ദൈവം = പെരുന്തച്ചന്‍
ദൈവം -
"മനുഷ്യനിതാ നന്മയും തിന്മയും തിരിച്ചറിഞ്ഞ് നമ്മില്‍ ഒരുവനെപോലെ ആയിരിക്കുന്നു. ഇനി അവന്‍ ജീവന്റ്റെ വൃക്ഷത്തില്‍ നിന്നുകൂടി പറിച്ചു തിന്ന് അമര്‍ത്യനാകാന്‍ ഇടയാക്കരുത്". കര്‍ത്താവ് അവരെ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കി. (ഉല്‍പത്തി 3: 22/23)
മനുഷ്യരും ദൈവത്തെപ്പോലെ ആകും എന്ന് ദൈവം ഭയന്നു.
പെരുന്തച്ചന്‍ -
മകന്‍ ജീവിച്ചിരുന്നാൽ തന്റെ യശസ്സിനു ഹാനി ഭവിക്കുമെന്ന് മനസ്സിലാക്കി പെരുന്തച്ചന്‍ മകനെ ഉളി എറിഞ്ഞു കൊന്നു എന്ന് ഐതിഹ്യം!
അപ്പോള്‍ ഇവര്‍ തമ്മില്‍ എന്താ വ്യത്യാസം!?
ഒന്നോര്‍ത്താല്‍ ആശ്വസിക്കാം!
ദൈവത്തിന് സ്നേഹം കവിഞ്ഞ് ഒഴുകി പോയത് കൊണ്ട് മനുഷ്യനെ കൊന്നില്ല! വെറുതെ ഒരു തമാശയ്ക്ക് പ്രാകി പണ്ടാരമടങ്ങി പോകും എന്ന് മാത്രമേ പറഞ്ഞുള്ളൂ!
നല്ല സ്നേഹമുള്ള ദൈവം!
എന്തരോ ഏതോ......!?