Friday 1 April 2016

ദൈവം പറഞ്ഞ നുണ !



"ഞാനല്ലാതെ മറ്റൊരു കർത്താവില്ല:
ഞാനല്ലാതെ മറ്റൊരു ദൈവമില്ല;.......
"ഞാൻ പ്രകാശം ഉണ്ടാക്കി;
ഞാൻ അന്ധകാരം സൃഷ്ടിച്ചു; ........"
[ ഏശയ്യാ, 45:5-7 ]

അല്ല കോയ!
എല്ലാം സ്രഷ്ട്ടിക്കുന്നതിന് മുൻപ്:
"ആഴത്തിനുമുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു."
എന്ന് ഉൽപത്തി പുസ്തകത്തിൽ [1:2 ] എഴുതിയിട്ടുണ്ട്.
എന്ന് വച്ചാൽ...
ദൈവം ബ്രോ തൻറ്റെ സൃഷ്ട്ടി തുടങ്ങുന്നതിന് മുൻപ്
അന്ധകാരമായിരുന്നു എവിടെയും എന്ന് സാരം!
കൂടാതെ:
"ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി." [ ഉൽപത്തി 1:3 ]
സൂര്യനെ സൃഷ്ടിക്കുന്നതിന് മുൻപ് വെളിച്ചം ഉണ്ടായെങ്കിൽ, സൂര്യൻ അസ്തമിച്ചതിനു ശേഷം ഭൂമിയിൽ ഇരുട്ട് വരുന്നത് എങ്ങിനെയാണ്!?
എവിടെ പോയി ആ വെളിച്ചം!?
സൂര്യനാണ് വെളിച്ചത്തിന്റ്റെ ഉറവിടമെന്നും,
ഭൂമിയുടെ നിഴലാണ് രാത്രിയെന്നും
ദൈവത്തിന് അറിയാതെ പോയത് എന്ത് കൊണ്ട്!?
വെളിച്ചവും അന്ധകാരവും സൃഷ്ടിച്ചു എന്ന് തള്ളിയതാണല്ലേ ബ്രോ!?