Sunday 20 September 2015

ക്രിസ്ത്യാനിക്ക് പന്നി മാംസം നിഷിദ്ധമോ!?

ക്രിസ്ത്യാനിക്ക് പന്നി മാംസം നിഷിദ്ധമോ!? "അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല." [1കൊറിന്തോസ് 8:2 ]





ദൈവം ആദ്യം മുതല്‍ക്കുതന്നെ മനുഷ്യര്‍ക്ക് ചെയ്യാവുന്നതും അരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് നിര്‍ദ്ധേശങ്ങളും കല്‍പ്പനകളും കൊടുത്തിരുന്നു. ഇത് ബൈബിളിലെ ആദ്യ പുസ്തകമായ ഉല്‍പത്തി മുതല്‍ കാണാം. "അവിടുന്ന് അവനോടു കല്‍പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്‍മതിന്‍മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്."                         [ഉല്‍പത്തി 2:16-17]
പിന്നീട് പുറപ്പാട് പുസ്തകത്തില്‍ ദൈവം തന്റ്റെ സ്വന്തം ജനമായ യഹൂദര്‍ക്ക് പത്ത് കല്‍പ്പനകള്‍ നല്‍കുന്നതും കാണാം. ബൈബിളിലെ ലേവ്യരുടെ പുസ്തകത്തില്‍ യഹൂദര്‍ ഭക്ഷിക്കാവുന്നതും അല്ലാത്തതുമായ മൃഗങ്ങള്‍, പക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവയുടെ ഒരു നീണ്ട വിവരണം ദൈവം മോശ വഴി നേരിട്ട് നല്‍കുന്നുണ്ട്. [പിന്നീട് നിയമാവര്‍ത്തന പുസ്തകത്തിലും അവ കാണാം.]
[നിയമാവര്‍ത്തനം 14: ] = [ലേവ്യര്‍ 11: ]
ശുദ്ധവും അശുദ്ധവുമായ മൃഗങ്ങള്‍
"3 : അശുദ്ധമായതൊന്നും ഭക്ഷിക്കരുത്. 4 : നിങ്ങള്‍ക്കു ഭക്ഷിക്കാവുന്ന മൃഗങ്ങള്‍ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, 5 : പുള്ളിമാന്‍, കലമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, കവരിമാന്‍, മലയാട്; 6 : ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ എല്ലാ മൃഗങ്ങളെയും ഭക്ഷിക്കാം. 7 : എന്നാല്‍ അയവിറക്കുന്നവയോ ഇരട്ടക്കുളമ്പുള്ളവയോ ആയ മൃഗങ്ങളില്‍ ഒട്ടകം, മുയല്‍, കുഴിമുയല്‍ എന്നിവയെ ഭക്ഷിക്കരുത്. അവ അയവിറക്കുന്നവയെങ്കിലും ഇരട്ടക്കുളമ്പില്ലാത്തതുകൊണ്ട് അശുദ്ധമാണ്. 8 : പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കാത്തതാകയാല്‍ അശുദ്ധമാണ്. അതിന്റെ മാംസം ഭക്ഷിക്കുകയോ അതിന്റെ ശവം സ്പര്‍ശിക്കുകയോ അരുത്. 9 : ജലജീവികളില്‍ ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം. 10 : എന്നാല്‍, ചിറകും ചെതുമ്പലും ഇല്ലാത്തവയെ ഭക്ഷിക്കരുത്. അവ അശുദ്ധമാണ്." [ഉദാ: ചെമ്മീന്‍, ഞണ്ട്, കക്ക, കൂന്തല്‍ മുതലായവ]
[ലേവ്യര്‍ 11:44]
"ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാകുന്നു. നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരായിരിക്കുകയും ചെയ്യുവിന്‍. കാരണം, ഞാന്‍ പരിശുദ്ധനാകുന്നു."
[ലേവ്യര്‍ 20:25-26]
"25 : അതുകൊണ്ടു നിങ്ങള്‍ ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളെയും ശുദ്ധവും അശുദ്ധവുമായ പക്ഷികളെയും വേര്‍തിരിക്കണം. അശുദ്ധമെന്നു ഞാന്‍ നിര്‍ണയിച്ചിരിക്കുന്ന പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ എന്നിവകൊണ്ടു നിങ്ങള്‍ അശുദ്ധരാകരുത്. 26 : എന്റെ മുന്‍പില്‍ നിങ്ങള്‍ വിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ്."
[ഏശയ്യാ 65:2-4] "..... അവര്‍ പന്നിയിറച്ചി ഭക്ഷിക്കുന്നു."
[ഏശയ്യാ 66:17] "കര്‍ത്താവ് അരുളിച്ചെയ്യുന്നു: ....... പന്നിയിറച്ചി, മ്‌ളേച്ഛ വസ്തുക്കള്‍, ചുണ്ടെ ലി എന്നിവ തിന്നുകയും ചെയ്യുന്നവര്‍ ഒന്നിച്ചു നാശമടയും."
എന്നാല്‍ പുതിയ നിയമത്തില്‍, ദൈവത്തിന്റ്റെ കല്‍പ്പനകള്‍ക്ക് വിപരീതമായി, വിലക്കപ്പെട്ടവയെല്ലാം ഭക്ഷിക്കാം എന്ന് ഒരു സ്ഥലത്തും സ്ഥിരീകരിക്കുന്നില്ല. ഇപ്പോഴും ക്രിസ്ത്യാനികള്‍ക്ക് വ്യക്തമാകാത്തതും, സഭ ശരിയായി പഠിപ്പിക്കാത്തതും താഴെ കാണുന്ന രണ്ട് വാചകങ്ങളാണ്.
[Mark 7:15-19]
"15 : പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. 19 : കാരണം, അവ മനുഷ്യന്റെ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു."
[എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന്‍ പ്രഖ്യാപിച്ചു.]
ഈ ഒരു വാചകമാണ് ക്രിസ്ത്യാനികള്‍ എന്തും ഭക്ഷനമാക്കാനുള്ള ലൈസന്‍സായി കൊണ്ട് നടക്കുന്നത്! അപ്പോസ്തലന്മാര്‍ക്ക്‌ മനസ്സിലായതിന്റ്റെ നേരെ വിപരീതമായിട്ടാണ് ക്രിസ്ത്യാനികള്‍ക്ക് മനസ്സിലായത്‌! യഥാര്‍ത്ഥത്തില്‍ ഇവിടെ എന്താണ് സംഭവിച്ചത്!? യേശു എന്താണ് അര്‍ത്ഥമാക്കിയത്!? ശിക്ഷ്യന്മാര്‍ക്ക് മനസ്സിലായത്‌  എന്താണ്!?
ഇവിടെ ഉണ്ടായ തര്‍ക്കം പാരമ്പര്യത്തെക്കുറിച്ചായിരുന്നു, കൈ കഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച്, അല്ലാതെ പന്നി മാംസം കഴിക്കുന്നതിനെ പറ്റി ആയിരുന്നില്ല. ആയിരുന്നെങ്കില്‍ പത്രോസ് ഇപ്രകാരം പറയുമായിരുന്നില്ല: "കര്‍ത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ല." [അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍ 10:14 ]
[എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന്‍ പ്രഖ്യാപിച്ചു.]

എന്ന ഭാഗം യേശു പറഞ്ഞതല്ല, മറിച്ച് എഴുത്തുകാരന്‍ കൂട്ടി ചേര്‍ത്തതാണ് എന്ന് വളരെ വ്യക്തമാണ്. അത് കൊണ്ട് ഇതിന്റ്റെ സമാന്തര സുവിശേഷമായ

[Mark 7: 1-23] = [മത്തായി 15:11-20] വ്യക്തമായി വായിച്ചാല്‍ അത് മനസ്സിലാക്കാം. "ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്. കൈകഴുകാതെ ഭക്ഷണം കഴിക്കുന്നത് ആരെയും അശുദ്ധനാക്കുന്നില്ല." [മത്തായി 15: 20]
കൂടാതെ ഈ ഭാഗം, മലയാളത്തില്‍ നിന്നും വ്യത്യസ്തമായി, പല ഇംഗ്ലീഷ് തര്‍ജ്ജമയിലും ബ്രാക്കറ്റിലാണ് എഴുതിയിരിക്കുന്നത്. ഗ്രീക്ക് ഭാഷയിലും അത്തരം ഒരു വ്യാഖ്യാനം ഈ ഭാഗത്ത്‌ നല്‍കുന്നില്ല എന്ന് ബൈബിള്‍ പണ്ഡിതന്‍ മാര്‍ അഭിപ്രായപ്പെടുന്നു.
ഇവിടെ  യഹൂദര്‍ക്ക് വിലക്കപ്പെട്ടിരുന്ന പന്നി മാംസം ഭക്ഷിക്കാം എന്നല്ല  യേശു  അര്‍ത്ഥമാക്കിയത്. ആയിരുന്നെങ്കില്‍ പിന്നീട് റോമാക്കാര്‍ക്ക് കുരിശില്‍ തറക്കാന്‍ യേശുവിന്റ്റെ ശവം പോലും അന്ന് യഹൂദര്‍ ബാക്കി വക്കുമായിരുന്നില്ല. കൂടാതെ യേശുവിനെ വിചാരണ ചെയ്യുന്ന സമയത്തും ഇത്തരം ഒരു വലിയ കുറ്റം ആരോപിക്കപ്പെടുന്നില്ല എന്ന് കാണാം. ഇതെല്ലാം പിന്നീട് വന്ന വ്യാഖ്യാന ഫാക്റ്ററി കളുടെ തരികിട പരിപാടികളാണ്. 
ദൈവം യഹൂദ ജനത്തിന് നല്‍കിയ നിയമങ്ങള്‍ക്ക് വിപരീതമായാണ് യേശു പഠിപ്പിച്ചിരുന്നത് എങ്കില്‍, യേശു ഒരിക്കലും ഇപ്രകാരം പറയുമായ്രുന്നില്ല:
[മത്തായി 5:17-19]
"17 : നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. 19 : ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും."
[John 4:34 34] : യേശു പറഞ്ഞു: "എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം."
[John 5:30 30] : "സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ..... കാരണം, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്."
[John 6:38 38] : "ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്."
ഇനി അപ്പൊസ്തലന്മാരും വിലക്കപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാം എന്ന് പറയുന്നില്ല!

പത്രോസ്
========
പത്രോസ് ഭക്ഷണം കഴിക്കുന്ന വിലക്കുകള്‍ മാറ്റിയതായി വിശ്വാസികള്‍ മുന്നോട്ടു വയ്ക്കുന്ന വാചകം ഇവിടെ കാണാം.
പത്രോസിന് ഉണ്ടായ ഒരു സ്വപ്നത്തില്‍ "....ഭൂമിയിലെ എല്ലാത്തരം നാല്‍ക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും താഴേക്ക് ഇറങ്ങി വരുന്നതും അവയെ കൊന്നു ഭക്ഷിക്കാന്‍ പറയുന്ന ഒരു സ്വരവും പത്രോസ് കേള്‍ക്കുകയും ചെയ്തു!
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 10: 13-28)
"13 : ഒരു സ്വരവും അവന്‍ കേട്ടു: പത്രോസേ, എഴുന്നേല്‍ക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക.14 : പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ല. 15 : രണ്ടാമതും അവന്‍ ആ സ്വരം കേട്ടു: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്. 17 : താന്‍ കണ്ട ദര്‍ശനത്തിന്റെ അര്‍ഥമെന്തെന്നു പത്രോസ് സംശയിച്ചുനില്‍ക്കുമ്പോള്‍......19 : പത്രോസ് ദര്‍ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍.... 28 : അവന്‍ അവരോടു പറഞ്ഞു: മറ്റൊരു വര്‍ഗക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും അവനെ സമീപിക്കുന്നതും ഒരു യഹൂദന് എത്രത്തോളം നിയമവിരുദ്ധമാണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നാല്‍, ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു."
ഈ ഭാഗത്തെ 15-മത്തെ വാചകത്തില്‍ മാത്രം കടിച്ചു തൂങ്ങി വിശ്വാസികള്‍ നില്‍ക്കുന്നു. ആ അദ്ധ്യായം എന്ത് കൊണ്ട് മുഴുവനും വായിക്കുന്നില്ല!? ഇവിടെ പത്രോസിന് താന്‍ കണ്ട സ്വപ്നം എന്താണെന്നോ, അതിന്റ്റെ അര്‍ത്ഥം എന്താണെന്നോ ഉള്ള സംശയമില്ല,   കാരണം വിജാതിയനായ കോര്‍ണേലിയൂസിന്റ്റെ മാനസാന്തരമാണ് ഈ അദ്ധ്യായത്തിന്റ്റെ ഉള്ളടക്കം.
യഹൂദര്‍ [യേശുവിന്‍റ്റെ കാലത്തും] വിജാതിയരെ അശുദ്ധരായി കണ്ടിരുന്നു
ഇതില്‍ നിന്നും, ദൈവം രക്ഷ വിജാതിയരിലെക്കും വ്യാപിപ്പിച്ചിരിക്കുന്നു എന്നതാണ് കാണിക്കുന്നത്. അല്ലാതെ ദൈവം വിലക്കിയിരിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വിലക്ക് പിന്‍വലിച്ചു എന്നല്ല. യേശുവിന്റ്റെ മരണത്തിന് ഏകദേശം 20 വര്‍ഷങ്ങള്‍ക്കു ശേഷവും യഹൂദനായ പത്രോസ് പഴയ നിയമം തെറ്റിച്ചിട്ടില്ല [വിലക്കിയിരിക്കുന്ന ഭക്ഷണം കഴിച്ചിട്ടില്ല] എന്നതാണ് ഈ അദ്ധ്യായത്തില്‍ പത്രോസിന്റ്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
പൌലോസ്
===========
[1 കോറിന്തോസ് 8:13]
"അതിനാല്‍, ഭക്ഷണം എന്റെ സഹോദരനു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍വേണ്ടി ഞാന്‍ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല."
[1 കോറിന്തോസ് 10:31]
"അതിനാല്‍, നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍."
[2 കോറിന്തോസ് 6:16 - 17]
"നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. ആകയാല്‍, ......... കര്‍ത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും;"
[2 കോറിന്തോസ് 7:1]
"പ്രിയപ്പെട്ടവരേ, ......ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ അശുദ്ധിയിലുംനിന്നു നമ്മെത്തന്നെ ശുചീകരിക്കുകയും ദൈവ ഭയത്തില്‍ വിശുദ്ധി പരിപൂര്‍ണമാക്കുകയും ചെയ്യാം."
[റോമ 14:14-23]
"14 : സ്വതേ അശുദ്ധമായി ഒന്നുമില്ലെന്നു കര്‍ത്താവായ യേശുവിലുള്ള വിശ്വാസംവഴി ഞാന്‍ അറിയുകയും എനിക്കു ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഒരു വസ്തു അശുദ്ധമാണെന്നു കരുതുന്നവന് അത് അശുദ്ധമായിരിക്കും. 15 : ഭക്ഷണം നിമിത്തം നിന്റെ സഹോദരന്റെ മനസ്‌സു വിഷമിക്കുന്നെങ്കില്‍ നിന്റെ പെരുമാറ്റം സ്‌നേ ഹത്തിനു ചേര്‍ന്നതല്ല. ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്. 17 : കാരണം, ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. .... 20 : ഭക്ഷണത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രവൃത്തി നിഷ്ഫലമാക്കരുത്. എല്ലാ വസ്തുക്കളും ശുദ്ധമാണ്. എന്നാല്‍, അപരനു വീഴ്ചയ്ക്കു കാരണമാകത്തക്കവിധം ഭക്ഷിക്കുന്നവന് അതു തിന്‍മയായിത്തീരുന്നു. 21 : മാംസം ഭക്ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്. 
22 : ഇക്കാര്യത്തിലുള്ള നിന്റെ വിശ്വാസം ദൈവസന്നിധിയില്‍ പരിരക്ഷിക്കുക. താന്‍ അംഗീകരിക്കുന്ന കാര്യങ്ങളില്‍ മനസ്‌സാക്ഷി കുറ്റപ്പെടുത്താത്തവന്‍ ഭാഗ്യവാനാണ്. 23 : സംശയത്തോടെ ഭക്ഷിക്കുന്നവന്‍ ശിക്ഷിക്കപ്പെടും. എന്തെന്നാല്‍, വിശ്വാസമനുസരിച്ചല്ല അവന്‍ പ്രവര്‍ത്തിക്കുന്നത്. വിശ്വാസത്തില്‍നിന്നല്ലാതെ ഉദ്ഭവിക്കുന്നതെന്തും പാപമാണ്."  
[കൊളോസോസ് 2:16 ]
"ഭക്ഷണപാനീയങ്ങളുടെ കാര്യത്തില്‍ ആരും നിങ്ങളെ കുറ്റപ്പെടുത്താതിരിക്കട്ടെ;"
[1 കോറിന്തോസ് 3: 16, 17]
“നിങ്ങള്‍ ദൈവത്തിന്റെ ആ ലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ.”
ചില വിശ്വാസികള്‍ പറയുന്നു ഞങ്ങള്‍ പഴയ നിയമമല്ല, പുതിയ നിയമം അനുസരിച്ചാണ് ജീവിക്കുന്നത് എന്നാണ്. അത് തിരുസഭയുടെ നിയമങ്ങള്‍ അറിവില്ലാത്തത്‌ കൊണ്ടുള്ള അക്ഞ്ഞതയാണ്. സഭ ഇപ്രകാരംപറയുന്നു:
"ദൈവം നല്‍കിയ പഴയ ഉടമ്പടി ഇതുവരെ പിന്‍വലിക്കപ്പെട്ടിട്ടില്ല......
The Old Testament
121 The Old Testament is an indispensable part of Sacred Scripture. Its books are divinely inspired and retain a permanent value,92 for the Old Covenant has never been revoked.
122 Indeed, "the economy of the Old Testament was deliberately so oriented that it should prepare for and declare in prophecy the coming of Christ, redeemer of all men."93 "Even though they contain matters imperfect and provisional,"94 the books of the Old Testament bear witness to the whole divine pedagogy of God's saving love: these writings "are a storehouse of sublime teaching on God and of sound wisdom on human life, as well as a wonderful treasury of prayers; in them, too, the mystery of our salvation is present in a hidden way."95
123 Christians venerate the Old Testament as true Word of God. The Church has always vigorously opposed the idea of rejecting the Old Testament under the pretext that the New has rendered it void (Marcionism).
(CCC 121-123)
യേശു തന്റ്റെ കുരിശു മരണത്താല്‍ ലോകത്തിന്‍റ്റെ പാപമെല്ലാം കഴുകിക്കളഞ്ഞു എന്ന് പറയുന്നുണ്ടെങ്കിലും, ആദി മാതാപിതാക്കന്മാരുടെ പാപം മൂലം മനുഷ്യകുലം മുഴുവന്‍ ഇപ്പോഴും ജന്മ പാപതോടെയാണ്‌ പിറക്കുന്നത്‌ എന്ന് സഭ പഠിപ്പിക്കുന്നു.
പുതിയ നിയമം അനുസരിച്ച് ജീവിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് പിന്നെ എന്ത് കൊണ്ട് പഴയ നിയമത്തിലെ ആദിമാതാ പിതാക്കാന്‍ മാരുടെ പാപത്തിന്റ്റെ ഭാരം ഇപ്പോഴും ചുമക്കേണ്ടി വരുന്നത്!?

തിരുസഭയുടെ പത്ത് കല്‍പ്പനകള്‍ പഴയ നിയമം അല്ലേ!?
കുര്‍ബാനക്ക് ഉപയോഗിക്കുന്ന പ്രാത്ഥനകളില്‍ ഭൂരി ഭാഗവും പഴയ നിയമത്തില്‍ നിന്നുള്ളവയാണ്‌!
ദൈവം നേരിട്ട് നല്‍കിയ കല്‍പ്പനകളില്‍ വിലക്കപ്പെട്ട ഭക്ഷണ സാധനങ്ങള്‍ കഴിക്കാമെന്ന് ദൈവത്തിന്റ്റെ മകനായ യേശു പറയുന്നില്ല. പിന്നീട് അപ്പോസ്തലന്മാര്‍ സ്ഥല കാല സന്നര്‍ഭങ്ങള്‍ക്ക് അനുസരിച്ച് നല്‍കുന്ന വിവരണങ്ങളിലും ദൈവം വിലക്കിയിരിക്കുന്നവ ഭക്ഷിക്കാം എന്ന് വ്യക്തമായും പറയുന്നില്ല. 
ബൈബിളിന്റ്റെ ഏതെങ്കിലും  ഒരു വാക്യം  മാത്രം എടുത്തിട്ട് തങ്ങളുടെ ഇഷ്ട്ടനുസരണം സഭ അതിനെ വ്യാഖ്യാനിക്കപെടുന്നത് വളരെ വ്യക്തമായി ഇവിടെ മനസ്സിലാക്കാം.
യഹൂദരുടെ ഇടയില്‍നിന്നും വിജാതിയരിലേക്ക് സഭ വ്യാപിച്ചപ്പോള്‍, തങ്ങളുടെ ഭക്ഷണ ജീവിത രീതികളെ അവരിലേക്ക് പൂര്‍ണ്ണമായും അടിച്ചേല്‍പ്പിക്കാന്‍ യഹൂദര്‍ക്ക് കഴിയുമായിരുന്നില്ല. പാശ്ചാത്യരുടെ വരവോടെ വ്യാപിച്ച ക്രിസ്തീയ വിശ്വാസം അവരുടെ ജീവിത രീതിയും ഭക്ഷണ ശൈലിയും നമ്മള്‍ ഏറ്റെടുക്കുകയായിരുന്നു എന്നത് ചരിത്ര സത്യം.
ക്രിസ്തുമസിനും പെസഹായ്ക്കും, യഹൂദനായ യേശുവിന്‍റ്റെയും അപ്പോസ്തലന്മാരുടെയും അനുയായികള്‍ക്ക്, യഹൂദര്‍ക്ക് നിക്ഷേദിക്കപ്പെട്ട പന്നി മാംസം വര്‍ജ്ജിക്കാന്‍ കഴിയുന്നില്ല എന്നത് ദയനീയം തന്നെ!
എന്ത് പറയാന്‍! തിന്നുക... കുടിക്കുക... ആനന്ദിക്കുക... എന്തെന്നാല്‍ നാളെ എന്തെന്ന് നിനക്കറിയില്ല!

=====================================================
http://www.vatican.va/archive/ccc_css/archive/catechism/p1s1c2a3.htm
http://www.cogwriter.com/unclnt.htm
http://www.ucg.org/the-good-news/does-the-new-testament-abolish-meat-distinctions
http://www.openbible.info/topics/eating_pork
http://www.cgg.org/index.cfm/fuseaction/Library.sr/CT/RA/k/1049/Clean-Unclean-Meats.htm

Friday 18 September 2015

God is a superhero of adults



God is a superhero of adults, 
and the cruel!

കൊച്ചു കുട്ടികള്‍ എപ്പോഴും ഇഷ്ട്ടപ്പെടുന്ന ഒരു വീര നായകന്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകും. എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്ന, എല്ലാവര്‍ക്കും പ്രിയങ്കരനായ ഒരു അമാനുഷീക യോദ്ധാവ്. കഥാ പുസ്തകങ്ങളിലും, കാര്‍ടൂണ്‍ ദ്രിശ്യ മാധ്യമങ്ങള്‍ വഴിയും സുപരിചിതങ്ങളായ കഥാ പാത്രങ്ങള്‍. തിന്മകള്‍ക്കെതിരെ പോരാടി ഇപ്പോഴും വിജയം കൈ വരിക്കുന്ന നായകന്‍, അതാണ്‌ അവരുടെ കഥകളിലെ / ഭാവനയിലെ വീര ജേതാവ്.
ഇതുപോലെ തന്നെ ബുദ്ധി ജീവികള്‍ എന്ന് നടിക്കുന്ന മുതിര്‍ന്ന കുട്ടികള്‍ക്കും [വിശ്വാസിള്‍], ഇത്തരം ഒരു വീര നായകന്‍ ഉണ്ട്
ദൈവം എന്ന കഥാ പാത്രം!

ദൈവം
മറ്റ് കഥാ പാത്രങ്ങളില്‍ നിന്നും വ്യത്യസ്ഥന്‍,
രൂപമില്ലാത്തവന്‍...!
അതുകൊണ്ട് പ്രത്യേകം പരിവേഷം നല്‍കാന്‍ കഴിയില്ല എങ്കില്‍ തന്നെയും ഓരോരുത്തരും അവരുടെ ഭാവനക്ക് അനുസരിച്ച് ഓരോ രൂപത്തെയും സൃഷ്ട്ടിക്കുന്നു.
എപ്പോഴും കൂടെയുണ്ട്,
എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷിക്കും,
സാത്താന്‍ എന്ന ദുഷ്ട്ട ശക്തിയെ കീഴടക്കുന്നവന്‍,
പാപം ചെയ്ത മനുഷ്യരെ ശിക്ഷിക്കുന്നവന്‍,
മരണാനന്തരം നന്മ ചെയ്തവര്‍ക്ക് സ്വര്‍ഗം നല്‍കുന്നവന്‍,
etc.
കൊച്ചു കുട്ടികള്‍ തങ്ങളുടെ വീര നായകനില്‍ വിശ്വസിക്കുന്നത് പോലെ, മുതിര്‍ന്നവര്‍ ദൈവമെന്ന ധീര യോദ്ധാവിലും വിശ്വസിക്കുന്നു.
നന്മയുടെ ലോകത്തില്‍ ജീവിക്കുന്ന കൊച്ചു കുട്ടികളുടെ വീര നായകര്‍, ആരെങ്കിലും തിന്മ ചയ്യുന്നു എന്ന് വിവരം ലഭിക്കുന്ന സമയം തന്നെ എല്ലാവര്‍ക്കും അപകട സൂചന നല്‍കുകയും, അവിടെ എത്തി എല്ലാവരെയും രക്ഷിക്കുകയും ചെയ്യുന്നു.
എന്നാല്‍,
കുട്ടികളുടെ ഈ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ഥനായി, ദൈവമെന്ന കാഥാപാത്രം, പാപം ചെയ്യുന്നവരെ തിരഞ്ഞു പിടിച്ചു ശിക്ഷിക്കുകയും, പ്രകൃതി ക്ഷോപങ്ങള്‍ വരുത്തി മനുഷ്യരെ കൊല്ലുകയും, മനുഷ്യര്‍ക്ക്‌ വരാന്‍ പോകുന്ന അപകടങ്ങള്‍ മുന്‍കൂട്ടി അറിയാമെങ്കിലും അത് ആര്‍ക്കും വെളിപ്പെടുത്തുകയോ അവിടെ എത്തി ആരെയും രക്ഷിക്കുകയോ ചെയ്യുന്നില്ല.
സ്നേഹം മാത്രമാണെന്ന് പറയുന്ന, എന്നാല്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാത്ത ഒരു ക്രൂര കഥാപാത്രം!

കഷ്ടം! 
ഇതിലും എത്രയോ ഭേതം കുട്ടികളുടെ വീരനായകര്‍!

Wednesday 9 September 2015

ഇത് സര്‍വ്വ ശക്തനായ ദൈവം തന്നെ!


ഹോ! ദൈവം ഇത്രക്കും ശക്തനാണോ!?

ഈജിപ്തിലെ യഹൂദ ജനത്തിന്റ്റെ അടിമത്വ ജീവിതവും, അതില്‍നിന്നു ദൈവം അവരെ മോചിപ്പിച്ച്‌ കാനാന്‍ദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ ചരിത്രമാണ് പുറപ്പാട് പുസ്തകത്തില്‍ വിവരിക്കുന്നത്.


"നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്തനാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. 400 കൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും" {ഉല്‍പത്തി 15:13} എന്ന് ഉല്‍പത്തി പുസ്തകത്തില്‍ ദൈവം അബ്രഹാമിനോട് പറയുന്നു. എന്നാല്‍ പിന്നീട്, "ഇസ്രായേല്‍ക്കാരുടെ ഈജിപ്തിലെ വാസകാലം 430 വര്‍ഷമായിരുന്നു." {പുറപ്പാട് 12:40} എന്ന് കാണുന്നു. ഇതൊക്കെ കൂടാതെ
വാഗ്ദത്ത ഭൂമിയിലേക്ക്‌ [കാനാന്‍ ദേശം], ദൈവം "മരുഭൂമിയിലൂടെ 40 വര്‍ഷം യഹൂദരെ അലഞ്ഞുതിരിയാന്‍ ഇടയാക്കുകയുംചെയ്തു" {സംഖ്യ 32:13} "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്." [Exodus 20:2]
എന്നതും കൂടി വായിച്ചപ്പോള്‍, കണ്ണ് നിറഞ്ഞു പോയി!, സര്‍വ്വ സക്ത്നായ ദൈവത്തിന്റ്റെ സ്നേഹം കണ്ടില്ലേ!!!

യഥാര്‍ത്ഥത്തില്‍ ദൈവം ഇസ്രയേല്‍ ജനത്തെ സ്നേഹിച്ചിരുന്നു എങ്കില്‍, താന്‍ മുന്‍കൂട്ടി കണ്ട യഹൂദ ജനത്തിന്റ്റെ അടിമത്വം എന്ത് കൊണ്ട് ദൈവം ഒഴിവാക്കിയില്ല !?
അല്ല! ഇത്രയും വളഞ്ഞു തിരിഞ്ഞു തന്നെ പോകണമായിരുന്നോ കാനാന്‍ ദേശത്‌തേക്ക്!?

'ഉണ്ടാകട്ടെ' എന്ന ഒരു വാക്ക് കൊണ്ട് ആകാശവും ഭൂമിയും സൃഷ്ട്ടിച്ച ദൈവത്തിന് തന്റ്റെ സ്വന്തം ജനമായ ഇസ്രായേലിനെ ഈജിപ്ത്തിന്‍റ്റെ അടിമത്വത്തില്‍ നിന്നും രക്ഷിക്കുന്നതിന് ആകെ വേണ്ടി വന്നത് വെറും: 430 + 40 = 470 വര്‍ഷം മാത്രം!


എന്നാല്‍ ചില മനുഷ്യര്‍ ദൈവത്തെക്കാളും ശക്തരാണെന്ന് ചരിത്രത്തില്‍ കാണുന്നത്. ഉദാഹരണം: മഹാനായ അലക്സാണ്ടാര്‍, [ഒരു യഹൂദ ദൈവ വിശ്വാസി അല്ലാതിരുന്നത് കൊണ്ടാകാം] 15 വര്‍ഷത്തെ യുദ്ധത്തില്‍ ഒന്ന് പോലും തോല്‍ക്കാതെ ഇന്ത്യയില്‍ വരെ എത്തിച്ചേരാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.

ചരിത്രങ്ങള്‍ സത്യങ്ങളാകുമ്പോള്‍ പൊടിപ്പും തൊങ്ങലുകളും വച്ച കഥകള്‍ക്ക് ബലം കുറയുന്നു. മറ്റൊരു അര്‍ത്ഥത്തില്‍, കഥയുടെ സുഗമമായ പോക്കിന് അത്തരം വലിച്ചു നീട്ടലുകള്‍ അത്യന്താപേഷിതമാണ്. അത് കൊണ്ടാകാം യഹൂദര്‍ക്ക് 430 അടിമത്വവും, അതിനുശേഷം, ദൈവത്തിനു ഇസ്രയേല്‍ ജനത്തെ കാനാന്‍ ദേശത്ത് എത്തിക്കാന്‍ 40 വര്‍ഷവും വേണ്ടിവന്നത്!
എന്ത് പറയാന്‍!
ഹോ! സമ്മതിച്ചു!
ഇത് സര്‍വ്വ ശക്തനായ ദൈവം തന്നെ!
________________________________________________________

http://www.biblecenter.de/bibel/widerspruch/e-wds14.php
https://en.wikipedia.org/wiki/History_of_the_Jews_in_Egypt
http://www.ancient.eu/Alexander_the_Great/
http://www.history.com/news/history-lists/eight-surprising-facts-about-alexander-the-great
http://www.pastorsb.com/Images/modernmap.jpg
http://www.bible-history.com/maps/images/exodus_route.jpg
http://rationalwiki.org/wiki/Evidence_for_the_Exodus