Monday 28 January 2019

ബൈബിൾ മണ്ടത്തരങ്ങൾ


കഴിഞ്ഞ 100 വർഷത്തെ പഠനങ്ങൾ, ബൈബിൾ കഥകൾ ഒഴികെ മറ്റൊരു സംസ്‌കാരത്തിലും, മനുഷ്യർ 150 വർഷമൊക്കെ ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ല!
ഈ ചോദ്യം ചോദിക്കുമ്പോൾ ചില വികാരിമാർ പോലും പറഞ്ഞു കേട്ടിട്ടുള്ളത്: "അന്നത്തെ കാലയളവ് ഇന്നത്തെ പോലെ ആയിരുന്നില്ല" എന്നാണ്.
അവരോട് എനിക്ക് പറയാനുള്ളത്:- അറിയില്ലെങ്കിൽ നുണ പറയാതിരിക്കുക, വല്ലപ്പോഴും ആ കഥാ പൊത്തകമെടുത്ത് വായിക്കുക!
▶️ 7 ദിവസങ്ങളുള്ള ആഴ്ച 
" ദൈവം തന്റെ ജോലി ഏഴാം ദിവസം പൂർത്തിയാക്കി. താൻ തുടങ്ങിയ പ്രവൃത്തിയിൽനിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു. സൃഷ്ടികർമം പൂർത്തിയാക്കി, തന്റെ പ്രവൃത്തികളിൽ നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി." [ഉൽപത്തി, 2: 2-3] 
"ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാൽ ഏഴാംദിവസം നിന്റെ ദൈവമായ കർത്താവിന്റെ സാബത്താണ്." 
[ പുറപ്പാട്, 20: 9-10 ]
▶️ ഒരു വർഷം 12 മാസം 
ഉൽപത്തി, 7 : 
6 : നോഹയ്ക്ക് 600 വയസ്സുള്ളപ്പോഴാണ് ഭൂമുഖത്തു വെള്ളപ്പൊക്കമുണ്ടായത്. 
11 : നോഹയുടെ ജീവിതത്തിന്റെ അറുനൂറാം വർഷം, രണ്ടാം മാസം, പതിനേഴാം ദിവസം, [ 600Y, 2M, 17D ] അഗാധങ്ങളിലെ ഉറവകൾ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങൾ തുറന്നു. 12 : നാൽപതു രാവും നാൽപതു പകലും മഴ പെയ്തുകൊണ്ടിരുന്നു. 24 : വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടുനിന്നു.
ഉൽപത്തി, 8 : 
3 : ജലം പിൻവാങ്ങിക്കൊണ്ടിരുന്നു. 150 ദിവസം കഴിഞ്ഞപ്പോൾ വെള്ളം വളരെ കുറഞ്ഞു.
4 : ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അറാറാത്തു പർവതത്തിൽ ഉറച്ചു. 
5 : പത്തുമാസത്തേക്കു വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു. പത്താം മാസം ഒന്നാം ദിവസം പർവ്വതശിഖരങ്ങൾ കാണാറായി. [ 10M + 1D]
6 : നാൽപതു ദിവസം കഴിഞ്ഞപ്പോൾ നോഹപെട്ടകത്തിൽ താനുണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്ന്, [ 40D + ]
10 : ഏഴുദിവസംകൂടി കാത്തിട്ട് വീണ്ടും അവൻ പ്രാവിനെ പെട്ടകത്തിനു പുറത്തു വിട്ടു. [ 7D + ]
12 : ഏഴുനാൾകൂടി കഴിഞ്ഞ് അവൻ വീണ്ടും പ്രാവിനെ പുറത്തു വിട്ടു. [ 7D + ]
[ 10M + 1D + 40D + 7D + 7D = 10M + 55D ]
ഇതിൽ നിന്നും ഒരുവർഷം 12 മാസമുള്ളതാണെന്ന് വളരെ വ്യക്തം. 
13 : അതു പിന്നെതിരിച്ചുവന്നില്ല. നോഹയുടെ ജീവിതത്തിന്റെ അറുനൂറ്റിയൊന്നാം വർഷം, ഒന്നാം മാസം, ഒന്നാം ദിവസം, ഭൂമുഖത്തെ വെള്ളം വറ്റിത്തീർന്നു. 14 : രണ്ടാം മാസം, ഇരുപത്തേഴാം ദിവസം ഭൂമി തീർത്തും ഉണങ്ങി.
തുടക്കം - 600Y, 2M, 17D
അവസാനം - 601Y, 2M, 27D
അപ്പൊ,,എങ്ങനാ ഞാൻ നിക്കണോ അതോ പോണോ!?
ആ, പറയാൻ മറന്നു, ബൈബിളിലെ റെക്കോർഡ്:
പേര് : മെത്തുശെലഹ്, വയസ്സ് : 969 – [ഉൽപത്തി, 5:27]
ഈ കാരണങ്ങൾകൊണ്ടാണ് ബൈബിൾ എന്നത് ഒരു സാഹിത്യ സൃഷ്ടിയാണെന്നും, യഹോവ അതിലെ ഒരു കഥാ പാത്രം മാത്രമാണെന്നും ഞാൻ പറയുന്നത്. 
ഇതിഹാസം / ഐതിഹ്യം - ചരിത്രം [?] 
പുരാതന ഗ്രീക്ക് സംസ്ക്കാരത്തിൽ മഹാകവി ഹോമറിന്റെ ഇലിയഡും, ഭാരത സംസ്ക്കാരത്തിൽ മഹാഭാരതവുമൊക്കെ ഇതിഹാസമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ബൈബിൾ ഒരു ചരിത്ര പുസ്തകമായിട്ടാണ് ക്രിസ്തുമത വിശ്വാസികളുടെ വാദം. ഐതിഹ്യങ്ങളിൽ എന്തും പറയാം. 
അതായതു മുകളിൽ പറഞ്ഞത് രണ്ടും സാഹിത്യ സൃഷ്ടികളും, ബൈബിൾ ചരിത്രവും എന്ന വാദം നിലനിൽക്കുമ്പോൾ, അതിൽ പറയുന്ന കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ഉണ്ടാകുന്ന വൈരുധ്യമാണ് പോസ്റ്റ് വ്യക്തമാക്കുന്നത്.
ബൈബിൾ വൈരുധ്യങ്ങൾ

യേശു പറഞ്ഞ നുണകൾ


മരിക്കുന്നതിന് മുൻപ് താൻ സ്വർഗത്തിൽ പോയെന്നു യേശു പറയുന്നു: 
"സ്വർഗത്തിൽ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വർഗത്തിൽ കയറിയിട്ടില്ല. [യോഹന്നാൻ, 3:13 ]
എന്നാൽ, മരിച്ചു ഉയിർത്തതിന് ശേഷം മഗ്ദലേന മറിയത്തോടു പറയുന്നത് ഇങ്ങനെ: 
"യേശു പറഞ്ഞു: നീ എന്നെതടഞ്ഞു നിർത്താതിരിക്കുക. എന്തെന്നാൽ , ഞാൻ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല." [യോഹന്നാൻ, 20:17 ]
അല്ല കോയ, അപ്പൊ നേരത്തെ കയറിയെന്നു പറഞ്ഞത് !? 
ഇവിടെ യേശു പറഞ്ഞ മറ്റൊരു നുണ കൂടി പൊളിയുകയാണ്! ഓർമ്മയുണ്ടോ തിരുമേനി, കൂടെ കുരിശിൽ കിടന്ന കള്ളനോട് ആണയിട്ട് പറഞ്ഞത്: "യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും." [ലൂക്കാ, 23:43 ]
മ്മള് രണ്ടു പേരുംകൂടി പോകുമെന്ന് തള്ളിയിട്ട്.... ഉയിർത്ത് കഴിഞ്ഞിട്ടും ഇതുവരെ പോയിട്ടില്ലെന്ന് ഇപ്പോൾ പറയുന്നു.
പിന്നെ സ്വർഗത്തിലോട്ടെടുത്തത് 40 ദിവസം കഴിഞ്ഞായിരുന്നു എന്ന് മറ്റൊരിടത്ത് പറയുന്നുണ്ട്. [അപ്പ. പ്രവർത്തനങ്ങൾ, 1:3] നേരത്തെ തള്ളിയത് നുണയായിരുന്നു എന്ന് ഉറപ്പിക്കുകയാണ് ഈ വാക്ക്യം. 
ആ...... ആണയിടുന്ന കാര്യം പറഞ്ഞപ്പോഴാ ഓർത്തത്! " ഞാൻ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്." - യേശു [മത്തായി, 5:34]
എന്തരടേയ് അപ്പി ഇതൊക്കെ; ദൈവങ്ങളായോണ്ട് എന്തര് വേണോങ്കിലും പറയാന്നാ...? 
ദൈവങ്ങളൊക്കെ ഇങ്ങനെ തൊടങ്ങിയാ പിന്നെ, കുഞ്ഞാടുകളുടെ കാര്യം കട്ട പൊക! 
അപ്പൊ, കള്ളസാക്ഷ്യം പറയരുതെന്ന ദൈവത്തിന്റെ കൽപ്പന ....?
ആ......!
അടിപൊളി! ബാ പൂവാം !!!
ബൈബിൾ വൈരുധ്യങ്ങൾ 
യേശു പറഞ്ഞ നുണകൾ 

ബൈബിൾ വൈരുധ്യങ്ങൾ: വധ ശിക്ഷ

യേശുവിന്റെ അറസ്റ്റിനു ശേഷം പീലാത്തോസും യഹൂദ പ്രമാണിമാരും തമ്മിലുള്ള സംഭാഷണം:
യഹൂദരുടെ ആദ്യ പ്രതികരണം:
"പീലാത്തോസ് പറഞ്ഞു: നിങ്ങൾതന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുവിൻ. അപ്പോൾ യഹൂദർ പറഞ്ഞു: ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല. [യോഹന്നാ‌ൻ, 18: 31]
പിന്നീട് പറയുന്നത് :
"യേശുവിനെ കണ്ടപ്പോൾ പുരോഹിത പ്രമുഖൻമാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങൾതന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിൻ. യഹൂദർ പറഞ്ഞു: ഞങ്ങൾക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവൻ മരിക്കണം. കാരണം, ഇവൻ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു." [യോഹന്നാ‌ൻ, 19: 6-7]
സ്നേഹനിധിയായ ദൈവം നൽകിയിട്ടുള്ള ചില യഹൂദ മത നിയമങ്ങൾ നോക്കാം:
"കർത്താവിനു മാത്രമല്ലാതെ മറ്റു ദേവൻമാർക്കു ബലിയർപ്പിക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം." [പുറപ്പാട്, 22:20]
"പിതാവിനെയോ മാതാവിനെയോ അടിക്കുന്നവൻ വധിക്കപ്പെടണം." [പുറപ്പാട്, 21:16]
"ഒരുവനു ദുർവാശിക്കാരനും, ധിക്കാരിയും, മാതാപിതാക്കൻമാരുടെ വാക്കു കേൾക്കുകയോ ശിക്ഷിച്ചാൽപ്പോലും അവരെ അനുസരിക്കുകയോ ചെയ്യാത്തവനെ കല്ലെറിഞ്ഞു കൊല്ലണം." 
[നിയമാവർത്തനം, 21:18 -21]
"മന്ത്രവാദികളോ കൂടോത്രക്കാരോ ആയ സ്ത്രീപുരുഷൻമാർ മരണശിക്ഷ അനുഭവിക്കണം. അവരെ കല്ലെറിഞ്ഞു കൊല്ലണം." [ലേവ്യർ 20:27]
"സ്വദേശിയോ വിദേശിയോ ആകട്ടെ കർത്താവിന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം." [ലേവ്യർ, 24:16]
 "സാബത്ത് ദിവസം വിറക് ശേഖരിച്ച ഒരു മനുഷ്യരെ കല്ലെറിഞ്ഞു കൊല്ലാൻ ദൈവം വിധിച്ചു." [സംഖ്യ, 15:32-36]
" വിവാഹം ചെയ്തുകൊടുത്ത യുവതിയിൽ കന്യാത്വത്തിന്റെ അടയാളം കണ്ടില്ലെങ്കിൽ അവളെ കല്ലെറിഞ്ഞു കൊല്ലണം." [നിയമാവർത്തനം, 20:20:21]
യഹൂദ മതനിയമം അനുസരിച്ച് ഒരാളെ കൊല്ലാനുള്ള ചില കാരണങ്ങൾ മാത്രമാണിത്! അപ്പോൾ: "ആരെയും വധിക്കാൻ നിയമം ഞങ്ങളെ അനുവദിക്കുന്നില്ല" എന്ന് ആദ്യം പറഞ്ഞത്: നുണയോ, അറിവില്ലായ്മയോ?
അല്ലെങ്കിൽ, യോഹന്നാൻ സുബോധത്തോടെ എഴുതിയതല്ല ഈ ഭാഗം എന്ന് വേണം മനസ്സിലാക്കാൻ. ഇതൊക്കെ ജീവനുള്ള ദൈവം പറഞ്ഞുകൊടുത്ത് എഴുതിച്ചതാണ് എന്നൊക്കെ പറയുമ്പളാ .....

ബൈബിൾ വൈരുധ്യങ്ങൾ