Saturday 27 December 2014

ദൈവത്തിനും തെറ്റ് പറ്റിയോ!?

എൻറ്റെ തല തിരിഞ്ഞ ചില ചിന്തകൾ - 1

ദൈവം പോലും വിചാരിച്ചിട്ട് നന്നാക്കാൻ പറ്റിയില്ലാ പിന്നെയാ......

ഉൽപത്തി, 1: 13
ദൈവം നോഹയോടു അരുൾചെയ്തു : ജീവജാലങ്ങലെയെല്ലാം നശിപ്പിക്കാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു.
അവർമൂലം ലോകം അധർമ്മം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാൻ നശിപ്പിക്കും.

അങ്ങനെ നാൽപ്പതു രാവും നാൽപ്പതു പകലും ഭൂമിയിൽ പെയ്ത മഴയിൽ.....
ഉൽപത്തി,7:21
ഭൂമുഖത്ത് ചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും, കന്നുകാലികളും, കാട്ടുമൃഗങ്ങളും, ഇഴ ജന്തുക്കളും, മനുഷ്യരും - ചത്തൊടുങ്ങി. കരയിൽ വസിച്ചിരുന്ന പ്രാണനുള്ളവയെല്ലാം ചത്തു.
അപ്പോൾ പിന്നീട് ഭൂമിയിൽ പിറന്നവരെല്ലാം നീതിമാനായ നോഹയുടെ പിന്തലമുറക്കാർ.
ദൈവം നാൽപ്പതു രാവും പകലും ഭൂമിയിൽ മഴ പെയ്യിച്ച് മഹാ പ്രളയം സൃഷ്ട്ടിച്ചു, തിരഞ്ഞെടുത്ത ജനത്തെ മാത്രം രക്ഷിച്ച്, ബാക്കി സകല ജീവ ജാലങ്ങളെയും കൊന്നൊടുക്കിയ ദൈവത്തിനും തെറ്റ് പറ്റിയോ!?
ഈ ഭൂമിയിലെ ജനങ്ങൾ ഇനിയും എന്തെ നന്നാകാത്തത്?
ആകാശവും ഭൂമിയും സൃഷ്ട്ടിച്ച ദൈവം പോലും വിചാരിച്ചിട്ട് നന്നാക്കാൻ പറ്റിയില്ലാ പിന്നെയാ......
Genesis, 1:13, 7:21