സ്വര്‍ഗ്ഗം!?
മുകളിലോ? അതോ താഴെയോ?
മുകളിലോ? അതോ താഴെയോ?
(ആകാശങ്ങളില്‍ ഇരിക്കുന്ന ഞങ്ങളുടെ തമ്പുരാനേ!)
ആകാശം എന്ന് പറഞ്ഞ് മുകളിലേക്ക് നോക്കാനാണ് തിരുസഭ പഠിപ്പിക്കുന്നത്!
കാരണം ബൈബിളിലും അത് അങ്ങനെ തന്നെയാണ്! John 17:1
(അത് എഴുതിയ കാലത്ത് ആരും ചന്ദ്രനിലും ചൊവ്വയിലും പോയിട്ടില്ലല്ലോ)
തല്‍ക്കാലം അത് അവിടെത്തന്നെ ഇരിക്കട്ടെ!
ഭൂമിയില്‍ നിന്നും നോക്കി സ്വര്‍ഗം കണ്ടവര്‍ എത്രപേരുണ്ട്!?
ഭൂമിയില്‍ നിന്നും നോക്കിയാല്‍ ചന്ദ്രനെ കാണുന്നതും മുകളിലാണ്. എന്നാല്‍
ചന്ദ്രനില്‍ നിന്നും നോക്കിയാല്‍ ഭൂമി കാണുന്നത് ചന്ദ്രന് താഴെ ആയിട്ടല്ല, നേരെ മറിച്ച് ചന്ദ്രന് മുകളിലായാണ്!
അടുത്തിടെ ചൊവ്വാ ഗ്രഹത്തില്‍ നിന്നും എടുത്ത ഭൂമിയുടെ ചിത്രത്തിലും, ഭൂമിയെ കാണുന്നത് അതിനും മുകളിലായാണ്!
ഈ കാരണങ്ങളാല്‍ ഒരു കാര്യം ഉറപ്പിക്കാം> സ്വര്‍ഗ്ഗം എന്നത് ഭൂമിയില്‍ നിന്നും മുകളിലേക്ക് നോക്കിയാല്‍ കാണുന്ന ഒന്നല്ല.
നിന്‍റ്റെ ചുറ്റും, ദൈവങ്ങള്‍ക്കും ദൈവ മക്കള്‍ക്കും വേണ്ടാതെ അവഗണിക്കപെട്ടു കിടക്കുന്നവരിലാണ്!
സ്വര്‍ഗം എന്നത് ഈ ഭൂമിയില്‍ തന്നെയാണ്!
ദൌര്‍ബല്യമുള്ള മനുഷ്യരുടെ മനസ്സില്‍ ദൈവമെന്ന ഭയം കുത്തിനിറച്ച്, ചില്ലറയായും മൊത്തമായും സ്വര്‍ഗം വിറ്റഴിക്കുന്നവര്‍, മരണം എന്ന സത്യത്തിന് അപ്പുറം സ്വര്‍ഗം എന്ന മരുപച്ച ഉണ്ടെന്ന് വിശ്വാസികളെ പറഞ്ഞു കൊതിപ്പിക്കുന്നു!
ഇഹലോകത്തിലെ സുഖവും സൌക്യവും മതിയാവോളം ആസ്വതിച്ചു മേദസ്സ് മുറ്റിയവര്‍ക്ക്, മരണാനന്തരം പരലോകം ഉണ്ടെന്ന വ്യാമോഹം കൊടുത്തില്ലെങ്കിലെ അത്ഭുതമുള്ളൂ!
തിന്നുക, കുടിക്കുക, ആഘോഷിക്കുക!
നാളെ സ്വര്‍ഗത്തില്‍ പോകാനുള്ളതാ!
അപ്പോഴുംഎന്റ്റെ ചോദ്യംഅവശേഷിക്കുന്നു!
എവിടെയാണ് സ്വര്‍ഗ്ഗം!?
മുകളിലോ? അതോ താഴെയോ?
(NB: ഇത് ഒരു മണ്ടന്‍ ചോദ്യമാണെങ്കില്‍, അറിവുള്ളവര്‍ പറഞ്ഞുതരിക! നന്ദി!)
__________________________
http://
http://www.jpl.nasa.gov/
http://