി തീര്‍ന്നത് എന്ന് സഭ പഠിപ്പിക്കുന്നു; മറു വശത്ത് സാത്താനാണ് തിന്മയുടെ ഉറവിടമെന്നും പറയുന്നു. ദൈവം മാലാഖമാരെയും, ദൂദന്മാരെയും, മനുഷ്യരെയും സൃഷ്ട്ടിച്ചിരിക്കുന്നത് പാപം ചെയ്യുവാനുള്ള ബലഹീനതയോട് കൂടിയാണ്. പക്ഷേ ആദ്യ മനുഷ്യ പാപം ചെയ്യുന്നതിന് മുന്‍പ് ദൈവം സൃഷ്ട്ടിച്ച മാലാഖ [മാലാഖമാ] പാപം ചെയ്തു എന്ന് പറയുന്നു. എങ്കി മാലാഖമാ പാപം ചെയ്തു സാത്താനായി പരിണമിക്കുന്നതിന് മുന്‍പ് സാത്താന്‍ ഇല്ലാതിരിക്കെ, മാലാഖമാരെ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചത് ആരായിരുന്നു!? അപ്പോ തിന്മയുടെ ഉറവിടം എങ്ങിനെ സാത്താനാകും!?
പഴയ നിയമത്തി സ്വഗത്തി ദൈവവുമായി അനായാസം ഇടപഴകുന്ന ഒരു കഥാ പാത്രമാണ് സാത്താന്‍. ഏദന്‍ തോട്ടത്തി കടന്നു ചെന്ന് ഹവ്വയെ പ്രലോഭിപ്പിക്കാന്‍ സാത്താന് അധിക സമയം വേണ്ടി വന്നില്ല. അതുപോലെ > [Job 1:6] "ഒരു ദിവസം ദൈവ പുത്രന്മാ കര്‍ത്താവിന്റ്റെ സന്നിധിയി വന്നുചേന്നു. സാത്താനും അവരോട് കൂടെ ഉണ്ടായിരുന്നു." [Job 2:1] "ദൈവ പുത്രന്മാ വീണ്ടും ഒരു ദിവസം കര്‍ത്രു സന്നിധിയി ചെന്നു. സാത്താനും അവരോടൊപ്പം എത്തി." നന്മ മാത്രമായ ദൈവത്തിന്റ്റെ ഏക ശത്രുവിന് എപ്പോ വേണമെങ്കിലും സ്വതന്ത്രമായി സ്വഗത്തില്‍ സ്വൈരവിഹാരം നടത്താന്‍, ദൈവവും സാത്താനും തമ്മിലുള്ള ഈ ആത്മ ബന്ധത്തിന്റ്റെ കാരണമെന്ത്!? ദൈവം സൃഷ്ടിച്ച മനുഷ്യരെല്ലാവരും പാപം ചെയ്തു ദൈവത്തി നിന്നും അകന്നു പോയി. വീണ്ടും മനുഷ്യരെ തന്നിലേക്ക് അടുപ്പിക്കാന്‍ ദൈവത്തിന് കഴിയാതെ വന്നപ്പോള്‍, സവ്വ ജ്ഞാനിയായ ദൈവം കണ്ടെത്തിയ ഏക ഉപാധിയായിരുന്നു ഒരു മഹാപ്രളയവും അതുവഴി സവ്വ ജീവജാലങ്ങളുടെയും നാശവും. ഭൂമി നിറഞ്ഞ തിന്മകള്‍ കണ്ടു ദൈവം മഹാപ്രളയത്തിലൂടെ 8 മനുഷ്യ ഒഴികെ ഭൂമിയിലെ ജനങ്ങളെയെല്ലാം നശിപ്പിച്ചു. അക്കൂട്ടത്തി എന്തുകൊണ്ട് ദൈവം തിന്മയുടെ ഉറവിടമായ സാത്താനെയും നശിപ്പിച്ചില്ല? സാത്താനെ നശിപ്പിച്ചാലെ ലോകത്തില്‍ നിന്നും തിന്മ ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ എന്ന് ദൈവത്തിനു അറിയാതെ പോയതോ? അതോ അറിഞ്ഞിട്ടും സാത്താനെ നശിപ്പിക്കാന്‍ ദൈവത്തിന് കഴിയാതെ പോയതോ? അല്ലെങ്കില്‍ അറിവും കഴിവും ഉണ്ടായിരുന്നിട്ടും സാത്താനെ നശിപ്പിക്കാന്‍ ദൈവത്തിനു മനസ്സില്ലാതെ പോയതോ!?
ദൈവം
"ആത്മാവിനെയും ശരീരത്തെയും നശിപ്പിക്കുവാന്‍ കഴിവുള്ളവന്‍" [Matthew 10:28] "സാത്താന്‍റ്റെ ശക്തി അനന്തമല്ല, കാരണം അവന്‍ ഒരു സൃഷ്ടിയാണ്. ശക്തിയുള്ള ആത്മാവാണെങ്കിലും സാത്താന്‍ ഒരു സൃഷ്ടിയാണ് " [CCC 395 ] "ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് - ഒന്നാമനും ഒടുവിലത്തവനും - ആദിയും അന്തവും." [വെളിപാട് 22:13] "നമ്മുടെ കര്‍ത്താവു വലിയവനും കരുത്തുറ്റവനുമാണ്; അവിടുത്തെ ജ്ഞാനം അളവറ്റതാണ്" [Psalm 147:5] ഈ വാക്കുകളെല്ലാം സത്യമാണെങ്കി, എന്ത് കൊണ്ട് സാത്താന്‍ എന്നന്നേക്കുമായി നശിപ്പിക്കപ്പെട്ടില്ല? സാത്താനെ നശിപ്പിക്കാന്‍ ദൈവത്തിനോ ദൈവ പുത്രനോ എന്ത് കൊണ്ട് സാധിച്ചില്ല? ആ സ്ഥിതിക്ക്, ദൈവത്തെക്കാള്‍ ശക്തനാണോ സാത്താന്‍?സൃഷ്ട്ടാവിന് സൃഷ്ട്ടിയുടെ മേ അധികാരം നഷ്ട്ടപ്പെടുമ്പോള്‍ അവിടെ സൃഷ്ട്ടവിന്റ്റെ അധഃപതനമാണ് കാണുന്നത്. "പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനു വേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്" [1 John 3:8]. അപ്പോ യേശുവിന് പോലും സാത്താന്‍റ്റെ പ്രവര്‍ത്തികളെ മാത്രമേ നശിപ്പിക്കാനുള്ള കഴിവുള്ളൂ എന്നര്‍ത്ഥം!
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, രോഗത്തിന്റ്റെ കാരണം അണുക്കളാണ് എന്ന് അറിഞ്ഞിരുന്നിട്ടും, അണുക്കളെ നശിപ്പിക്കാതെ രോഗികളെ കൊന്നു കളയുന്ന ഒരു ഡോകട്ടറുടെ രീതിയാണ് ദൈവം കൈകൊണ്ടത്‌. കഴിഞ്ഞ ഇരുപതു നൂറ്റാണ്ടിന്റ്റെ ആദ്യത്തെ പകുതിയി, വാമോഴികളി നിന്നും കയ്യെഴുത്ത് പ്രതികളിലേക്ക് വെട്ടിയും തിരുത്തിയും എഴുതപെട്ട കഥകളാണ് പിന്‍കാലത്ത് ബൈബിളായി രൂപാന്തരപ്പെട്ടത്. അതുകൊണ്ട് തന്നെ ബൈബിളിനെ ദൈവ വചനം എന്ന് വിളിക്കുന്നതിന് പകരം തിരുസഭാ വചനം എന്ന് വിളിക്കുന്നതാകും കൂടുത ചേരുന്നത്. സര്‍വ്വ ജ്ഞാനിയുടെ വിഡ്ഢിത്തമല്ലെങ്കി, ബൈബിള്‍ എഴുതിയവരുടെ അതിബുദ്ധി എന്നോ മഹാപ്രളയത്തെ കാണുവാന്‍ കഴിയുകയുള്ളൂ. മറ്റൊരു അര്‍ത്ഥത്തി പറഞ്ഞാ സാത്താനെ സൃഷ്ടിച്ചത് ദൈവമല്ല മറിച്ച് തിരുസഭതന്നെ.
▶️ ദൈവമില്ലാതെ സാത്താനും, സാത്താന്‍ ഇല്ലാതെ യേശുവിനും നിലനിൽപ്പില്ല.
▶️ യേശുവിൽ വിശ്വസിക്കുന്നവർ ആദ്യം സാത്താനിൽ വിശ്വസിക്കണം!
▶️ ദൈവവും സാത്താനും ഉണ്ടെങ്കിൽ....
▶️ ദൈവം സർവ്വ വ്യാപിയാണെങ്കിൽ, സാത്താന് എവിടെയാണ് സ്ഥാനം!?
▶️ ദൈവത്തെപ്പോലെ സാത്താനും സർവ്വ വ്യാപിയാണ്.
▶️ എങ്കിൽ ആ ദൈവം തന്നെയാണ് സാത്താനും; ഒരു നാണയത്തിന്റ്റെ രണ്ടു വാശങ്ങൾ!
▶️ ദൈവമുള്ള സ്ഥലത്തൊക്കെ സാത്താനും ഉണ്ട്.
▶️ ദൈവത്തെപ്പോലെ ശക്തനാണ് സാത്താനും.
▶️ അപ്പോൾ തിന്മയുടെയും ഉറവിടം ദൈവം തന്നെയാണ്.
▶️ ദൈവം മാത്രമാണ് സൃഷ്ട്ടാവെങ്കിൽ, സാത്താനെയും, നരകത്തെയും സൃഷ്ട്ടിച്ചത് ദൈവംതന്നെയല്ലേ!?
ദൈവം സർവ്വവ്യാപിയാണെന്ന് ബൈബിൾ അവകാശപ്പെടുന്നു: "ആകാശത്തില്‍ കയറിയാല്‍അങ്ങ് അവിടെയുണ്ട്; ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍അങ്ങ് അവിടെയുണ്ട്;" (Psalms 139: 8) അതായത് ദൈവമുള്ളിടത്ത് സാത്താനും, സത്തനുള്ളിടത്ത് ദൈവവും ഉണ്ടെന്ന് സാരം. "താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു." (ഉല്പത്തി, 1:31) എങ്കിൽ ദൈവ സൃഷ്ടിയായ സാത്താനും നരകവും നല്ലതാണെന്നു സാരം. "മാനവരാശിയുടെ ജീവശ്വാസവും സകല ജീവജാലങ്ങളുടെയും പ്രാണനും അവിടുത്തെ കരങ്ങളിലാണ്." (ജോബ്, 12:10) അപ്പോൾ സാത്താനെയും നിയന്ത്രിക്കുന്നത് ദൈവം തന്നെയായിരിക്കണം. എങ്കിൽ: കൊന്ത, കുരിശ്, ബൈബിൾ, ഹന്നാൻ വെള്ളം, കുന്തിരിക്കം എന്നിവകൊണ്ട് നടത്തുന്ന 'സാത്താനെ ഒഴിപ്പിക്കൽ' എന്ന കപട നാടകം എന്തൊരു കോമഡിയാണ്.  
എന്നാ സാത്തനല്ല തിന്മയുടെ കാരണം, മറിച്ച് താന്‍ തന്നെയാണ് എന്ന് ദൈവം തന്നെ സമ്മതിക്കുന്നുണ്ട്: "ത്താവ് ഓരോന്നിനെയും നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചു; അനഥദിനത്തിനുവേണ്ടി അവിടുന്ന് ദുഷ്ടരെയും സൃഷ്ടിച്ചു." [സുഭാഷിതങ്ങള്‍ 16:4]
"ഞാന്‍ പ്രകാശം ഉണ്ടാക്കി; ഞാന്‍ അന്ധകാരം സൃഷ്ടിച്ചു; ഞാന്‍ സുഖദുഃഖങ്ങള്‍ നകുന്നു. ഇതെല്ലാം ചെയ്ത കര്‍ത്താവ് ഞാന്‍ തന്നെ." [Isaiah 45:7] (“I form the light, and create darkness: I make peace, and create evil: I the LORD do all these things.”) 'evil' എന്ന വാക്കിന് മലയാളം ബൈബിളി 'സുഖ ദുഃഖങ്ങള്‍' എന്ന് ലാഖവത്തോടെ വിവര്‍ത്തനം ചെയ്തെങ്കിലും ഹീബ്രുവിലെ 'റാ' എന്നാ വാക്കിനുള്ള അര്‍ഥങ്ങള്‍ ഇങ്ങനെയാണ്:   { rā‘/ רָ֑ע / evil = “wicked, bad, hurt, displease, harm, sad, ugly, adversity, affliction, calamity, distress, misery.” (1 - 2 ) }
തിന്മകള്‍ ഉണ്ടാകണം എന്ന് മുന്‍കൂട്ടി തീരുമാനിക്കുകയും, അവ നടപ്പിലാക്കുകയും ചെയ്യുന്ന ദൈവമാണ് പഴയ നിയമത്തി ഉള്ളത്. ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് എങ്കി, സഭ എന്തിനാ സാത്താനെ വെറുതെ കുറ്റം പറയുന്നത്!? തിന്മയുടെ ഉറവിടം ദൈവം തന്നെയല്ലേ!?
ബൈബിളിന്റ്റെ വാദം അനുസരിച്ച്; പാപം ചെയ്ത മനുഷ്യരെ മുഴുവന്‍ ദൈവം കൊല്ലുന്നു. ഇതെല്ലാം അറിഞ്ഞിട്ടും മനുഷ്യര്‍ വീണ്ടും പാപം ചെയ്യുന്നു. പിന്നീട് മനുഷ്യരെ രക്ഷിക്കാന്‍ സ്വന്തം മകനെ കുരിശി തറച്ചു കൊല്ലാന്‍ ദൈവം മനുഷ്യരെ തന്നെ ഏപ്പിക്കുകയും, ഇതിന്റ്റെ എല്ലാം കാരണഭൂതനായ സാത്താന്‍ ഇതെല്ലാം കണ്ടുകൊണ്ടു ദൈവത്തെ പല്ലിളിച്ച് കാണിക്കുകയും ചെയ്യുന്നു. എന്തൊരു വിരോധാഭാസം!?
ദൈവം സര്‍വ്വ ഞാനിയല്ല! ആയിരുന്നെങ്കിൽ: പാപം ചെയ്യാനുള്ള പ്രേരണയോട്കൂടി മനുഷ്യരെ സൃഷ്ട്ടിക്കുകയോ, പാപത്തിന്റ്റെ ഉറവിടമായ സാത്താനെ നശിപ്പിക്കാതെ പാപത്തിനെ ഭൂമിയി നിന്നും ഉന്മൂലനാശം ചെയ്യാന്‍ കഴിയില്ല എന്നും ദൈവത്തിന് അറിയാതെ പോയി.
ദൈവം സര്‍വ്വ ശക്തനല്ല! ആയിരുന്നെങ്കിൽ: പാപത്തിന്റ്റെ ഉറവിടമായ സാത്താനെ നശിപ്പിക്കാന്‍ ദൈവത്തിന് കഴിയുമായിരുന്നു!
ദൈവം സര്‍വ്വ വ്യാപിയല്ല! ആയിരുന്നുവെങ്കില്‍: സാത്താന് സ്ഥാനം ഉണ്ടാകുമായിരുന്നില്ല. ദൈവം സര്‍വ്വ ജ്ഞാനിയും, സര്‍വ്വ ശക്തനും ആയിരുന്നെങ്കില്‍, തന്റ്റെ രൂപത്തിലും സാദ്രിശ്യത്തിലും സൃഷ്ട്ടിച്ച മനുഷ്യരെ [പക്ഷി മൃഗാതികളെയും] വെള്ളത്തില്‍ മുക്കി കൊല്ലുന്നതിനു പകരം പാപത്തിന്റ്റെ ഉറവിടമായ സാത്താനെയല്ലേ ദൈവം നശിപ്പിക്കേണ്ടിയിരുന്നത്?
- വര്‍ഷങ്ങള്‍ കഴിയുബോള്‍ കുട്ടികളെ കോക്കാച്ചിയുടെ കഥപറഞ്ഞ് ഭയപ്പെടുത്തുവാന്‍ അമ്മമാര്‍ക്ക് കഴിയാതെ വരുന്നു. കാരണം കുഞ്ഞുങ്ങളുടെ ബുദ്ധി വികസിക്കാന്‍ തുടങ്ങുന്നു. അമ്മയോട് കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു, സംശയങ്ങള്‍ പ്രകടിപ്പിക്കുന്നു, സത്യങ്ങള്‍ തിരിച്ചറിയുന്നു!
- എന്നാല്‍ സഭ ഈ കോക്കാച്ചിയേകാട്ടി ഇപ്പോഴും വിശ്വാസികളെ പേടിപ്പിക്കുന്നു! കാരണം, ഇനിയും ബുദ്ധി വികസിക്കാത്തവരുടെ വിശ്വാസം എന്നത്: '99% ഭയവും 1% സ്വര്‍ഗമെന്ന അതിമോഹവുമാണ്.'
മനുഷ്യന്റ്റെ ഏറ്റവും വലിയ ശത്രു അവന്‍ തന്നെയാണ്; മനുഷ്യനുള്ളി ഒളിഞ്ഞിരിക്കുന്ന അവന്റ്റെ ഭയം! സഭ ഏറ്റവും കൂടുത ചൂഷണം ചെയ്യുന്നതും, അതുവഴി മനുഷ്യരെ നിയന്ത്രിക്കുന്നതും ഭയം എന്ന വിശ്വാസത്തിലൂടെയാണ്.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് സിനിമ. സിനിമകളിലും [കഥകളിലും] ഒരു വില്ലന്‍ കഥാപാത്രം എപ്പോഴും അത്യന്താപേഷിതമാണ്. വില്ലന്‍ ഉണ്ടെങ്കിലെ നായകന്റ്റെ മഹത്വം വര്‍ണ്ണിക്കുന്നതിനും അതുവഴി പ്രേക്ഷകരുടെ [വായനക്കാരുടെ] മനസ്സിനെ സ്വാധീനിക്കുന്നതിനും കഴിയുകയുള്ളൂ. ഇത് തന്നെയാണ് കഥാകാരന്‍ ബൈബിളിലും ഉപയോഗിച്ചിരിക്കുന്ന രീതി. ദൈവത്തിന്റ്റെ സ്നേഹം വര്‍ണ്ണിക്കുന്നതിന് സാത്താനെ കരുവാക്കേണ്ടി വന്നു. എന്നാ സാത്താനെ നശിപ്പിചിരുന്നുവെങ്കിൽ പിന്നെ സ്വന്തം പുത്രനെ കഴുമരത്തില്‍ കയറ്റി വിശ്വാസികളുടെ വികാരത്തെ കവരാന്‍ യേശു എന്ന ഒരു കഥാപാത്രം പോലും ബൈബിളി ഉണ്ടാകുമായിരുന്നില്ല എന്ന് ദൈവത്തിന് അറിയാതെ പോയി. മറ്റൊരു അര്‍ത്ഥത്തി, യേശു എന്ന കഥാപാത്രത്തെ സൃഷ്ട്ടിക്കുന്നത് വഴി, പിതാവായ ദൈവത്തിന്റ്റെ കഴിവുകേട് വിളിച്ചോദുകയാണ് കഥാകാരന്‍ ചെയ്തത്.
സഭയുടെ വാദം: ദൈവം മനുഷ്യന് സ്വാതന്ത്ര്യം [free will] നകിയിരിക്കുന്നു എന്നാതാണ്. അത് വെറും കോമഡി മാത്രമാണ്. എങ്കി പിന്നെ ദൈവം മനുഷ്യരെയും പക്ഷി മൃഗാതികളെയും ജല പ്രളയത്തി കൊന്നത് എന്തിനായിരുന്നു!? അവരുടെ സ്വാതന്ത്ര്യം എന്ത്കൊണ്ട് ദൈവം മാനിച്ചില്ല!? നിനിവേയിലേക്ക് പോകാതെ ഒളിച്ചോടിയ യോനായുടെ സ്വാതന്ത്ര്യം എന്തുകൊണ്ട് ദൈവം മാനിച്ചില്ല? ജോസഫ് മറിയത്തെ ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ ദൈവം ദൂതൻ വഴി ജോസഫിൻറെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചു. എന്തുകൊണ്ട് ദൈവം ജോസഫിന്റെ സാതന്ത്ര്യത്തെ മാനിച്ചില്ല? ദൈവസൃഷ്ട്ടികളായ മനുഷ്യരെയും പക്ഷി മൃഗാതികളെയും കൊന്നൊടുക്കിയ ദൈവത്തിന് എന്ത് കൊണ്ട് സ്വന്തം സൃഷ്ട്ടിയായ സാത്താനെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല!? സഭയുടെ വാദമനുസരിച്ച് സാത്താനാണല്ലോ പാപത്തിന്റ്റെ മൂല കാരണം. അങ്ങനെ പാപം ചെയ്ത മനുഷ്യനെ രക്ഷിക്കാനാനല്ലോ ദൈവം തന്റ്റെ പുത്രനായ യേശുവിനെ ലോകത്തിലേക്ക്‌ അയച്ചത്. എന്നിട്ടും ലോക ജനതയിൽ ബഹുഭൂരിപക്ഷവും ഈ കഥകളിൽ വിശ്വസിക്കുന്നില്ല. എങ്കി ദൈവം സര്‍വ്വജ്ഞാനിയായ വിഡ്ഢിയാണ് അല്ലെങ്കി കാഥകാരന്മാര്‍ക്ക് പറ്റിയ അമളിയാകും!
തുടരും ....
 =====================================================

http://biblehub.com/hebrew/7451.htm
https://en.wiktionary.org/wiki/%D7%A8%D7%A2
http://biblehub.com/interlinear/isaiah/45-7.htm
In Roman astronomy, Lucifer was the name given to the morning star (the star we now know by another Roman name, Venus = ശുക്രന്‍ )
http://www.allaboutgod.com/history-of-satan.htm
https://en.wikipedia.org/wiki/Lucifer
https://en.wikipedia.org/wiki/Satan
https://en.wikipedia.org/wiki/Lucifer_of_Cagliari
https://ml.wikipedia.org/wiki/%E0%B4%B6%E0%B5%81%E0%B4%95%E0%B5%8D%E0%B4%B0%E0%B5%BB