Saturday 26 March 2016

സ്വർഗ്ഗം / നരകം

സ്വർഗ്ഗം / നരകം
[ ഒരു പങ്ക് കച്ചവടം! ]
===================
ദൈവം സർവ്വ വ്യാപിയാണെങ്കിൽ
സാത്താൻ എവിടെയാണ് സ്ഥിതിചെയ്യുന്നത്!?
സാത്താൻ ഉണ്ടെങ്കിൽ അവിടെ ദൈവം ഇല്ല.
ദൈവം ഉണ്ടെങ്കിൽ അവിടെ സാത്താനും ഉണ്ടാകാൻ ഇടയില്ല!
സാത്താൻ ഉണ്ടെങ്കിൽ ദൈവം സർവ്വവ്യാപിയാണ് എന്ന് എങ്ങനെ പറയാൻ കഴിയും!?   
വെളിച്ചം കടന്നെത്താ സാധിക്കാത്തിത്താണ് ഇരുട്ട് ഉണ്ടാവുക. അടച്ചിട്ട ഒരു മുറിയി ഒരു ചെറിയ പഴുതിലൂടെ വെളിച്ചം കടന്നു വരുമ്പോ, ഒരു നിശ്ചിത പ്രതലത്തി മാത്രമേ പ്രകാശം പരക്കുകയുള്ളൂ.
അവിടെ ഇരുട്ടോ വെളിച്ചമോ സ
വ്വവ്യാപിയല്ല.
എന്നിരുന്നാലും ആമുറിയി
 ഇരുട്ടും വെളിച്ചവും ഉണ്ട്.
വെളിച്ചത്തിന്റ്റെ അഭാവം ഇരുട്ടായി മാറുന്നു.
നന്മ [ദൈവം]യുടെ അഭാവമാണ് തിന്മ [സാത്താ] എന്ന്
ബൈബിളും സഭയും ഒരേസ്വരത്തി പറയുന്നു,
ദൈവവും സാത്താനും ഉണ്ട് എന്ന് പഠിപ്പിക്കുന്ന സഭ, ദൈവം സവ്വ വ്യാപിയാണ് എന്ന് കൂടി പറയുമ്പോ അതിലെ വൈരുദ്ധ്യം ഇനിയും മനസ്സിലാകുന്നില്ല!
എങ്കിൽ ദൈവവും സാത്താനും ഒരാൾ തന്നെയാണോ!?
അപ്പോൾ ഇവർ രണ്ടുപേരും ഉണ്ടെങ്കിൽ.....
ആ... ആർക്കറിയാം!?

courtesy