മൂന്നാം ദിവസം ഉയര്‍പ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ പിന്നെ...... കൊല്ലാതിരിക്കാനും കഴിയുമായിരുന്നില്ലേ!?
അതെങ്ങനാ!
അപ്പൊ പിന്നെ സെന്ററിമെന്റ്റ് ഉണ്ടാവില്ലല്ലോ അല്ലേ!
റോമന്‍ പടയാളികളുടെ ചാട്ടവാറടികൊണ്ട്, ചവിട്ടും തുപ്പും ഏറ്റുവാങ്ങി കുരിശില്‍ കിടന്ന് പിടഞ്ഞ് പിടഞ്ഞ് മരിച്ചത് നിനക്ക് വേണ്ടി ആയിരുന്നില്ലേ!
നിന്റ്റെ പാപങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ലേ!?
നിനക്ക് സ്വര്‍ഗ്ഗ രാജ്യം സമ്മാനം തരുവാനായിരുന്നില്ലേ!?
എന്നൊന്നും ചോദിക്കാന്‍ പറ്റില്ലല്ലോ!
അല്ല കോയ!
അറിയാന്‍പാടില്ലാഞ്ഞിട്ടു ചോദിക്കുന്നതാ!
സര്‍വ്വ ജ്ഞാനിയും, സര്‍വ്വ ശക്തനുമായ ദൈവത്തിന്, ഈ കൊലയും, പീഡനവും, മരണവും അല്ലാതെ വേറെ വഴികളൊന്നും അറിയില്ലേ!?