Tuesday 15 March 2016

മതേതര വിവാഹം = ബൈബിളും സഭയും

വിവാഹബന്ധത്തെപ്പറ്റി പൗലോസ് ബൈബിൾ പുതിയ നിയമത്തിൽ‌ എഴുതിയത്:
12: ഏതെങ്കിലും സഹോദരൻ അവിശ്വാസിനിയായ ഭാര്യ ഉണ്ടായിരിക്കുകയും അവൾ അവനോടൊത്തു ജീവിക്കാൻ സമ്മതിക്കുകയും ചെയ്താൽ‌ അവൻ അവളെ ഉപേക്ഷിക്കരുത്. 13 : ഏതെങ്കിലും സ്ത്രീക്ക് അവിശ്വാസിയായ ഭർത്താവ് ഉണ്ടായിരിക്കുകയും അവൻ അവളോടൊത്തു ജീവിക്കാൻ സമ്മതിക്കുകയും ചെയ്താൽ‌ അവൾ അവനെ ഉപേക്ഷിക്കരുത്.  
14: എന്തെന്നാൽ‌, അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖേനയും അവിശ്വാസിനിയായ ഭാര്യ ഭർത്താവു മുഖേനയും വിശുദ്ധീകരിക്കപ്പെടുന്നു. അല്ലെങ്കിൽ‌ നിങ്ങളുടെ മക്കൾ അശുദ്ധരാകുമായിരുന്നു. എന്നാൽ‌, ഈ സ്ഥിതിയിൽ‌ അവർ വിശുദ്ധരത്രേ
[ 1 കൊറിന്തോസ്, 7: ]

ഒന്നുകിൽ‌ ഈ ഭാഗം ബൈബിളിൾ നിന്നും നീക്കം ചെയ്യണം, അല്ലെങ്കിൽ‌ എന്താണ് ഈ ബൈബിൾ ഭാഗത്ത്‌ പറഞ്ഞിരിക്കുന്നത് എന്ന് ആരെങ്കിലും വ്യക്തമാക്കണം! ഈ വാക്യങ്ങൾക്ക് വിപരീതമായി, ബൈബിൾ വായിക്കാത്ത ഏതു നായിന്റ്റെ മോനാടാ അരമനയിൽ‌ ഇരുന്ന് ആജ്ഞകളുടെ വാറോല കെട്ട അഴിക്കുന്നത് എന്ന് ചോദിക്കാനാണ് ഇപ്പോള്‍ തോന്നുന്നത്!