Showing posts with label ഉടായിപ്പ്. Show all posts
Showing posts with label ഉടായിപ്പ്. Show all posts

Sunday, 30 July 2023

കൃപാസനം അത്ഭുതം - ഉഡായിപ്പ്

 കാഞ്ഞിരപ്പള്ളി രൂപത അറിയാൻ 

🔷 - 2022 ഡിസംബർ 2ന് ഉച്ച കഴിഞ്ഞ് നാലരയോടെ നിങ്ങളുടെ രൂപതയുടെ കീഴിലുള്ള    മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പാമ്പ് കടിയേറ്റ മുണ്ടക്കയം സ്വദേശിനി ആൻസി സണ്ണി എന്ന സ്ത്രീയെ പ്രവേശിപ്പിക്കുന്നു.
🔷 - 5 ഡോക്റ്റർമാർ വന്നു മാറി മാറി നോക്കിയിട്ടും 45 മിനിറ്റോളം യാതൊരു ചികിത്സയും നിങ്ങൾ അവർക്ക് നൽകിയില്ല
🔷 - അവസാനം ബ്ലഡ് പ്രഷർ  500ൽ എത്തിയപ്പോഴാണ് രക്തം പരിശോധിച്ചതും വിഷം ശരീരം മുഴുവൻ വ്യാപിച്ചതും നിങ്ങൾ മനസ്സിലാക്കിയത്
🔷 - പിന്നീട് ഒരു മണിക്കൂറിലധികം   യാത്രചെയ്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ നിങ്ങൾ അവരോട് പറയുന്നു
🔷 - അതും പാലായിൽ നിന്നും ICU ആംബുലൻസ് വരുത്തി 
🔷 - വളരെ വിഷമുള്ള വളവളപ്പൻ ( വെള്ളിക്കെട്ടൻ, ശംഖുവരയൻ Common krait) പാമ്പ്   കടിച്ചാൽ ചികിത്സ ലഭിച്ചില്ലെങ്കിൽ  ആ വ്യക്തി 4 മണിക്കൂറിനുള്ളിൽ  മരിക്കാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ,   എന്ത് ക്രൂരതയാണിത് നിങ്ങൾ അവരോട്  ചെയ്തത്?

🔶 - പാലായിൽ നിന്നും ICU ആംബുലൻസ് വരുന്നു
🔶 - കോട്ടയം Caritas Hospital ലേക്ക് പോകുന്നു
🔶 - ബ്ലഡ് ചെക്ക് ചെയ്യുന്നു, പ്രഷർ നോക്കുന്നു
🔶 - 500ൽ നിന്ന പ്രഷർ നോർമലായി
🔶 - അപ്പോൾ സമയം  രാത്രി 12 മണി
അല്ലേലൂയാ സ്തോത്രം 
🔴 - കൃപാസനം ഉപ്പിൻറെ അത്ഭുതം

"പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിയപ്പോൾ രക്തത്തിൽ വിഷം കയറിയിരുന്നു. പ്രഷർ 500. മരണത്തെ മുഖാമുഖം കണ്ടപ്പോൾ കൃപാസനം മാതാവ് ചെയ്തത്!!" എന്ന തലക്കെട്ടോടെ 2023 ജൂൺ 17ന് കൃപാസനം ജോസഫ് യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലെ ഉള്ളടക്കമാണിത്. 

🔴 - ആൻസി ചേച്ചി നിങ്ങൾ പറയുന്നത് മുഖവിലക്കെടുക്കാൻ കഴിയില്ല, കാരണം നിങ്ങൾ പറയുന്നത് എന്തെന്ന് നിങ്ങൾക്ക്പോലും അറിയില്ല. 

🟡 - രക്തസമ്മർദ്ദം (Blood Pressure - BP) അളക്കാൻ ഉപയോഗിക്കുന്നത്  "സ്ഫിഗ്‌മോ"  എന്ന് ചുരുക്കി വിളിക്കുന്ന  Sphygmomanometer എന്ന ഉപകരണം കൊണ്ടാണ്. പഴയ  Mercurial Sphygmo ആണെങ്കിലോ, പിന്നീട് വന്ന മെർക്കുറി ഇല്ലാത്ത Aneroid Sphygmo ആണെങ്കിലോ അതിൽ അളക്കാവുന്ന പരമാവധി പ്രഷർ 300 ആണെന്നിരിക്കെ, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ   ആരാണ്, എന്ത് ഉപകരണം കൊണ്ടാണ് നിങ്ങളുടെ ബ്ലഡ് പ്രഷർ 500 ആണെന്ന് കണ്ടെത്തിയത്?

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്  ആശുപത്രിയിലെ അത്യാഹിതം വിഭാത്തിൽ Digital  Multi-Parameter Patient Monitor ആണോ ഉപയോഗിക്കുന്നത്?

🟡 - 120 / 80എന്നത് സാധാരണ നോർമൽ BP ആയി കണക്കാക്കുന്നത്,   അത്   180 ന് മുകളിൽ  എത്തിയാൽ ഉടനെ  ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാവുന്ന   ഉയർന്ന രക്ത സമ്മർദ്ദം   (Hypertension) എന്ന അവസ്ഥയാണ്. എൻ്റെ പരിമിതമായ അറിവിൽ    ഇന്നേവരെയുള്ള  മെഡിക്കൽ സയൻസിന്റെ  ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച്    ഏറ്റവും കൂടിയ  BP ഉയർന്ന രക്തസമ്മർദ്ദം  (Hypertension) മൂലം  1945ൽ മരിച്ച അമേരിക്കൻ പ്രസിഡൻറ് റൂസ്‌വെൽറ്റിൻറെതാണ്: 300/190. 

അക്കാരണങ്ങൾ കൊണ്ട് ആൻസി ചേച്ചി  നിങ്ങളൊരു പ്രതിഭാസമാണ്. Mundakayam Medical Trust Hospital ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു എന്നിരിക്കെ, നിങ്ങളെ ചികിത്സിച്ച ആ 5 ഡോക്റ്റർമാരോ നിങ്ങളുടെ പ്രഷർ നോക്കിയാ ആ നേഴ്‌സോ ആ സത്യം എന്തുകൊണ്ട് ലോകത്തോട് മറച്ച് വച്ചു എന്നത് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല എന്ന് മാത്രമല്ല, നീണ്ട ആറേഴ് മണിക്കൂർ   യാതൊരു ചികിത്സയും ലഭിക്കാതെ 500 BPയെ നിങ്ങളുടെ ഹൃദയം   എങ്ങനെ  അതീജീവിച്ചു എന്നത് മെഡിക്കൽ ലോകത്തിന്  ഉത്തരമില്ലാത്ത ഒരു സമസ്യയായി   ഇപ്പോഴും അവശേഷിക്കുന്നു. 

വളരെ ലളിതമായി പറഞ്ഞാൽ: പഴയ ബാറ്ററി ടോർച്ചിലെ ബൾബെടുത്ത് വീട്ടിലെ പ്ലഗ്ഗിൽ കുത്തിയാൽ അതിൻ്റെ ഫിലമെൻറ് അടിച്ച് പോകുന്നത് പോലുള്ള അവസ്ഥയാണ് അത്. 

🔴 - സത്യം എന്താണെന്ന് വച്ചാൽ : കോട്ടയം കാരിത്താസ് ആശുപത്രിക്കാർ പറഞ്ഞത് പോലെ നിങ്ങളുടെ രക്തത്തിൽ വിഷം ഉണ്ടായിരുന്നില്ല, കാരണം  നിങ്ങളെ കടിച്ചത്  വിഷമുള്ള പാമ്പ് ആയിരിക്കില്ല. ബാക്കിയെല്ലാം നിങ്ങളുടെ തോന്നലായിരുന്നു. പല പാമ്പുകളുടെ ഫോട്ടോ മൊബൈലിൽ കാണിച്ച് തന്നിട്ടും അതിൽ വളവളപ്പൻ പാമ്പിനെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിഞ്ഞതുമില്ല. 

🔴 - ജീവനുള്ള ദൈവത്തിൻറെ പ്രതി പുരുഷനാണെന്നും പറഞ്ഞ് ഒരു വെള്ള നൈറ്റിയും വലിച്ച് കയറ്റി വിശ്വാസികളുടെ ചോര കുടിച്ച് ജീവിക്കുന്ന ജോസപ്പേ, താങ്കൾ  പ്രതിനിധാനം ചെയ്യുന്ന ദൈവം സത്യമായിരുന്നെങ്കിൽ നിങ്ങളേപ്പോലുള്ള ഗജ ഫ്രോഡുകളെ എന്നേ അങ്ങേര് പള്ളിയിൽ നിന്നും ചാട്ടവാറിനടിച്ച് പുറത്താക്കുമായിരുന്നു. തനിക്കോ കൃപാസനത്തിലെ  തൻ്റെ ഉഡായിപ്പ് ടീമുകൾക്കോ ഒരൽപം ബോധം ഉണ്ടായിരുന്നെങ്കിൽ 500 പ്രഷർ എന്ന മണ്ടത്തരം തിരിച്ചറിയാൻ കഴിയുമായിരുന്നില്ലേ? അന്ധമായ വിശ്വാസം വിറ്റ്   പണം കുമിഞ്ഞുകൂടി സുബോധം നഷ്ടപ്പെട്ട നിങ്ങൾക്ക് അതിന് കഴിയാതിരുന്നതിൽ യാതൊരു അത്ഭുതവുമില്ല. മരുന്നിനെങ്കിലും ഒരല്പം അന്തസ്സ് ബാക്കിയുണ്ടെങ്കിൽ വല്ല ജോലിയും ചെയ്ത് ജീവിക്കടോ.

🔴 - ആലപ്പുഴ രൂപതയോടാണ്, യേശുവിൻറെ മുടി വളരുന്നു എന്ന ഉഡായിപ്പും പറഞ്ഞ് ആളുകളെ പറ്റിക്കുന്ന നിങ്ങൾക്ക് കൃപാസനത്തിനെതിരെ മിണ്ടാൻ കഴിയില്ലല്ലോ. തന്നെയുമല്ല കൃപാസനത്തിൽ കിട്ടുന്നതിൻറെ ഒരു പങ്കു നിങളുടെ പോക്കറ്റിൽ വീഴുന്നുണ്ടല്ലോ. യൂറോപ്പിൽ ക്രിസ്തുമതം ഇല്ലാതായത് നൂറ്റാണ്ടുകളായി ഇതുപോലെ ജനങ്ങളെ പറ്റിച്ചത് കൊണ്ടാണെന്ന സത്യം  മറക്കരുത്. നിങ്ങളുടെ കുഴി നിങ്ങൾ തന്നെ തോണ്ടുകയാണ് എന്നതാണ് യാഥാർഥ്യം. 
അതുവരെ തിന്നുക കുടിക്കുക സന്തോഷിക്കുക. 

നബി: ഇവർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിൽ പോയിട്ടില്ലെങ്കിൽ അത് നിങ്ങൾക്കെതിരെ നടത്തുന്ന കുപ്രചാരണമാണ്. ഇവർ പറയുന്നത് സത്യമാണെങ്കിൽ ആ ആശുപത്രി അടച്ച് പൂട്ടുന്നതാണ് കാഞ്ഞിരപ്പള്ളി രൂപത ചെയ്യേണ്ടത്. 


=========================================== 
https://www.acc.org/latest-in-cardiology/articles/2017/11/14/14/42/harold-on-history-historical-perspectives-on-hypertension
Video Courtesy 
https://youtu.be/lzXP-YucRgc
വളവളപ്പൻ, വെള്ളിക്കെട്ടൺ' ശംഖു വരയൻ Common krait ഇവയെല്ലാം ഒന്നു തന്നെ.
https://en.wikipedia.org/wiki/Common_krait

Sunday, 4 September 2016

മതമല്ല മനുഷ്യത്വത്തിന്റ്റെ ആധാരം




ഒരിക്കല്‍  തമിഴ് നാട്ടുകാരിയായ  ഒരു കന്ന്യാസ്ത്രീയോട്  ഞാന്‍ ചോദിച്ചു:
നാരായണന്‍ കൃഷ്ണന്‍ എന്ന വ്യക്തിയെ അറിയുമോ?
"അതാരാ!?" അവരുടെ മറു ചോദ്യം!
പാവങ്ങളെയൊക്കെ   സഹായിക്കുന്ന തമിഴ്നാട്ടിലെ  ഒരാളാ.
"ഇല്ല,  അറിയില്ല!"
മദര്‍ തെരേസയെ അറിയോ? വീണ്ടും  ഞാന്‍ ചോദിച്ചു 
"മദറിനെ  അറിയാത്തവര്‍  ലോകത്തില്‍ ആരും  ഉണ്ടാവില്ല!" 
ആ കന്ന്യാസ്ത്രീ യുടെ  മറുപടി അങ്ങനെയായിരുന്നു. 
അതാണ്‌ സഭയെന്ന അന്താരാഷ്ട്ര സംഘടന  നല്‍കുന്ന  പരസ്യം. 

മദര്‍ തെരേസക്ക് അവര്‍ രാവിലെ ചെയ്യുന്ന എന്ത് ജോലികള്‍ക്കും മുന്‍പായി ഏതാനും മണിക്കൂറുകള്‍ പ്രാര്‍ഥിക്കണമായിരുന്നു. അതായിരുന്നു അവരുടെ ഏതൊരു പ്രവര്‍ത്തികള്‍ക്കുള്ള ഉത്തേജനം. പ്രാര്‍ത്ഥന അല്ലെങ്കില്‍ മതം എന്നത് മദര്‍ തെരേസയെ സംബന്ധിച്ചിടത്തോളം ഒരു മയക്കുമരുന്ന് തന്നെ! കാരണം അതില്ലാതെ അവര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുകയില്ല എന്ന് മാത്രമല്ല, പ്രാര്‍ഥിക്കാതിരിക്കുമ്പോള്‍ അവരുടെ മാനസീക നില വഷളാകും എന്നത് മറ്റൊരു സത്യം തന്നെ!

ലോകത്തിന്‍റ്റെ നാനാ ഭാഗങ്ങളില്‍  നിന്നും കോടികള്‍ സംഭാവനകള്‍ ലഭിക്കുമ്പോഴും, 
ബ്രൂഫന്‍, പരസെറ്റമോള്‍ എന്നിവ മാത്രം രോഗികള്‍ക്ക് നല്‍കുകയും, വളരെ  വൃത്തി ഹീനമായ രീതിയില്‍, സൂചികള്‍ പൈപ്പുവെള്ളത്തില്‍ കഴുകി, നേഴ്സുമാര്‍ അല്ലാത്തവരെകൊണ്ട്   ഇന്‍ജക്ഷന്‍ നല്‍കി, ആതുരസേവനം എന്ന  വലിയ പരസ്യങ്ങള്‍  ഒന്ന്  കൊണ്ട് മാത്രം വിശ്വാസികളെ വീണ്ടും ചൂഷണം ചെയ്യാന്‍ പാവങ്ങളുടെ അമ്മക്ക്  കഴിഞ്ഞു എന്നതാണ് അവര്‍ ചെയ്ത  ഏറ്റവും വലിയ അത്ഭുതം! 
ആയിരം  രൂപ ലഭിക്കുമ്പോള്‍, അതില്‍ നിന്നും ഓരോ രൂപ വീതം പത്തുപേര്‍ക്ക് നല്‍കുക. അത് 90 രൂപ  മുടക്കി പരസ്യപ്പെടുത്തുക. ഭാക്കി 900രൂപ  പോക്കറ്റില്‍  തിരുകുക. ഒരിക്കലും കിട്ടുന്ന പണം പുറംലോകത്തെ അറിയിക്കാതിതിരിക്കുക. അതാണ്‌  സഭയുടെ ചാരിറ്റി എന്ന ബിസ്സിനസ്സ്.  

മരിക്കുന്നവരെ രഹസ്യമായി മാമോദീസ  മുക്കിയിരുന്നതും ആതുരസേവനമായിരുന്നോ!?

പണം  ഉണ്ടായിരുന്നിട്ടും ഒരിക്കല്‍പോലും ഒരു രോഗികളെയും അവര്‍ പുറത്ത് ആശുപത്രിയില്‍  കൊണ്ടുപോയി  ചികിത്സിച്ചിട്ടില്ല. അതിനുള്ള     കാരണം രോഗങ്ങളും  വേദനകളും ഓരോ വ്യക്തികളും ദൈവതിന്റ്റെ നാമം പ്രകീര്‍ത്തിക്കാന്‍ ദൈവം മനുഷ്യര്‍ക്ക്‌ നല്‍കുന്നതാണെന്നും, മദര്‍ തെരേസ വിശ്വസിച്ചിരുന്നു. "വേദനയും ദുഖവും, സഹനവും, ഏകാന്തതയുമൊക്കെ യേശു  മനുഷ്യര്‍ക്ക്‌  നല്‍കുന്ന ചുംബനങ്ങളാണ്" എന്ന് പറയുന്നത് സാഡിസം  എന്ന  മാനസീക അവസ്ഥയല്ലാതെ വേറെ എന്താണത്!? 


നാരായണന്‍  കൃഷ്ണന്‍


മണിക്കൂറുകളോളം പ്രാര്‍ഥിച്ചു ശക്തി സംഭരിക്കക്കേണ്ട ആവശ്യമില്ല! കിട്ടുന്ന സമയമെല്ലാം നന്മ ചെയ്യുക! പ്രാര്‍ത്ഥനക്കുള്ള കുര്‍ബാനക്കുള്ള സമയമാണ്, ഇപ്പോള്‍ വരാന്‍ പറ്റില്ല എന്ന് ആരും പറയില്ല. കാരണം അവരുടെ ജീവിതമാണ് മതം, അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളാണ് അവരുടെ പ്രാര്‍ത്ഥന. 
ഒരു പ്രത്യേക ദൈവമില്ലാതെ, മതമില്ലാതെ, പ്രാര്‍ത്ഥനകളില്ലാതെ, മറ്റൊരു മനുഷ്യന് നന്മ ചെയ്യാന്‍ സാധിക്കുന്നവര്‍  ധാരാളമുണ്ട്  ഈ ഭൂമിയില്‍.

മതങ്ങളില്‍ നിന്നും ഉത്തേജനം ഉള്‍ക്കൊണ്ട് ചിലര്‍ നന്മ ചെയ്യുന്നുണ്ടെങ്കില്‍, അത്പോലെതന്നെ തിന്മ ചെയ്യാനും മതം ഉപകരിക്കുന്നു എന്ന് വ്യക്തം!
നേരെ മറിച്ച് നന്മ ചെയ്യാന്‍ യാതൊരു മതത്തിന്റ്റെയും ആവശ്യമോ സഹായമോ ആവശ്യമില്ലാത്ത, ഹൃദയത്തില്‍ നന്മയുള്ള ധാരാളം മനുഷ്യര്‍ ഇപ്പോഴും ഉണ്ട്!


നാരായണന്‍ കൃഷ്ണന്‍, മതം കല്‍പ്പിചിരുന്നതിനു നേരെ വിപരീതമായി, മതത്തിന്റ്റെ യാതൊരു പിന്‍ബലവുമില്ലാതെ, ഹൃദയത്തിന്റ്റെ നന്മ, അവര്‍ണ്ണനോ സവര്‍ണ്ണനോ  എന്ന് നോക്കാതെ, മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുവാന്‍ സാധിച്ചെങ്കില്‍, മതമല്ല നന്മയുടെ അടിസ്ഥാനം എന്ന് മനസ്സിലാക്കാന്‍ ഇന്ത്യക്കാര്‍ക്ക് മറ്റെന്ത് ഉദാഹരണമാണ് വേണ്ടത്!?

ഇന്നേവരെ ലോകത്തില്‍ ഉണ്ടായിട്ടുള്ള മനുഷ്യ കൂട്ടക്കൊലകളുടെയെല്ലാം കാരണം വ്യത്യസ്ത മതങ്ങള്‍ എന്നിരിക്കെ,
മാനുഷീക മൂല്ല്യങ്ങള്‍ ഉള്‍ക്കൊണ്ട് നല്ലൊരു വ്യക്തിയായി ജീവിക്കാന്‍ മതങ്ങളോ അവര്‍ മുന്നോട്ട് വയ്ക്കുന്ന കഥാ പുസ്തകങ്ങളോ ആവശ്യം ഇല്ലാ എന്ന് തെളിഞ്ഞിട്ടും, നല്ലൊരു ശതമാനത്തിനും അവയെ കൂടാതെ ജീവിക്കാന്‍ കഴിയുന്നില്ല എന്നത് വേദനാ ജനകം തന്നെ!


മനുഷ്യന്‍ ഒരു ചെറു വിരല്‍ അനക്കുന്നതിനു മുന്‍പ് മത, വര്‍ഗ്ഗം, നിറം, ലിംഗം, ഭാഷ എന്നിവയൊക്കെ നോക്കും! എന്നാല്‍ നേരെ മറിച്ച് മൃഗങ്ങള്‍ക്കിടയില്‍ ആപത്തില്‍പ്പെട്ട മറ്റൊരു ജീവിയെ രക്ഷിക്കാന്‍ കാണിക്കുന്ന ഉത്സാഹം ഇനിയും മനുഷ്യന്‍ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു!

ഇല്ലാത്ത ദൈവം സ്വര്‍ഗ്ഗം തരുമെന്ന് വിശ്വസിച്ച്  ടൈം ടേബിള്‍ വച്ച് മറ്റുള്ളവരെ സഹായിക്കുന്നതും, മതവും  ദൈവവും    നല്‍കുമെന്ന് പറയുന്ന മരണാനന്തര സമ്മാനങ്ങളില്‍  താത്പര്യമില്ലാതര്‍ ചെയ്യുന്ന സത്കര്‍മ്മങ്ങളും  തിരിച്ചറിയുക. 

ആതുരസേവനം മതം നല്‍കുന്ന ഔദാര്യമല്ല 
മതമല്ല മനുഷ്യത്വത്തിന്റ്റെ ആധാരം 
നന്മ മനസ്സില്‍ നിന്നും വരുന്ന കന്മദമാണ് 
അത്  മനസ്സിലാക്കുന്നവരോ വിരളവും!

_______________________________________
http://edition.cnn.com/SPECIALS/cnn.heroes/archive10/naryanan.krishnan.html

http://www.jameslau88.com/mother_teresa_on_suffering_and_death.html
https://en.wikiquote.org/wiki/Mother_Teresa
https://en.wikipedia.org/wiki/Missionaries_of_Charity#Criticism
https://en.wikipedia.org/wiki/Criticism_of_Mother_Teresa
http://www.jameslau88.com/mother_teresa_on_suffering_and_death.html

Sunday, 31 July 2016

Apollo V/s Jesus

യേശുവിന്  അപ്പോളോയുമായി എന്തെങ്കിലും സാമ്മ്യം തോന്നുന്നുവെങ്കില്‍ വെറും  യാദൃശ്ചികം  മാത്രം!
Apollo, 2nd c 

TheGreek Sun God Apollo with the radiant halo of Helios in a Roman floor mosaic at El Djem, Tunisia, late 2nd century AD

Jesus, 6th c AD



--------------------------------------------------------------------------
https://en.wikipedia.org/wiki/Helios

Tuesday, 26 July 2016

"സൂര്യ പ്രകാശം തീരെ ലഭിക്കാത്ത ചെടി" പുല്ലുവഴി

St. Thomas Church, Pulluvazhi 
എറണാകുളം  ജില്ലയിലെ  കുന്നത്തുനാട്   താലൂക്കില്‍,  സീറോ മലബാര്‍ വിഭാഗത്തിലെ എറണാകുളം അങ്കമാലി രൂപതയില്‍പെട്ട, പുല്ലുവഴി വി. തോമാസ് ശ്ലീഹായുടെ പള്ളിക്ക്  മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന വി. അന്തോനീസിന്റ്റെ രൂപക്കൂട് ഒരു  അത്ഭുത പ്രതിഭാസമാണെന്ന് വിശ്വാസികള്‍  പറയുന്നു. വെറുതെ  ഒന്ന് നോക്കികളയാം! 


Like This Page · 25
  July, 2016

ST: ANTONY"S ന്‍റെ രൂപകൂടില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടി അത്ഭുതം എന്ന് തന്നെ പറയണം. പൂര്‍ണമായും കോണ്‍ക്രീറ്റ്‌ ടില്‍ പുനര്‍നിര്‍മിച്ച ഈ രൂപക്കൂടില്‍ പൂര്‍ണ ആരോഗ്യത്തോടെ വളരുന്ന ഈ ചെടി പലതവണ വെട്ടി മാറ്റിയതാണ് എന്നാലും വേഗത്തില്‍ തന്നെ ഇത് പൂര്‍ണ വളര്‍ച്ച ഏത്തുന്നു. സൂര്യ പ്രകാശം തീരെ ലഭിക്കാത്ത രൂപകൂടിലെ ചെടിയുടെ നിറം നല്ല പച്ച തന്നെയാണ്. 
എത്ര ഇത് വളര്‍ന്നാലും തിരുരൂപതിറെ മുഖം മാത്രം മറയില്ല വിശ്വാസ പാതയില്‍ 100വര്ഷം പിന്നിട്ട PULLUVAZHY ST:THOMAS CATHALIC ദേവാലയത്തിന്‍റെ പ്രവേശനകവാടത്തില്‍ തന്നെയാണ് ഈ രൂപ കൂട് സ്ഥിതി ചെയ്യുന്നത്, ആയതു പ്രദേശത്തിന് കൂടുതല്‍ അനുഗ്രഹകരമായിരിക്കുന്നു

Like
Comment


കൂടുതല്‍  വളച്ചുകെട്ടില്ലാതെ മറ്റു ചില ചിത്രങ്ങള്‍  കാണാം!

courtesy 



courtesy

മുകളിലെ  രണ്ടു ചിത്രങ്ങളില്‍  നിന്നും  "സൂര്യ പ്രകാശം തീരെ  ലഭിക്കാത്ത  ആ ചെടിക്ക്" ആവശ്യത്തിന് സൂര്യ പ്രകാശം ലഭിക്കുന്നുണ്ട്  എന്ന് മനസ്സിലാക്കാം!

മറ്റൊരു ചിത്രം!
ഇതില്‍ നിന്നും മനസ്സിലാക്കാവുന്ന  മറ്റൊരു കാര്യം:
ചില്ലിട്ട വാതില്‍ തുറക്കുന്നതിനുള്ള താക്കോല്‍  പഴുതിനും, വാതിലിന്റ്റെ പിടിക്ക് ചുറ്റും  ഉള്ള പെയിന്‍റ് മങ്ങിയിരിക്കുന്നതായി കാണുന്നും! 
മുഖത്തിന്‌  ചുറ്റുമുള്ള ഇലകള്‍  പറിച്ചു  കളയാന്‍  സ്ഥിരമായി ഈ വാതില്‍ തുറക്കുന്നുണ്ട്  എന്ന്  ഇതില്‍ നിന്നും വ്യക്തമാണ്!

courtesy
സൂര്യ പ്രകാശം തീരെ  ലഭിക്കാത്ത  ആ സ്ഥലം!!! 




-------------------------------------------------------------------
https://www.facebook.com/658729730908459/photos/a.658843404230425.1073741826.658729730908459/1039877839460311/?type=3&theater
http://static.panoramio.com/photos/original/10423756.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJFBZNDm2CQ3EQdfzGsP-3J9USebM4RMZPTpArrMX3j1LmW-60MEPJ76Nw5Z4n1UHmKdi0gyLHbRCdb9vwvdKp4hzWF3PTd4qdIJBp_BNz08WwTgngl-1O6Z0tZ_yczgRE0hsSSZVE8zw/s1600/st.thomas+church+pulluvazhi.png
https://travelthroughkerala.blogspot.it/2011/03/st-thomas-church-pulluvazhy-grotto-of.html?view=snapshot
https://www.catholicsandcultures.org/files/pages/rs59067_img_1554-lpr_2.jpg
https://www.facebook.com/photo.php?fbid=1508326582823617&set=a.1382966488692961.1073741828.100009388686687&type=3