Sunday 31 May 2015

God = Man = Chips


ദൈവം  തന്റ്റെ രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ട്ടിച്ചു!
(ബൈബിള്‍) 
ഓ! ഭാഗ്യം!
ഇല്ലേ  മനുഷ്യന് വല്ല കുരങ്ങിന്റ്റെയും രൂപം  വന്നേനെ!



Saturday 30 May 2015

John 6:56 - Child abuse!


എന്റ്റെ ശരീരം ഭക്ഷിക്കുകയും എന്റ്റെ രക്തം പാനം ചെയ്യുകയും 
ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കും! John 6:56
അല്ല കോയ എന്റ്റെ സംശയം അതല്ല!
വൈദീകര്‍ ബാല പീഡനം ചെയ്യുമ്പോള്‍ ഇവര്‍ രണ്ടു പേരും കൂടിയാണോ
ചെയ്യുന്നത്, അതോ ഒറ്റക്കൊറ്റക്കോ!?
എന്തരോ... ഏതോ...


Friday 29 May 2015

Jesus' baptism

ജന്മ്മപാപം ഇല്ലാതെ പിറന്ന യേശു എന്തിനായിരുന്നു മാമ്മോദീസ സ്വീകരിച്ചത് !?
എന്താണ് മാമ്മോദീസ!?
കത്തോലിക്കാ തിരുസഭയുടെ ഔദ്യോഗിക വേദപാഠത്തില്‍ ഇപ്രകാരം പറയുന്നു: 
മാമ്മോദീസാ വഴി നമ്മള്‍ പാപ വിമുക്തരും ദൈവതിന്റ്റെ മക്കളും ആയി തീരുന്നു.
ആദ്യ പാപത്തിന്റ്റെ (ജന്മ പാപം ) കറയാല്‍ മനുഷ്യരായി ജന്മ്മം എടുക്കുന്നതുമൂലം, മാമ്മോദീസാ വഴിയായി അന്ധകാരതില്‍നിന്നും മോചിതരായി ദൈവമക്കള്‍ എന്ന കൃപക്ക് അര്‍ഹരായി തീരുന്നതിന് നമ്മള്‍ ക്ഷണിക്ക പ്പെട്ടിരിക്കുന്നു!
അല്ല കോയ എന്റ്റെ സംശയം അതല്ല!
ഇത്രയും വലിയ പ്രശ്നങ്ങള്‍ ഇതില്‍ ഉണ്ടായിട്ടും യേശു എന്തുകൊണ്ടാ മുപ്പതു വയസ്സുവരെ മാമ്മോദീസ മുങ്ങാതെയിരുന്നത്! 
ഓ! ഓ!
അപ്പൊ അത് ഭയങ്കര എടങ്ങേര്‍ ആകൂല്ലോ!!!!!
ജന്മ പാപം ഉള്ളത് കൊണ്ടല്ലേ മാമ്മോദീസ മുങ്ങുന്നത്! 
അപ്പോള്‍ യേശുവിനും ജന്മ പാപം ഉണ്ടായിരുന്നിരിക്കണം!
നിത്യ കന്യകയായ മറിയം ദൈവ കൃപയാല്‍ ഗര്‍ഭം ധരിച്ചപ്പോള്‍ യേശുവിനു എങ്ങനെയാണ് ജന്മ പാപം വരിക? 
ദൈവത്തില്‍ നിന്നോ മാറിയതില്‍ നിന്നോ അല്ലെങ്കില്‍ ഇതെല്ലാം നോക്കിനിന്ന പാവം ഔസേപ്പില്‍ നിന്നോ!
ഒരാള്‍ക്ക് മാമ്മോദീസ നല്‍കുന്നത്‌ ഒരു വൈദീകനോ, പ്രത്യേക ചില സാഹചര്യങ്ങളില്‍ നേരത്തെ മാമ്മോദീസ മുങ്ങിയ മറ്റാരെങ്കിലും ആകാം! ആ നിലക്ക് യേശുവിനെ മാമ്മോദീസ മുക്കിയ യോഹന്നാനെ മാമ്മോദീസ മുക്കിയത് ആരായിരുന്നു!
ഇതൊക്കെ നേരത്തെകൂട്ടി അറിയാമായിരുന്ന ദൈവം പിന്നെ എന്ത് കൊണ്ട്   യേശുവിന് യാഹൂദാചാരപ്രകാരമുള്ള   പരിസ്ചേദനകർമ്മം നടത്താന്‍ അനുവദിച്ചു! 
ഇത് ആകെ മൊത്തം ടോട്ടല്‍ കണ്‍ഫൂഷന്‍ ആയല്ലോ!?
If Jesus was born without original sin, why did he receive baptism!?
Catechism of the catholic Church>
Through Baptism we are freed from sin and reborn as sons of God;
Born with a fallen human nature and tainted by 'ORIGINAL SIN', children also have need of the new birth in Baptism to be freed from the power of darkness and brought into the realm of the freedom of the children of God, to which all men are called.

Wednesday 27 May 2015

നല്ല കള്ളന്മാരുടെ തിരുസഭ!

ആരായിരുന്നു യഥാര്‍ത്ഥത്തില്‍ 
ബൈബിളിലെ 'നല്ലകള്ളൻ'?

പുതിയ നിയമത്തിലെ ഒരു ഭാഗമാണ് ഇത്. ഇവിടെ ലൂക്കാ മാത്രം വ്യത്യസ്തമായി ഒരു കാര്യം രേഖപെടുത്തുന്നു>
അവനോടൊപ്പം ക്രൂശിക്കപെട്ട കവര്‍ച്ചക്കാരും ഇപ്രകാരം തന്നെ അവനെ പരിഹസിച്ചു.
അവനോടൊപ്പം ക്രൂശിക്കപെട്ടവരും അവനെ പരിഹസിച്ചു.
കുരിശിൽ തൂക്കപ്പെട്ടിരുന്ന  കുറ്റവാളികളിൽ ഒരുവൻ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ നിന്നെയും ഞങ്ങളെയും രക്ഷിക്കുകഅപരന്‍   അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതെ ശിക്ഷാവിധിയിൽ തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവർത്തികൾക്ക് തക്ക പ്രതിഭലം നമുക്ക് ലഭിച്ചിരിക്കുന്നു. ഇവൻ ഒരു തെറ്റും ചെയ്തിട്ടില്ല. അവൻ തുടർന്നു: യേശുവേ നീ നിന്റ്റെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ!  യേശു അവനോടു അരുളി ചെയ്തു: സത്യമായി ഞാൻ നിന്നോട് പറയുന്നു നീ ഇന്ന് എന്നോട് കൂടെ പറുദീസയിൽ ആയിരിക്കും.
ഇവിടെ പലതരം  വ്യക്തികളെ കാണാം.
ഒന്നാമത്തെ കള്ളന്‍ജെസ്റ്റസ്  (Gestas)
ഏകദേശം മൂന്നു വര്‍ഷമാണ്‌ യേശു പരസ്യ ജീവിതം നയിച്ചത്. ആ സ്ഥിതിക്ക്: ഒന്നാമത്തെ കള്ളന്‍ ഒരുപക്ഷേ  മുന്‍പ് ഒരിക്കലും യേശുവിനെ നേരില്‍ കാണുകയോ, യേശുവിനെ കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കുകയോ ചെയ്യാനും സാധ്യത വളരെ കുറവാണ്. അത് കൂടാതെ എത്രനാളായി ജയിലില്‍ കിടക്കുന്നു എന്നതും വ്യക്തമല്ല. ആ സ്ഥിതിക്ക് ഗാഗുല്‍ത്താ മലയിലേക്കുള്ള യാത്രാ മദ്ധ്യേയും, റോമന്‍ പടയാളികളില്‍ നിന്നുമാകാം ആദ്യത്തെ കള്ളന് യേശുവിനെ കുറിച്ചുള്ള ഏകദേശം ഒരു രൂപം  ലഭിച്ചിരിക്കുക. അതുകൊണ്ടാകാം നീ ക്രിസ്തുവാണെങ്കില്‍ നിന്നെയും ഞങ്ങളെയും രക്ഷിക്കുക എന്ന് പറയുന്നത്. അത് കൂടാതെ അവിടെ കൂടി നിന്ന പ്രമാണി മാരും പടയാളികളും  അങ്ങനെ തന്നെ പറയുന്നത് അവന്‍ കേട്ടിരുന്നു. 
ഇവിടെ ഒരുകാര്യം എടുത്തു പറയേണ്ടതുണ്ട്. കുരിശിലേറ്റി കൊല്ലാന്‍ വിധിക്കപെട്ട  ഒരു കള്ളന്‍, രക്ഷിക്കുന്നെങ്കില്‍ തന്നെ മാത്രമല്ല കൂടെയുള്ള കുറ്റവാളിയെ കൂടി രക്ഷിക്കണമെന്ന് യേശുവിനോട് പറയുന്നു. ഇവിടെ ആദ്യ കള്ളന്റ്റെ എടുത്തു പറയേണ്ട സ്വഭാവമാണ് പരസ്നേഹം. Altruist, Extrovert, Generous,  എന്നുള്ള പദങ്ങള്‍ക്ക് ശരിയായ അര്‍ഥം കാണുന്നവന്‍. 
രണ്ടാമത്തെ 'നല്ല കള്ളന്‍'ദിസ്മസ്  (Dismas)
യേശുവിനെ കുറിച്ച് കേട്ടറിവുള്ള  ആളാണെന്ന് സംസാരത്തില്‍ നിന്നും വ്യക്തമാണ്. എന്നിരുന്നിട്ടും യേശുവിനോട് ചോദിക്കുന്നത് തന്നെമാത്രം ഓര്‍ക്കണമേ/രക്ഷിക്കണമേ എന്നാണ്. Egoist, Selfish, Introvert, Jealous എന്ന പദ പ്രയോഗങ്ങള്‍ക്ക്  ഉത്തമ ഉദാഹരണം!
എന്നിരുന്നിട്ടും തിരുസഭ നല്‍കിയ അഭിസംഭോതന 'നല്ല കള്ളന്‍' എന്നാണ് !
യേശുവിനെ അറിയാത്ത ഒരു വ്യക്തി, നീ ദൈവമാണെങ്കില്‍ നിന്നെതന്നെയും ഞങ്ങളെയും രക്ഷിക്കുക എന്ന് യേശുവിനോട് നേരിട്ട് അപേക്ഷിച്ച ഒരു വ്യക്തിക്ക് യേശു മറുപടിപോലും നല്‍കുന്നില്ല. നേരെമറിച്ച് യേശുവിനെ പ്രശംസിച്ച വ്യക്തിക്ക് ദൈവരാജ്യം വാഗ്ദാനം ചെയ്യുന്നു.
ഈ നല്ല കള്ളനെ പലപേരിലും അറിയപ്പെടുന്നു. അവസാനം സഭാചരിത്രത്തില്‍ വിശുദ്ധ  ദിസ്മസ് എന്നപേരില്‍ അറിയപ്പെടാന്‍ മാത്രം തിരുസഭ നല്ല കള്ളനെ വിശുദ്ധ പദവി നല്‍കി ആദരിച്ചു. 
റോമന്‍ പടയാളിലോഞ്ചിനൂസ്  (John 19:34)
പഴയകാല ക്രിസ്തീയ  ഐതിഹ്യമനുസരിച്ച്, യേശുവിന്റ്റെ  മാറില്‍ കുന്തം കൊണ്ട് കുത്തിയ  ലോഞ്ചിനൂസ് എന്ന റോമന്‍ പടയാളിക്ക് ഒരു കണ്ണിനു മാത്രമേ കാഴ്ച ഉണ്ടായിരുന്നുള്ളൂ. യേശുവിനെ ലോഞ്ചിനൂസ് കുന്തം കൊണ്ട് കുത്തിയപ്പോള്‍ തെറിച്ച രക്ത തുള്ളി റോമന്‍ പടയാളിയുടെ കാഴ്ചയില്ലാത്ത കണ്ണില്‍ പതിക്കുകയും അതുവഴി ലോഞ്ചിനൂസിന് കാഴ്ച ശക്തി തിരികെ ലഭിക്കുകയും ചെയ്യുകയും അയ്യാള്‍ യേശുവില്‍ വിശ്വസിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം!
ഇവിടെ ലോഞ്ചിനൂസ് യേശുവിനോട് കാഴ്ചശക്തി തിരികെ തരുന്നതിന് വേണ്ടി പ്രാര്‍ഥിക്കുന്നില്ല. എന്നിട്ടും അവസ്സാനത്തെ അത്ഭുതം യേശു പ്രവര്‍ത്തിക്കുന്നു. രക്ഷിക്കാന്‍ ചോദിച്ച ആള്‍ക്ക് മറുപടിയും ഇല്ല. എന്തിന് അതികം പറയുന്നു,  യേശുവിനെ നെഞ്ചില്‍ കുന്തം കൊണ്ട് കുത്തിയ ലോഞ്ചിനൂസിനെ തിരുസഭ  അവസാനം പുണ്യാളനായി പ്രഖ്യാപിച്ചു! 
ആദ്യത്തെ കള്ളന്‍ യുക്തിവാദി ആണെങ്കില്‍, നീ ദൈവമാണെങ്കില്‍ അത് കാണിച്ചു തരിക ഞാന്‍ വിശ്വസിക്കാം എന്ന് ദൈവത്തെ വെല്ലുവിളിക്കുന്നു എന്നതാണ് തിരുസഭയുടെ വാദം!
തോമസും ചെയ്തതും അതുതന്നെ! അവനെ കണ്ടാലേ വിശ്വസിക്കുകയുള്ളൂ എന്ന് വാശി പിടിച്ചു!
യേശുവും അവസാനം കുരിശില്‍ കിടന്നു ദൈവത്തോട്പ റഞ്ഞതും മറ്റൊന്നല്ല. സാദിക്കുമെങ്കില്‍ എന്നെ രക്ഷിക്കുക എന്ന്!
ഇതാണ് ശരിക്കും തിരുസഭയുടെ സ്വഭാവം, പാരമ്പര്യം! പ്രശംസിക്കുവരെ പരിരക്ഷിക്കുകയും ഇല്ലാത്തവരെ  ചവിട്ടി താഴ്ത്തുകയും ചെയ്യുക! ഭാഗ്യം ലഭിക്കാതെ പോയ ആദ്യത്തെ കള്ളന്‍ ഒരു പക്ഷേ ഇന്ത്യയുടെ അപ്പോസ്തോലന്‍ വിശുദ്ധ തോമസ്സിനെപോലെ അല്‍പ്പ വിശ്വാസി ആയിരുന്നിരിക്കണം. ഇവിടെ യഥാര്‍ത്ഥത്തില്‍ നല്ല കള്ളന്‍ എന്ന നാമഹരണത്തിന്  അര്‍ഹന്‍ പരസ്നേഹിയായ ആദ്യത്തെ കള്ളന്‍ തന്നെ എന്നതില്‍ സംശയം തിരുസഭക്ക് മാത്രമേ ഉണ്ടാകാന്‍ സാധ്യത ഉള്ളൂ! അല്ലെങ്കില്‍ പ്രാര്‍ഥിക്കുമ്പോള്‍ സ്വന്തം കാര്യം സിന്ദാബാ എന്ന മറ്റൊരു സൂചനയും ഇതില്‍ നിന്നും വ്യക്തമാക്കാം! 
യേശുവിനെ ചുംബിച്ച യുദാസിനെ പുറത്താക്കി, കുന്തം കൊണ്ട് കുത്തി മാറ് പിളര്‍ന്ന ലോഞ്ചിനൂസിനെ വിശുദ്ധരാക്കിയ നല്ല കള്ളന്മാരുടെ തിരുസഭ! 


______________________________________________

http://www.pocbible.com/thirayuka.asp
http://www.malayalambible.in/42_23_1#25937
https://en.wikipedia.org/wiki/Holy_Lance
https://en.wikipedia.org/wiki/Saint_Longinus
https://en.wikipedia.org/wiki/Penitent_thief
http://orthodoxwiki.org/Dismas_the_thief
https://en.wikipedia.org/wiki/Impenitent_thief
http://www.catholic.com/magazine/articles/dismissing-the-dismas-case
http://www.vatican.va/archive/ccc_css/archive/catechism/p123a12.htm

If Adam and Eve were Chines....








































ആദവും ഹവ്വയും ചൈനക്കാരായിരുന്നു എങ്കില്‍ ....
ആപ്പിളിനു പകരം അവര്‍ പാമ്പിനെ ചട്ടിയില്‍ ആക്യേനെ!
കഷ്ട്ടം! ഇല്ലങ്കില്‍ മനുഷ്യര്‍ക്ക്‌ ഇപ്പോഴും പറുദീസയില്‍ തന്നെ കഴിയാമായിരുന്നു!
അതെങ്ങനാ! എറിയാന്‍ അറിയുന്നവന് ആരും വടി കൊടുക്കില്ലല്ലോ!
 


Sunday 24 May 2015

Jews, Christians, Pentecost etc.

പിതാവായ ദൈവം - യഹൂദ മതം
പുത്രനായ യേശു - ക്രിസ്തുമതം
പരിശുദ്ധാത്മാവ്‌ - പെന്തകോസ്ത്, യഹോവാ സാക്ഷി etc.
എല്ലാവരും കൂടി അങ്ങനെ ഒരുമിച്ചു പോയാമതി!
ഇനി ആരൊക്കെ വരാനുണ്ടോ ആവോ .....
 
— feeling ഈ ദൈവത്തിന്റ്റെ ഓരോ തമാശകൾ! 

Saturday 23 May 2015

Dinos and Bible


#Eureka
മഹാ പ്രളയം വരുന്നതിന് മുന്‍പ് നോഹ ദിനോസോറുകളെ പേടകത്തില്‍ കയറ്റാന്‍ വിസമ്മതിച്ചു! അങ്ങനെ അവയ്ക്ക് വംശനാശം സംഭവിച്ചു, അതുകൊണ്ടാണ് ബൈബിളില്‍ ദിനോസോറുകളെ കുറിച്ച് പ്രതിപാദിക്കാത്തത്!

Why dinos are not mentioned in the bible?
Noah didn't allow dinosaurs go on board, so they were distinguished. That is why they are not mentioned in the Bible!
 — feeling ഉത്തരം കിട്ടിപ്പോയ്

Wednesday 20 May 2015

Where is Heaven !?

എന്തരോ ഏതോ ......


ഇതാണ് യഥാർത്ഥത്തിൽ ഇപ്പോഴത്തെ അവസ്ഥ! 
മനുഷ്യരെയും, ലോകത്തെയും, ദൈവത്തെയും 
നിയന്ത്രിക്കുന്നത് തിരുസഭയാണ്. 
അവർ തീരുമാനിക്കും, പുള്ളിക്കാരൻ അനുസരിക്കും.
തിരുസഭയുടെ അടിമയായ ദൈവം!
വെളിയിൽ നിന്ന് മുകളിലോട്ടു വായുംപോളിച്ചു നില്ക്കുന്ന വിശ്വാസികൾ ഒരു വലിയ 'ആമ്മേൻ' എന്ന് പറയും!
അങ്ങനെ സ്വർഗത്തിലേക്കുള്ള ടിക്കറ്റുകൾ മൊത്തമായും ചില്ലറയായും വില്ക്കപ്പെടുന്നു.
സംഭാവനകൾ കൂമ്പാരമാകുമ്പോൾ, പരിപാടികൾ ഗംഭീരമാകുന്നു!
പിന്നെ എല്ലാം സത്യം ശിവം സുന്ദരം!

അതല്ല കോയ എന്‍റ്റെ സംശയം!
അപ്പൊ ഈ സ്വര്‍ഗ്ഗം എവിടെ ആയിട്ട് വരും!!??

Tuesday 19 May 2015

First Rationalists - Adam and Eve







































അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ!

1. ദൈവം തന്റ്റെ രൂപത്തിലും സാദൃശത്തിലും മനുഷ്നെ സൃഷ്ട്ടിച്ചു.
അപ്പോൾ ദൈവവും മനുഷ്യനായിരുന്നു അല്ലേ !?

2. ദൈവം മനുഷ്യരെ സൃഷ്ട്ടിച്ചു;
മനുഷ്യര്‍ ഭാഷകളെയും (നൂറ്റാണ്ടുകൾക്കു ശേഷം! )
അപ്പൊ ആദവും ഹവ്വായും ഏദന്‍ തോട്ടത്തില്‍ വച്ച് ദൈവത്തോട് സംസാരിചത് ഏതു ഭാഷയില്‍ ആയിരുന്നു!?

3. ആദവും ഹവ്വായും ഏദന്‍ തോട്ടത്തില്‍ നഗ്നരായി നടക്കുമ്പോള്‍ ദൈവവും പരിവാരങ്ങളും മാത്രം എന്തിനാ നല്ല തേച്ചു മിനുക്കിയ ഉടുപ്പ് ഇട്ടോണ്ട് അവിടെ പാത്തും പതുങ്ങിയും നടക്കുന്നത്!?

4. ദൈവം പറഞ്ഞ കാര്യങ്ങള്‍ കണ്ണും പൂട്ടി വിശ്വസ്സികാതെ തങ്ങളുടെ യുക്തി ഉപയോഗിച്ച് നഗ്നത മറച്ച ഇവരല്ലേ ബൈബിളിലെ ആദ്യത്തെ യുക്തിവാദികള്‍ | നിരീശ്വരര്‍!?

എന്തരോ ഏതോ........!