Saturday 9 March 2019

പ്രാർത്ഥനയുടെ ശക്തി


🔴 യേശു പറഞ്ഞു: "വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്കു ലഭിക്കും.”
[മത്തായി, 21:22]
🔴 യേശു പറഞ്ഞു: "പ്രാർത്ഥിക്കുകയും, യാചിക്കുകയുംചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിൻ; നിങ്ങൾക്കു ലഭിക്കുകതന്നെ ചെയ്യും" [മർക്കോസ്, 11:24]
🔴 " ചോദിക്കുവിൻ , നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും" - യേശു [മത്തായി, 7:7]
ഇതെല്ലാം കഴിഞ്ഞു യേശു ഗത്‌സേമനിയിൽ ദൈവത്തോട് പ്രാർത്ഥിക്കുന്നു: "39 : യേശു അൽപദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു പ്രാർത്ഥിച്ചു: എന്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ. 42 : രണ്ടാം പ്രാവശ്യവും യേശു പോയി പ്രാർത്ഥിച്ചു: എന്റെ പിതാവേ, ഞാൻ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കിൽ അങ്ങയുടെ ഹിതം നിറവേറട്ടെ! 44 : യേശു അവരെവിട്ടു മൂന്നാം പ്രാവശ്യവും പോയി അതേ പ്രാർത്ഥന ആവർത്തിച്ചു. [മത്തായി, 26:39-44] 
യേശു മുട്ടിപ്പായി പ്രാർത്ഥിച്ചു! ദൈവം പ്രാർത്ഥന കേട്ടില്ല അവസാനം കുരിശിൽ കിടന്നു ദൈവത്തോട് ചോദിച്ചത്: "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?" [മത്തായി, 28: 46] എന്നായിരുന്നു. 
ഇനി എന്തുകൊണ്ടായിരിക്കും യേശുവിന്റെ പ്രാർത്ഥന ദൈവം കേൾക്കാതിരുന്നത്?
അതിനുള്ള മറുപടി യേശു തന്നെ പറയുന്നുണ്ട്:
“ദൈവം പാപികളുടെ പ്രാർത്ഥന കേൾക്കുകയില്ല ” [യോഹന്നാൻ, 9:31]
പ്ലിങ് !
🔶 തന്റെ പ്രാർത്ഥന ദൈവം കേൾക്കില്ലെന്ന് യേശുവിന് നേരത്തേ അറിയാമായിരുന്നു.
🔹 എങ്കിൽ യേശു എന്തിനു പ്രാർത്ഥിച്ചു?
🔶 തന്റെ പ്രാർത്ഥന ദൈവം കേൾക്കില്ലെന്ന് യേശുവിന് നേരത്തേ അറിയില്ലായിരുന്നു!
🔹 അത്കൊണ്ടാണ് അവസാനം: "എന്തിന് എന്നെ ഉപേക്ഷിച്ചു എന്ന് കുരിശിൽ കിടന്ന് കരഞ്ഞത്."
ദൈവപുത്രനായ യേശുവിന്റെ പ്രാർത്ഥന പോലും ദൈവം കേട്ടില്ല, പിന്നെ എങ്ങനെ കുഞ്ഞാടുകളുടെ പ്രാർത്ഥന ദൈവം കേൾക്കും?
പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ലെന്നാണ് യേശുവിന്റെ ജീവിതാനുഭവം വ്യക്തമാക്കുന്നത്.
അല്ലെങ്കിൽ യേശു പ്രാർത്ഥിച്ചത് വിശ്വാസത്തോടെ ആയിരുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ.
ബൈബിൾ വൈരുധ്യങ്ങൾ