"വിശ്വാസം എന്നത്:
പ്രത്യശിക്കുന്നവ ലഭിക്കും എന്ന ഉറപ്പും,
കാണപെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്"
(Hebrews 11:1)
- അപ്പോള്‍ ജീവിതാവസാനം വരെ പ്രത്യശിച്ചത് ലഭിച്ചില്ലെങ്കില്‍, അത് വിശ്വാസം അല്ലതാകുമോ!?
- കാണപ്പെടാത്തവ ഉണ്ടെന്നുള്ള ഒരു ബോധ്യം!
അത് കണ്ടവരൊന്നും തിരികെ വന്നിട്ടുമില്ല!
ആ നിലയ്ക്ക് ഒരു ഭാഗ്യ പരീക്ഷണം മാത്രം!
കിട്ടിയാ കിട്ടി! പോയാ പോയി!
നാളത്തെ ഭാഗ്യം!
നാളെയാണ്... നാളെയാണ്... നാളെയാണ്....
കള്ള ടിക്കറ്റ് ആകാതിരുന്നാല്‍ കൊള്ളാം!
വിശ്വാസം! അതല്ലേ എല്ലാം!!
വിശ്വാസിയെ നിയന്ത്രിക്കുന്നത് മുകളിലിരിക്കുന്നവര്‍ ആകുമ്പോള്‍, പിന്നെ പറഞ്ഞിട്ട് കാര്യവുമില്ല!
ചുമക്കുക തന്നെ! തോളില്‍ കയറ്റി പോയില്ലേ!