Monday 28 January 2019

ബൈബിൾ വൈരുധ്യങ്ങൾ: വധ ശിക്ഷ

യേശുവിന്റെ അറസ്റ്റിനു ശേഷം പീലാത്തോസും യഹൂദ പ്രമാണിമാരും തമ്മിലുള്ള സംഭാഷണം:
യഹൂദരുടെ ആദ്യ പ്രതികരണം:
"പീലാത്തോസ് പറഞ്ഞു: നിങ്ങൾതന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുവിൻ. അപ്പോൾ യഹൂദർ പറഞ്ഞു: ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല. [യോഹന്നാ‌ൻ, 18: 31]
പിന്നീട് പറയുന്നത് :
"യേശുവിനെ കണ്ടപ്പോൾ പുരോഹിത പ്രമുഖൻമാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങൾതന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിൻ. യഹൂദർ പറഞ്ഞു: ഞങ്ങൾക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവൻ മരിക്കണം. കാരണം, ഇവൻ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു." [യോഹന്നാ‌ൻ, 19: 6-7]
സ്നേഹനിധിയായ ദൈവം നൽകിയിട്ടുള്ള ചില യഹൂദ മത നിയമങ്ങൾ നോക്കാം:
"കർത്താവിനു മാത്രമല്ലാതെ മറ്റു ദേവൻമാർക്കു ബലിയർപ്പിക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം." [പുറപ്പാട്, 22:20]
"പിതാവിനെയോ മാതാവിനെയോ അടിക്കുന്നവൻ വധിക്കപ്പെടണം." [പുറപ്പാട്, 21:16]
"ഒരുവനു ദുർവാശിക്കാരനും, ധിക്കാരിയും, മാതാപിതാക്കൻമാരുടെ വാക്കു കേൾക്കുകയോ ശിക്ഷിച്ചാൽപ്പോലും അവരെ അനുസരിക്കുകയോ ചെയ്യാത്തവനെ കല്ലെറിഞ്ഞു കൊല്ലണം." 
[നിയമാവർത്തനം, 21:18 -21]
"മന്ത്രവാദികളോ കൂടോത്രക്കാരോ ആയ സ്ത്രീപുരുഷൻമാർ മരണശിക്ഷ അനുഭവിക്കണം. അവരെ കല്ലെറിഞ്ഞു കൊല്ലണം." [ലേവ്യർ 20:27]
"സ്വദേശിയോ വിദേശിയോ ആകട്ടെ കർത്താവിന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം." [ലേവ്യർ, 24:16]
 "സാബത്ത് ദിവസം വിറക് ശേഖരിച്ച ഒരു മനുഷ്യരെ കല്ലെറിഞ്ഞു കൊല്ലാൻ ദൈവം വിധിച്ചു." [സംഖ്യ, 15:32-36]
" വിവാഹം ചെയ്തുകൊടുത്ത യുവതിയിൽ കന്യാത്വത്തിന്റെ അടയാളം കണ്ടില്ലെങ്കിൽ അവളെ കല്ലെറിഞ്ഞു കൊല്ലണം." [നിയമാവർത്തനം, 20:20:21]
യഹൂദ മതനിയമം അനുസരിച്ച് ഒരാളെ കൊല്ലാനുള്ള ചില കാരണങ്ങൾ മാത്രമാണിത്! അപ്പോൾ: "ആരെയും വധിക്കാൻ നിയമം ഞങ്ങളെ അനുവദിക്കുന്നില്ല" എന്ന് ആദ്യം പറഞ്ഞത്: നുണയോ, അറിവില്ലായ്മയോ?
അല്ലെങ്കിൽ, യോഹന്നാൻ സുബോധത്തോടെ എഴുതിയതല്ല ഈ ഭാഗം എന്ന് വേണം മനസ്സിലാക്കാൻ. ഇതൊക്കെ ജീവനുള്ള ദൈവം പറഞ്ഞുകൊടുത്ത് എഴുതിച്ചതാണ് എന്നൊക്കെ പറയുമ്പളാ .....

ബൈബിൾ വൈരുധ്യങ്ങൾ