Sunday 28 December 2014

ആബേലിൻറ്റെ മരണത്തിന് കാരണക്കാരൻ ആര്!?

എന്റ്റെ തല തിരിഞ്ഞ ചില ചിന്തകള്‍ - 2

ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങിയിരിക്കുന്നു!
ഉൽപ്പത്തി പുസ്തകം, 4: 1-16
ആബേലിനെ കായേൻ കൊല്ലുന്നു! 
രംഗം : ആബേലിനെ കായേൻ കൊല്ലുന്നു!
കാരണം: അസൂയ
അസൂയക്ക്‌ കാരണം: ദൈവം
അപ്പോൾ ഭൂമിലിയെ  ആദ്യത്തെ കൊലപാതകത്തിന് കാരണക്കാരാൻ ദൈവം!

സഹോദരങ്ങല്ലായ ആബേലും കായേനും ബലി അര്‍പ്പിക്കുന്നു.
ദൈവം ആബേലിന്റ്റെ ബലി സ്വീകരിക്കുന്നു. 
ഇതില്‍ കുപിതനായ കായേന്‍ സ്വന്തം സഹോദരനെ കൊല്ലുന്നു.

ദൈവത്തിന് മുൻകൂട്ടി അറിയാമായിരുന്നു താൻ അബേലിന്റ്റെ ബലിയെ സ്വീകരിക്കുകയുള്ളൂ  എന്ന്, അതറി യുമ്പോൾ കായേൻ അസൂയ കൊണ്ട് അബേലിനെ കൊല്ലുമെന്നും. എന്നിരുന്നിട്ടും ദൈവം തൻറ്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും ആബേൽ വധിക്കപ്പെടുകയും ചെയ്തു.
ഒരു മനുഷ്യ ജീവനേക്കാൾ വലുതായിരുന്നോ ദൈവമെ നിനക്ക് നിൻറ്റെ ഇഷ്ട്ടം.
ഒരുപക്ഷേ കായേന്റ്റെ ബലിയും സ്വീകരിച്ചതിനു ശേഷം അവനെ പറഞ്ഞു മനസ്സിലാക്കാമായിരുന്നില്ലേ നിനക്ക്,  മറ്റുള്ളവര്ക്ക് കൊടുക്കുമ്പോൾ നല്ല സാധനങ്ങൾ കൊടുക്കാൻ. ഒരു പക്ഷേ അതിലൂടെ അവൻ ഒരു നല്ല മനുഷ്യ നായി മാറുമായിരുന്നില്ലേ!? അങ്ങനെ ചെയ്യുന്നതുവഴി നീ ഒരുപഷേ ദൈവം അല്ലതാകുമായിരുന്നോ?

ഭൂമിയിലെ ആദ്യത്തെ കുടുംബത്തിലെ രണ്ട് സഹോതരന്മ്മാരെ തമ്മിലടുപ്പിച്ചു  കൊന്നതിന്റ്റെ മൂല കാരണം അപ്പോള്‍  നീയായിരുന്നില്ലേ?

ദൈവം സ്നേഹമാണ്, സ്നേഹമുള്ള, കരുതലുള്ള, പിതാവാണ് എന്നൊക്കെ തിരുസഭ വായ്‌ തോരാതെ പറയുന്നത്  കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി,  അത് ഇന്നും മുടക്കമില്ലാതെ തിരുസഭ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. 
ദൈവം സ്നേഹമായിരുന്നുവെങ്കില്‍,  അബേലിനെ സ്നേഹിച്ചത്പ്പോലെതന്നെ കായേനെയും സ്നേഹിക്കുമായിരുന്നില്ലേ!?
ദൈവം ആദ്യ മാതാപിതാക്കളുടെ മക്കളെ വേര്‍തിരിച്ച് സ്നേഹിച്ചതുപോലെ മനുഷ്യര്‍ ചെയ്തിരുന്നുവെങ്കില്‍ ഇന്ന് ഒരുപക്ഷേ മനുഷ്യ കുലം ഭൂമിയില്‍ നിന്നും നാമാവശേഷമായിപ്പോയേനെ എന്ന് ഞാൻ ഭയക്കുന്നു!

"...തിന്മമയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണേ.." എന്ന് തിരുസഭാ വിസ്വാസ്സികള്‍ നിരന്തരം പ്രാര്‍ഥിക്കുന്നത് കൊണ്ട് എന്ത് ഫലം! ദൈവം തന്റ്റെ ഇഷ്ട്ടം പ്പോലെയല്ലേ ചെയ്യുകയുള്ളൂ?  ഇല്ലായിരുന്നുവെങ്കില്‍ ആബേലിന്റ്റെ മരണത്തിനു ദൈവം കാരണമാകുമായിരുന്നോ, എല്ലാം മുൻകൂട്ടി അറിഞ്ഞിരുന്നിട്ടും!?
ഈ രീതിയാണോ ദൈവമെ മനുഷ്യരും പിന്തുടരേണ്ടത്!?
ദൈവത്തിനും കാണില്ലേ ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ അല്ലേ!?  
ദൈവ ഹിതം പോലെ സംഭവിക്കട്ടെ .......

Saturday 27 December 2014

ദൈവത്തിനും തെറ്റ് പറ്റിയോ!?

എൻറ്റെ തല തിരിഞ്ഞ ചില ചിന്തകൾ - 1

ദൈവം പോലും വിചാരിച്ചിട്ട് നന്നാക്കാൻ പറ്റിയില്ലാ പിന്നെയാ......

ഉൽപത്തി, 1: 13
ദൈവം നോഹയോടു അരുൾചെയ്തു : ജീവജാലങ്ങലെയെല്ലാം നശിപ്പിക്കാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു.
അവർമൂലം ലോകം അധർമ്മം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാൻ നശിപ്പിക്കും.

അങ്ങനെ നാൽപ്പതു രാവും നാൽപ്പതു പകലും ഭൂമിയിൽ പെയ്ത മഴയിൽ.....
ഉൽപത്തി,7:21
ഭൂമുഖത്ത് ചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും, കന്നുകാലികളും, കാട്ടുമൃഗങ്ങളും, ഇഴ ജന്തുക്കളും, മനുഷ്യരും - ചത്തൊടുങ്ങി. കരയിൽ വസിച്ചിരുന്ന പ്രാണനുള്ളവയെല്ലാം ചത്തു.
അപ്പോൾ പിന്നീട് ഭൂമിയിൽ പിറന്നവരെല്ലാം നീതിമാനായ നോഹയുടെ പിന്തലമുറക്കാർ.
ദൈവം നാൽപ്പതു രാവും പകലും ഭൂമിയിൽ മഴ പെയ്യിച്ച് മഹാ പ്രളയം സൃഷ്ട്ടിച്ചു, തിരഞ്ഞെടുത്ത ജനത്തെ മാത്രം രക്ഷിച്ച്, ബാക്കി സകല ജീവ ജാലങ്ങളെയും കൊന്നൊടുക്കിയ ദൈവത്തിനും തെറ്റ് പറ്റിയോ!?
ഈ ഭൂമിയിലെ ജനങ്ങൾ ഇനിയും എന്തെ നന്നാകാത്തത്?
ആകാശവും ഭൂമിയും സൃഷ്ട്ടിച്ച ദൈവം പോലും വിചാരിച്ചിട്ട് നന്നാക്കാൻ പറ്റിയില്ലാ പിന്നെയാ......
Genesis, 1:13, 7:21



Thursday 23 October 2014

Jesus Loves you!


child dies of hunger every 10 seconds!!!??? 

courtesy
kevin-carter-vulture







Jesus Loves you!
This happened because Jesus, Mary and the saints were in in vacation!
Children those who are  dying of hunger are not Christians! So they may not be saved! Things they have to do:
- Convert and receive baptism
- Ask your family to convert
- Pray and continue praying!
- One day god will be pleased and you will get manna from heaven and eat them!
- That's the end of hunger!
For the time being keep saying Jesus loves you!

NB: Do not disturb the Angels! because they are watching their favorite TV programs!
__________________________________________________________

http://www.wfp.org/hunger/stats
http://www.bbc.com/news/magazine-22935692
http://www.bhookh.com/hunger_facts.php
http://www.worldhunger.org/articles/Learn/world%20hunger%20facts%202002.htm


Wednesday 7 May 2014

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - സസ്യഭുക്ക് / മാംസഭുക്ക്

🔴 "ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും - ജീവശ്വാസമുള്ള സകലതിനും - ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു" [ ഉല്‍പത്തി, 1:30 ]
അല്ല കോയ! അപ്പോള്‍ ഇവയൊക്കെ മാംസഭുക്കുകൾ ആയത്: 
➡️ എങ്ങനെ? 
➡️ എന്ന് മുതല്‍? 
➡️ എന്തുകൊണ്ട്?
🔷മഹാ ജല പ്രളയത്തിന് മുന്‍പ്:
🔴 "മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈ രണ്ടുവീതം, നോഹയോടുകൂടെ പെട്ടകത്തില്‍ കയറി." [ഉല്‍പത്തി, 7:9]
🔷 മഹാ ജല പ്രളയത്തിന് ശേഷം:
🔴 "ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു." [ഉല്‍പത്തി, 9:3] എന്ന് നോഹയോട് ദൈവം പറയുന്നുണ്ട്. അന്ന് മുതല്‍ ചില മൃഗങ്ങളും/പക്ഷികളും മാംസഭുക്കുകൾ ആയി എന്ന മണ്ടത്തരം ന്യായീകരണ ഫാക്റ്ററികള്‍ പറയില്ല എന്ന് കരുതുന്നു! കാരണം: 
🔴 "ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കു ചോദിക്കും." [ഉല്‍പത്തി, 9:5 ] എന്ന ദൈവത്തിന്റ്റെ ഫീഷണി ഉടനെ വരുന്നുണ്ട്!
അഥവാ, അങ്ങനെയാണെങ്കില്‍ തന്നെ ഭൂമിയില്‍ കുറച്ചു നാളുകള്‍ കൊണ്ട് എല്ലാ മൃഗങ്ങള്‍ക്കും വംശനാശം വരുമായിരുന്നു!  കാരണം: ഓരോ ജോഡി വീതം പേടകത്തില്‍ കയറിയെങ്കില്‍ ചിലതെല്ലാം പ്രസവിക്കാന്‍ സാദ്ധ്യതയുണ്ട്, എന്നിരുന്നാല്‍ തന്നെയും മാംസ ഭുക്കുകള്‍ക്ക് ആവശ്യമായ ആഹാരം തികയാതെ വരും!
🔷 മഹാ ജല പ്രളയത്തിന് ശേഷം:
🔴 "നോഹ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലും നിന്ന് അവന്‍ അവിടുത്തേക്ക് ഒരു ദഹനബലിയര്‍പ്പിച്ചു." [ഉല്‍പത്തി, 8:20] അടിപൊളി! അപ്പോള്‍ത്തന്നെ നല്ലൊരു ഭാഗം മൃഗങ്ങളും ഇല്ലാതായി!
മറ്റൊരു വീക്ഷണത്തില്‍: 'ബൈബിള്‍ ടൈം-ലൈന്‍' അനുസരിച്ച് ദൈവം എല്ലാം സൃഷ്ടിക്കുന്നത് 4000 BC യിലാണ്. മഹാ ജല പ്രളയം ഉണ്ടാകുന്നത് 2500 BCയിലും. ഇത്രയും വര്‍ഷക്കാലം എല്ലാ ജീവജാലങ്ങളും സസ്യഭുക്കുകൾ ആയിരുന്നു എന്ന് സാരം. പിന്നീട് മാംസ ഭുക്കുകളായ ചില മൃഗങ്ങളും / പക്ഷികള്‍ പോലും ദൈവത്തിന്റ്റെ കല്‍പ്പനകള്‍ അനുസരിക്കുന്നില്ല! എങ്കില്‍ അവയും നരകത്തില്‍ പോകുമായിരിക്കും, ല്ലേ!?
നബി: ഹരിത സസ്യങ്ങളില്‍ എത്ര തരം വിഷ സസ്യങ്ങളുണ്ട് എന്ന് ആരും ചോദിക്കരുത്! ബ്ലീസ്!!!
കഷ്ടം തന്നെ മൊതലാളി!!!







Tuesday 15 April 2014

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - യേശു പരീക്ഷിക്കപ്പെടുന്നു

യേശു പരീക്ഷിക്കപ്പെട്ടത് എപ്പോള്‍? 
മരുഭൂമിയിലെ പരീക്ഷ: മത്തായി
1 : അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു. 2 : യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു. 3 : പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക. 5 : അനന്തരം, പിശാച് അവനെ വിശുദ്ധ നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്റെ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു: 6 : നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; 8 : വീണ്ടും, പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു: [മത്തായി, 4: 1- 8]
- യേശു പരീക്ഷിക്കപ്പെട്ടത് 40 ദിവസത്തെ ഉപവാസം കഴിഞ്ഞ്
- ആദ്യം ദേവാലത്തിന്റ്റെ മുകളില്‍ കൊണ്ടുപോയി
- പിന്നെ ഉയര്‍ന്ന മലയില്‍ കൊണ്ട് പോയി
- ഭൂമി പരന്നതാണ് എന്നാ വാദം: അല്ലെങ്കില്‍ എത്ര വലിയ മലയില്‍ നിന്ന് നോക്കിയാലും ഭൂമിയുടെ ഒരു വശം മാത്രമേ കാണാന്‍ കഴിയുകയുള്ളൂ!
മരുഭൂമിയിലെ പരീക്ഷ: മാര്‍ക്കോസ്
12 : ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. 13 : സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടു കൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു. [മാര്‍ക്കോസ്, 1: 13-14]
- പരീക്ഷിക്കപ്പെട്ട് അവിടെ കഴിഞ്ഞ 40 ദിവസം!
മരുഭൂമിയിലെ പരീക്ഷ: ലൂക്കാ
1 : യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദാനില്‍ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. 2 : അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല. അവസാനം അവനു വിശന്നു. 5 : പിന്നെ, പിശാച് അവനെ ഒരു ഉയര്‍ന്ന സ്ഥലത്തേക്കു കൊണ്ടുപോയി, ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരംകൊണ്ട് അവനു കാണിച്ചുകൊടുത്തു. 9 : അനന്തരം പിശാച് അവനെ ജറുസലെമിലേക്കു കൊണ്ടുപോയി, ദേവാലയഗോപുരത്തിന്റെ ശൃംഗത്തില്‍ നിര്‍ത്തിക്കൊണ്ട് പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്നു താഴേക്കു ചാടുക. [ലൂക്കാ, 4:1-13]

- പരീക്ഷിക്കപ്പെട്ട് അവിടെ കഴിഞ്ഞ 40 ദിവസം!
- ആദ്യം ഉയര്‍ന്ന സ്ഥലത്ത് കൊണ്ട് പോയി.
- പിന്നെ ദേവാലയത്തിന്റ്റെ ഗോപുരത്തില്‍ നിറുത്തി.

Tuesday 8 April 2014

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - യേശുവിന്റ്റെ പലായനം

ഈജിപ്തിലേക്കുള്ള പലായനം [ മത്തായി, 2:13-16. ] 13 : അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. 16 : ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്‌സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍നിന്നു മനസ്‌സിലാക്കിയ സമയമനുസരിച്ച് അവന്‍ ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു. എന്നാല്‍ ആറുമാസം മാത്രം പ്രായ വ്യത്യാസം ഉണ്ടായിരുന്ന സ്നാപകയോഹന്നാന്‍ എവിടേക്കും പാലായനം ചെയ്യാതെ എങ്ങനെ രക്ഷപ്പെട്ടു? എന്നാല്‍ ലൂക്കായുടെ സുവിശേഷ പ്രകാരം ഇങ്ങനെ ഒരു സംഭവം നടന്നതായി പറയുന്നില്ല എന്ന് മാത്രമല്ല, അവര്‍ നസ്രത്തില്‍ തന്നെ താമസിച്ചു! ചരിത്രത്തില്‍ ആരും തന്നെ ഹേറോദോസ് ഇങ്ങനെ ഒരു ക്രൂര കൃത്യം ചെയ്തതായി എവിടെയും പരാമര്‍ശിക്കുന്നില്ല. [ ലൂക്കാ, 2:21-39] 39 : കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി. 40 : ശിശു വളര്‍ന്നു. ജ്ഞാനം നിറഞ്ഞു ശക്ത നായി; ദൈവത്തിന്റെ കൃപ അവന്റെ മേല്‍ ഉണ്ടായിരുന്നു.

Monday 7 April 2014

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - യേശുവിന്റ്റെ ജനനം

🔷 യേശുവിന്റ്റെ ജനനം അറിയിച്ചത് ആര്‍ക്ക്, എപ്പോള്‍!? 🔶 മറിയം ഗര്‍ഭിണി ആയതിന് ശേഷം ജോസഫിന്! [മത്തായി 1:18-23]
18 : യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. 19 : അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. 20 : അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്. 21 : അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. 22 : കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. 23 : ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.

🔶 ഗര്‍ഭിണി ആകുന്നതിന് മുന്‍പ് മറിയത്തിന്! [ലൂക്കാ,1:26-31] 26 : ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, 27 : ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. 31 : നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. എന്നാല്‍ യേശുവിനെ എമ്മാനുവേല്‍ എന്ന് ആരും തന്നെ ബൈബിളില്‍ വിളിക്കുന്നതായി കാണുന്നില്ല!


Sunday 6 April 2014

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - ദാവീദിന്റ്റെ മക്കള്‍

- ദാവീദ് മുതല്‍ യേശുവരെ  28 തലമുറകള്‍  [മത്തായി,1:17]
- ദാവീദ് മുതല്‍ യേശുവരെ 43 തലമുറകള്‍ [ലൂക്കാ, 3:23-31]
- യാകോബ് ജോസഫിന്റ്റെ പിതാവ്  [മത്തായി,1:16]
- ഹേലി ജോസഫിന്റ്റെ പിതാവ്  [ലൂക്കാ,3:23]
- എമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും [ മത്തായി,1:23]
- യേശു എന്ന് വിളിക്കപ്പെടും  [മത്തായി,1:25]