Saturday 18 July 2015

CURIOSITY OF CHRISTIANITY!

മനുഷ്യര്‍ ഇല്ലായിരുന്നില്ല  എങ്കില്‍
ദൈവങ്ങളും ഉണ്ടാകുമായിരുന്നില്ല!
മനുഷ്യര്‍ ഇല്ലാത്ത ഒരു ലോകത്തും 
ദൈവങ്ങള്‍ക്കും സ്ഥാനമില്ല!!!

കാരണം,
പാപം ചെയ്ത  മനുഷ്യന്റ്റെ രക്ഷയാണ് ദൈവത്തിന്റ്റെ ഒരേഒരു ദൌത്യം! മനുഷ്യന്‍ പാപം ചെയ്തത് എത്ര നന്നായി!  ഇല്ലങ്കില്‍ മനുഷ്യര്‍ ആരും തന്നെ മരിക്കില്ലായിരുന്നു!! അങ്ങനെ വന്നിരുന്നെങ്കില്‍ ഇപ്പോഴത്തെ ലോക ജനസംഖ്യ  ഒന്ന് ആലോചിക്കാമോ!?

ഇതില്‍ കാണുന്ന ഒരു ചെറിയ പോട്ടാണ്  നമ്മള്‍  ഇന്ന് ജീവിക്കുന്ന സൌരയൂഥം. പതിനായിരം കോടിയിലേറെ (1011) താരാപഥങ്ങൾ ദൃശ്യപ്രപഞ്ചത്തിൽ  ഉള്ളതായി  കണക്കാക്കുന്നു. സര്‍വ്വ ശക്തനായ ദൈവത്തിന് നമ്മുടെ സൌരയൂഥം പ്രാവര്‍ത്തികമാക്കുന്നതിനു ഇത്ര കോടിയിലേറെ താരാപഥങ്ങളെ സൃഷ്ട്ടിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ!?


മനുഷ്യന്റ്റെ അറിവില്ലായ്മയില്‍ നിന്നും, ഭയത്തില്‍  നിന്നും വിവിദ്ധ രൂപങ്ങളിലും, പേരുകളിലും, ഭാവത്തിലും, വേഷത്തിലും അമാനുഷീക ശക്തികള്‍ മനുഷന്‍റ്റെ  മനസ്സില്‍ ജന്മം കൊണ്ടു. അവയെല്ലാം അവന് ദൈവങ്ങളായി. മിന്നല്‍, ഇടിവെട്ട്, കാട്ടു തീ, മഴവില്ല്, എന്നിവയെല്ലാം അവയില്‍ ചിലത് മാത്രം! ആ ശക്തികളെ അവന്‍ പലപേരുകളും നല്‍കി ആരാധിക്കുവാന്‍ തുടങ്ങി. 


കാലങ്ങള്‍ ചെല്ലുന്തോറും ആരാധന രീതികളും മാറിവന്നു. ഓരോ സംസ്ക്കാരങ്ങള്‍  ഉടലെടുത്തപ്പോള്‍ അവരുടെ ആരാധനാ രീതികളിലും ഈ മാറ്റങ്ങള്‍ കാണാന്‍ കഴിയുന്നതാണ്. ഓരോ രാജ്യത്തെ ഭരണാധികാരികളുടെ കാഴ്ച്ചപ്പാടിന്റ്റെ വ്യത്യാസം അനുസരിച്ച് ആ രാജ്യത്തെ മതം വളര്‍ന്നുവന്നു.


കാലഹരണപ്പെട്ട സംസ്ക്കാരങ്ങളുടെ അടിത്തട്ടു ചികഞ്ഞാല്‍, മണ്ണടിഞ്ഞു പോയ ദൈവങ്ങളെ കാണാന്‍ കഴിയും. യുഗങ്ങള്‍ക്കു മുന്‍പ് അവരായിരുന്നു ഭൂമിയിലെ സര്‍വ്വശക്തരായ ദൈവങ്ങള്‍. ആ കാലഘട്ടത്തിലെ ജനങ്ങളുടെ ആത്മീകമായ എല്ലാ ആവശ്യങ്ങളും അവര്‍ നിറവേറ്റിയിരുന്നു. ഈ ലോക ജീവിതത്തില്‍ അവര്‍ തങ്ങളെ സംരക്ഷിക്കുവെന്നും, പരലോകത്തില്‍ തങ്ങളെ സ്വീകരിക്കുവാന്‍ ആ ദൈവങ്ങള്‍ ഉണ്ടാകുമെന്നും ആ ജനങ്ങള്‍ വിശ്വസിച്ചിരുന്നു.

അല്ല കോയ!
ദൈവമാണ് മനുഷ്യനെ  സൃഷ്ട്ടിച്ചത് എങ്കില്‍, ദൈവത്തിന്റ്റെ സ്വന്തം ജനമായ യഹൂദരുടെ മതമായിരിക്കില്ലേ  ലോകത്തിലെ ആദ്യത്തെ മതം! പിന്നെ എങ്ങനെ  യഹൂദ മതത്തിന് മുന്‍പ്  ലോകത്തില്‍ മറ്റു മതങ്ങള്‍ ഉണ്ടായി!?
യഹൂദ മതം ആരംഭം  BC 900, അതായത് വെറും 3000 വര്‍ഷം പഴക്കമുള്ള മതം മാത്രം. 

ഇതാ ഇവിടെ യഹൂദ മതത്തിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പുണ്ടായിരുന്ന ഈജിപ്തിലെ ഒരു രാജാവിന്റ്റെ ചരിത്രം!
King Teti ഭരണ കാലം 2345 - 2333 BC
ഇത്  ലോകത്തിലെ ആദ്യത്തെ പിരമിഡ് സ്ഥാപിച്ച തേത്തി രാജാവിന്റ്റെ ശവകുടീരം. ഇവിടെയാണ്‌ ലോകത്തിലെ പിന്നീട് വന്ന,  യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലീമ്മുകളും വിശ്വസിക്കുന്ന സ്വര്‍ഗ്ഗ നരക വിസ്വാസങ്ങളുടെ അടിസ്ഥാനം. 
ജനങ്ങള്‍ ഇപ്രകാരം വിശ്വസിച്ചിരുന്നു!
ദൈവങ്ങളുടെ മുന്‍പില്‍ നിന്ന് അവന്‍ ഇപ്രകാരം പറയുന്നു: 
"ഞാന്‍ ഒരു സത്യസന്ധനായ വ്യക്തിയാണ്, 
ഞാന്‍ എന്റ്റെ അയല്‍ക്കാരന് എതിരായി ഒന്നും ചെയ്തിട്ടില്ല, 
ഞാന്‍  പുണ്യമായ നയില്‍ നദി മലിനമാക്കിയിട്ടില്ല, 
ഞാന്‍ അയല്‍ക്കരന്റ്റെ ഭാര്യയെ മലിനമായി നോക്കിയിട്ടില്ല!" 
അവന്‍ നല്ലവന്‍ ആണെങ്കില്‍ സ്വര്‍ഗത്തിലും ഇല്ലെങ്കില്‍ (നരഗത്തില്‍) ശിക്ഷിക്കപെടുകയും ചെയ്യും!   


A Arab-Egyptian archaeologist inside the pyramid of 
King Teti (c. 2345-2333 BCE)
“Everybody was believing he will stand in front of [the] gods, and he swears, ‘I am [an] honest guy. I didn’t do anything bad to my neighbors. I never polluted the River Nile water. I never looked at my neighbor’s wife… At the end they are weighing his heart, and if he’s a good guy, he will go to paradise. If he’s a bad guy, [he’ll] have to get punished.”


അതായത്  മോശക്ക്  ദൈവം പത്ത് കല്‍പ്പനകള്‍ നല്‍കുന്നതിന് മുന്‍പ് തന്നെ, അത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ പാലിച്ചവര്‍ ചരിത്രത്തില്‍ വേറെ ഉണ്ടായിരുന്നു! 

അല്ല കോയ! ദൈവം അതെല്ലാം കോപ്പിയടിച്ചതാണോ എന്നൊരു സംശയം! വെറും സംശയം മാത്രം! 

അദ്ധേഹത്തിന്‍റ്റെ ശരീരവും അതിനോട് കൂടെ ഉണ്ടായിരുന്ന സകലതും മോഷ്ട്ടിപ്പെട്ടിട്ടും, അവരുടെ അറിവില്ലായ്മകൊണ്ട് ചുവരെഴുത്തുകള്‍ മനസ്സിലാകാതെ പോയത്കൊണ്ടും ആധുനീക ലോകത്തിന് ആ സത്യങ്ങളെ മനസ്സിലാക്കി  തന്നു. ചില സത്യങ്ങള്‍ എത്ര മൂടി വെക്കാന്‍ ശ്രമിച്ചാലും ഒരു നാള്‍ പുറത്തുവരും എന്നത് പ്രകൃതി നിയമം. 

ഒരു കാര്യം ഉറപ്പാക്കാം 
ക്രിസ്തു മതത്തിലെ പല കാര്യങ്ങളുടെയും ഉറവിടം മറ്റു മത വിശ്വാസങ്ങളാണ്. ആ സത്യങ്ങളെല്ലാം നശിപ്പിക്കുന്നതിനു വേണ്ടി അവര്‍ യുഗങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. പല തെളിവുകളും വത്തിക്കാന്‍ മ്യൂസിയത്തില്‍ വച്ച് അടച്ചു പൂട്ടി പുറം ലോകത്തെ അറിയിക്കാതെ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഒന്നും മറക്കുവാനില്ലെങ്കില്‍ എന്തിന് ഇപ്പോഴും അവ പുറംലോകം അറിയരുതെന്ന് എന്ന് ഇവര്‍ നിര്‍ബന്ധം പിടിക്കുന്നു  എന്നത് കൌതുകം തന്നെ !?

ആധുനീക ലോകത്തിലെ ജനങ്ങള്‍ പ്രാചീന കാലത്തെ ജനങളുടെ വിശ്വാസത്തെ പരിഹസിക്കുമ്പോള്‍ ഓര്‍ക്കുക.... 
വരാനിരിക്കുന്ന സംസ്ക്കാരം,  മണ്ണടിഞ്ഞുപോയ ഈ കാലഘട്ടത്തിലെ അന്തവിശ്വാസങ്ങളെ കുറിച്ചോര്‍ത്ത് നമ്മളെ പരിഹസിക്കുന്നുണ്ടാകും!
_______________________________________________
https://en.wikipedia.org/wiki/Teti
https://en.wikipedia.org/wiki/Pyramid_of_Teti
https://en.wikipedia.org/wiki/Judaism
http://www.bbc.co.uk/religion/religions/judaism/history/history_1.shtml
https://en.wikipedia.org/wiki/Milky_Way
https://en.wikipedia.org/wiki/Galaxy
https://en.wikipedia.org/wiki/Solar_System