Sunday 20 August 2017

മറിയകുട്ടി കൊലക്കേസ് [ മാടത്തരുവി കേസ് ]

ബെനഡിക്റ്റ് ഓണംകുളം [Fr. Benedict Onamkulam]
1929-ൽ അതിരംപുഴയിലുള്ള ഒരു സിറിയൻ കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു. മാന്നാനം, സെന്റ് എപ്രേം സ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 
1950-ൽ സെമിനാരിയിൽ ചേർന്നു. 

1959-ൽ പൗരാഹിത്യ പട്ടം സ്വീകരിക്കുകയും ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള വിവിധ പള്ളികളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. 

1962-ൽ മന്ദമരുതിയടുത്തുള്ള കണ്ണമ്പള്ളി ഇടവകയില്‍ വികാരിയായി ചുമതല വഹിച്ചു. 

1962-1964 വരെ ആലപ്പുഴ ചക്കരക്കടവ് പള്ളിയിൽ വികാരിയായിരുന്നു. അക്കാലഘട്ടത്തിലാണ് ഭർത്താവിനെ ഉപേക്ഷിച്ച മറിയക്കുട്ടിയും ഫാദർ ബെനഡിക്റ്റുമായി സൗഹാർദ്ദബന്ധത്തിലാകുന്നത്. പിന്നീട് അദ്ദേഹം ചങ്ങനാശേരിയിൽ സെന്റ് ജോസഫ്സ് ഓർഫനേജ് പ്രസ്സിൽ മാനേജരായി ചുമതലയെടുത്തു. മറിയക്കുട്ടി കൊലക്കേസിൽ അറസ്റ്റ് ചെയ്യുന്നതുവരെ സേവനം അവിടെ തുടർന്നു. 

1966 ജൂൺ 16ന് മറിയക്കുട്ടിയുടെ [43] മൃതദേഹം മന്ദമരുതിയിലെ മാടത്തരുവിയിലുള്ള ഒരു തേയിലത്തോട്ടത്തിനടുത്ത് കണ്ടെത്തി. അവർ അഞ്ചു മക്കളുള്ള വിധവയായിരുന്നു. മാടത്തരുവിയുടെ തീരത്ത് അക്കരെ ഒരു വനത്തിനഭിമുഖമായി ശവം മലർന്നു കിടന്നിരുന്നു. ചുറ്റും വീടുകളില്ലാതെ അവിടം ഒരു വിജനമായ പ്രദേശമായിരുന്നു. ഇട്ടിരുന്ന വസ്ത്രമായ ചട്ട ഒരു കൈയുടെ ഇടയിലായി കുടുങ്ങി കിടന്നിരുന്നു. മരിച്ച ശരീരത്തിന്റെ അരയ്ക്കു മുകൾഭാഗവും മാറിടവും നഗ്നമായിട്ടായിരുന്നു കിടന്നിരുന്നത്. ഒരു ചെവിയുടെ അറ്റത്തു നിന്ന് മറ്റേ ചെവിയുടെ അറ്റം വരെ കഴുത്തു മുറിച്ചിട്ടുണ്ടായിരുന്നു. ചങ്കത്തും അടിവയറിലും അനേക മുറിവുകളുമുണ്ടായിരുന്നു. ശരീരത്തിൽ ആഭരണവും ധരിച്ചിരുന്നു. ശരീരത്തിന്റെ താഴെ ഭാഗമായി ഒരു ബെഡ്ഷീറ്റും സമീപത്ത് ഒരു കുടയുമുണ്ടായിരുന്നു.

മറിയക്കുട്ടി മക്കളുമൊത്ത് അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ആലപ്പുഴ പട്ടണത്തിലുള്ള അവലൂക്കുന്നിലായിരുന്നു അവരുടെ ഭവനം. മൂന്നു പ്രാവിശ്യം അവർ വിവാഹിതയായിരുന്നു. മൂന്നാം വിവാഹത്തിലെ ഭർത്താവ് രോഗബാധിതനായി ശരീരം തളർന്നു പോയതുകൊണ്ട് അയാളെയും ഉപേക്ഷിച്ചിരുന്നു. പിന്നീട് മരിക്കുന്നവരെ അഞ്ചുവർഷത്തോളം കൂലിവേല ചെയ്തും, വീട്ടുവേല ചെയ്തും ജീവിച്ചു വന്നിരുന്നു. ഇളയ മകൻ ‘ജോയി’ അവർ മരിക്കുന്നതിനു രണ്ടു വർഷം മുമ്പ് ജനിച്ചതാണ്.

പള്ളിയുമായി മൂന്നു മൈൽ ദൂരത്തിലായിരുന്നു മറിയക്കുട്ടി താമസിച്ചിരുന്നത്. ഇളയ കുട്ടി ഉണ്ടായ സമയത്തു തന്നെയാണ് മൂന്നാം ഭർത്താവ് മരിച്ചത്. മറിയക്കുട്ടി മരിക്കുന്ന തലേ ദിവസം ജൂൺ പതിനാലാം തിയതി വീട്ടിൽനിന്നു എവിടേക്കോ യാത്രപോയതായി അവരുടെ അമ്മയും പതിനാറു വയസുള്ള മകളും സാക്ഷി പറഞ്ഞിരുന്നു. അതിനുമുമ്പ് ജൂൺ പതിനാലാം തിയതി മറിയക്കുട്ടിയും ഫാദർ ബെനഡിക്റ്റും തമ്മിൽ ചങ്ങനാശേരിയിൽ കണ്ടു മുട്ടിയിരുന്നു. 

ഒരു പുരോഹിതനും സ്ത്രീയുമായി ഒന്നിച്ചു കണ്ടവരായി മന്ദമരുതിയിലുള്ളവരുടെ ദൃക്‌സാക്ഷി വിവരങ്ങളില്‍ ഉണ്ടായിരുന്നു. മറിയക്കുട്ടിയുടെ ഇളയ പുത്രന്റെ പിതാവ് ഫാദർ ബെനഡിക്റ്റായിരുന്നുവെന്ന് ഊഹോപാഹങ്ങളും പകർന്നിരുന്നു. അതുമൂലം മറിയക്കുട്ടി ഫാദർ ബെനഡിക്റ്റിനെ നിത്യം ശല്യപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും കഥകളുണ്ടായി. ഒടുവിൽ ഫാദർ ബെനഡിക്റ്റ് അവരെ വധിക്കാൻ പദ്ധതിയിട്ടു എന്നായിരുന്നു ജനസംസാരം. ഫാദർ ബെനഡിക്റ്റിനെ മന്ദമരുതിയിൽ കൊലചെയ്ത ദിവസത്തിലെ സന്ധ്യാസമയത്ത് കണ്ടവരുമുണ്ട്.

മന്ദമരുതിയിൽ പോലീസ് അകമ്പടികളോടെ ഫാദർ ബെനഡിക്റ്റിനെ തെളിവെടുപ്പുകൾക്കായി കൊണ്ടുവന്നപ്പോൾ വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. പോലീസ് ജീപ്പിൽ വന്നെറങ്ങിയ അച്ചൻ യാതൊരു സംശയവുമില്ലാതെ, ഇടവും വലവും നോക്കാതെ മറിയക്കുട്ടിയെ കൊലചെയ്ത സ്ഥലംവും, കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തിയെറിഞ്ഞ സ്ഥലവും  ചൂണ്ടികാണിച്ചു. കൊലപാതകം നടന്ന രാത്രികളിൽ ബനഡിക്റ്റച്ചൻ ചങ്ങനാശേരി അരമനയിൽ ഇല്ലായിരുന്നുവെന്ന് അവിടുത്തെ അന്തേവാസികൾ തെളിവുകളും കൊടുത്തിരുന്നു. പിന്നീട് കോടതിയിൽ സാക്ഷിയായി വിസ്തരിക്കേണ്ട സമയം വന്നപ്പോൾ അവരെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു മുങ്ങുകയും ചെയ്തു.

അന്ന് ചങ്ങനാശേരി ബിഷപ്പായിരുന്ന മാത്യു കാവുകാട്ടിനെ വിസ്തരിച്ചാൽ സത്യം പുറത്താകുമെന്ന് ഭയന്ന് അദ്ദേഹത്തെ സാക്ഷിയാക്കിയില്ല. കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്ന നിലപാടായിരുന്നു ബിഷപ്പിനുണ്ടായിരുന്നത്.

കൊല്ലത്തെ സെഷൻസ് കോടതിയിൽ നടന്ന വിചാരണയെ തുടർന്ന് 1966 നവംബർ 19 ന്‌ ബെനഡിക്ട് ഓണംകുളത്തെ സെഷൻസ് ജഡ്‌ജി കുഞ്ഞിരാമൻ വൈദ്യർ, അഞ്ചുവർഷത്തെ കഠിനതടവിനും വധശിക്ഷക്കും വിധിച്ചു.

അതിനെതിരെ സഭ ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു. ഹൈക്കോടതി അഭിഭാഷകൻ കെ.ടി. തോമസും സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകൻ എ.എസ്.ആർ ചാരിയും ഒത്തൊരുമിച്ച് ഫാദർ ബെനെഡിക്റ്റിനുവേണ്ടി അക്കാലത്ത് കേസ് വാദിച്ചു.

മറിയക്കുട്ടിയെ കൊന്നുവെന്നു കരുതുന്ന കത്തികൊണ്ട് ഒരു കോഴിയെപ്പോലും കൊല്ലാൻ സാധിക്കില്ലെന്ന് ചാരി വാദിച്ചു. രാത്രിയിൽ ചൂട്ടു വെട്ടത്തിൽ അപരിചിതനായ ഘാതകന്റെ മുഖം തിരിച്ചറിഞ്ഞെന്നുള്ള സാക്ഷിയുടെ മൊഴിയും ‘ചാരി’ ചോദ്യം ചെയ്തിരുന്നു. ബെനഡിക്ടിന്റെ അപ്പീൽ പരിഗണിച്ച കേരളാ ഹൈക്കോടതിയിലെ രണ്ടംഗ ബഞ്ച്, ന്യായാധിപന്മാരായ പി.ടി. രാമൻ നായരും വി.പി. ഗോപാലനുമായിരുന്നു.

വീഡിയോയില്‍ കാണുന്നത്: ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറലും ദീപിക ദിനപ്പത്രത്തിന്റെ MD - യുമായ ഫാ. മാണി പുതിയിടം.

  കൊല നടക്കുന്നതിന് തലേ ദിവസം ബെനഡിക്റ്റ് ഓണംകുളം മറിയകുട്ടിയുടെ വീട്ടില്‍ പോയിരുന്നു. 

 മറിയകുട്ടിയുടെ ചോര പുരണ്ട ളോഹ ഓണംകുളത്തിന്റ്റെ മുറിയില്‍ നിന്നും പോലിസ് കണ്ടെടുത്തിരുന്നു. 
 കൊല നടന്ന രാത്രിയില്‍, സംശയാസ്പതമായ സാഹചര്യത്തില്‍ ഓണംകുളത്തെ കണ്ടവരുണ്ടായിന്നു. 
 കൊലപാതകം നടന്ന രാത്രിയില്‍ ഓണംകുളം ചങ്ങനാശേരി അരമനയിൽ ഇല്ലായിരുന്നുവെന്ന് അവിടുത്തെ അന്തേവാസികൾ തെളിവുകളും കൊടുത്തിരുന്നു.
 കൊല ചെയ്തത് ഓണംകുളം അല്ലെങ്കില്‍, കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തി കിടന്ന സ്ഥലം തെറ്റാതെ എങ്ങിനെയാണ് പ്രതി പോലീസിന് കാണിച്ച് കൊടുത്തത്?
 പത്തിലേറെ മുറിവുകള്‍ ഉണ്ടായിരുന്നു മറിയകുട്ടിയുടെ ശരീരത്തില്‍. എന്നാല്‍ പ്രതി കാണിച്ച് കൊടുത്ത് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കത്തിക്ക് അതിന് കഴിയില്ലെന്ന് വിശ്വസിക്കാന്‍ ഹൈക്കോടതി കണ്ടെത്തിയ കാരണങ്ങള്‍ എന്താണ്? [ ഒരാളെ കൊല്ലാന്‍ ഒരു ബ്ലെയിഡ് തന്നെ ധാരാളം മതിയായാ സ്ഥിതിക്ക്! ] 
 സഭയുടെ വാദം: 'ഒരു മുതലാളിയില്‍ നിന്നും മറിയംകുട്ടിക്ക് ഒരു മകന്‍ ഉണ്ടായിരുന്നു, വീണ്ടും ഗര്‍ഭിണിയായ മറിയകുട്ടിയെ അബോര്‍ഷന്‍ നടത്തിയെന്നും, അതാണ് മരണത്തില്‍ കലാശിച്ചത് എന്നാണ് ' 
 എങ്കില്‍: പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എന്തുകൊണ്ടാണ് മറിയകുട്ടി ഗര്‍ഭിണി ആയിരുന്നുവെന്നും, അബോര്‍ഷനായിരുന്നു മരണത്തിന് കാരണമെന്നും കണ്ടെത്താന്‍ കഴിയാതിരുന്നത്? 
 അങ്ങനെയെങ്കില്‍ ഓണംകുളം അപ്പോള്‍ തന്നെ കുറ്റവിമുക്തന്‍ ആകുമായിരുന്നില്ലേ?
 DNA ടെസ്റ്റില്‍ 2 വയസുള്ള മറിയകുട്ടിയുടെ ഇളയ മകന്റ്റെ പിതാവ് ഓണംകുളം അല്ലെന്നു തെളിഞ്ഞിരുന്നു. ഇതാണ്‌ ഹൈകോടതി തന്നെ വെറുതെ വിടാന്‍ കാരണം എന്ന് ഓണംകുളം തന്നെ എഴുതി വച്ചിട്ടുള്ളതായി  സഭ പറയുന്നു. 
 അത് ഏറ്റവും വലിയ നുണയാണ്. കാരണം: വിധി ന്യായത്തില്‍ ഇത് പ്രതിപാതിക്കുന്നില്ല എന്ന് മാത്രമല്ല, 1967ല്‍ പിതൃത്വം തെളിയിക്കാനുള്ള DNA ടെസ്റ്റ്‌ അതുവരെയും കണ്ടുപിടിച്ചിട്ടില്ലാരിരുന്നു!!!
 1984ല്‍ Sir Alec Jeffreys ആയിരുന്നു DNA പ്രോഫൈലിംഗ് വികസിപ്പിച്ചെടുത്തത്. 
 1987ല്‍ Colin Pitchfork എന്ന വ്യക്തിയാണ് DNA fingerprinting എന്ന ശാസ്ത്രീയ രീതി ഉപയോഗിച്ച് കോടതി ശിക്ഷിച്ച ലോകത്തിലെ ആദ്യ വ്യക്തി എന്നതും നുണ പറയുന്ന സഭക്ക് അറിയാതെ പോയി.
 സഭയുടെ വാദം: മറിയകുട്ടിയുടെ 2 വയസുള്ള മകന്റ്റെ പിതാവ് ഓണംകുളം അല്ല എന്ന് ശാസ്ത്രീയമായി തെളിഞ്ഞു എന്നാണ്, അല്ലാതെ മറിയകുട്ടിയുടെ ഗര്‍ഭത്തിന് ഉത്തരവാദി ഓണംകുളം അല്ല എന്നല്ല. 
 മറിയകുട്ടിയുടെ ഇളയ കുഞ്ഞ് ഓണംകുളത്തിന്റ്റെ അല്ല എന്ന് സഭ തെളിയിച്ച സ്ഥിതിക്ക്, നമുക്ക് അത് വിശ്വസിക്കാം, പക്ഷേ, അതോടൊപ്പം ഈ വീഡിയോയില്‍ പറയുന്നത് അനുസരിച്ച്, മറിയകുട്ടി ഗര്‍ഭിണി ആയിരുന്നുവെങ്കില്‍, അതിന്റ്റെ ഉത്തരവാദി ഓണംകുളം ആകാന്‍ സാദ്ധ്യതയില്ലേ? അങ്ങനെ മറിയകുട്ടിയെ കൊല്ലാനുള്ള സാധ്യതയില്ലേ? 
 അതല്ല, സഭ പറയുന്ന മുതലാളിആയിരുന്നു കുറ്റവാളി എങ്കില്‍, അയ്യാളുടെ മകനായിരുന്നു മറിയകുട്ടിയുടെ 2 വയസുള്ള ഇളയ മകന്‍ എങ്കില്‍, ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ എന്തുകൊണ്ട് മറിയകുട്ടിയെ ആ മുതലാളി കൊന്നില്ല? 
 സഭ പറയുന്നപോലെ ശാസ്ത്രീയമായി / DNA ടെസ്റ്റ്‌ വഴി/ ഓണംകുളം അല്ല മറിയകുട്ടിയുടെ ഇളയ മകന്റ്റെ പിതാവ് എന്ന് തെളിഞ്ഞു എന്ന് പറയുമ്പോള്‍ ആ ടെസ്റ്റ്‌ വഴി, സഭ പറയുന്ന മുതലാളിയാണ് ആ കുട്ടിയുടെ പിതാവ് എന്ന് എന്തുകൊണ്ടാണ് തെളിയിക്കാന്‍ പ്രോസിക്ക്യൂഷന് കഴിയാതെ പോയത്? 
 ഒരു പക്ഷേ കോടതിക്ക് അത് അറിയാന്‍ താല്‍പര്യം ഇല്ലായിരിക്കാം, എന്നിരുന്നാലും മറിയകുട്ടിയുടെ യഥാര്‍ത്ഥ കുറ്റവാളി ആരാണെന്ന് അറിയാന്‍ കോടതിക്കും സഭക്കും ഒരുപോലെ താല്‍പര്യം ഇല്ലാതെ പോയത് എന്തുകൊണ്ടായിരിക്കും !?
 കൊല്ലം സെഷന്‍സ് കോടതി എന്ത് കൊണ്ടായിരിക്കും മതിയായ തെളിവുകള്‍ ഇല്ലാതെ ഒരു പ്രതിയെ വധശിക്ഷക്ക് വിധിച്ചത്?
 എന്തുകൊണ്ടായിരുന്നു ആദ്യം ഉണ്ടായിരുന്ന ദൃക്സാക്ഷികള്‍ പിന്നീട് അപ്രത്യക്ഷമായത്?
 ഏറ്റവും വലിയ വിഡ്ഢിത്തം: മുതലാളിയുമായി മറിയകുട്ടി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നെന്നും, അതിനുള്ള പണം കൊടുത്തയക്കുന്നത് ഒരു വൈദീകനിലൂടെ ആയിരുന്നു എന്ന് സഭ തന്നെ പറയുമ്പോഴാണ്. 
 1967 ഏപ്രിൽ 7-ന്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ, "മതിയായ തെളിവുകള്‍ ഇല്ലെന്ന കാരണത്താലും, പോലീസിന്‍റെ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്ന നിരീക്ഷണത്താലും, ബെനഡിക്ട് ഓണംകുളത്തെ വെറുതേ വിടുന്നു" എന്നാണ്.
  ഹൈക്കോടതി ഒരിക്കലും ഓണംകുളമല്ല കൊലചെയ്തത് എന്ന് പറഞ്ഞിട്ടില്ല. ഇവിടെ പ്രതിയുടെ നിരപരാധിത്വമല്ല തെളിയിക്കപെട്ടത്, മറിച്ച് ആരോപണം സംശയാതീതമായി തെളിയിക്കപെട്ടിട്ടില്ല എന്ന് കണ്ടത് കൊണ്ടായിരുന്നു ഓണംകുളത്തെ ഹൈക്കോതി വെറുതെ വിട്ടത് എന്നത് ശ്രദ്ധേയമാണ്. 
  കൊല്ലപ്പെട്ട മറിയകുട്ടിയും ഓണംകുളവും തമ്മില്‍ വളരെ അടുത്ത ബന്ധം നിലനിന്നിരുന്നു എന്ന കാര്യത്തില്‍ ആ നാട്ടുകാര്‍ക്ക്  ആര്‍ക്കും യാതൊരു  തര്‍ക്കവും  ഉണ്ടായിരുന്നില്ല.
 1967ല്‍ കോടതി തന്നെ വെറുതെ വിട്ടത്, ശാസ്ത്ര ലോകം 1984ല്‍ കണ്ടു പിടിച്ച DNA ടെസ്റ്റ്‌ വഴിയായിരുന്നു എന്ന് 20 കൊല്ലം മുന്‍പേ പറഞ്ഞ / എഴുതി വച്ച ഓണംകുളം വിശുദ്ധനല്ല ദൈവമാണ്. അല്ലാതെ സഭ ഒരിക്കലും നുണ പറയില്ലല്ലോ!?
കുറേ നാള്‍ സഭ ഈ വിഷയത്തില്‍ മൌനം പാലിച്ചു. പിന്നീട് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് രണ്ടു വൈദീകരും ഒരു കന്യാസ്ത്രീയും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, മേല്‍പ്പറഞ്ഞതൊക്കെ നുണയായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ക്രിസ്തീയ മാധ്യമങ്ങള്‍ പുതിയ കഥകള്‍ ചമഞ്ഞു. 
കുപ്രസിദ്ധ മറിയക്കുട്ടി കൊലക്കേസിനു 35 വർഷങ്ങൾക്കുശേഷം ഒരു ഡോക്ടറുടെ 94 വയസുള്ള വിധവയും കുടുംബവും മറിയക്കുട്ടി മരിച്ചതെങ്ങനെയെന്നുള്ള സത്യാവസ്ഥ ബോധിപ്പിക്കാൻ ഫാദർ ബെനഡിക്റ്റിനെ സന്ദർശിച്ച വിവരം ദീപിക ഒരു വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. 
2000 ജനുവരി 14ന് ഡോക്ടറുടെ വിധവ ‘മുടിയൂർക്കര നേഴ്‌സിങ് ഹോമിൽ’ താമസിച്ചിരുന്ന ഫാദർ ബെനഡിക്റ്റിനെ സന്ദർശിച്ചു. മറിയക്കുട്ടിയുടെ മരണത്തിനു കാരണക്കാരൻ തന്റെ ഭർത്താവാണെന്നുള്ള സത്യം അവർ അദ്ദേഹത്തെ അറിയിച്ചു. വിധവയായ ഈ സ്ത്രീയുടെ ഡോക്ടറായ ഭർത്താവ് ഗർഭിണിയായ മറിയക്കുട്ടിയിൽ ഗർഭഛിന്ദ്രം നടത്തിയിരുന്നു. ഗർഭം അലസിപ്പിക്കുന്നതിനിടയിൽ അവർ മരിച്ചുപോയി. മറിയക്കുട്ടിയുടെ ഗർഭത്തിലുള്ള കുഞ്ഞിന്റെ കാരണക്കാരൻ ഒരു എസ്റ്റേറ്റുടമയായിരുന്നു. മറിയക്കുട്ടി എസ്റ്റേറ്റുടമയോട് വീതം ചോദിച്ചു ശല്യപ്പെടുത്തികൊണ്ടിരുന്നു.
എന്നാൽ ആ ഡോക്ടറുടെ പേരോ കുടുംബത്തിന്റെ വിവരങ്ങളോ എസ്റ്റേറ്റുടമയാരെന്നോ ദീപിക പത്രം വെളിപ്പെടുത്തിയില്ല. ഡോക്ടറുടെ വിധവയുടെ കുമ്പസാരം സഭ കളിച്ച ഒരു നാടകമായി മാത്രമേ സാമാന്യ ബുദ്ധിയുള്ളവർക്ക് കരുതാൻ സാധിക്കുള്ളൂ. ആടിനെ പട്ടിയാക്കും വിധം ഒരു കള്ളത്തെ സത്യമാക്കാൻ നൂറുവിധമുള്ള കള്ളങ്ങൾകൊണ്ട് സഭ ഓണംകുളത്തെ വിശുദ്ധനാക്കികൊണ്ടിരിക്കുന്നു. 
ചില അർദ്ധപണ്ഡിതരായ പുരോഹിതർ ഫാദർ ബെനഡിക്റ്റിന്റെ നിഷ്കളങ്കതയുടെ കഥകൾ പത്രങ്ങളിലും മാസികകളിലും എഴുതാനും തുടങ്ങി. ഡോക്ടറുടെ മരണത്തിനു മുമ്പും ശേഷവും ആ കുടുംബത്തിന് അനേക കഷ്ടപ്പാടുകൾ സംഭവിച്ചുവെന്നും അവരുടെ സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെട്ടുവെന്നും കുഞ്ഞുങ്ങൾ ഉൾപ്പടെ പലർക്കും പലവിധ രോഗങ്ങൾ ബാധിച്ചുവെന്നുമുള്ള കഥകൾ പുരോഹിത ലേഖനങ്ങളിൽ നിറഞ്ഞിരിക്കുന്നു. ജനിക്കുന്ന കുട്ടികൾ കൂടുതലും മാനസിക രോഗികളും മന്ദ ബുദ്ധികളും അംഗഭംഗം വന്നവരുമായിരുന്നു. ഒരു പുരോഹിതന്റെ ശാപം ആ കുടുംബത്തുണ്ടെന്ന ധ്യാനഗുരുക്കന്മാരുടെ വെളിപാടുകളും വൃദ്ധയായ വിധവയെയും മക്കളെയും പശ്ചാത്താപത്തിങ്കലെത്തിച്ചു. വിധവയുടെ കുമ്പസാരം നടന്നെങ്കിലും ഫാദർ ബെനഡിക്റ്റ് ഈ കഥ വീണ്ടും രഹസ്യമായി സൂക്ഷിച്ചു. ചങ്ങനാശേരിയിലെ ആർച്ച് ബിഷപ്പ് പൗവത്തിനോടുമാത്രം കുമ്പസാര രഹസ്യം പറഞ്ഞതായും പുതിയ കഥയിലുണ്ട്. പതിനൊന്നു മാസം കഴിഞ്ഞപ്പോഴാണ് ബനഡിക്റ്റിന്റെ കഥ വാർത്താ മീഡിയാകൾ പുറത്തുവിട്ടത്. അപ്പോഴേക്കും ഡോക്ടറുടെ വിധവയായ വൃദ്ധയും മരിച്ചിരുന്നു.
ഡോക്ടറുടെ പേരോ വിധവയുടെ പേരോ അവർ ആരെന്നോ പത്രങ്ങളിൽ വ്യക്തമാക്കുന്നില്ല. അവരുടെ കുടുംബം കാഞ്ഞിരപ്പള്ളിയിലെന്നും പറയുന്നു. ഇത്രമാത്രം ദുരിതം സംഭവിച്ച ഒരു ഡോക്ടറുടെ കുടുംബ കഥ കാഞ്ഞിരപ്പള്ളി നാട്ടുകാർക്കും അറിവില്ല. 
ബെനഡിക്റ്റിനെ വധശിക്ഷയ്ക്കു വിധിച്ച ജഡ്ജി കുഞ്ഞുരാമൻ വൈദ്യർ [ Judge Kunjuraman Vaidyar] ആരോഗ്യവാനായി പൂർണ്ണ ആയുസുവരെ ജീവിച്ചു. അദ്ദേഹത്തിൻറെ മകൻ ഭരത് ഭൂഷൺ, ഐ.എ.എസ് (E.K. Bharat Bhushan)കേരള ചീഫ് സെക്രട്ടറിയായി വിരമിച്ചു. മറ്റു മക്കൾ ഡോക്ടേഴ്‌സും ഉന്നത ഡിഗ്രികളുമായി അമേരിക്കയിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്നു. പുരോഹിത ശാപമെന്ന പേരിൽ വിശ്വാസികളെ ഭയപ്പെടുത്തിയാലെ പുരോഹിതർക്ക് അവരെ ചൂഷണം ചെയ്യാൻ സാധിക്കുള്ളൂ.
ഓണം കുളത്തിനെ വിശുദ്ധനാക്കാന്‍ നടത്തുന്ന സഭയുടെ വിവിദ്ധ സംരംഭങ്ങളില്‍ നിന്നും ലഭിച്ച താഴെ കാണുന്ന ചില ഭാഗങ്ങള്‍ ശ്രദ്ധിക്കുക: ഒരു കത്തോലിക്കാ പത്രമായ Herald of India ഇപ്രകാരം പറയുന്നു: " Three and a half decades after the "murder", Fr Benedict had a surprise when K.K. Thomas and K.K. Cherian, sons of a doctor visited them. They told him that Mariakutty had died while their father was trying to abort her child, which belonged to the owner of an estate in the area. Later, the doctor's daughters also visited the priest and told him the same story."
'കത്തോലിക്കാ മാസികയായ കർമ്മലകുസുമത്തിന്റെ മുൻ പത്രാധിപരും സി.എം.ഐ. വൈദികനുമായ എം.ജെ.കളപ്പുരയ്ക്കൽ എഴുതിയ 'അഗ്നിശുദ്ധി' എന്ന പുസ്തകത്തിൽ, മറിയക്കുട്ടിയുമായി ബന്ധമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റു മുതലാളിയെ "മണിമലേത്ത് പൈലോച്ചൻ" എന്നു പേരെടുത്തു പറയുന്നു.' 
 അതായത്: മറിയംകുട്ടിയുടെ ഗര്‍ഭചിദ്രം നടത്തിയ ഡോക്റ്റര്‍ 'മണിമലേത്ത് പൈലോച്ചന്റ്റെ മക്കള്‍ക്ക് K.K തോമസ്, K.K ചെറിയാന്‍ എന്നീ ഇനീഷലുകള്‍ വന്നത് എങ്ങിനെ എന്ന് സഭ ഇനിയും വ്യക്തമാക്കണം. 
- ഈ വീഡിയോയില്‍ പറയുന്നപോലെ:
- "...എല്ലാം സഹിച്ചു തന്നോട് കുമ്പസാരം നടത്തി കുറ്റം ഏറ്റുപറഞ്ഞ പ്രതികളുടെ പേരുകള്‍ പോലും കോടതിയില്‍ പറഞ്ഞില്ല!"
അത് വിശ്വസിക്കാന്‍ കഴിയുന്നില്ല,
 ചെയ്ത തെറ്റ് മനാസ്സിലാക്കി മാനസാന്തരപ്പെട്ട് അച്ഛന്റ്റെ അടുത്ത് കുംബസാരിച്ച ഒരാള്‍, തീര്‍ച്ചയായും കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞ് ആ വൈദീകന്റ്റെ നിരപരാധിത്വം വെളിപ്പെടുത്തുമായിരുന്നു.
- "മുതലാളി മറിയകുട്ടിയെ ഗര്‍ഭിണിയാക്കി അച്ഛന്‍ മധ്യസ്ഥനായിരുന്നു." 
 മറിയകുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്ന മുതലാളി, പണം കൊടുക്കാന്‍ വേണ്ടി മാത്രം ഒരു വൈദീകനെ കൂട്ട് പിടിച്ചു എന്നത് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ വിശ്വാസികള്‍? 
 ഹൈക്കോടതി ബെനഡിക്റ്റിനെ വെറുതെ വിട്ടത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു എന്ന വലിയ നുണ പറയാന്‍ സണ്‍‌ഡേ ശാലോം / ദീപിക എന്നീ മാധ്യമങ്ങള്‍ക്ക് യാതൊരു ഉളുപ്പും ഇല്ലായിരുന്നു. അങ്ങനെ ഒരു കാരണം അപ്പീല്‍ വിധിയില്‍ പോലും പറയുന്നില്ല. 
- "ജയിലിലായ അച്ചന്‍ തെറ്റിദ്ധരിക്കപ്പെട്ട തന്റെ മാതാപിതാക്കളെ ഓര്‍ത്ത്‌ കഠിന ദുഃഖത്തിലായിരുന്നു. എങ്കിലും ഇതു ദൈവപരിപാലനയാണെന്ന്‌ അദ്ദേഹം മാതാപിതാക്കള്‍ക്കെഴുതിയ കത്തില്‍ സൂചിപ്പിച്ചിരുന്നു." 
 അടിപൊളി ദൈവപരിപാലന! കൊല കുറ്റത്തിന് വിധിക്കപ്പെട്ട് ജയിലില്‍ അയച്ചുകൊണ്ട് പരിപാലിക്കുന്ന ദൈവം! അല്ലേലൂയ!!!
  സഭയുടെ പണവും. സ്വാധീനവും ഉപയോഗിച്ച് ഓണം കുളത്തെ രക്ഷിച്ചപ്പോള്‍, മറിയംകുട്ടിക്ക് നീതി നിക്ഷേധിക്കുകയായിരുന്നു സഭ ചെയ്തത്. അല്ലെങ്കില്‍ ഇത്രയധികം സ്വാധീനം ഉള്ള സഭയിലെ ഒരു വൈദീകനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതി ശിക്ഷിച്ചിട്ടും, ഒരു മുതലാളിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വിസമ്മതിച്ചു എന്ന് വിശ്വസിക്കാന്‍ സഭയുടെ നുണകള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്ന വിഡ്ഢികള്‍ക്ക് മാത്രമേ കഴിയൂ. 
 കുറ്റാരോപിതരെ തടിഊരിച്ച് മുഖം രക്ഷിക്കാന്‍ സഭ എല്ലാ കാലവും ശ്രമിച്ചിരുന്നു. അഭയാകേസ് വന്നപ്പോഴും  സഭയുടെ അളവില്ലാത്ത പണവും സ്വാധീനവും ഉപയോഗിച്ച് കുറ്റവാളികളെ നിയമത്തിന്റെ കുടുക്കിൽനിന്നും രക്ഷിക്കുകയാണുണ്ടായത്. ഇവരൊക്കെ കുറ്റക്കാരെന്നു യുക്തിപൂർവം ചിന്തിക്കുന്നവർക്ക് വിധിയെഴുതാൻ സാധിക്കുമെങ്കിലും ഭൂരിഭാഗം വിശ്വാസികളും പുരോഹിതർ പറഞ്ഞുണ്ടാക്കുന്ന നുണകളേ വിശ്വസിക്കുകയുള്ളൂ, അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ സഭ അവരുടെ മസ്തിഷ്ക്കത്തെ രൂപപ്പെടുത്തിയിരിക്കുന്നു.  
- ഫാ. തോമസ് കോട്ടൂര്‍ 
- ഫാ. ജോസ്‌ പൂതൃക്കയിൽ 
- സിസ്റ്റർ സെഫി
- ഫാ.ജോര്‍ജ്ജ് ചെറിയാന്‍
- ഫാ. ആന്റ്റണി ലാസര്‍ 
- ഫാ. ആരോഗ്യരാജ് 
- ഫാ. രാജു കൊക്കന്‍ 
- ഫാ. എഡ്വിന്‍ ഫിഗരെസ് 
- ഫാ. റോബിന്‍ വടക്കുംഞ്ചേരി 
എന്നിവരെ സഭ വിശുദ്ധരാക്കാന്‍ പോകുന്നത് ഇനി എന്നാണെന്ന് അടുത്ത തലമുറ കണ്ടറിയട്ടെ!
പണം മുടക്കി, മാധ്യമങ്ങള്‍ വഴി നുണകള്‍ പ്രചരിപ്പിച്ച്, വിശ്വാസികളെ നിയന്ത്രിക്കുന്ന എക്കാലത്തെയും സഭയുടെ സൂത്രം തന്നെയാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഒരു പരിതിവരെ ദൈവത്തിന്റ്റെ സ്വന്തം നാട്ടില്‍  അവര്‍ വിജയിക്കുന്നു എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. 
 അഭയ കേസ് പുറത്ത് വന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ വേണ്ടി സഭ കണ്ടെത്തിയ കള്ളാ നാണയങ്ങള്‍ മാത്രമായിരുന്നു ഓണംകുളത്തിന്റ്റെ ഇല്ലാത്ത വിശുദ്ധി എന്ന് മനസ്സിലാക്കാന്‍, കഞ്ഞിവെള്ളം കുടിക്കുന്ന സാമാന്ന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. നുണകള്‍ എങ്ങനെ വേണമെങ്കിലും തിരിച്ചും മറിച്ചും പറയാം, പക്ഷേ അവസാനം അത് നുണ മാത്രമായിരിക്കും എന്ന് വെള്ളയടിച്ച കുഴിമാടങ്ങളെ എന്തേ നിങ്ങള്‍ ഇനിയും മനസ്സിലാക്കുന്നില്ല!?
EXCLUSION PATERNITY  SYSTEMS
1. AOB system 
2. Human Leucocyte Antigen (HLA) typing 
3. DNA  Profiling
In the 1970s a more powerful test was developed using white blood cell antigens or Human Leukocyte Antigens (HLA), resulting in a test that was able to exclude about 95 percent of falsely accused fathers. Several milliliters of blood are required to perform the test.
Blood types alone cannot be used to determine who the father is, but can be used to determine the biological possibility of fatherhood.
The process of DNA fingerprinting was developed by Alec Jeffreys in 1984, and it first became available for paternity testing in 1987.

DNA വരുന്നതിന് മുന്‍പ് ഇത്തരം രീതികള്‍ ഏതെങ്കിലും കോടതി അംഗീകരിച്ചതായി എവിടെയും പ്രതിപാതിക്കുന്നില്ല.  http://www.wikilove.com/List_of_Catholic_saints#2001 ഇവർക്കൊപ്പം  ഓണംകുളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത് സ്വാഭാവികം മാത്രം! [ 1 - 2 ]


Tag:
- മന്ദമരുതി കൊലക്കേസ് 
- മാടത്തരുവി കൊലകേസ് 
- ബെനഡിക്റ്റ് ഓണംകുളം 
- മറിയകുട്ടി കൊലകേസ്

⏪ വിശുദ്ധ പാപങ്ങൾ 


-----------------------------------------------------------------------------------------------------
മാടത്തരുവി കൊലക്കേസ് 
http://jorjkutty.blogspot.it/2010/08/blog-post_20.html
https://www.outlookindia.com/magazine/story/the-sins-of-our-fathers/298386
https://indiankanoon.org/docfragment/310191/?formInput=Fr%20Benedict%20
http://www.the-laws.com/Encyclopedia/Browse/Case?CaseId=117691290000
https://sundayshalom.com/?p=5826
http://www.mathrubhumi.com/crime-beat/crime-news/madatharuvi-murder-malayalam-news-1.1514148
http://www.heraldofindia.com/article.php?id=527
http://www.spiderkerala.net/resources/3748-Fr-Benedict-Onamkulam-The-accused-priest.aspx
http://indiatoday.intoday.in/story/marykutty-murder-case-kerela-priest-gets-death-sentence/1/329681.html
http://www.ucanews.com/story-archive/?post_name=/2000/11/28/catholic-priest-found-innocent-of-murder-charges-34-years-later&post_id=17313
http://www.catholicculture.org/news/features/index.cfm?recnum=14336
http://www.greenkeralanews.com/mariyakutty-murder-priest-controversial/