Sunday 25 December 2016

ഇന്ത്യക്കാരനായ ആദ്യ വിശുദ്ധന്‍ - കാസ്പ്പര്‍

കത്തോലിക്കാ  സഭ,  കഥകളും,  കെട്ടുകഥകളും,  അടിച്ചമര്‍ത്തലും
വെട്ടിപ്പിടിക്കലും നിറഞ്ഞ ഒരു നിഗൂഡതയാണ്. വായ്മൊഴിയില്‍ നിന്നും വരമൊഴിയായി ജന്മ്മമെടുത്ത ബൈബിള്‍, വെട്ടി തിരുത്തലുകള്‍ക്കും, തുന്നികെട്ടലുകള്‍ക്കും ഒടുവിലാണ് ഇന്നത്തെ അവസ്ഥയില്‍ എത്തിയിട്ടുള്ളത്. എന്നിട്ടും  ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഒറ്റ പുസ്തകമായി എഴുതപ്പെട്ട 'സിന്നായ് ബൈബിള്‍' ഇന്നും  തിരുസഭാക്ക്  സ്വന്തമല്ല. 
ആദ്യ നൂറ്റാണ്ടിലെ പീഡനങ്ങള്‍ക്ക് ശേഷം രാഷ്ട്രീയ   അധികാരികളുടെ വലംകയ്യായി വളര്‍ന്നുവന്ന ക്രിസ്തുമതം   ഒരു രാഷ്ട്രീയ ശക്തിയായി തീരാന്‍ അതിക കാലം  വേണ്ടിവന്നില്ല. സഭയുടെ വിശ്വാസം  എന്നത് ചരിത്രവും, ആചാരങ്ങളും, അനുഷ്ട്ടാനങ്ങളും, പാരമ്പര്യവും, സര്‍വ്വോപരി വായ്മോഴിയും, ഐതിഹ്യങ്ങളും, കഥകളും കൂടി  കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ഊരാ കുടുക്കാണ്. 
ക്രിസ്തുമതത്തില്‍   ഏറ്റവും പ്രാധാന്ന്യമുള്ള  'വിശുദ്ധന്‍'  എന്ന വാക്ക്   പോലും വരുന്നത് പുരാതന റോമന്‍ മതത്തില്‍ നിന്നുമാണ്. 
ആദ്യകാലങ്ങളില്‍ സഭയില്‍ വിശുദ്ധരെ പ്രഖ്യാപിച്ചിരുന്നത്: വിശ്വാസികള്‍ ഒരു വ്യക്തിയുടെ ഓര്‍മ്മയോട് കാണിച്ചിരുന്ന ആദരവ്, സ്നേഹം, ആരാധന, ഭക്തി എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു. ആതെല്ലാം വായ്മോഴിയായ് തലമുറകളിലേക്ക്  പകര്‍ന്നിരുന്നു.
യേശു വിന്റ്റെ ജീവിത കഥകള്‍ വായ്മൊഴിയായി പകര്‍ന്നിരുന്ന കാലത്ത്, പാശ്ചാത്യ ലോകത്ത്  നിലവിലുണ്ടായിരുന്ന ഗ്രീക്ക്, റോമന്‍ മറ്റു യൂറോപ്യന്‍ മതങ്ങളിലെ  ഐതിഹ്യങ്ങളും,   കഥകളും ചേര്‍ത്തൊരുക്കിയാണ്, നൂറ്റാണ്ടുകള്‍ക്കു  ശേഷം ബൈബിള്‍ ജന്മമെടുക്കുന്നത്. 
ബൈബിള്‍ പുതിയ നിയമത്തില്‍  യേശുവിന്റ്റെ ജനന സമയം  മൂന്ന് ജ്ഞാനികളുടെ സന്ദര്‍ശനം പ്രതിപാതിക്കുന്നത് മത്തായി എന്ന സുവിശേഷകന്‍ മാത്രമാണ്:
1 : ഹേറോദേസ് രാജാവിന്റെ കാലത്ത്‌ യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി.
9 :   കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു.
11 : അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും, കുന്തുരുക്കവും, മീറയും കാഴ്ചയര്‍പ്പിച്ചു. {മത്തായി, 2: 1,9,11}

ജ്ഞാനികള്‍ {രാജാക്കന്മ്മാര്‍}
ഉണ്ണി യേശുവിന് കാഴ്ചകളുമായി എത്തിയ ആ  മൂന്നു പേരുടെ പേരുകള്‍, ആ സംഭവം  വിവരിക്കുന്ന   മത്തായിയോ,  ബൈബിളില്‍ മറ്റാരുമോ പറയുന്നില്ല.

പാശ്ചാത്യ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന ആ വിശുദ്ധര്‍:

  ബെല്‍ത്താസര്‍ [Balthazar

അറേബ്യന്‍ രാജാവായിരുന്ന  ബെല്‍ത്താസറായിരുന്നു പാശ്ചാത്യ ക്രിസ്ത്യാനികളുടെ  പാരമ്പര്യം അനുസരിച്ച് യേശുവിന്  മീറ  {സുഗന്ധദ്രവ്യം} കാഴ്ച വക്കുന്നത്. യേശുവിനെ വണങ്ങി തിരികെ പോയ അദ്ദേഹം, AD 55 ജനുവരി 6-ന് അര്‍മേനിയയില്‍ വച്ച് മരിച്ചു എന്ന് ഐതിഹ്യം.  

മെല്‍ക്കിയോര്‍ Melchior ]  

പേര്‍ഷ്യന്‍ രാജാവ്, 
മൂന്നു പേരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍,
സ്വര്‍ണ്ണം കാഴ്ച്ചവക്കുന്നു,
മരണം അര്‍മേനിയ, AD 55, ജനുവരി 1

കാസ്പ്പര്‍ [  Saint Caspar/Gaspar ]

പാശ്ചാത്യ ക്രിസ്ത്യന്‍ പാരംബര്യമനുസരിച്ച്  ബ്രിട്ടീഷ് വിശ്വവിജ്ഞാനകോശം { Encyclopædia Britannica } പറയുന്നു  കാസ്പ്പര്‍ ഒരു   ഇന്ത്യന്‍ രാജാവായിരുന്നു എന്ന് 

മൂന്നാം  നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്ന് വിശ്വസിക്കുന്ന {Apocryphal} 
ആധികാരികമാല്ലാത്ത  Act of Thomas എന്ന പുസ്തകത്തില്‍ 
Gondophares എന്ന ഒരു { Indo-Parthian } രാജാവിനെ കുറിച്ച് പ്രതിപാതിക്കുന്നുണ്ട്. ഈ പേര് അര്‍മേനിയന്‍ ഭാഷയില്‍ "Gastaphar" എന്നും, പിന്നീട് പാശ്ചാത്യര്‍ അത് ഗാസ്പ്പര്‍ {Gaspard} എന്നാക്കി എന്നൊരു വാദം നിലവിലുണ്ട്.  ഇദ്ദേഹമായിരുന്നു അപ്പോസ്തലന്‍ തോമസിനെ ഇന്ത്യയിലേക്ക്‌ ക്ഷണിച്ചത് എന്ന് മറ്റൊരു കഥ.  
മൂന്നു ജ്ഞാനികള്‍  / രാജാക്കന്മ്മാര്‍ യേശുവിനെ സന്ദര്‍ശിച്ച ഓര്‍മ്മ 
എപ്പിഫനി (Epiphany) അഥവാ {ദനഹാ}  പ്രത്യക്ഷീകരണ തിരുനാൾ,  പരമ്പരാഗതമായി ജനുവരി 6-ന് കത്തോലിക്കാ സഭ ആഘോഷിക്കുന്നത്. മൂന്നുപേരുടെയും മരണം രക്തസാക്ഷിത്വം ആയിരുന്നു എന്ന് കരുതുന്നു. AD 314 ന് മൂവരുടെയും ഭൗതീക അവശിഷ്ട്ടങ്ങള്‍ കോണ്‍സ്റ്റാന്‍റ്റിനോപ്പിളില്‍  നിന്നും ഇറ്റലിയിലെ മിലാനിലേക്ക് കൊണ്ടുവന്നു. പിന്നീട് 1164 ല്‍ വിശുദ്ധ റോമാ സാമ്രാജ്യത്തിന്റ്റെ ചക്രവര്‍ത്തിയായിരുന്ന ഫ്രഡറിക് ബാര്‍ബദോസ   അവരുടെ ഭൗതീക  അവശിഷ്ട്ടങ്ങള്‍ ജെര്‍മ്മനിയിലെ   Shrine of the Three Kings at Cologne Cathedral  കൊണ്ടുപോയി എന്ന്  പരക്കെയുള്ള വിശ്വാസം.
ഒരു നക്ഷത്രത്തിന്റ്റെ പുറകേ പോയി അത് യേശു ജനിച്ചത്‌ സൂചിപ്പിക്കുന്നതാണ് എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ചോദ്യം: 
എന്ത് കൊണ്ട് മൂന്നു പേര്‍ മാത്രം ആ നക്ഷത്രം കണ്ടു!? 
ബൈബിള്‍ എഴുതപ്പെടാതിരുന്ന കാലത്ത് യഹൂദരുടെ സംഖ്യാ {24:17}പുസ്തകം മാത്രം പറയുന്ന  കഥയില്‍  വിശ്വസിക്കാന്‍ മാത്രം എന്തായിരുന്നു ഇത്ര പ്രത്യേകത.?
എന്തുകൊണ്ട് അവര്‍  സഞ്ചരിച്ച രാജ്യങ്ങളില്‍ അവരെക്കുറിചുള്ള തെളിവുകള്‍ അവശേഷിക്കാതിരുന്നത്?
ഇവര്‍ മൂവരും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരായിരുന്നു, അല്ലെങ്കില്‍ അവരായിരുന്നു ആ മൂന്നുപേര്‍  എന്നതിന് വ്യക്തമായ തെളിവുകള്‍ ഇന്നും  ലഭ്യമല്ല. ഇതൊരു ചരിത്ര സത്യമായി ആധുനീക ചരിത്രകാരന്മ്മാര്‍ വിശ്വസിക്കുന്നുമില്ല, മറിച്ച് ഒരു Pious Fiction എന്ന് മാത്രമാണ് അവരുടെ  അഭിപ്രായം. 

"ഷേബായിലെയും സേബായിലെയുംരാജാക്കന്‍മാര്‍ അവനു കാഴ്ചകള്‍കൊണ്ടുവരട്ടെ! എല്ലാ രാജാക്കന്‍മാരും അവന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ!"  
[സങ്കീര്‍ത്തനങ്ങള്‍, 72: 10/11]
"ഒട്ടകങ്ങളുടെ ഒരു പറ്റം, മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റന്‍മാരുടെ കൂട്ടം, നിന്നെ മറയ്ക്കും. ഷേബായില്‍നിന്നുള്ള വരും വരും. അവര്‍ സ്വര്‍ണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും കര്‍ത്താവിന്റെ കീര്‍ത്തനം ആലപിക്കുകയും ചെയ്യും." {ഏശയ്യ, 60:6}
പഴയ  നിയമത്തില്‍ പറയുന്ന ഈ കാര്യങ്ങള്‍ യേശുവിന്റ്റെ ജന്മ്മത്തെ കുറിച്ചാണെന്ന്  വരുത്താന്‍ സഭ ഉണ്ടാക്കിയ കഥകളാണോ ഇതൊക്കെ എന്ന് സംശയം തോന്നാം! അല്ലെങ്കില്‍ എന്ത് കൊണ്ടാണ് ഇന്ത്യയില്‍, 2000 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിശുദ്ധ കാസ്പ്പാര്‍ എന്ന പേരില്‍  ഒരു പള്ളിപോലും ഇല്ലാത്തത്, അതും തോമാസ്ലീഹായുടെ സഹചാരി ആയിരുന്നു എന്ന് പാശ്ചാത്യര്‍ വിശ്വസിക്കുന്ന ആളുടെ പേരില്‍!?
ഇന്നത്തെ  കാലത്ത് ഒരു വിശുദ്ധനെ  ഉണ്ടാക്കാന്‍  കോടികള്‍ ചിലവാണ്‌, എന്നിട്ടും പാശ്ചാത്യര്‍ വിശ്വസിക്കുന്ന ഒരു കഥയും വിശുദ്ധരിലും KCBC യോ സുനഹദോസുകളോ  പ്രാധാന്ന്യം നല്‍കാത്തതും എന്തായിരിക്കും?
കത്തോലിക്കാ  വിശ്വാസം അനുസരിച്ച് പേരില്ലാത്ത മൂന്നു രാജാക്കന്മ്മാര്‍ വന്നു യേശുവിനെ വണങ്ങി, അത്  പ്രവചനങ്ങളുടെ 
പൂര്‍ത്തീകരണമാണ്. അല്ലാതെ അവരുടെ പേരോ നാടോ ഒരു വിഷയമല്ല! 
കാരണം, സംശയങ്ങള്‍ ചോദിക്കാന്‍  പാടിലാത്ത,കഥകളും, വിശ്വാസവും അതാണല്ലോ സഭ! 
എന്തുകൊണ്ടോ, ഇതൊക്കെ  തോമാശ്ലീഹ നേരിട്ട് വന്നു മാമ്മോദീസ മുക്കി എന്ന് വിശ്വസിക്കുന്നവര്‍ക്ക് അന്ന്യമായി കൊണ്ടിരിക്കുന്നു!!!

---------------------------------------------------------------------------------------------------------

Tag>  ഇന്ത്യക്കാരനായ ആദ്യ വിശുദ്ധന്‍ - കാസ്പ്പര്‍ / ഗാസ്പ്പര്‍ 
വിശുദ്ധ കാസ്പ്പര്‍ / വിശുദ്ധ ഗാസ്പ്പര്‍
The first ever Indian Saint / Caspar /Gaspar
St. Caspar / St. Gaspar
https://en.wikipedia.org/wiki/Codex_Sinaiticus
http://www.codex-sinaiticus.net/en/
https://en.wikipedia.org/wiki/Canonization
https://en.wikipedia.org/wiki/Saint
https://www.britannica.com/topic/Magi
https://en.wikipedia.org/wiki/Biblical_Magi
https://en.wikipedia.org/wiki/Saint_Caspar
https://en.wikipedia.org/wiki/Gondophares
https://en.wikipedia.org/wiki/Melchior_(Magus)
https://en.wikipedia.org/wiki/Balthazar_(Magus)
https://en.wikipedia.org/wiki/Epiphany_(holiday)
https://en.wikipedia.org/wiki/Western_Christianity
https://en.wikipedia.org/wiki/Casper
https://en.wikipedia.org/wiki/Acts_of_Thomas
http://www.unamsanctamcatholicam.com/history/79-history/446-canonization-and-the-early-church.html

Tuesday 20 December 2016

മുല ചുരത്തുന്ന മാതാവ്

1146-ല്‍ ജര്‍മ്മനിയിലെ Speyer Cathedral-ലില്‍ വച്ച് കന്യകാ മാതാവ് ബെര്‍ണാഡിന് പ്രത്യക്ഷപ്പെട്ടു! 
സഭയുടെ അങ്ങാടി കഥകള്‍ പലതരം:
ബര്‍ണാഡ് മാതാവിന്റ്റെ തിരുസ്വരൂപത്തിന് മുന്‍പില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന സമയം മാതാവ് പ്രത്യക്ഷപ്പെട്ടു എന്നും മുല ചുരത്തി വായില്‍ ഒഴിച്ചു എന്ന് ഒരു കഥ.
മുല ചുരത്തിയത് വായിലല്ല, കണ്ണില്‍ ആയിരുന്നു എന്നും, അങ്ങനെ കണ്ണിലെ അസുഖം മാറ്റി അത്ഭുതം നടത്തി എന്ന് മറ്റൊരു കഥ.
കുടിക്കുന്ന വീഞ്ഞിന്റ്റെ പഴക്കവും, അളവും, വീര്യവും അനുസരിച്ച്, ചിലരില്‍ ഉണ്ടാകുന്ന ലൈംഗീക ഉത്തേജനത്തെ, ഉന്മാതത്തെ, മതിഭ്രമത്തെ, മാനസീക വിഭ്രാന്തിയെ: "വെളിപാട്" എന്ന് ഓമന പേരിട്ട്, വിശ്വാസം വില്‍ക്കാനുള്ള കഥകളാക്കി മാറ്റി സഭ വിശ്വാസികളില്‍ അടിച്ചേല്‍പ്പിച്ചിരുന്നു, എന്നും!
അല്ലെങ്കില്‍,
മുല ചുരുത്താതെ അത്ഭുതം ചെയ്യാനുള്ള സൂത്രം
മാതാവിന് ആരും പഠിപ്പിച്ച് കൊടുക്കാതിരുന്നത് - കഷ്ട്ടം തന്നെ മൊതലാളി!
അച്ഛന്റ്റെ അസുഖം ശരീരത്തില്‍ വേറെ എവിടെയെങ്കിലും ആകാതിരുന്നത്
മഹാ ഫാഗ്യം!!!

Lactation of St. Bernard of Clairvaux allegedly took place
at Speyer Cathedral, Germany in 1146.



Image:
Alonso Cano, The Miraculous Lactation of Saint Bernard, c. 1650, oil on panel. 

Museo Nacional del Prado, Madrid, Spain

Saturday 26 November 2016

തുലാഭാരം - രാജീവ് ഗാന്ധി

രാജീവ് ഗാന്ധിയ്ക്ക് ഗുരുവായൂരില്‍ തുലാഭാരം. കെ കരുണാകരന്‍ സമീപം.
തുലാഭാരം നടത്തിയാല്‍ ദൈവം പ്രസാദിക്കുമായിരുന്നുവെങ്കില്‍...
രാജീവ് ഗാന്ധി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു!

Monday 21 November 2016

Military Police (CMP) vehicle for private use!

Indian Corps of Military Police (CMP) vehicle for private use!?
Is this possible in india!?
At St. Alphonsus Cathedral, 63, Cantt. Bareilly, 243 001 U. P. India 




ഇന്ത്യയിലെ നിയമം  അനുസരിച്ച്  മിലിട്ടറി  വാഹനം, { ഒരു പ്രത്യേക മത വിഭാഗത്തിന്റ്റെ ആരാധനക്ക് വേണ്ടി}  അനൗദ്യോഗികമായി ഉപയോഗിക്കാമോ!?

ചിത്രത്തില്‍: ഉത്തർ പ്രദേശിലെ  ബറേലി ജില്ലയിലെ വിശുദ്ധ അൽഫോൻസ് കത്തീഡ്രല്‍  ആരാധനയില്‍ നിന്നുള്ള ദൃശ്യം!  

Thursday 10 November 2016

വില വിവര പട്ടിക

Sacred Heart Shrine,Perinchery

 തിരുഹൃദയ ദൈവാലയം പെരിഞ്ചേരി, തൃശ്ശൂര്‍ 

തിരുകർമ്മ ധർമ്മ വിവരം











































 തിരുകർമ്മ ധർമ്മ വിവരം
Rate (INR)
ആഘോഷമായ കുർബാന
160
ആഘോഷമായ കുർബാന ( സമയ വ്യത്യാസമനുസരിച്ച് )
350
ആഘോഷമായ കുർബാന ( സഹകാർമമികരോടുകൂടി )
700
റാസ
1000
ഒറ്റ കുർബാന
75
ഒപ്പീസ് (പള്ളിയിൽ)
30
ഒപ്പീസ് (സെമിത്തേരിയിൽ)
30
നൊവേന
30
ലദീഞ്ഞ്
60
സ്തോത്രഗീതം
100
തിരി സമ്മാനിക്കൽ
100
അന്നീദ
2
വീട്ടന്നീദ
150
വെഞ്ചിരിപ്പ്
വീട് വെഞ്ചിരിപ്പ്, തറക്കല്ലിടൽ
100
ടു വീലർ, ത്രീ വീലർ
100
ഫോർ വീലർ
200
വ്യവസായശാല
http://sacredheartshrineperinchery.com/tariff.php

Wednesday 9 November 2016

ആദായ വില്‍പ്പന!

NB:
1000 / 500 രൂപാ നോട്ടുകള്‍ എടുക്കുന്നതല്ല!
കരുമത്ര ആരോഗ്യമാതാ ദേവാലയം!
AROGYAMATHA CHURCH KARUMATHRA
കൊച്ചി മെട്രോ വെഞ്ചിരിക്കാന്‍ എത്ര വേണ്ടി വരും!?

തിരുകർമ്മ ധർമ്മ വിവരം!
അതല്ല, തിരുകര്‍മ്മങ്ങള്‍ക്ക് ധര്‍മ്മം കൊടുക്കുന്നതാതാണെങ്കില്‍, അതിന് എന്തിനാ ഇങ്ങനെ ഒരു വില വിവര പട്ടിക !?

ദൈവം V/s സാത്താന്‍


ദൈവം താനേ ഉണ്ടായത് പോലെ, സാത്താനും താനേ ഉണ്ടായതാണോ !?
എങ്കില്‍ ആരാണ് ആദ്യം ഉണ്ടായത് !?
ദൈവമാണ് സാത്താനെ സൃഷ്ട്ടിച്ചതെങ്കില്‍, എന്ത് കൊണ്ട് സാത്താനെ നശിപ്പിക്കാനും ദൈവത്തിന് കഴിയുന്നില്ല!?
രക്ഷിക്കുന്ന പോലീസെന്ന ദൈവത്തെ ആശ്രയിക്കാന്‍,
പോലീസ് തന്നെ സൃഷ്ട്ടിച്ച കള്ളനാണോ സാത്താന്‍!?
ദൈവമേ അടുത്ത ജന്മത്തിലെങ്കിലും, സാത്താനെ സൃഷ്ട്ടിക്കാതെ,
നിനക്ക് നല്ലവനായി ജനിക്കാമോ!? പറ്റില്ല, ല്ലേ ..!?
- നെല്ലിക്ക 

Sunday 30 October 2016

അളിയനും മച്ചാനും

സാത്താന്‍ ഇല്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല എന്നതാണ് ദൈവത്തിന്റ്റെ ഏറ്റവും വലിയ ന്യൂനത !!!വിശ്വാസികള്‍ ദൈവത്തിന് നന്ദി പറയുമ്പോള്‍, ദൈവം സാത്താന് നന്ദി പറയുന്നുണ്ടാവും!

Wednesday 26 October 2016

യേശു പറഞ്ഞ നുണകള്‍ - മൂന്നു രാവും മൂന്നു പകലും

ബൈബിള്‍ പഴയ നിയമത്തില്‍ യോനാ പ്രവാചകന് ഉണ്ടാകുന്ന അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്: "യോനായെ വിഴുങ്ങാന്‍ കര്‍ത്താവ് ഒരു വലിയ മത്‌സ്യത്തെ നിയോഗിച്ചു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്‌സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞു." {യോനാ, 1:17} 
പുതിയ നിയമത്തില്‍ ഈ സംഭവത്തിനെ ഉദ്ദരിച്ച്‌ യേശു പറയുന്നത് ഇങ്ങനെ: "യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും." [മത്തായി, 12:40]
എന്നാല്‍ ബൈബിള്‍ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ യേശു പറയുന്നത്പോലെ പിന്നീട് സംഭവിക്കുന്നില്ല! യേശുവിന്റ്റെ ജീവിതത്തിലെ അവസാന രംഗങ്ങള്‍ ഇങ്ങനെയാണ്: അറസ്റ്റ് > വ്യാഴാഴ്ച്ച രാത്രിയും, വിചാരണയും വിധിയും = വ്യാഴാഴ്ച രാത്രിയും, വെള്ളിയാഴ്ച്ച രാവിലെയും ആയിരുന്നു.
"പ്രഭാതമായപ്പോള്‍ പ്രധാന പുരോഹിതന്‍മാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന് അവനെതിരേ ആലോചന നടത്തി." [മത്തായി, 27:1]
"അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു: 'ഇതാ, നിങ്ങളുടെ രാജാവ്'! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ." [യോഹന്നാന്‍ 19:14-15]
മരണം: വെള്ളിയാഴ്ച്ച : 3 PM
============================
"അപ്പോള്‍ ഏകദേശം ആറാംമണിക്കൂര്‍ ആയിരുന്നു. ഒന്‍പതാം മണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു.
സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി.
യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു. [ലൂക്കാ, 23: 44-46]
ഒമ്പതാം മണിക്കൂര്‍ എന്നത് ഉച്ചകഴിഞ്ഞ് 3 മണി ആയിട്ട് കണക്കാക്കുന്നു!
സംസ്ക്കാരം > വെള്ളിയാഴ്ച വകുന്നേരം
========================================
"അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു." [യോഹന്നാന്‍, 19:31]
"അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു.അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായ ജോസഫ് ധൈര്യപൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗ വും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്റെ അടു ത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു [മാര്‍ക്കോസ്, 15:42-43]
"അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു." [ലൂക്കാ 23:54]
"അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു." [മാര്‍ക്കോസ് 15:42]
"അവര്‍ തിരിച്ചുചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയ്യാറാക്കി. സാബത്തില്‍ അവര്‍ നിയമാനുസൃതം വിശ്രമിച്ചു." [ലൂക്കാ,23:56]
ഉയിര്‍പ്പ് 
========

"സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു." [ മത്തായി, 28:1 ]
"ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. [യോഹന്നാന്‍, 20:1] [മത്തായി, 28:1] [മര്‍ക്കോസ് 16:1- 8 ] [ലൂക്കാ 24:1-12]
ഇതിന്റ്റെ അടിസ്ഥാനത്തില്‍> ശവ സംസ്ക്കാരം നടന്ന വെള്ളിയാഴ്ച്ച വൈകുന്നേരം മുതല്‍ ഉയിര്‍പ്പിക്കപ്പെട്ട ഞായറാഴ്ച്ച വെളുപ്പിന് വരെ: വെള്ളി രാത്രി - ശനി പകല്‍ - ശനി രാത്രി - ഞായര്‍ വെളുപ്പിന് വരെ = രണ്ട് രാത്രിയും, ഒരു പകലും മാത്രമാണ്!

മൂന്നു രാത്രിയും മൂന്നു പകലും എന്നാല്‍ 72 മണിക്കൂറാണ്, എന്നാല്‍ വെള്ളി - 6 PM { ശാബത്ത് തുടങ്ങുന്നതിന് മുന്‍പ് അടക്കം } ശനി - 6 PM വരെ 24 മണിക്കൂറും, ഞായര്‍ - 6 AM {ഉയിര്‍പ്പ്} വരെ 12 മണിക്കൂറും, അങ്ങനെ ആകെ 36 മണിക്കൂര്‍ മാത്രമാണ്, നേരെ പകുതി!

യേശു പറഞ്ഞത് അനുസരിച്ച്: മൂന്നു രാത്രിയും മൂന്നു പകലും കല്ലറയില്‍ ആകണമെങ്കില്‍> വെള്ളി രാത്രി, ശനി രാത്രി, ഞായര്‍ രാത്രി = ശനി പകല്‍, ഞായര്‍ പകല്‍, തിങ്കള്‍ പകല്‍ കഴിഞ്ഞിട്ടാകണം യേശു ഉയിര്‍ക്കേണ്ടിയിരുന്നത്!!!
യേശു ദൈവമായിരുന്നുവെങ്കില്‍ ഇതെല്ലാം മുന്‍കൂട്ടി അറിയുമായിരുന്നു, അപ്പോള്‍ യേശു പറഞ്ഞത് നുണ ആയിരുന്നു!
യേശുവിന് ഇതെല്ലാം നേരത്തെ അറിയില്ലായിരുന്നു, എങ്കില്‍ യേശു എങ്ങനെ ദൈവമാകും!?
അതോ ദൈവങ്ങള്‍ക്ക് നുണ പറയാനുള്ള ലൈസന്‍സ് ഉണ്ടാകുമോ!?



മാരിയമ്മ V/s മറിയാമ്മ

ക്രിസ്തു മതം ഇന്ത്യയില്‍ വേര്പിടിക്കുന്നതിനു മുന്‍പ് മുതല്‍, തെക്കേ ഇന്ത്യന്‍ സംസ്ഥാങ്ങളിലെ ആരാധനാ പാത്രങ്ങളില്‍ എന്നും മുന്നിലാണ് മാരിയമ്മന്‍.
ക്രിസ്തുമതതിലെ ഒരൊ ആചാരങ്ങലുടെയും തായ് വേര് തിരഞ്ഞു ചെന്നാല്‍ അതിന്റ്റെ എല്ലാം തുടക്കം മറ്റ് മതങ്ങളില്‍ നിന്നും വന്നതാണ് എന്ന് കാണാം!
ക്രിസ്തുമതത്തില്‍ ഇത്തരം ഒരു അനുകരണം, കഴിഞ്ഞ എതാനും നൂറ്റാണ്ടുകളില്‍ ഉണ്ടായത് വെറും യാദൃശ്ചികം എന്ന് പറയാന്‍ വയ്യ!
വിദേശ മിഷനറിമാര്‍ ആദ്യം മനസ്സിലാക്കുന്നത്, തദ്ദേശ വാസികളുടെ ആചാരങ്ങളാണ്. പിന്നീട് അത് അനുസരിച്ചേ അവരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അവര്‍ക്ക് അറിയാം!
മാരിയമ്മനില്‍ നിന്നും മറിയാമ്മയിലേക്കുള്ള {കറുത്ത മാതാവ്} മാറ്റം, ക്രിസ്തുമതം എന്ന ഒരു അനുകരണ മതത്തിന് നേട്ടങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ!
ഇന്ത്യക്കാര്‍ക്ക് വെളുത്ത തൊലിയോടാണ് മമത എന്നത് കൊണ്ടാകും, കറുത്ത മാതാവിന് ഇന്ത്യയില്‍ പ്രാചാരം ലഭിക്കാതെ പോയത്!
നിലനില്‍ക്കാന്‍ വേണ്ടി, വിശ്വാസികള്‍ക്ക് അന്ധതയെന്ന "ഇലാമപ്പഴം" കൊടുത്ത് വളര്‍ത്തി, അറിവെന്ന ഇലാമ പഴത്തിന്‍റ്റെ കുരു വലിച്ചെറിയുന്ന,
സ്വന്തമായി ഒന്നും തന്നെ അവകാശപ്പെടാന്‍ ഇല്ലാത്ത സഭക്ക്, അനുകരണം എന്നത് ആസനത്തില്‍ മുളച്ച ആല്‍മരം പോലെയാണ്!

Mariamman V/s Maryam{Mariam}
Muthumariamman
Mahamariamman
-------------------------------------------------------------

Saturday 22 October 2016

മദ്യനയം

23 അബ്ക്കാരി ലൈസന്‍സുകള്‍ ലോഹയുടെ കീശയില്‍ തിരുകിവച്ച് അള്‍ത്താരയില്‍ കയറി നിന്ന് അവര്‍ വിളിച്ചു പറഞ്ഞു:
" കേരളത്തിലെ ബാറുകള്‍ അടച്ചു പൂട്ടുക!"




Thursday 20 October 2016

സീറോ മലബാര്‍ "രൂപ താ" - ആലഞ്ചേരി തമ്പ്രാക്കള്‍

ഇന്ത്യയിലെ പഞ്ചാബ് ഫരിദാബാദ് സീറോ  മലബാര്‍ "രൂപ താ" യുടെ കീഴിലെ, മുക്സ്തര്‍ ജില്ലയിലെ, ആലം വാല മിഷനില്‍, വെള്ള കുതിരകള്‍ വലിക്കുന്ന തേരിലേറി, വളരെ എളിമയോട് കൂടി വരുന്ന, 
മേജർ ആർച്ച് ബിഷപ്പ് (ശ്രേഷ്ഠ മെത്രാപ്പോലീത്ത) കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും,
ആര്‍ച്ച് ബിഷപ്പ്: കുരിയാക്കോസ് ഭരണികുളങ്ങരയും!











കര്‍ത്താവേ!
നിന്നെ നീ തന്നെ കാത്തോണേ!!!!!!!!!!!!!!!!!!!!

Sunday 2 October 2016

Is that a god !?

Do you believe in a fucking god who created:
Indians brown,
Americans red,
Africans black,
Europeans white
and allowed the last to slave the rest !?
then he said: "i am the only god who can save the world!"
Risultati immagini per slavery

Monday 26 September 2016

സാത്താനെ സൃഷ്ടിച്ച ദൈവം !

" നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല." {മത്തായി, 7:17 /18}

"33 : ഒന്നുകില്‍ വൃക്ഷം നല്ലത്, ഫലവും നല്ലത്; അല്ലെങ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാല്‍, ഫലത്തില്‍നിന്നാണു വൃക്ഷത്തെ മനസ്‌സിലാക്കുന്നത്. 35 : നല്ല മനുഷ്യന്‍ നന്‍മയുടെ ഭണ്‍ഡാരത്തില്‍ നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ, തിന്‍മയുടെ ഭണ്‍ഡാരത്തില്‍നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു."
{മത്തായി, 12:33, 35} "പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്." {1 യോഹന്നാന്‍, 3:8}
അല്ല കോയ, ഇതെല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍
ഒരു സംശയം!
ദൈവം നന്മയുടെയും,സാത്താന്‍ തിന്മയുടെയും പ്രതീകമല്ലേ!?
തിന്മയുടെ  ഉറവിടം സാത്താനാണെങ്കില്‍...
സാത്താനെ സൃഷ്ട്ടിച്ച ദൈവം അപ്പോള്‍ ആരായിരിക്കും!?
എന്തരോ.... യേതോ...!?

Thursday 22 September 2016

യേശു പറഞ്ഞ നുണകള്‍: ഞാന്‍ തിരുന്നാളിന് പോകുന്നില്ല !


#01
★ യേശു തന്റ്റെ ശിക്ഷ്യന്മ്മാരോട്:
8 : "നിങ്ങള്‍ തിരുനാളിനു പൊയ്‌ക്കൊള്ളുവിന്‍.
ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല.
എന്തെന്നാല്‍, എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ല."
. . .
10 : "എന്നാല്‍, അവന്റെ സഹോദരന്‍മാര്‍
തിരുനാളിനു പോയതിനുശേഷം
അവനും പോയി; പരസ്യമായല്ല, രഹസ്യമായി."
{യോഹന്നാന്‍ 7:1-10}
★ ഞാന്‍ തിരുന്നാളിന് പോകുന്നില്ല !
യഹൂദരുടെ കൂടാര തിരുന്നാളിന് പോകുന്നില്ല
എന്ന് യേശു തന്റ്റെ ശിക്ഷ്യന്മാരോട് പറയുന്നു.
● യേശു ദൈവമായിരുന്നു എങ്കില്‍,
താന്‍ തിരുന്നാളിന് പോകും എന്ന് യേശുവിന്
മുന്‍കൂട്ടി അറിയാമായിരുന്നില്ലേ!?
എങ്കില്‍ എന്തിനാണ് താന്‍ പോകുന്നില്ല എന്ന്
യേശു അവരോട് പറഞ്ഞത്!?
● താന്‍ തിരുന്നാളിന് പോകുമോ ഇല്ലയോ എന്ന്
യേശുവിന് മുന്‍കൂട്ടി അറിയാമായിരുന്നില്ല!
എങ്കില്‍, യേശു ദൈവമായിയിരുന്നില്ല
എന്ന് വേണം കരുതാന്‍!
● അകാരണമായി കൂടാരതിരുന്നാളിന്
പോകാതിരിക്കുക എന്നത്,
മോശയുടെ നിയമ പ്രകാരം, വലിയ ഒരു വീഴ്ച്ച
ആയിരിക്കും!
ആ സ്ഥിതിക്ക് തിരുന്നാളിന് പോകുന്നില്ല
എന്ന് യേശു പറഞ്ഞതും വലിയ തെറ്റാണ്.
● നുണ പറയുന്നത് പാപമാണോ!?
"പിശാച് നുണയനും നുണയുടെ പിതാവുമാണ്."
{യോഹന്നാന്‍, 8:44}
അപ്പോള്‍ നുണപറയുന്നത് പാപമാണ്!
● യേശു പാപം ഇല്ലാത്തവന്‍
"അവന്‍ പാപം ചെയ്തിട്ടില്ല, അവന്റെ അധരത്തില്‍
വഞ്ചന കാണപ്പെട്ടുമില്ല." {1 Peter 2:22}
"... അവനില്‍ പാപമില്ല." {1 John 3:5}
★ യേശു ഒരേ സമയം ദൈവവും, മനുഷ്യനും,
പാപങ്ങള്‍ ചെയ്യാത്തവനുമാണെന്ന് പഠിപ്പിക്കുന്ന സഭയോട് :
● യേശു ദൈവമായിരുന്നു എങ്കില്‍,
എന്തിന് മനുഷ്യരെ ഭയപ്പെട്ടിരുന്നു!?
● ബൈബിള്‍ യദാര്‍ത്ഥത്തില്‍
ദൈവ വചനമാണോ!?
എങ്കില്‍ യേശു എന്തിന് നുണപറഞ്ഞു!?
● അതോ, തട്ടി കൂട്ടി വെട്ടി തിരുത്തി എഴുതിയ ബൈബിളിലെ ഒരു തെറ്റാണോ ഇത്!?
● യഹൂദരെ ഭയന്ന്, തിരുന്നാളിന് പോകുന്നില്ല എന്ന് പറഞ്ഞ യേശു, ദൈവമാണെങ്കിലും അല്ലെങ്കിലും
നുണയാണ് പറഞ്ഞത് എന്നതില്‍ തര്‍ക്കമില്ല!
● മനുഷ്യര്‍ നുണപറയാന്‍ പഠിക്കുന്നതിന് മുന്‍പ്,
ദൈവത്തെകൊണ്ട് നുണ പറയാന്‍ പഠിപ്പിച്ച
സാത്താനാണോ ദൈവത്തെക്കാള്‍ വലിയവന്‍!?
ഒടുക്കത്തെ ചോദ്യം:
● സ്വര്‍ഗത്തില്‍ പോകുന്നതിന് മുന്‍പ് യേശുവിനെ കുമ്പസാരിപ്പിച്ചത് ഏത് തിരുമേനിയായിരുന്നു!?

Sunday 11 September 2016

മദര്‍ തെരേസ - പേസ്മേക്കര്‍ വിശുദ്ധ

പേസ്മേക്കര്‍ വച്ച് സ്വര്‍ഗത്തില്‍ പോയ ആദ്യ വിശുദ്ധ!


നുണകഥകള്‍ പറയുന്ന സഭയെന്ന സംഘം, വിശുദ്ധര്‍ എന്ന നാണയത്തിന്റെ ഒരു വശം മാത്രമേ വിശ്വാസികളെ കാണിക്കാറുള്ളൂ. ശാസ്ത്രത്തിന്റ്റെ സഹായത്തില്‍ ജീവിച്ചിരുന്നന്ന മദര്‍ തെരേസ ഏതു വിശുദ്ധ-യോ/നോ ടായിരുന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നത്!? എന്തു കൊണ്ടായിരുന്നു ശാസ്ത്രത്തിന്റ്റെ സഹായം ഇല്ലാതെ ജീവിക്കാന്‍ ദൈവമോ, വിശുദ്ധരോ ഒരു അത്ഭുതവും അവര്‍ക്ക് വേണ്ടി ചെയ്യാതിരുന്നത്!?

★ ദൈവ വിളി എന്ന തമാശ!
==========================

● ദൈവവിളി ഉണ്ടെന്ന് വിശ്വസിച്ച് ആഗ്നസ് 18 വയസില്‍ ലൊറേത്തോ സന്ന്യാസിനി സഭയില്‍ ചേരുന്നു.
● 18 വര്‍ഷം ആ സഭയില്‍ ജീവിക്കുന്നു.
● 1929ല്‍ ഇന്ത്യയില്‍ വന്ന തെരേസക്ക്, ഇന്ത്യയില്‍ പാവങ്ങള്‍ ഉണ്ടെന്ന് മനസ്സിലായത്‌ 1946 ല്‍ ആയിരുന്നു! {17 വര്‍ഷങ്ങള്‍ക്ക് ശേഷം! }
● മറ്റൊരു സഭയില്‍ അംഗമായിരുന്ന അവസരത്തില്‍,
കൊല്‍ക്കത്തയിലെ പാവങ്ങളെ 'രക്ഷിക്കാന്‍' വേണ്ടി ആ സഭയില്‍ നിന്നും പുറത്തുപോവുകയും, മറ്റൊരു സഭ സ്ഥാപിക്കുകയും ചെയ്ത വിശുദ്ധ!
● എല്ലാംമുന്‍കൂട്ടി അറിയുന്ന ദൈവം, എന്തുകൊണ്ട് ആദ്യമേ തന്നെ, പുതിയ ഒരു സഭ സ്ഥാപിക്കാന്‍ ആഗ്നസിനെ വിളിക്കാതിരുന്നത്!?
അപ്പോള്‍ ദൈവത്തിന് തെറ്റ് പറ്റിയതോ!?, അതോ ദൈവത്തിന് മുന്‍കൂട്ടി ഒന്നും അറിയില്ലായിരുന്നോ!? അതോ ദൈവവും,വിളിയും വെറും തമാശകളോ!?

★ സ്വന്തം കാര്യം സിന്ദാബാദ്
============================
● കൊല്‍ക്കത്തയുടെ തെരുവുകളില്‍ കിടന്നു മരിക്കുന്നവരെ മാമ്മോദീസാ മുക്കിയ വിശുദ്ധ
● "ബ്രൂണ ഹത്യചെയ്യാതെ കുട്ടികളെ പ്രസവിച്ച് ഞങ്ങള്‍ക്ക് തരൂ "എന്ന് പറഞ്ഞ്, അനാഥരായ കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കിയ വിശുദ്ധ
● "രോഗങ്ങളും ദുഖങ്ങളും യേശുവിന്റ്റെ ചുംബനങ്ങളാണ് " എന്ന് പറഞ്ഞ്, ഇന്ത്യയിലെ പാവങ്ങളെ ഒരു ആശുപത്രികളിലും ചികിത്സിക്കാതെ, കാളിഘട്ടില്‍ല്‍ മരിക്കാന്‍ വിടുമ്പോഴും, തന്റ്റെ തിമിരവും മറ്റു അസുഖങ്ങളും ഇന്ത്യയിലും വിദേശത്തും ചികിത്സിച്ച് സുഖമാക്കിയ വിശുദ്ധ!
● 1989 തില്‍ പേസ്മേക്കര്‍ വച്ചുപിടിപ്പിച്ച വിശുദ്ധ
● 1997 ല്‍ മരിക്കുന്നത് വരെ പേസ്മേക്കര്‍ ഉള്ളത്കൊണ്ട് മാത്രം ജീവിച്ച വിശുദ്ധ

★ വില്‍ക്കാനുണ്ട് സ്വര്‍ഗ്ഗം
=========================

● പേസ്മേക്കര്‍ വച്ച് പിടിപ്പിചാലും സ്വര്‍ഗത്തില്‍ പോകാമെന്ന് ലോകത്തിനെ കാട്ടികൊടുത്ത ആദ്യത്തെ വിശുദ്ധ!
● അപ്പോള്‍ റോബോട്ടുകളും സ്വര്‍ഗത്തില്‍ പോകുമോ കോയ!?
● ഇനിഎന്നാണാവോ പട്ടിയേയും പൂച്ചയേയും സഭ സ്വര്‍ഗത്തില്‍ കൊണ്ട് പോകുന്നത്!?
കാത്തിരുന്ന് കാണാം!

മദര്‍ തെരേസയെ സഭ വിശുദ്ധയായി പ്രഖ്യാപിച്ച ദിവസം,
കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ{KCBC} ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ.സ്റ്റീഫൻ ആലത്തറ പറഞ്ഞത് : "ഇഹലോക  ജീവിതത്തില്‍  പുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നവരാണ്  സ്വര്‍ഗത്തില്‍  പോകുന്നവര്‍" എന്നാണ്! എന്നാല്‍, ബൈബിളും,  സഭയുടെ വിശ്വാസ പ്രമാണവും പ്രകാരം: ലോകാവസാന നാളില്‍ യേശു വീണ്ടും വരുമെന്നും, അന്ന്, ജീവിചിരിക്കുന്നവരെയും മരിച്ചവരെയും വിധിച്ച്, അവരുടെ പ്രവര്‍ത്തികള്‍ അനുസരിച്ച് സ്വര്‍ഗത്തിലോ - നരകത്തിലോ അയക്കും എന്നാണ്. അപ്പോള്‍, ലോകാവസാനം ഇനിയും ആകാതിരിക്കെ, അവസാന വിധി നടപ്പാക്കാതെ എങ്ങനെയാണ് സഭ വിശുദ്ധരെ സ്വര്‍ഗത്തില്‍ പറഞ്ഞയക്കുന്നത് എന്ന് അറിഞ്ഞാല്‍ കൊള്ളാം!

അല്ല , യേശു പോലും മരിച്ചു 40 ദിവസം കഴിഞ്ഞാണ് സ്വര്‍ഗാരോഹണം ചെയ്തത്, അതോണ്ട് ചോയ്ച്ചതാണ് !

"സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല." {യോഹന്നാന്‍ 3,13} 
യേശു,  മരിക്കുന്നതിന്  മുന്‍പ് താന്‍ സ്വര്‍ഗത്തില്‍  കയറി എന്ന് പറയുന്നത്  കേള്‍ക്കുംവോള്‍, ഹോ!  കോള്‍മയിര്‍   വരുന്നു!!! 
സ്വര്‍ഗ്ഗം വില്‍ക്കാതെ സഭയ്ക്ക് കഞ്ഞി കുടിക്കാന്‍  വയ്യാതായി!!! 


-------------------------------------------------------------------------------------------