Sunday 3 April 2016

ശുദ്ധിയും അശുദ്ധിയും!

മഹാരാഷ്ട്രയിലെ ഒരു ഗ്രാമമാണ് ശനി ശിംഗനാപൂർ അഥവാ സോനൈ.
കഴിഞ്ഞ ദിവസം, തുറസായ ഒരു സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള 
ശനി ദൈത്തിനു മുൻപിൽ പ്രാർഥിക്കാൻ ശ്രമിച്ച സ്ത്രീകളെ പോലീസും വിശ്വാസികളും [പുരുഷൻമാർ] ചേർന്ന് തടയുകയുണ്ടായി!

ഇവിടെ കൊടുത്തിരിക്കുന്ന ഫയൽ ചിത്രത്തിൽ,
ഒരു സ്ത്രീ ഈ ക്ഷേത്രത്തിൽ പ്രവേശിച്ച്‌ ക്ഷേത്രം അശുദ്ധമാക്കി എന്നാരോപിച്ച് ശുദ്ധി കലശം
ചെയ്യുന്നത് കാണാം!!! ഏകദേശം 300ളം പുരുഷൻമ്മാർ
ആ ചടങ്ങിൽ പങ്കെടുക്കുന്നതായി കണക്കാക്കാം!
സ്വന്തം ഭാര്യയെ മാത്രമല്ല,
ബലാൽക്കാരമായി
ഏതൊരു സ്ത്രീയെ പ്രാപിക്കുന്നവരും,
വേശ്യസ്ത്രീയെ ഭോഗിക്കുന്ന പുരുഷനും,
ഒരു കുളി കഴിഞ്ഞാൽ ശുദ്ധമാകുമെങ്കിൽ...
സ്ത്രീയുടെ യോനിയിലൂടെ ജനിച്ച ഏതൊരു
പുരുഷനും അവിടെ പോകാമെങ്കിൽ...,
പൂജ നടത്താൻ വിലക്കുകൾ ഇല്ലായെങ്കിൽ...,
പരപുരുഷനെ പ്രാപിക്കാത്തവളും
അവിവാഹിതയും, വിധവയും
ഈ സ്ഥലം [ക്ഷേത്രം] സന്ദർശിച്ചാൽ
അവർ എങ്ങിനെയാണ് അവിടം അശുദ്ധമാക്കുന്നത്!?
അഞ്ചര അടി ഉയരമുള്ള ഒരു കല്ലാണ് ദൈവമെന്ന് വിശ്വസിക്കുകയും,
അവിടെ സ്ത്രീകൾക്ക് പ്രവേശനം ഇല്ല എന്ന് പറയുകയും,
എന്നാൽ അവിടെ പോയി ഞങ്ങൾക്ക് പ്രാർഥിക്കണം എന്ന് സ്ത്രീകൾ മുറവിളികൂട്ടുന്നത് കൂടി കാണുമ്പോഴാണ്
ഇന്ത്യ എന്റ്റെ രാജ്യമാണ് എന്ന് പറയാൻ യഥാർത്ഥത്തിൽ ലജ്ജ തോന്നുന്നത്!!!